Wednesday, December 29, 2010

ഫോട്ടോബ്ലോഗ്‌ ആഴ്ചക്കുറിപ്പുകള്‍ - 23

ഡിസംബര്‍ 12 മുതല്‍ ഡിസംബര്‍ 18 വരെയുള്ള തീയതികളില്‍ മലയാളം ബ്ലോഗുകളിലെ ഫോട്ടോബ്ലോഗുകള്‍ എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ച ചിത്രങ്ങളില്‍ വച്ച് ശ്രദ്ധേയമായവ എന്ന നിലയില്‍ ഫോട്ടോക്ലബ് ഫോട്ടോസ്ക്രീനിംഗ് ടീം തെരഞ്ഞെടുത്ത ചിത്രങ്ങളാണ് ഈ പോസ്റ്റില്‍ ഉള്ളത്.

വായനക്കാരുടെ ഇഷ്ടചിത്രം:

പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ ചിത്രങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം (ഒരു ചിത്രം മാത്രം) ഏതാണെന്നു തെരഞ്ഞെടുക്കാം. അതിനായി ഒരു പോള്‍ ഗാഡ്ജറ്റ് സൈഡ് ബാറില്‍ ചേര്‍ത്തിട്ടുണ്ട്. അവിടെ നിങ്ങളുടെ വോട്ട് രേഖപ്പെടുത്തുക.



Serial No.: 1

ഫോട്ടോഗ്രാഫര്‍ : ശ്രീലാല്‍
പ്രസിദ്ധീകരിച്ച തീയതി : ഡിസംബര്‍ 12

നല്ല കമ്പോസിഷന്‍, ചുവരിലെ നിറങ്ങളേക്കാള്‍ നിറഞ്ഞുനില്‍ക്കുന്ന കുട്ടിയുടെ മുഖത്തെ ചിരി ഇതൊക്കെയാണ് ഈ ചിത്രത്തിന്റെ പ്രത്യേകതകള്‍. സ്കിന്‍ ടോണിന് ഒരല്പം കറക്ഷന്‍ ആവാമായിരുന്നു എന്നും സ്ക്രീനിംഗ് ടീമിന് അഭിപ്രായമുണ്ട്.

Serial No.: 2
ബ്ലോഗ് : Out Of Focus
ഫോട്ടോഗ്രാഫര്‍ : പുണ്യാളന്‍‌
പ്രസിദ്ധീകരിച്ച തീയതി : ഡിസംബര്‍ 12

ചിത്രത്തിലെ സബ്ജക്റ്റിന്റെ ഇരുപ്പും, അതിനു അനുയോജ്യമായ പശ്ചാത്തലവും ഫോട്ടോഗ്രാഫര്‍ ഈ ഫ്രെയിമില്‍ സമ്മേളിപ്പിച്ചിരിക്കുന്നു.


Serial No.: 3

ബ്ലോഗ് : Fade in
ഫോട്ടോഗ്രാഫര്‍ : Sunil Warrier
പ്രസിദ്ധീകരിച്ച തീയതി : ഡിസംബര്‍ 13

ചിത്രത്തിന്റെ കമ്പോസിഷൻ‍, സബ്ജക്റ്റിന്റെ മൂഡ് പ്രതിഫലിപ്പിക്കാനുതകുന്ന നിറങ്ങള്‍, പോസ്റ്റ് പ്രോസസിംഗ് ഇതൊക്കെ മികച്ചുനില്‍ക്കുന്നു.



Serial No.: 4

ബ്ലോഗ് : The Frames I Clicked
ഫോട്ടോഗ്രാഫര്‍ : Saji Antony
പ്രസിദ്ധീകരിച്ച തീയതി : ഡിസംബര്‍ 13

ആകാശവും മേഘങ്ങളെ മുട്ടിയുരുമ്മിനില്‍ക്കുന്ന പര്‍വതനിരകളും പച്ചപ്പിന്റെ സുഖശീതളിമയും നന്നായി ഈ ഫ്രെയിമിലേക്ക് കൊണ്ടുവന്നിരിക്കുന്നു ഈ ഫോട്ടോഗ്രാഫര്‍.

Serial No.: 5

ബ്ലോഗ് : LOOKOUT
ഫോട്ടോഗ്രാഫര്‍ : Manjithkaini
പ്രസിദ്ധീകരിച്ച തീയതി : ഡിസംബര്‍ 13

നല്ല കമ്പോസിഷന്‍, പക്ഷിയെ എടുത്തുകാണിക്കുന്ന ബാക്ക്ഗ്രൌണ്ട് ഇതുരണ്ടും ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നു എന്ന് സ്ക്രീനിംഗ് ടീം വിലയിരുത്തുന്നു.ഫോക്കസ് അത്ര ഷാർപ്പ് അല്ലെങ്കിൽ കൂടി നല്ല ടൈമിംഗിൽ എടുത്ത ഈ ചിത്രം ശ്രദ്ധേയം തന്നെ.

Serial No.: 6
ബ്ലോഗ് : Faces
ഫോട്ടോഗ്രാഫര്‍ : പുണ്യാളന്‍‌
പ്രസിദ്ധീകരിച്ച തീയതി : ഡിസംബര്‍ 13

നല്ല പോര്‍ട്രെയിറ്റ്, മോഡലിന്റെ ഭാവം, ചിത്രത്തിലെ ലൈറ്റിംഗ് എന്നിവ ശ്രദ്ധേയമായി തോന്നി.


Serial No.: 7

ബ്ലോഗ് : My Clickr
ഫോട്ടോഗ്രാഫര്‍ : നന്ദു
പ്രസിദ്ധീകരിച്ച തീയതി : ഡിസംബര്‍ 14

വളരെ സാധാരണമായ ഒരു സബ്‌ജെക്റ്റ് ആണെങ്കിലും, ഈ ചിത്രത്തിന്റെ ടോണും  കമ്പോസിഷന്‍ വഴി കൊണ്ടുവന്നിരിക്കുന്ന നിഴലും സബ്‌ജക്റ്റും ചേര്‍ന്ന സിമ്മെട്രിയും വളരെ നന്നായി എന്ന് സ്ക്രീനിംഗ് ടീം വിലയിരുത്തുന്നു.

Serial No.: 8

ബ്ലോഗ് : Focus Magics
ഫോട്ടോഗ്രാഫര്‍ : Jimmy
പ്രസിദ്ധീകരിച്ച തീയതി : ഡിസംബര്‍ 14

നല്ല കമ്പോസിഷന്‍ വഴി നല്ല ഒരു തേക്കടി ചിത്രം ഫോട്ടോഗ്രാഫര്‍ എടുത്തിരിക്കുന്നു. ലെവല്‍ കറക്ഷന്‍ അല്പം കൂടീ ആവാമായിരുന്നു എന്നു തോന്നി.

Serial No.: 9


ബ്ലോഗ് : ഗ്രേകാർഡ്
ഫോട്ടോഗ്രാഫർ : യൂസുഫ് ഷാലി
പ്രസിദ്ധീകരിച്ച തീയതി : ഡിസംബർ 14

നല്ല കമ്പോസിഷനും നിറങ്ങളും. ബോട്ട് ജെട്ടിയിലെ (ഫ്രെയിമിന്റെ താഴേയറ്റം) ഇരുണ്ടഭാഗങ്ങൾ ഒഴികെ എല്ലാം നല്ലത്.


Serial No.: 10

ബ്ലോഗ് : വാലായ്മ
ഫോട്ടോഗ്രാഫര്‍ : അശ്വതി
പ്രസിദ്ധീകരിച്ച തീയതി : ഡിസംബര്‍ 15

ചിത്രത്തിന്റെ ആംഗിള്‍, കമ്പോസിഷന്‍ എന്നിവയാണ് ഈ ചിത്രത്തിന്റെ നല്ല വശങ്ങളായി തോന്നിയത്.

Serial No.: 11
ബ്ലോഗ് : കലവറ
ഫോട്ടോഗ്രാഫര്‍ : Abdul Saleem
പ്രസിദ്ധീകരിച്ച തീയതി : ഡിസംബര്‍ 16

നല്ല ചിത്രം. തെയ്യം എന്തോ ചിന്തയിലാണ്ടു നിൽക്കുന്ന നിമിഷത്തിൽ തന്നെ ചിത്രം എടുത്തതിനാൽ ആ‍ ഭാവം പകർത്താനായി. വിരലുകൾ പൂർണ്ണമായും ചിത്രത്തിൽ ഉൾപ്പെടുത്താമായിരുന്നു എന്നൊരു അഭിപ്രായമുണ്ട്.


Viewer's Choice - Week No 22

Dec 05 മുതല്‍‌ Dec 11വരെയുള്ള ആഴ്ചയിലെ (Week - 22) വായനക്കാരുടെ ഇഷ്ടചിത്രം.






ഈ ഫോട്ടോകളെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഇവിടെ കമന്റായി ചേര്‍ക്കണമെന്ന് താല്പര്യപ്പെടുന്നു. കൂടാതെ ഇക്കൂട്ടത്തില്‍‌ ഉള്‍പ്പെടുത്തേണ്ടിയിരുന്ന ചിത്രം എന്ന്‌ നിങ്ങള്‍ക്ക് തോന്നുന്ന (സ്വന്തമായി പ്രസിദ്ധീകരിച്ചവ ഒഴികെ)  മറ്റേതെങ്കിലും നല്ല ചിത്രങ്ങള്‍ കഴിഞ്ഞ ആഴ്ചയില്‍ വേറെയും ഉണ്ടെങ്കില്‍ നിങ്ങള്‍ എന്തുകൊണ്ട് ആ ചിത്രം ഇഷ്ടപ്പെട്ടു എന്ന വിവരണം  ഉള്‍പ്പടെ  ഇവിടെ കമന്റില്‍ അറിയിച്ചാല്‍  അവയും പരിശോധിച്ചശേഷം അനുയോജ്യമാണെങ്കില്‍‌ അവയെ ഉള്‍പ്പെടുത്തുകയോ അല്ലെങ്കില്‍ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ല എന്നതിനു  എന്നതിനു സ്ക്രീനിങ്ങ് ടീം നല്‍കിയ മറുപടിയോ പ്രസിദ്ധീകരിക്കുന്നതാണ്‌. ഇപ്രകാരം ചിത്രങ്ങള്‍ റെക്കമെന്റ് ചെയ്യുന്നവര്‍ ദയവായി അനോണിമസ് ഓപ്ഷന്‍ ഉപയോഗിക്കാതിരിക്കുക.

7 comments:

Haree said...

:) മിക്ക ചിത്രങ്ങളും വളരെ മികവു പുലര്‍ത്തുന്നു. ചില ചില്ലറ അഭിപ്രായങ്ങളേ പറയുവാനുള്ളൂ!

#1
കുട്ടിയുടെ തല ഇത്രത്തോളം തിരിയാതെ, ഇടതു കണ്ണിന്റെ ഒരല്‍പം കൂടി വരുന്ന രീതിയിലായിരുന്നെങ്കില്‍ കൂടുതല്‍ നന്നാവുമായിരുന്നു എന്നു തോന്നുന്നു. മുകളില്‍ ഒരല്‍പം കൂടി സ്ഥലം കൂടുതലിടുകയും ആവാമായിരുന്നു.

#2
ഇരിക്കുന്ന ആളിന്‌ കൂടുതല്‍ പ്രാധാന്യം നല്‍കി, പിന്നിലെ ടെക്സ്റ്റ് ഇത്രത്തോളം വ്യക്തമാവാതെ ഒരു സജഷന്‍ മാത്രമായി വരുന്ന രീതിയില്‍ എടുത്തിരുന്നെങ്കില്‍ കൂടുതല്‍ നന്നാവുമായിരുന്ന ഒരു ചിത്രമെന്നു തോന്നി. ഇപ്പോള്‍ ഈ ചിത്രത്തിന്‌ അത്രകണ്ട് താത്പര്യം കാണിയിലുണ്ടാക്കുവാന്‍ കഴിയുന്നുണ്ടോ?

#5
ഒരല്‍പം ലെവല്‍ കറക്ഷന്‍ കൂടി ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ ജീവസ്സുറ്റ ഒന്നാവുമായിരുന്നു ഇത്. പ്രതലത്തിനുള്ള ചെറിയൊരു ചെരിവും പോസ്റ്റ് പ്രൊസസിംഗില്‍ പരിഹരിക്കാമായിരുന്നു.

#7
നിറങ്ങള്‍ക്ക് എന്തോ പ്രശ്നമുള്ളതുപോലെ. കൂപ്പുകൈ ഒരല്‍പം ഇടത്തേക്ക് നീക്കിയിരുന്നെങ്കില്‍ സിമട്രിക്ക് പൂര്‍ണത ഉണ്ടാവുമായിരുന്നു. ലാന്‍ഡ്സ്കേപ്പ് മോഡില്‍ വലത് വശത്ത് കൂടുതല്‍ സ്ഥലം വിട്ട് എടുക്കുവാന്‍ സാധിക്കുമായിരുന്നെങ്കില്‍ (അവിടെ ശ്രദ്ധമാറ്റുന്ന വസ്തുക്കള്‍ ഒന്നുമില്ലാത്ത സാഹചര്യത്തില്‍) കൂടുതല്‍ നന്നാവുമായിരുന്നെന്നു തോന്നുന്നു.

#10
ഇടത് വശത്ത് വെള്ളത്തിലേക്ക് തള്ളി നില്‍ക്കുന്ന ഭാഗം ഫ്രയിമിലില്ലായിരുന്നെങ്കില്‍ എന്നു ചിന്തിച്ചു പോയി ഈ ചിത്രം കണ്ടപ്പോള്‍!

#12
ഇത്രത്തോളം ക്ലോസപ്പിലേക്ക് പോവേണ്ടിയിരുന്നില്ല എന്നു തോന്നുന്നു. മൂന്നിന്റെ നിയമം പാലിച്ച്, കൂടുതല്‍ മെച്ചപ്പെട്ട ഒരു ഫ്രയിമിന്‌ അവസരമുണ്ടായിരുന്നതായി തോന്നുന്നു.
--

കുഞ്ഞൻ said...

ചിത്രം 3 ഫെയ്ഡ് ഇൻ കൂടുതൽ എനിക്കിഷ്ടമായത്. നല്ലൊരു മൂഡ് ക്രിയേറ്റ് ചെയ്യുന്നു. സീരിയൽ 7ലെ ചിത്രം 90 ഡിഗ്രിയിൽ(തലതിരിച്ച്)പോസ്റ്റിയിരുന്നെങ്കിൽ വേറിട്ടൊരു ഭാവം കിട്ടിയേനെ..ചിത്രം 5 ഒറ്റക്കാഴ്ചയിൽ ഒരു ചെരിവ് ഫീൽ ചെയ്യുന്നു.

ഒരു നിർദ്ദേശം. കമന്റാൻ ലേശം ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട് ബിക്കോസ് ഓഫ് ഈ വിന്റൊ മിനിമം മൂന്നുപ്രാവിശ്യമെങ്കിലും ഈവിന്റൊ കമന്റിനുവേണ്ടി തുറക്കേണ്ടിവരുന്നു. അതുപോലെ കമന്റ് ടൈപ്പ് ചെയ്തുകഴിഞ്ഞ് പോസ്റ്റ് ചെയ്താൽ പിന്നെ വരുന്നത് പോസ്റ്റിന്റെ തുടക്കമാണ് അതായിത് മുകൾ ഭാഗം, സാധരണ കമന്റ് വിന്റൊ പോരെ..?

ശ്രീരാജ് പി എസ് (PS) said...

7. ഓളങ്ങൾ ആ നിഴലിനെ നശിപ്പിക്കാതെ ഫോട്ടോ എടുത്തിരിക്കുന്നു. നന്നായി.

Anonymous said...

http://www.shijusbasheer.com/2010/12/his-highness.html

http://www.thephotopad.com/2010/12/giant-wheel.html

MANASMM said...

good selection..

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

എല്ലാ ചിത്രങ്ങളും നന്ന്. Sr 3 & 9 ഏതാണ്ട് ഒരേ പോലെയുള്ള കളര്‍ടോണ്‍ അനുഭവപ്പെട്ടു. ചിത്രം 2 ഹരി പറഞ്ഞതിനോട് യോജിക്കുന്നു. ഇരിക്കുന്ന ആളിന്റെ പ്രാധാന്യം ബാക്ക് ഗ്രൌണ്ടിലെ അക്ഷരങ്ങള്‍ കുറച്ചു കളഞ്ഞിരിക്കുന്നു.
www.photo-times.blogspot.com

Jayesh/ജയേഷ് said...

ഫോട്ടോകള്‍ എല്ലാം ഒന്നിനൊന്ന് മെച്ചം