Monday, August 29, 2011

Cute Clicks- August 21 - 27, 2011

ഓഗസ്റ്റ്‌ 21 മുതല്‍ ഓഗസ്റ്റ്‌ 27 വരെയുള്ള തീയതികളില്‍ മലയാളം ബ്ലോഗുകളിലെ ഫോട്ടോബ്ലോഗുകള്‍ എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ച ചിത്രങ്ങളില്‍ വച്ച് ശ്രദ്ധേയമായവ എന്ന നിലയില്‍ ഞങ്ങള്‍ തെരഞ്ഞെടുത്ത ചിത്രങ്ങളാണ് ഈ പോസ്റ്റില്‍ ഉള്ളത്.  

ഇവയോടൊപ്പം നിങ്ങൾക്ക് ഇഷ്ടമായ കഴിഞ്ഞ ആഴ്ചയിലെ ചിത്രങ്ങളും ഇവിടെ പങ്കുവയ്ക്കാം, കമന്റുകളോടൊപ്പം. 

എല്ലാ കൂട്ടുകാർക്കും സന്തോഷം നിറഞ്ഞ ഈദ് ആശംസകൾ. - NIKCANOS

Photo 01


ഫോട്ടോഗ്രാഫര്‍ : പുണ്യാളന്‍‌
പ്രസിദ്ധീകരിച്ച തീയതി : ഓഗസ്റ്റ്‌ 23

മനോഹരമായ മറ്റൊരു പുണ്യാളചിത്രം  . ലീഡിങ്ങ് ലൈനുകളോട് കൂടിയ നല്ല ഒരു കോമ്പോസിഷനൊപ്പം Available lights ന്റെ സമര്‍ത്ഥമായ ഉപയോഗം. മഞ്ഞുമൂടിയ ആ വഴിയിലൂടെയുള്ള യാത്രയുടെ സുഖവും ഏകാന്തതയും മഞ്ഞിന്റെ തണുപ്പും ഈ ചിത്രം കാഴ്ച്ചക്കാരന് നല്‍‌കുന്നു.

Photo 02


ഫോട്ടോഗ്രാഫര്‍ : സുനില്‍ വാര്യര്‍
പ്രസിദ്ധീകരിച്ച തീയതി : ഓഗസ്റ്റ്‌ 21

നല്ല എക്സ്പോഷര്‍, കമ്പോസിങ്ങ്. ഡെപ്ത് ഓഫ്‌ ഫീല്‍ഡിന്റെ ശരിയായ ഉപയോഗം. കൃത്യമായ ടൈമിംഗും,  വെളിച്ചവും സാച്യുറേഷനും ഈ ആക്ഷന്‍ ചിത്രത്തെ മികവുറ്റതാക്കുന്നു. ഒപ്പം പോസ്റ്റ്‌ പ്രോസിങ്ങും നന്നായിട്ടുണ്ട്.

Photo 03


ഫോട്ടോഗ്രാഫര്‍ : സജി ആന്‍റണി
പ്രസിദ്ധീകരിച്ച തീയതി : ഓഗസ്റ്റ്‌ 24

കഥപറയുന്ന ചിത്രം. നല്ല കമ്പോസിഷന്‍‌, Low angle shot, ബ്ലാക്ക്‌ & വൈറ്റ് ടോണ്‍ എന്നിവ ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നു. ചിത്രത്തിന്റെ ഫോർഗ്രൗണ്ടിലെ നായ   ഫ്രെയിമിന്റെ ഡെപ്ത് മനസ്സിലാക്കുവാനും സഹായിക്കുന്നു.

Photo 04


ഫോട്ടോഗ്രാഫര്‍ : വിമല്‍
പ്രസിദ്ധീകരിച്ച തീയതി : ഓഗസ്റ്റ്‌ 22

Riverside Fables എന്ന തലക്കെട്ടില്‍ വന്ന നലുചിത്രങ്ങളും നന്നായിട്ടുണ്ട്. ഫ്രെയിമിലെ എലമെന്റുകളെ ഫലപ്രദമായ ഉപയോഗം നല്ല പോസ്റ്റ്‌ പ്രോസസിംങ്ങ് എന്നിവയിലൂടെ ചിത്രത്തിന്റെ മൂഡ്‌ കാഴ്ചക്കാരനിലെത്തിക്കാന്‍ ഫോട്ടോഗ്രാഫര്‍‌ക്ക് കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിന്റെ മൊത്തമായ എക്സ്പോഷർ അല്പം കൂടി കറക്റ്റ് ചെയ്യാമായിരുന്നു എന്നു തോന്നുന്നു. നിഴലുകളുടെ ഇല്ലായ്മ ഒരു "ഫ്ലാറ്റായ" ഫീൽ നൽകുന്നുണ്ട്. 

Photo 05


ഫോട്ടോഗ്രാഫര്‍ : സജീവ്‌ വസദിനി
പ്രസിദ്ധീകരിച്ച തീയതി : ഓഗസ്റ്റ്‌ 27

കുട്ടിക്കാലത്തെ ഓര്‍മ്മകളിലേക്ക് കാഴ്ചക്കാരനെ അനായാസമായി കൂട്ടികൊണ്ടുപോകുന്നു ഈ ചിത്രം. ഇരുളിന്റെയും വെളിച്ചത്തിന്റെയും മനോഹരമായ വിന്യാസം ചിത്രത്തിൽ കാണാം.  നല്ല കമ്പോസിഷന്‍‌. നല്ല എക്സ്പോഷര്‍‌ സെറ്റിംഗുകൾ എന്നിവ പ്രത്യേകതകളായി തോന്നി. ഫാസ്റ്റ് ഷട്ടർ സ്പീഡ്  വെള്ളത്തുള്ളികളെ ഫ്രീസ്  ചെയ്യാനും സഹായിച്ചിരിക്കുന്നു.

Photo 06


ഫോട്ടോഗ്രാഫര്‍ : ഷാജി
പ്രസിദ്ധീകരിച്ച തീയതി : ഓഗസ്റ്റ്‌ 23

ഭംഗിയുള്ള ഒരു ലാന്‍ഡ്‌സ്കേപ്പ് മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. നല്ല കമ്പോസിഷന്‍‌, എക്സ്പോഷര്‍‌, നിറങ്ങള്‍‌.

Photo 07


ഫോട്ടോഗ്രാഫര്‍ : ദിപിന്‍ സോമന്‍
പ്രസിദ്ധീകരിച്ച തീയതി : ഓഗസ്റ്റ്‌ 21

കമ്പോസിങ്ങും ചിത്രത്തിലെ ആക്ഷനും ചിത്രമെടുത്ത ടൈമിംഗും നന്നായിട്ടുണ്ട്.

പരിചയം

Chase Jarvis

Reebook, Apple, Pepsi, Nikon, McDonalds, Microsoft തുടങ്ങിയ ലോകോത്തര ബ്രണ്ടുകളുടെ ഔദ്യോഗിക ഫോട്ടോഗ്രാഫരാണ് Chase Jarvis. അതുകൊണ്ടു തന്നെ പരസ്യങ്ങളിലൂടെയും മറ്റും ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കാണാത്തവര്‍ വളരെ വിരളമായിരിക്കും.
Check out Chase Jarvis web site, Blog and be sure to follow him on Twitter at @chasejarvis.
8 comments:

punyalan.net said...

ഞാന്‍ വളരെ ഇഷ്ടപ്പെടുന്ന ഫോടോഗ്രഫെര്സ്ന്റെ ഇടയില്‍ എന്റെയും ഫോട്ടോ സെലക്ട്‌ ചെയ്തു കണ്ടത്തില്‍ അതിയായ സന്തോഷം.
1 ) നടന്നു പോകുന്ന ആ മനുഷ്യന്‍ കുറെ കൂടെ ദൂരെ ആയിരിന്നെങ്കില്‍ ഒന്ന് കൂടെ ഏകാന്തത ഫീല്‍ ചെയും എന്ന് തോന്നി . ( പാവം ഗൈഡ് ഹെന്‍ട്രി യെ അങ്ങടം വരെ നടത്താന്‍ ആ തണുപ്പത് തോന്നിയില്ല . പിന്നെ തലേ ദിവസത്തെ ഹാങ്ങ്‌ ഓവറും.)
2 ) വളരെ നല്ല പടം. സുനിലിന്റെ തലയില്‍ ഒരു തൊപ്പി അതില്‍ ഒരു തൂവല്‍ , അപാര ടൈമിംഗ് . കളര്‍ , പെര്‍ഫെക്റ്റ്‌ എന്നൊക്കെ പറഞ്ഞാല്‍ ഇതാണ് .
3 ) കൌതുകം തോന്നുന്ന ഫ്രെയിം , ലോ ആംഗിള്‍ , wide ആംഗിള്‍ ലെന്‍സിന്റെ നല്ല ഉപയോഗം.. താജിനെ ആസ്വദിക്കുന്ന പട്ടി ഒരു പുത്തന്‍ അനുഭവം തന്നെ.
4 ) എന്നാലും ഈ ആഴ്ചയിലെ എന്റെ വോട്ട് വിമലിന് തന്നെ . WHAT A MOOD CREATION ! the color tone , details in backdrop , poster of the old lady. i dont know lack of shadows has affected a bit in this photo.? hats off vimal for all other three photos.
5) fantastic play of light and freeze of action. everything is said in this picture . the picture of the auther "inset" ruined the picture a lot.
6 ) yet another landscape except the blue color of sky and sea.
7) red car in the background is plus or minus? coudnt figure it out.

അപ്പു said...

ഈ ആഴ്ചത്തെ സെലക്ഷനുകൾ എല്ലാം ഇഷ്ടപ്പെട്ടു. പ്രത്യേകിച്ച് പുണ്യാളന്റെയും സുനിലിന്റെയും സജീവിന്റെയും ചിത്രങ്ങൾ ഒരു "പൊടികൂടി" ഇഷ്ടമായി ! ദിപിന്റെ ചിത്രത്തിലെ കാർ ഒരു ഡിസ്ട്രാക്ഷനായിട്ടാണു തോന്നിയത്. പക്ഷേ ഇങ്ങനെയൊരു സന്ദർഭത്തിൽ കാറിനെ ഒഴിവാക്കാൻ ബുദ്ധിമുട്ടാണെന്ന് അറിയാം.

കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങളിലെല്ലാം ഫോട്ടൊഗ്രാഫറെ ഇൻസെറ്റിൽ വച്ചാണ് പ്രസിധീകരിക്കുന്നത്. ഈ രീതി അവർ മാറ്റിയിരുന്നെങ്കിൽ എന്നു പ്രതീക്ഷിക്കുന്നു.

AKPA Photography Club EKM said...

സജീവ്‌ വസദിനിയുടെ ചിത്രം തെരഞ്ഞെടുത്തതില്‍ നന്ദി.
എ കെ പി എ ഫോട്ടോഗ്രഫി ക്ലബ്ബില്‍ അംഗങ്ങള്‍ ആയവര്‍ ഒരുപാടുണ്ട്. ഫോട്ടോയോടൊപ്പം ആ കലാകാരനെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്‌ഷ്യം കൂടി കണ്ടുകൊണ്ടാണ് അങ്ങിനെ ചെയ്തിട്ടുള്ളത്. കാരണം ഓരോ ഫോട്ടോയിലും അത് എടുത്ത ആള്‍ മാറും. മറ്റു ബ്ലോഗുകളെ പ്പോലെ ഒരാള്‍ മാത്രം പോസ്റ്റു ചെയ്യുന്ന ചിത്രങ്ങള്‍ അല്ല ഞങ്ങളുടെ ബ്ലോഗില്‍ ഉള്ളത് എന്ന് മനസ്സിലാക്കുമല്ലോ. എങ്കിലും പുണ്യാളനെപ്പോലുള്ള വ്യക്തികളുടെ ഈ കമന്റു വിലമതിക്കുന്നു. അസോസിയേഷനിലെ മറ്റു ഭാരവാഹികളുമായി ആലോചിച്ചു വേണ്ട കാര്യങ്ങള്‍ ഉടന്‍ ചെയ്യുന്നതാണ്.

ഷാജി said...
This comment has been removed by the author.
ഷാജി said...

ആദ്യമേ തന്നെ എന്റെ ചിത്രം ക്യൂട്ട് ക്ലിക്കില്‍ തിരഞ്ഞെടുത്തതിനു നന്ദി
1 ) Punnyala ഒന്നുടെ നമിക്കുന്നു താങ്കളെ
2 ) സുനിലിന്റെ അപാര ടൈമിംഗ് .......
3 ) നല്ല കംപോസിറേന്‍ NIKCANOS പറഞ്ഞതുപോലെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ടോണ്‍ ഒരു പ്രേതിയെക ഫീല്‍ തരുന്നു.
4 ) കഥ പറയുന്ന ചിത്രം ....അഭിനന്ദനങ്ങള്‍ വിമല്‍
5 ) നല്ല ചിത്രം
7 ) കാര്‍ ഒരു ദിസ്സ്ട്രച്റേന്‍ ആണ് എങ്കിലും സാഹചരിയം മനസിലാകുന്നു

എല്ലാ കുട്ടുകര്‍ക്കും ഈദ് ആശംസകള്‍ ........

അപ്പു said...

പറയാൻ വിട്ടുപോയി, Chase Jarvis ന്റെ വെബ് സൈറ്റ് നോക്കി. അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫി കഴിവുകൾ അപാരം തന്നെ. ഇനിയും നല്ല നല്ല ഫോട്ടോഗ്രാഫർമാരെ പരിചയപ്പെടുത്തുമല്ലോ.

അലി said...

എല്ലാം നല്ല ചിത്രങ്ങൾ...
ഓണാശംസകൾ!

kARNOr(കാര്‍ന്നോര്) said...

നല്ല ചിത്രങ്ങള്‍ - എന്റെ ചോയിസും ഡിസ്പ്ലെ ഓര്‍ഡരില്‍ തന്നെ. 1-1,2-2, 3-3, 4-4