കഴിഞ്ഞ ആഴ്ച്ചയിലെ (ഞായര്‍ - ശനി) Photo Blogs എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മലയാളം ബ്ലോഗുകളില്‍ പ്രസിദ്ധീകരിച്ച ഫോട്ടോഗ്രാഫുകളില്‍വച്ചു ഏറ്റവും ശ്രദ്ധേയമായവ എന്ന ഗണത്തില്‍ ഫോട്ടോക്ലബ്ബ് - ഫോട്ടോസ്ക്രീനിങ്ങ് ടീം ഈയാഴ്ച്ച ഉള്‍പ്പെടുത്തിയ ചിത്രങ്ങള്‍ ആണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
---------------------------------------------------------------------------------------------------------------------------
Link
ബ്ലോഗ്: Sree's Blog
ഫോട്ടോഗ്രാഫര്‍ : ശ്രീജിത്ത് വാര്യര്‍
പ്രസിദ്ധീകരിച്ച തിയതി :July 06, 2010
---------------------------------------------------------------------------------------------------------------------------

ബ്ലോഗ്: നീലാകാശവും സ്വപ്നങ്ങളും
ഫോട്ടോഗ്രാഫര്‍ : ത്രിശ്ശൂക്കാരന്‍
പ്രസിദ്ധീകരിച്ച തിയതി :July 07, 2010

"കഥപറയുന്ന ചിത്രം" എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ചിത്രം. നല്ല എക്സ്പോഷര്‍, നല്ല കമ്പോസിഷന്‍, Black & white tone എന്നിവയാണ് ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്.
---------------------------------------------------------------------------------------------------------------------------

ഫോട്ടോഗ്രാഫര്‍ : ത്രിശ്ശൂക്കാരന്‍
പ്രസിദ്ധീകരിച്ച തിയതി :July 07, 2010
അധികം പ്രത്യേകതകള്‍ എടുത്ത് പറയാവുന്ന subject matter അല്ലെങ്കില്‍ കൂടി, slow shutter speed ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്നു എന്നതാണ് ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. ചെറിയ പാറകളില്‍ വന്നലയ്ക്കുന്ന കുഞ്ഞോളങ്ങളെ സ്ലോ ഷട്ടര്‍ ഉപയോഗിച്ച് ഫോട്ടോഗ്രാഫര്‍ ഒരു നനുത്ത മഞ്ഞു പാളിപോലെയാക്കി തീര്‍ത്തിരിക്കുന്നു!
ബ്ലോഗ്: Fotoroots
ഫോട്ടോഗ്രാഫര്‍ : ബിക്കി
പ്രസിദ്ധീകരിച്ച തിയതി :July 07, 2010
ഫ്രെയിമിങ് എലമെന്റുകളെ ഫലപ്രദമായി mood creation ന് ഒപ്പം എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ നല്ല ഉദാഹരണം. മുഖം സ്വല്‍പ്പം under exposed ആണെങ്കിലും അത് ചിത്രത്തിന്റെ mood നോട് യോജിച്ച് പോകുന്നു. പ്രിയപ്പെട്ടവര്‍ കൂടെയില്ലാത്തതിന്റെ വിഷമം, ആ ശൂന്യത, ഇടത് വശത്തെ മുഷിഞ്ഞ ചുമരിലൂടെ കാഴ്ചക്കാരനിലെത്തിക്കാന്‍- ഫോട്ടോഗ്രാഫര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
---------------------------------------------------------------------------------------------------------------------------
ബ്ലോഗ്: എന്റെ കണ്ണിലൂടെ
ഫോട്ടോഗ്രാഫര്‍ : ജിമ്മി
പ്രസിദ്ധീകരിച്ച തിയതി :July 07, 2010
നല്ല എക്സ്പോഷര്‍, മനോഹരമായ നിറങ്ങള്‍, അവധിദിനത്തിലെ ഒരു അലസ സായാഹ്നത്തിന്റെ Outdoor ചിത്രം.
ഇടത് വശത്തുള്ള വണ്ടിയുടെ ഹെഡ് ലൈറ്റിന്റെ പ്രകാശം ചിത്രത്തിന്റെ ഭംഗിയെ ബാധിയ്ക്കുന്നുടെന്നും ഇല്ലെന്നും രണ്ടഭിപ്രായങ്ങള്‍ ജ്യൂറി അംഗങ്ങള്‍ക്കിടയില്‍ ഉണ്ടായി.
---------------------------------------------------------------------------------------------------------------------------
ബ്ലോഗ്: നിഴല്‍കൂത്ത്
ഫോട്ടോഗ്രാഫര്‍ : സരിന്‍ സോമന്‍
പ്രസിദ്ധീകരിച്ച തിയതി :July 08, 2010
നല്ല colour contrast, ഷാര്‍പ്പ് ഫോക്കസ്, നല്ല എക്സ്പോഷര്‍ ഇതാണ് ഈ ചിത്രത്തില്‍ എടുത്ത് പറയാവുന്ന പ്രത്യേകത. എങ്കിലും മെയിന്‍ സബ്ജക്റ്റ് ആയ പൂവിനെ ഡിസ്ട്രാക്ട് ചെയ്യുന്ന വിധം പിന്നിലുള്ള ഫോക്കസിലല്ലാത്തപൂവും താഴെയുള്ള പകുതിപൂവ്, മൊട്ട്, ഇല തുടങ്ങിയവ വര്‍ത്തിയ്കുന്നുണ്ട് എന്ന് കൂടി പറയട്ടെ.
---------------------------------------------------------------------------------------------------------------------------
ലീഡിങ്ങ് ലൈനുകളോട് കൂടിയ നല്ല ഒരു കമ്പോസിഷന്‍ , മനോഹരമായ നിറങ്ങള്‍ , ആ കാടിനുള്ളില്‍ കൂടി പോകുന്ന കുതിരവണ്ടിയും യാത്രക്കാരും അന്തരീക്ഷവും നല്‍കുന്ന ഫീല് സുന്ദരമാണ്. ചിത്രത്തില്‍ പോസ്റ്റ്പ്രൊസ്സസിങ്ങില്‍ നല്‍കിയിരിക്കുന്ന സോഫ്റ്റ്നെസ്സും മറ്റും ഒരു ഓയില്‍ പെയ്ന്റിങ്ങ് പോലെ ചിത്രത്തെ മനോഹരമാക്കി എങ്കിലും വശങ്ങളിലെ കൃത്രിമ ഇരുള്‍ (vignetting) ഒഴിവാക്കാമായിരുന്നു എന്ന് തോന്നി.
Link
ബ്ലോഗ്: Photography | ഫോട്ടോഗ്രാഫി
ഫോട്ടോഗ്രാഫര്‍ : പ്രശാന്ത് ഐരാണിക്കുളം
പ്രസിദ്ധീകരിച്ച തിയതി :July 09, 2010
ബ്ലോഗ്: Photography | ഫോട്ടോഗ്രാഫി
ഫോട്ടോഗ്രാഫര്‍ : പ്രശാന്ത് ഐരാണിക്കുളം
പ്രസിദ്ധീകരിച്ച തിയതി :July 09, 2010
ഫോട്ടോഗ്രാഫി എന്നാല്‍ നിങ്ങള്‍ എന്തു കാണുന്നു എന്നതല്ല, എങ്ങനെ കാണുന്നു എന്നതാണ് എന്നു പറയാറുണ്ട്. അതിനൊരു നല്ല ഉദാഹരണമാണ് ഈ ചിത്രം. നല്ല നിരീക്ഷണം, അതിനെ ഭംഗിയായി ഒരു ഫ്രെയിമില്‍ ഒതുക്കാന്‍ തെരഞ്ഞെടുത്ത രീതികള്‍ - മാക്രോ ലെന്‍സ്, ഉചിതമായ ഡെപ്ത് ഓഫ് ഫീല്‍ഡ്, ലൈറ്റ് നിയന്ത്രണത്തിനു ഉപയോഗിച്ച മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയാണ് ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്.
---------------------------------------------------------------------------------------------------------------------------
Link
ബ്ലോഗ്: Clicked by Madhukannan
ഫോട്ടോഗ്രാഫര്‍ : മധുകണ്ണന്‍
പ്രസിദ്ധീകരിച്ച തിയതി :July 09, 2010
ഞങ്ങള്‍ ശ്രദ്ധിക്കാതെ പോയ നല്ല ചിത്രങ്ങള്‍ കഴിഞ്ഞ ആഴ്ചയില്‍ വേറെയും ഉണ്ടെങ്കില്‍ ദയവായി ഇവിടെ കമന്റില്‍ അറിയിച്ചാല്‍ അവയും പരിശോധിച്ചശേഷം ഉള്‍പ്പെടുത്തുന്നതാണ്.
ബ്ലോഗ്: Clicked by Madhukannan
ഫോട്ടോഗ്രാഫര്‍ : മധുകണ്ണന്‍
പ്രസിദ്ധീകരിച്ച തിയതി :July 09, 2010
നല്ല എക്സ്പോഷര്‍. ഫോട്ടോ എടുത്ത സന്ദര്‍ഭത്തില്‍ രംഗത്ത് ലഭ്യമായിരുന്ന പ്രകാശവിന്യാസത്തെ ഭംഗിയായി ചിത്രത്തില്‍ ആവാഹിച്ചിരിക്കുന്നു. സ്ലോ ഷട്ടര്‍ സ്പീഡ് ഉപയോഗിച്ചതിനാല്‍ തിരമാലകളുടെ ചലനം കൂടുതല്‍ സോഫ്റ്റ് ആക്കുവാനും അങ്ങനെ ഒരു നാടകീയത കടലിനു നല്‍കുവാനും ഫോട്ടൊഗ്രാഫര്‍ ശ്രദ്ധിച്ചിട്ടുണ്ട്., അതില്‍ വിജയിക്കുകയും ചെയ്തു. സബ്ജക്റ്റ് പ്ലേസ്മെന്റും വളരെ നന്നായി എന്നു പ്രത്യേകം പറയേണ്ടിയിരിക്കുന്നു.
---------------------------------------------------------------------------------------------------------------------------
ഞങ്ങള്‍ ശ്രദ്ധിക്കാതെ പോയ നല്ല ചിത്രങ്ങള്‍ കഴിഞ്ഞ ആഴ്ചയില്‍ വേറെയും ഉണ്ടെങ്കില്‍ ദയവായി ഇവിടെ കമന്റില്‍ അറിയിച്ചാല്‍ അവയും പരിശോധിച്ചശേഷം ഉള്‍പ്പെടുത്തുന്നതാണ്.
8 comments:
http://neelavelicham.blogspot.com/2010/07/blog-post.html
ellam nalla chithrangal. junaithinte padam valare ishtapettu
Superb selection !എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം പ്രശാന്തിന്റെത്. രണ്ടാം സ്ഥാനം ശ്ശൂര്‍ക്കാരന്‍ , മധു ആന്‍ഡ് ശ്രീജിത്ത്.
ഗംഭീരന്‍ ചിത്രങ്ങള്‍.
എനിയ്ക്കേറ്റവും ഇഷ്ടപ്പെട്ട ചിത്രം ബിക്കിയുടെ ഫോട്ടോയാണു.....
എല്ലാം നല്ലതു തന്നെ!
വളരെ നന്നായിരിക്കുന്നു
എല്ലാം മനോഹര ചിത്രങ്ങള്‍
കിടു കിടു കിടിലപുലികൾ ബാബാ...!!!!!!!!!!!
Post a Comment