Tuesday, July 5, 2011

ഫോട്ടോഗ്രാഫി മത്സരം-4 (Kids In Action) - Result


ഈ മത്സരത്തിന്റെ വിഷയം കുട്ടികളെ സംബന്ധിക്കുന്നതായതിനാലും  ലഭിച്ച  എന്‍ട്രികളില്‍   പലതിലും  കുട്ടികളുടെ ചിത്രങ്ങള്‍  എങ്ങനെയൊക്കെയോ പകര്‍ത്തിയിട്ടുള്ളതിനാലും   ഈ സൗഹൃദമത്സരത്തില്‍ നിന്ന് നല്ല ഒരു ചിത്രം  തെരഞ്ഞെടുക്കുക എന്നത് ഒരല്പം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.  പൊതുവായി രണ്ടു കാര്യങ്ങൾ മത്സരാർത്ഥികളെ ഓർമ്മിപ്പിക്കട്ടെ. (1) നിങ്ങൾ അയച്ചുതരുന്ന ചിത്രം സാങ്കേതികമായി നല്ലതാണെങ്കിൽകൂടി മത്സരവിഷയവുമായി അത് എത്രത്തോളം യോജിക്കുന്നു എന്നതിനനുസരിച്ചാണ് ഗ്രേഡുകൾ നിശ്ചയിക്കുന്നത്. (2) പൊതുവേ പറഞ്ഞാൽ ഫോട്ടോഗാഫറേക്കാളും താഴ്ന്ന നിരപ്പിൽ ഇരിക്കുന്ന കൊച്ചുകുട്ടികളുടെ ചിത്രങ്ങൾ എടുക്കുമ്പോൾ അവർ ഇരിക്കുന്ന / നിൽക്കുന്ന ലെവലിലേക്ക് ഫോട്ടോഗ്രാഫറും താഴേണ്ടതുണ്ട്; അങ്ങനെയുള്ള പെർസ്പെക്റ്റീവ് ആവും കൂടുതൽ ചിത്രങ്ങളിലും യോജിക്കുക   - ഇതേപ്പറ്റി കൂടൂതൽ പരീക്ഷണങ്ങൾ നടത്തിനോക്കൂ. 

മത്സരവിഷയത്തെ ആസ്പദമാക്കി     ക്രിയേറ്റീവ് ആയി എടുത്ത ഫോട്ടോഗ്രാഫുകൾ ഇക്കൂട്ടത്തില്‍ ഇല്ല എന്നുതന്നെ പറയാം; മാത്രവുമല്ല എല്ലാവിധത്തിലും മികച്ചത് എന്നുപറയാനാവുന്ന ഒരു ചിത്രം പോലും ഈ എന്‍ട്രികളില്‍ കണ്ടെത്തുവാന്‍ സാധിച്ചില്ല എന്നത്  ദുഃഖകരമായി തോന്നി.  പല ചിത്രങ്ങളും "കണ്ടു ക്ലിക്ക് ചെയ്തു" എന്നതിനേക്കാള്‍ മികച്ച ഒരു നിലവാരത്തിലേക്ക് എത്തിയിട്ടുമില്ല.       

ഇത്തവണത്തെ മല്‍സരത്തില്‍‌ B+ ന്‌ മുകളിലുള്ള ഗ്രേഡ് ഒരു ചിത്രങ്ങള്‍ക്കും ലഭിക്കാത്തതു കാരണം ഓരോ ചിത്രങ്ങളുടേയും ഗ്രേഡ് പ്രത്യേകം പ്രസിദ്ധീകരിക്കുന്നില്ല.

താഴെപ്പറയുന്ന കമന്റുകള്‍  പോസിറ്റീവായി എടുക്കും എന്ന വിശ്വാസത്തോടെ തുടങ്ങട്ടെ.  


Entry No: 1
 
Photographer: Abdul Saleem


മത്സരവിഷയവുമായി ചേരുന്നതും കുറേ സാധ്യതകള്‍ ഉണ്ടായിരുന്നതുമായ ഒരു രംഗമാണിത്.  എങ്കിലും തിരക്കിട്ടെടുത്ത ഒരു ചിത്രമായി തോന്നി. ചിത്രത്തിലെ ടാപ്പ് കുട്ടിയുടെ നെറ്റിയെ വല്ലാതെ മറച്ചുകളയുന്നു. ഇതൊഴിവാക്കാമായിരുന്ന അല്ലെങ്കില്‍ ചിത്രത്തെ ഇത്രയും ബാധിക്കാത്ത മറ്റൊരു ആംഗിള്‍ പരീക്ഷിക്കുയും ചെയ്യാമായിരുന്നില്ലേ?  കുട്ടിയുടെകൂടെയുള്ള ആളുടെ വസ്ത്രഭാഗം ഫ്രെയിമിന്റെ വലതുവശത്തുകാണപ്പെടുന്നത് പോസ്റ്റ് പ്രോസസിംഗില്‍ ഒഴിവാക്കാമായിരുന്നു.
Entry No:2
Photographer: Moosa (KANAL)
   Blog: http://moosapunalur.blogspot.com/


വെള്ളത്തിലിറങ്ങിക്കിട്ടിയതിന്റെ സന്തോഷം മുഴുവനുമുണ്ട് ആ കുട്ടിയുടെ മുഖത്ത്. പക്ഷേ ഇതില്‍ ഒരു "ആക്ഷന്‍" ഉണ്ടോ! കുട്ടി കാലുകൊണ്ട് വെള്ളം തട്ടിത്തെറിപ്പിക്കുന്ന രീതിയിലായിരുന്നെങ്കില്‍ എത്ര നന്നായേനേ എന്നാഗ്രഹിച്ചുപോയി! ടൈമിങ്ങിന്റെ പിഴവാണിത്.   സബ്ജക്റ്റ് ആയ കുട്ടി ഓവര്‍ എക്സ്‌പോസ് ആണ്. ഇതിനു കാരണം ഫ്രെയിമില്‍ നിറഞ്ഞുനില്‍ക്കുന്ന ജലയാശയത്തിന്റെ എക്സ്പോഷര്‍ ക്യാമറ മീറ്റര്‍ ചെയ്തിരിക്കുന്നതാണ്.  കമ്പോസിഷന്‍ അല്പം കൂടി ശ്രദ്ധിച്ച്,  കുട്ടിയുടെ മുന്‍പിലേക്ക് കൂടുതല്‍ സ്പേയ്സ് കൊടുത്തിരുന്നുവെങ്കില്‍ ഫ്രെയിം കുറേക്കൂടി മെച്ചപ്പെടുത്താമായിരുന്നു.


Entry No: 3
Photographer: Muhammed Sageer
   Blog: http://chayagrahanam.blogspot.com/


കുറേക്കൂടി ശ്രദ്ധിച്ചെടുത്തിരുന്നുവെങ്കില്‍ നന്നാക്കാമായിരുന്ന ഒരു ഫ്രെയിമാണ് ഇത്. ഈ ചിത്രത്തിന്റെ ആംഗിള്‍ (പെർസ്പെക്റ്റീവ്) അത്ര നന്നായി തോന്നിയില്ല. അതുകൊണ്ടാണ് കുട്ടി എന്തു ചെയ്യുന്നു എന്ന് ചിത്രത്തിൽ വ്യക്തമാകാത്തതും. പ്രധാന സബ്‌ജക്റ്റായ കുട്ടിയുടെ തലയുടെ ഭാഗം ഫ്രെയിമിൽ നിന്ന് കട്ടായിപ്പോയതും അശ്രദ്ധമായ കമ്പോസിഷന്റെ ഫലമാണ്.    


Entry No: 4
Photographer: Habeeb
   Blog: http://kaattukuthira.blogspot.com/


ഈ ചിത്രത്തിലെ കുട്ടി ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു എന്നല്ലാതെ ഈ ചിത്രത്തിന് മത്സരവിഷയവുമായി ബന്ധമുണ്ടെന്ന് അഭിപ്രായമില്ല.  സബ്ജക്റ്റ് പ്ലെയ്സ്മെന്റ് നന്നായിട്ടുണ്ട്. ഒരല്പം വെളിച്ചക്കുറവള്ള അവസരത്തില്‍ എടുത്തതിനാലാവും, വൈറ്റ് ബാലന്‍സ് കൃത്യമല്ല. ചിത്രം ആവശ്യത്തിലധികം "വാം" ആയിക്കാണപ്പെടുന്നു. Entry No: 5
Photographer: Abdulla Jasim
   Blog: http://www.photosofjasim.blogspot.com/


ഈ ചിത്രം മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ എടുത്തതാണോ? സാങ്കേതികമായി കുറേ പോരായ്മകൾ ഉണ്ടെങ്കിലും വിഷയവുമായി ഈ ചിത്രം ഇണങ്ങുന്നു.  കമ്പോസിഷന്‍ അല്പം  ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ഫ്രെയിം കുറേക്കൂടി നന്നാക്കാമായിരുന്നു. കുട്ടി ആരെ /എന്തിനെ യാണ് ഫോട്ടോയിലാക്കാൻ ശ്രമിക്കുന്നതെന്ന് ഈ ചിത്രത്തിൽ വ്യക്തമായിരുന്നെങ്കിൽ എത്ര നന്നായിരുന്നു! ഈ കുട്ടിയെ ഫ്രെയിമിന്റെ മധ്യത്തില്‍ വച്ചതും, ചിത്രം ബ്ലര്‍ ആയതും മറ്റു പോരായ്മകളായി തോന്നി. 


Entry No: 6
Photographer: Ziyad
   Blog: http://www.tmziyad.com/


നല്ല ഒരു ഗ്രാമീണരംഗം. വൈറ്റ്ബാലൻസ് കറക്റ്റാവാത്തതിനാലോ, പോസ്റ്റ്പ്രോസസിംഗിൽ ശ്രദ്ധിക്കാത്തതിനാലോ നിറങ്ങൾ വല്ലാതെ സാച്ചുറേറ്റഡ് ആയിപ്പോയി.   ഫ്രെയിം  അല്പം ഓവര്‍ എക്സ്പോസ്‌ഡ് ആണ്.  ബാക്ക്ഗ്രൗണ്ടിലെ വസ്തുക്കളെല്ലാം ഷാർപ്പ് ഫോക്കസിൽ ആയതിനാൽ അതെല്ലാം പ്രധാന സബ്‌ജക്റ്റിനെ ഡിസ്ട്രാക്റ്റ് ചെയ്യുന്നുണ്ട്. ഡെപ്ത് ഓഫ് ഫീൽഡ് കുറയ്ക്കുവാനുള്ള സംവിധാനങ്ങൾ ക്യാമറയിൽ ഉണ്ടായീരുന്നുവെങ്കിൽ, അതുവഴി ബാക്ക്ഗ്രൗണ്ട് കൂറേക്കൂടി ബ്ലര്‍ ചെയ്യുവാനും ഈ പ്രശ്നങ്ങൾ ഒഴിവാക്കുവാനും സാധിച്ചേനെ. Entry No: 7

Photographer: Nisi
   Blog: http://nisionline.com/


മത്സരത്തിന്റെ വിഷയവുമായി  ബന്ധമില്ലാത്ത  ചിത്രം. ഫ്രെയിമിന്റെ നടുവിലായി സബ്ജക്റ്റിനെ വച്ചതും നന്നായില്ല. 


Entry No:8
Photographer: Sameer C Thiruthikkad
   Blog: http://padhikapathram.blogspot.com/


കുട്ടികളുടെ കുസൃതിപ്പണികള്‍ കൃത്യമായി പതിച്ചെടുത്ത ഒരു ചിത്രം. ആക്ഷനേക്കാൾ കൂടുതൽ ഭാവത്തിനാണ് (expression) ഇവിടെ പ്രാധാന്യം.  ഫ്രെയിമിന്റെ മൊത്തം കമ്പോസിഷന്‍ നന്നായിട്ടുണ്ടെങ്കിലും കുട്ടിയുടെ തലയ്ക്കുമീതെ ഒരല്പം കൂടീ സ്ഥലം ആവാമായിരുന്നു എന്നു അഭിപ്രായമുണ്ട്. ഫ്രെയിമിന്റെ വലതുവശത്തുള്ള ബാക്ക്‌ഗ്രൗണ്ട് ഡിസ്ട്രാക്ഷന്‍സ് സാധിക്കുമെങ്കില്‍ ഒഴിവാക്കാമായിരുന്നു; എങ്കിലും ഒരു കാൻഡിഡ് ഷോട്ട് എന്ന നിലയിൽ നല്ല ചിത്രം. Entry No:9
Photographer: Faizal Hamsa
    Blog: http://www.faisihamza.com/


ഈ ചിത്രവും മത്സരവിഷയവുമായി നേരില്‍ ബന്ധമില്ലാത്തതാണ്. ഒരു കുട്ടി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു, മറ്റൊരു കുട്ടി അത് നോക്കിനില്‍ക്കുന്നു എന്നതുമാത്രമേ ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നുള്ളൂ. Entry No:10
Photographer: Vahiju P C
     Blog: http://vahiju.blogspot.com/


ലഭിച്ച എന്‍ട്രികളിൽ വച്ച് നല്ല ഒരു ചിത്രം. എവിടെയോ ബാലന്‍സ് ചെയ്തുകൊണ്ട് കുട്ടി നടക്കുന്നു എന്ന തോന്നലുണ്ടാക്കുന്നുണ്ടെങ്കിലും, ഈ കുട്ടി എവിടെയാണ് ബാലന്‍സ് ചെയ്തുനില്‍ക്കുന്നത് എന്ന് ഫ്രെയിമില്‍ വ്യക്തമല്ല.കുട്ടിയുടെ കാലുകള്‍ കൂടിയുണ്ടായിരുന്നുവെങ്കില്‍ ഫ്രെയിം കുറേക്കൂടി നന്നാവുമായിരുന്നില്ലേ? കമ്പോസിഷനും സബ്‌ജക്റ്റ് പ്ലേയ്സ്മെന്റും, ഡെപ്തും എല്ലാം കൊള്ളാം. എങ്കിലും കുട്ടിയുടെ "ആക്ഷന്‍" എന്താണെന്ന് ചിത്രം കാഴ്ചക്കാരനു മനസ്സിലാക്കിക്കൊടുക്കുന്നില്ല. അതുകൂടീ ഉണ്ടായിരുന്നുവെങ്കിൽ ഒരു വിന്നർ ആവാൻ എല്ലാ സാധ്യതകളൂം ഉണ്ടായിരുന്നു ഈ ചിത്രത്തിന്.Entry No:11
Photographer: Rajesh Nair
     Blog: http://padampiditham.blogspot.com/


 Judge's Choice : ഒന്നാം സ്ഥാനം
Viewer's Choice : മൂന്നാം സ്ഥാനം


മറ്റൊരു നല്ല ചിത്രം. ഒരു പാനിംഗ് ഷോട്ടിന്റെ പെർഫെക്ഷന്‍ ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നില്ലെങ്കിൽ കൂടീ, വിഷയവുമായി ഇണങ്ങുന്ന ഈ ഫ്രെയിം ഇത്രയുമെങ്കിലും നന്നായി എടുത്ത ഫോട്ടോഗ്രാഫർക്ക് അഭിനന്ദനങ്ങൾ. കാലുകളും സൈക്കിൾ വീലും ബ്ലർ ആയി കാണപ്പെടുന്നതിനാൽ കുട്ടി സൈക്കീൾ ഓടീക്കുന്നതിന്റെ സ്പീഡ് നന്നായി ചിത്രത്തിൽ അനുഭവപ്പെടുന്നുണ്ട്.  സൈക്കിളിന്റെ വീലുകൾ മുഴുവനായും ഫ്രെയിമില്‍ ഇല്ലാത്തത് ഒരു പോരായ്മയായി തോന്നി. സാധിക്കുമായിരുന്നുവെങ്കില്‍,ഒരല്പംകൂടി വൈഡ് ആയി ഈ ചിത്രം പകർത്താമായിരുന്നു. 


Entry No:12
Photographer: V P Shijith
     Blog: http://frameofminds.blogspot.com/

കരയുന്ന കുട്ടിയുടെ ചിത്രം എന്നതില്‍ കവിഞ്ഞ ഇന്ററസ്റ്റിഗ് ആയ കാര്യങ്ങള്‍ ഈ ഫ്രെയിമില്‍ ഇല്ല. 


Entry No:13
 Photographer: Kiran V K
     Blog: http://photographyspaceofkiran.blogspot.com/


Judge's Choice : രണ്ടാം സ്ഥാനം
Viewer's Choice : ഒന്നാം സ്ഥാനം


വീണ്ടും ഒരു "ഭാവ" ചിത്രം! ചെളിവെള്ളത്തില്‍ ചവിട്ടി യാതൊരു പരിചയവുമില്ലാത്തതിന്റെ വിമ്മിഷ്ടവും ദേഷ്യവുമെല്ലാം നന്നായി പകര്‍ത്തിയിരിക്കുന്നു.  ഒരുപക്ഷേ ഒന്നുരണ്ടു സെക്കന്റുകള്‍ക്ക് മുമ്പ്, കുട്ടി ചെളിയിലേക്ക് ഇറങ്ങുന്നതിനൊപ്പമായിരുന്നു ഈ ഷോട്ടെങ്കില്‍ കുറച്ചുകൂടി നല്ല ഒരു "ആക്ഷന്‍" ചിത്രത്തില്‍ ഉണ്ടാവുമായിരുന്നു. ഇത് അതിനുശേഷം എടുത്ത ചിത്രം പോലെയുണ്ട്.    ഈ ചിത്രത്തിലും കുട്ടിയുടെ കാലുകള്‍ ഫ്രെയിമില്‍ ഉണ്ടായിരുന്നുവെങ്കിൽ കുറേക്കൂടി നന്നായേനെ. 


Entry No:14
Photographer: Shrihari
     Blog: http://kichusthirdeye.blogspot.com/


Viewer's Choice : രണ്ടാം സ്ഥാനം

ക്ലാസിക് ഷോട്ട്! കമ്പോസിഷൻ, ഫ്രെയിം എല്ലാം നന്ന്. പക്ഷേ എന്തുചെയ്യാം,   ഈ മത്സരത്തിന്റെ വിഷയവുമായി ഇണങ്ങുന്ന ഒരു ചിത്രം എന്ന് അഭിപ്രായമില്ല. 


Entry No:15
Photographer:  Nandakumar
      Blog: http://drisyaparvam.blogspot.com/


Judge's Choice : മൂന്നാം സ്ഥാനം


പത്രവായനയ്ക്ക് ശ്രമിക്കുന്ന കൊച്ചുകുട്ടി. നല്ല ചിത്രമാണ്. ലൈറ്റിംഗും നന്ന്.  കുട്ടിയുടെ വലതുകാൽ പൂർണ്ണമായും ഫ്രെയിമില്‍ ഉണ്ടായിരുന്നുവെങ്കില്‍ കുറേക്കൂടി നന്നാവുമായിരുന്നില്ലേ? 


Entry No:16
Photographer: Sajith Kumar
     Blog: http://sajithkumarm.blogspot.com/


ഈ ചിത്രവും ഈ വിഷയവുമായി ഒട്ടും ഇണങ്ങുന്നില്ല. ഇവിടെയും ആക്ഷനല്ല, എക്സ്‌പ്രഷനാണ് മുന്നിട്ടുനിൽക്കുന്നത്. എന്തോ  ചിന്തയിലാണ്ട് വിഷാദഭാവത്തിലിരിക്കുന്ന കുട്ടി എന്നതുമാത്രമാണ് ഈ ചിത്രം കാണുമ്പോള്‍ തോന്നുന്നത്. മുറിക്കുള്ളിലെ ലൈറ്റ് ഓഫായിരുന്നുവെങ്കിൽ കുറേക്കൂടി ഈ ചിത്രം 'ഭാവസാന്ദ്ര'മാകുമായിരുന്നു! 


Entry No:17
Photographer: M M Parameswaran
      Blog: http://mmpmash.blogspot.com/


വെള്ളത്തില്‍ അടിച്ചുതിമിര്‍ത്തുകളീക്കുന്ന കൊച്ചുകുട്ടിയുടെ ഭാവം പകര്‍ത്തിയിരിക്കുന്ന ഈ ചിത്രം വിഷയുവുമായി ചേര്‍ന്നുനില്‍ക്കുന്ന ഒന്നാണെന്നതില്‍ സംശയമില്ല. എങ്കിലും ഒരു പോയിന്റ് ആന്റ് ഷൂട്ട് എന്ന ലെവലില്‍ കൂടുതലായി ടെക്നിക്കലി ഈ ചിത്രം നിലവാരം പുലര്‍ത്തുന്നില്ല. ഫ്രെയിം ചെരിഞ്ഞൂപോകാതെ നേരെ നിര്‍ത്തുവാന്‍ പോലും ഫോട്ടോഗ്രാഫര്‍ ശ്രദ്ധിച്ചിട്ടില്ല എന്നത് സങ്കടകരമാണ്. 


Entry No:18
Photographer: Noushad G D
     Blog: http://www.wkndphotos.com/

മുറ്റത്തെ മാങ്കൊമ്പില്‍ കയറിയിരുന്ന് അവധിക്കാലം ആഘോഷമാക്കുന്ന കൊച്ചൂകുട്ടികള്‍! കമ്പോസിഷന്‍ സബ്‌ജക്റ്റ് പ്ലെയ്സ്‌മെന്റ് എക്സ്പോഷര്‍ എല്ലാം നന്നായിരിക്കുന്നു.   പക്ഷേ ഇതിലും ഒരു  സാധാരണ ചിത്രം എന്നതിലുപരി ഒരു ക്ലാസിക്  ആക്ഷൻ കണ്ടെത്താനാവുന്നില്ല. ഒരു കുട്ടിയെങ്കിലും മരത്തിലേക്ക് പിടിച്ചു കയറുന്ന രീതിയിലായിരുന്നുവെങ്കിൽ എന്നാശിച്ചുപോയി! 


Entry No:19
Photographer: Naushad KV
     Blog: http://kvnaushad.blogspot.com/ 


ഈ മത്സരത്തില്‍ ലഭിച്ച എന്‍ട്രികളില്‍വച്ച് വിഷയവുമായി നീതിപുലർത്തുന്ന മറ്റൊരു ചിത്രം. എത്ര ശ്രദ്ധയോടെയാണ് ഈ കുട്ടി കരിക്ക് ചുരണ്ടിയെടുക്കാന്‍ ശ്രമിക്കുന്നത് !  സാങ്കേതികമായി ചിത്രം മികവു പുലർത്തുന്നില്ല എന്നതാണ് പോരായ്മ. ഇവിടെ ഫോട്ടോഗ്രാഫറുടെ പെർസ്പെക്റ്റീവ് കറക്റ്റാണ്. പക്ഷേ ആവശ്യത്തിലധികം ഫ്രെയിം വൈഡ് ആയിപ്പോയി. കുറച്ചുകൂടീ ടൈറ്റായി (ക്ലോസ് അപ്) കുട്ടിയുടെ കാൽമുട്ടുകളുടെ ലെവലിൽ ഫ്രെയിം വരും വിധം ആയിരുന്നു കമ്പോസിഷൻ എങ്കിൽ ഇതിലും വളരെ മനോഹരമാകുമായിരുന്നു ഈ ചിത്രം. 


Entry No:20
Photographer: Baiju
     Blog: http://pyngodans.blogspot.com 


ഈ ഫ്രെയിമില്‍ ഒരു കുട്ടിയുണ്ടെങ്കിലും, ആ കുട്ടിതന്നെയാണോ ചിത്രത്തിലെ പ്രധാന സബ്‌ജക്റ്റ്?  . ഫോര്‍ഗ്രൗണ്ടിലെ silhouette ആയ മരങ്ങളും കുട്ടിയുടെ പിന്നില്‍ കാണപ്പെടുന്ന നിഴലുകളും ചിത്രത്തിന്റെ ബ്ലാക്ക് ആന്റ് വൈറ്റ്  നിറങ്ങളും ചേര്‍ന്ന് "കുട്ടി" എന്ന സബ്ജക്റ്റിന്റെ പ്രാധാന്യം നന്നേ കുറയ്ക്കുന്നുണ്ട് എന്ന അഭിപ്രായമാണ് എനിക്കുള്ളത്. മാത്രവുമല്ല സൈക്കിള്‍ ചവിട്ടുന്ന കുട്ടി എന്ന ആശയം അത്ര നന്നായി ഈ ചിത്രം  കാഴ്ചക്കാരനിലേക്ക് എത്തിക്കുന്നുമില്ല. 


Entry No:21
Photographer: Mini K
     Blog: http://mini-chithrasalaphotos.blogspot.com/


ഈ ചിത്രത്തിലും "ആക്ഷന്‍" കാണാനില്ല എന്നത് ചിത്രത്തിന്റെ പോരായ്മയാണ്. കമ്പോസിഷനില്‍ അല്പം കൂടി ശ്രദ്ധിക്കാമായിരുന്നു. കുട്ടിയുടെ പിന്നിലേക്ക് ഇത്രയധികം ബ്ലാങ്ക് സ്പെയ്സ് ആവശ്യമുണ്ടോ? ഫോട്ടോഗ്രാഫര്‍ കുട്ടിയുടെ ലെവലിലേക്ക് ഇറങ്ങിവരാത്തതിന്റെ പ്രശ്നം  ഈ  ചിത്രത്തിന്റെ പെർസ്പെക്റ്റീവിലും കാണാം. 


Entry No:22
Photographer: Ali
     Blog: http://www.niravumnizhalum.blogspot.com/


Judge's Choice : രണ്ടാം സ്ഥാനം


വിഷയവുമായി ചേരുന്ന ഒരു നല്ല ചിത്രം.  കുട്ടിയുടെ മുഖം കുറേക്കൂടീ വ്യക്തമാകുന്ന തരത്തിലുള്ള ഒരു ആംഗിള്‍ (അല്പം കൂടി താഴ്ന്ന പെർസ്പെക്റ്റീവ് ) ആയിരുന്നുവെങ്കില്‍ കുറേക്കൂടി നന്നാവുമായിരുന്നു ഈ ഫ്രെയിം.   ബാക്ക്‌ഗ്രൗണ്ടിലെ മണലിന്റെ എക്സ്പോഷര്‍ ഓവര്‍ ആണ്. ഇത് പോസ്റ്റ് പ്രോസസിംഗില്‍ പരിഹരിക്കാവുന്ന ലെവലില്‍ മാത്രമാണുതാനും. 


Entry No:23
Photographer: Kiron VB
     Blog: http://coloursnirangal.blogspot.com/


ടൈമിംഗില്‍ പിഴവുപറ്റിയ മറ്റൊരു ചിത്രം! കുട്ടിയുടെ കണ്ണുകള്‍ മീനുകളിലേക്കല്ല എന്നത് ടൈമിങ്ങിലെ പിഴവുതന്നെയാണ്. മറിച്ച് ബൗളിലെ മീനുകളെ തൊടാന്‍ ശ്രമിക്കുന്ന രീതിയിലോ മീനുകള്‍ക്ക് തീറ്റ നല്‍കുന്ന രീതിയിലോ ആയിരുന്നുവെങ്കില്‍ ഈ ചിത്രം കുറേക്കൂടി മെച്ചമാവുമായിരുന്നില്ലേ? 

Entry No:24
Photographer: Sull
     Blog: http://susmeram.blogspot.com/


"Kids in action" എന്നതിന്റെ അക്ഷരാര്‍ത്ഥമാണോ ഫോട്ടോഗ്രാഫർ ഇവിടെ ഉദ്ദേശിച്ചത്?! 


ഈ മല്‍‌സരത്തിന്റെ ജഡ്ജ് അപ്പു തിരഞ്ഞെടുത്ത ചിത്രങ്ങള്‍‌

ഒന്നാം സ്ഥാനം : Entry No : 11
രണ്ടാം സ്ഥാനം : Entry No : 13 , Entry No : 22
മൂന്നാം സ്ഥാനം : Entry No : 15

ഈ മല്‍‌സരത്തില്‍‌ വായനക്കാര്‍‌ ഇഷ്ടചിത്രമായി തിരഞ്ഞെടുത്തവ,

ഒന്നാം സ്ഥാനം : Entry No : 13
രണ്ടാം സ്ഥാനം : Entry No : 14
മൂന്നാം സ്ഥാനം : Entry No : 11

66 comments:

Noushad said...

ഒന്നാം സ്ഥാനം : Entry No :14
രണ്ടാം സ്ഥാനം : Entry No :11
മൂന്നാം സ്ഥാനം : Entry No : 13

പട്ടേപ്പാടം റാംജി said...

ഒന്ന്--ചിത്രം 13
രണ്ട്--ചിത്രം 6
മൂന്ന്--ചിത്രം 19

Rakesh | രാകേഷ് said...

ഒന്നാം സ്ഥാനം : Entry No : 14
രണ്ടാം സ്ഥാനം : Entry No : 18
മൂന്നാം സ്ഥാനം : Entry No : 1

Naushu said...

ഒന്നാം സ്ഥാനം : Entry No : 13
രണ്ടാം സ്ഥാനം : Entry No : 01
മൂന്നാം സ്ഥാനം : Entry No : 21

KURIAN KC said...

ഒന്നാം സ്ഥാനം : Entry No : 1
രണ്ടാം സ്ഥാനം : Entry No : 13 & 10
മൂന്നാം സ്ഥാനം : Entry No : 19

:)

കുഞ്ഞൻ said...

first one entry 13
second one entry 14

Unais Thaha said...

ഒന്നാം സ്ഥാനം : Entry No : 6
രണ്ടാം സ്ഥാനം : Entry No : 20
മൂന്നാം സ്ഥാനം : Entry No : 14

നല്ലി . . . . . said...

ഹൊ ചെയ്ത്തായിപ്പോയി, ഇത്രേം കുഞ്ഞൂസുകളുടെ കിടു പടം തന്നിട്ട് സെലക്ട്ട് ചെയ്യാനോ, നടക്കൂല്ല മാഷേ നടക്കൂല്ല

എന്‍ട്രി നമ്പര്‍ 6 ബസില്‍ പോസ്റ്റിയതല്ലേ

☮ Kaippally കൈപ്പള്ളി ☢ said...

ഒന്നാം സ്ഥാനം : Entry No : 14
രണ്ടാം സ്ഥാനം : Entry No : 11
മൂന്നാം സ്ഥാനം : Entry No : 18

NO20 : Focus has fallen on the the leaves. not the child. Still not a bad shot.

No, 22, 21,6,8. Severe White balance issues

No, 3, More of the child and less of the black table would have been nice.
No7, 8, 9, 22 Action?

പിള്ളേച്ചന്‍‌ said...

no. -- 13

no. 2-- 6
no. 3 -- 18

ഷാജി said...

ഒന്നാം സ്ഥാനം : Entry No :13
രണ്ടാം സ്ഥാനം : Entry No :1,12
മൂന്നാം സ്ഥാനം : Entry No :14

prasanna raghavan said...

entry no.19 Truly in action

പൈങ്ങോടന്‍ said...

പല ചിത്രങ്ങളും വെറും ഒരു ക്ലിക്ക് മാത്രമായിപ്പോയി

ഒന്നാം സ്ഥാനം : Entry No:11

Kids in Action എന്ന വിഷയിത്തിനോട് നീതിപുലര്‍ത്തിയിരിക്കുന്ന ചിത്രം. പാനിങ്ങ് ടെക്നിക്ക് പൂര്‍ണ്ണമായും വിജയിച്ചില്ലെങ്കിലും, കുട്ടിയുടെ കാല് ബ്ലര്‍ഡ് ആണ്, ഇന്ററസ്റ്റിങ്ങ് ആയ ഒരു ഫ്രെയിം ആയാണ് എനിക്ക് തോന്നിയത്

രണ്ടും മൂന്നും സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കാന്‍ ഒരു ചിത്രവും ഉള്ളതായി തോന്നുന്നില്ല

എന്‍‌ട്രി No:10 ഒരു നല്ല ചിത്രം തന്നെയാണ്. പക്ഷേ സബ്ജക്റ്റിനെ മുഴുവനായി ഫ്രെയിമില്‍ ഉള്‍പ്പെടുത്താതുകാരണം ചിത്രത്തിന് ഒരു പൂര്‍ണ്ണത ഇല്ലാത്ത ഒരു ഫീലാണ് തോന്നുന്നത്.

Entry No:14 : മനോഹരമായ ഒരു ചിത്രം. പക്ഷേ "Kids in Action" എന്ന വിഷയവുമായി പറയത്തക്ക ബന്ധമൊന്നും ഈ ചിത്രത്തിനു കാണുന്നില്ല.

Entry No:13. കണ്ടാല്‍ തന്നെ ചിരിവരുന്ന ഒരു കുസൃതിയുടെ കാന്‍ഡിഡ് ഷോട്ട്. വളരെ ഇഷ്ടപ്പെട്ടു. പക്ഷേ ഇതും വിഷയവുമായി ബന്ധമില്ലാത്ത ഒരു ചിത്രമായാണ് തോന്നിയത്

ടോംസ്‌||Toms said...

First -11
Second -14
Third -19

Sameer C Thiruthikad said...

ഒന്നാം സ്ഥാനം : Entry No : 14
രണ്ടാം സ്ഥാനം : Entry No : 8
മൂന്നാം സ്ഥാനം : Entry No : 11

കണ്ണന്‍ said...

ഒന്നാം സ്ഥാനം : Entry No : 20
രണ്ടാം സ്ഥാനം : Entry No : 18
മൂന്നാം സ്ഥാനം : Entry No : 11

ഫെനില്‍ said...

ഒന്നാം സ്ഥാനം : Entry No : Entry No:14

രണ്ടാം സ്ഥാനം : Entry No : Entry No:17

മൂന്നാം സ്ഥാനം : Entry No : Entry No: 1

ആവനാഴി said...

ഒന്നാം സ്ഥാനം: Entry No:19

കാരണം ആ കുട്ടിയുടെ മുഖത്തെ നിശ്ചയ ദാർഢ്യം നോക്കൂ. ഇളം തേങ്ങ സ്പൂണുകൊണ്ടു ചുരണ്ടിയെടുക്കാനുള്ള ആ നിശ്ചയദാർഢ്യം എത്ര മനോഹരമായിരിക്കുന്നു!

രണ്ടാം സ്ഥാനം: Entry No: 6

ആ കുട്ടി ആടിനു ഇല കൊടുക്കുന്നത് എത്ര സ്നേഹത്തോടും താൽ‌പ്പര്യത്തോടും കൂടിയാണു. അതി മനോഹരം!

മൂന്നാം സ്ഥാനം: Entry No: 2

വെള്ളത്തിൽ ചാടിക്കളിക്കുന്ന ആ കുട്ടിയുടെ മുഖത്തെ ഹർഷോന്മാദം അതീവ ഹൃദ്യമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.

ABDULLA JASIM IBRAHIM said...

ഒന്നാം സ്ഥാനം : Entry No :14
രണ്ടാം സ്ഥാനം : Entry No :20
മൂന്നാം സ്ഥാനം : Entry No :12

- സോണി - said...

ഒന്നാം സ്ഥാനം : Entry No : 8
രണ്ടാം സ്ഥാനം : Entry No : 22
മൂന്നാം സ്ഥാനം : Entry No : 1, 13

MMP said...

മത്സരത്തിന് ഫോട്ടോ അയച്ച ആള്‍ ജഡ്ജ് ആകുന്നത് ശരിയല്ലാത്തതു കൊണ്ട് വിലയിരുത്തുന്നില്ല. എങ്കിലും, ചില ചിത്രങ്ങള്‍ സൂപ്പര്‍ ആയിട്ടുണ്ട് എന്നു മത്രം കമന്റുന്നു.

Babu Kalyanam said...

ഒന്നാം സ്ഥാനം : Entry No : 13
രണ്ടാം സ്ഥാനം : Entry No : 2
മൂന്നാം സ്ഥാനം : Entry No : 1

Renjith said...

എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ട ചിത്രങ്ങള്‍
ഒന്നാം സ്ഥാനം : Entry No : 13
രണ്ടാം സ്ഥാനം : Entry No : 9
മൂന്നാം സ്ഥാനം : Entry No :8
എല്ലാവര്ക്കും ആശംസകള്‍

അലി said...

ഒന്നാം സ്ഥാനം : Entry No :22
രണ്ടാം സ്ഥാനം : Entry No :1
മൂന്നാം സ്ഥാനം : Entry No : 13

ഞാന്‍:ഗന്ധര്‍വന്‍ said...

ഒന്നാം സ്ഥാനം : Entry No : 15
രണ്ടാം സ്ഥാനം : Entry No : 13
മൂന്നാം സ്ഥാനം : Entry No : 6

കരിയില said...

Vote Entry 3

ജസീന സഗീർ said...

എന്റെ വോട്ട് മൂന്നാമത്തെ ചിത്രത്തിനാണ്

പിള്ളാച്ചന്‍ said...

ഒന്നാം സ്ഥാനം : Entry No : 3
രണ്ടാം സ്ഥാനം : Entry No : 14
മൂന്നാം സ്ഥാനം : Entry No : 20

Hari mathilakam said...

entry no 03

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

ചിത്രം മൂന്നിന് എന്റെ വോട്ട്...

paarppidam said...

9,12, 7, 8, 24 എന്നിങ്ങനെ യഥാക്രമം മത്സരയോഗ്യമല്ലാത്ത (എന്റെ കാഴ്ചപ്പാടില്‍) ചില ചിത്രങ്ങള്‍ ഇതില്‍ ചേര്‍ത്തത് ഒട്ടും നന്നായില്ല.

barazakb said...

ഒരു ഫോട്ടോയും ഒരു ഫോട്ടോഗ്രാഫും തമ്മില്‍ വ്യത്യാസമുണ്ട്
ഇതില്‍ മൊത്തം ഫോട്ടോ മാത്രമേ ഉള്ളൂ ഒന്നിലും ഫോടോഗ്രഫിയില്ല
ഫോട്ടോഗ്രഫി = കല
കുറച്ചു കുട്ടികളെ വെച്ച് ഓരോ ജോലി ചെയ്യിക്കുന്നു
ഇത് ആര്‍ക്കും ചെയ്യാവുന്നതല്ലേ ഇതില്‍ എവിടെ ഫോട്ടോഗ്രഫി ??

കാട്ടിപ്പരുത്തി said...

1സ്റ്റ്- എൻട്രി- 19
2ന്ദ്- 13
3ർദ്- 8

RAY said...

ഒന്നാം സ്ഥാനം : Entry No : 13
രണ്ടാം സ്ഥാനം : Entry No : 12
മൂന്നാം സ്ഥാനം : Entry No : 10

Manickethaar said...

ഒന്നാം സ്ഥാനം : Entry No : 13
രണ്ടാം സ്ഥാനം : Entry No : 1
മൂന്നാം സ്ഥാനം : Entry No : 20

anas said...

ഒന്നാം സ്ഥാനം : Entry No:6
രണ്ടാം സ്ഥാനം : Entry No :1
മൂന്നാം സ്ഥാനം : Entry No :19

Captain Haddock said...

1) Entry No:20
2) Entry No:14
3) Entry No:15

aabhasan said...

ഒന്നാം സ്ഥാനം : Entry No :6
രണ്ടാം സ്ഥാനം : Entry No :11
മൂന്നാം സ്ഥാനം : Entry No :1

Faisal Hamza said...

ഒന്നാം സ്ഥാനം : Entry No :13
രണ്ടാം സ്ഥാനം : Entry No :14
മൂന്നാം സ്ഥാനം : Entry No :19

NPT said...

ഒന്നാം സ്ഥാനം : Entry No :13
രണ്ടാം സ്ഥാനം : Entry No :20
മൂന്നാം സ്ഥാനം : Entry No :14

പേനകം കുറുക്കന്‍ said...

ഒന്നാം സ്ഥാനം : Entry No : 14
രണ്ടാം സ്ഥാനം : Entry No : 4
മൂന്നാം സ്ഥാനം : Entry No : 18

Ranjith Chemmad / ചെമ്മാടന്‍ said...

ഒന്നാം സ്ഥാനം : Entry No : 14
രണ്ടാം സ്ഥാനം : Entry No : 19
മൂന്നാം സ്ഥാനം : Entry No : 11

മത്തായി™ (മത്തായ് ദി സെക്കണ്ട്)™ said...

First: Entry No:13
Second: Entry No:19
Third: Entry No: 3

ശ്രീലാല്‍ said...

ഒന്നാം സ്ഥാനം : Entry No : Entry No:13

രണ്ടാം സ്ഥാനം : Entry No : Entry No:14

മൂന്നാം സ്ഥാനം : Entry No : Entry No:11

സന്ദീപ് കളപ്പുരയ്ക്കല്‍ said...

എന്‍ഡ്രികള്‍ കുറഞ്ഞു പോയി എന്നു തോന്നുന്നു, എനിക്ക് ഇഷ്ടപെട്ടവ
1. നമ്പര്‍: 13
2. നമ്പര്‍: 21
3. നമ്പര്‍: 6

അനു said...

ഒന്നാം സ്ഥാനം : Entry No : 10,14
രണ്ടാം സ്ഥാനം : Entry No : 11,20
മൂന്നാം സ്ഥാനം : Entry No : 13,23

കനല്‍ said...

നല്ല ഫോട്ടോസ്..
മത്സരാര്‍ത്ഥികള്‍ക്കും..സംഘാടകര്‍ക്കും.. ജഡ്ജസിനും
വിജയാശംസകള്‍!!!

sUnIL said...

ഒന്നാം സ്ഥാനം : Entry No :14
രണ്ടാം സ്ഥാനം : Entry No :11
മൂന്നാം സ്ഥാനം : Entry No :13

Dipin Soman said...

1st - 14
2nd - 13
3rd - 8

Prasanth Iranikulam said...

Voting Closed !!

മുസ്തഫ|musthapha said...

സമ്മാനർഹർക്കും പങ്കെടുത്തവർക്കും സംഘാടകർക്കും അഭിനന്ദങ്ങൾ... :)

Entry No. 14 മത്സരത്തിന്റെ വിഷയവുമായി ഇണങ്ങുന്ന ഒരു ചിത്രം എന്ന് അഭിപ്രായമില്ല എന്ന അഭിപ്രായത്തോട് വിയോജിക്കുന്നു... പ്രിയപ്പെട്ടവരെ വിട്ട് സ്കൂളിലേക്കോ മറ്റേതെങ്കിലും സ്ഥലത്തേക്കോ അകന്ന് പോവുന്ന ഒരു കുഞ്ഞിനെ ആ ചിത്രം ശരിക്കും പകർത്തി വെച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നിയത്.

ഏകലവ്യന്‍ said...

Entry No:14നെ പറ്റി പലരും അഭിപ്രായങ്ങൾ പറഞ്ഞു കണ്ടു, പക്ഷേ അത് ഒരു ഫോട്ടോയുടെ ഫോട്ടോ ആണെന്ന് മനസ്സിലാക്കിയിരുന്നോ...
ഒരു ഓട്ടോയുടെ പിന്നിൽ ഒട്ടിച്ചുവെച്ച ഫോട്ടോയുടെ ഫോട്ടോ...!

പൈങ്ങോടന്‍ said...

ഏകലവ്യന്‍...നം 14, ഒരു ഫോട്ടോയുടെ ഫോട്ടോയല്ലന്നാണ് എനിക്ക് തോന്നുന്നത്. ആ ഫ്രെയിമില്‍ കാണുന്ന കുട്ടി ഓട്ടോയുടെ ഉള്ളില്‍ ഇരിന്നുകൊണ്ട് പുറകിലേക്ക് തിരിഞ്ഞപ്പോള്‍ എടുത്ത ഷോട്ടായിരിക്കണം ഇത്. കുട്ടിയുടെ മൂക്ക് ഓട്ടോയുടെ റെക്സിനില്‍ കുറഞ്ഞ പതിഞ്ഞതു ശ്രദ്ധിച്ചില്ലേ

മുസ്തഫ|musthapha said...
This comment has been removed by the author.
മുസ്തഫ|musthapha said...

ശരിക്കും അത് ഓട്ടോയുടെ പിറകിലൊട്ടിച്ച ഫോട്ടോയാണോ!

എങ്കിൽ ആ ഫോട്ടോ എടുത്ത ആൾക്കും ആ ഫോട്ടോ ഒട്ടിച്ച ആൾക്കും ഈ ഫോട്ടോ എടുത്ത ആൾക്കും ജഡ്ജിനും സല്യൂട്ട് :)

Kichu $ Chinnu | കിച്ചു $ ചിന്നു said...

ജട്ജസിനും സംഘാടകര്‍ക്കും നന്ദി . വിജയികള്‍ക്ക് ആശംസകള്‍ .
ഏകലവ്യന്‍ എന്‍ട്രി നമ്പര്‍ 14 , ഫോട്ടോയുടെ ഫോട്ടോ അല്ല,
ഒരു മത്സരത്തില്‍ ഫോട്ടോയുടെ ഫോട്ടോ എടുത്തു സബ്മിറ്റ് ചെയ്യുന്നത് ശരിയല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. :) അത് കൊണ്ടു അങ്ങനെ ഒരിക്കലും ചെയ്യില്ല.
And it sounds like cheating ...

Kichu $ Chinnu | കിച്ചു $ ചിന്നു said...

അതെ ഓട്ടോയുടെ പിറകില്‍ ഒട്ടിച്ചിരുന്ന മറ്റു ചില ഫോട്ടോസ് , ദാ ഇവിടെ ..

http://tiny.cc/3e2e9

ഏകലവ്യന്‍ said...

@Kichu&Chinnu/Shrihari
എന്‍ട്രി നമ്പര്‍ 14നെ കുറിച്ചുള്ള എന്റെ നിരീക്ഷണം തെറ്റായിരുന്നു എന്ന് താങ്കളുടെ ലിങ്കിലൂടെ മനസ്സിലായി.
പക്ഷേ ഇതേ പോസിലുള്ള ചിത്രങ്ങൾ വഴിയരികിൽ സീനറികൾ വിൽക്കുന്നവരുടെ പക്കൽ ഇപ്പോഴും കാണാം. നാട്ടിൽ ചില ഓട്ടോകളുടെ പിറകിൽ ഒട്ടിച്ച് കണ്ടതായും ഓർക്കുന്നു.
തെറ്റായി വിശകലനം ചെയ്യപ്പെട്ടതിന് ക്ഷമിക്കുമല്ലോ..

Kichu $ Chinnu | കിച്ചു $ ചിന്നു said...

Ekalavyan, It's alright.
It was my responsibilty to clarify the doubt of the viewer.

കുഞ്ഞൂട്ടന്‍|NiKHiL said...

അപ്പുവേട്ടാ ഒന്നാം സ്ഥാനം കിട്ടിയ ചിത്രത്തിന്റെ സൈക്കിള്‍സ്റ്റാന്‍ഡ് താഴോട്ട് ഇട്ടിരിക്കുന്നത് കണ്ടിരുന്നൊ?

പൈങ്ങോടന്‍ said...

സ്റ്റാന്‍ഡ് തന്നെ താഴോട്ട് ആയതാവും. അല്ലാതെ ഇത് സൈക്കിള്‍ സ്റ്റാന്‍ഡില്‍ ഇട്ട് എടുത്ത ചിത്രമല്ല :)

അപ്പു said...

പുറകിൽ ട്രെയിനിംഗ് വീലുള്ള സൈക്കിളുകൾ നിഖിലും പൈങ്ങോടനും കണ്ടിട്ടില്ല എന്നു തോന്നുന്നു. അതുകൊണ്ടാണ് അത് സ്താന്റ് ആണെന്നു തോന്നുന്നത് !

കുഞ്ഞൂട്ടന്‍|NiKHiL said...

:)

പൈങ്ങോടന്‍ said...

:)

Manoj മനോജ് said...

"പൊതുവേ പറഞ്ഞാൽ കൊച്ചുകുട്ടികളുടെ ചിത്രങ്ങൾ എടുക്കുമ്പോൾ അവർ ഇരിക്കുന്ന / നിൽക്കുന്ന ലെവലിലേക്ക് ഫോട്ടോഗ്രാഫറും താഴേണ്ടതുണ്ട്"
:( “ഫോട്ടോ ക്ലബില്‍‌” തന്നെ ഇങ്ങനെയൊന്ന് വായിക്കേണ്ടി വന്നല്ലോ, അതും “കിഡ്സ് ഇന്‍ ആക്ഷന്‍” എന്ന ടൈറ്റിലിന് കീഴില്‍‌!!!

ചില എണ്ട്രികളെ പറ്റി ജഡ്ജ് രേഖപ്പെടുത്തിയ കമന്റ് വായിച്ചാല്‍ ജഡ്ജിന് “സമയമില്ലായിരുന്നു” എന്ന ഫീലിങ്!!!

Photo Club said...

മനോജ്, ഫോട്ടോക്ലബിൽ ഇതുവരെ നടന്ന സൗഹൃദമത്സരങ്ങളിലും ഇനി നടക്കാനിരിക്കുന്ന മത്സരങ്ങളിലും ഒരു ജഡ്ജ് എഴുതുന്ന അഭിപ്രായം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. അതേ ചിത്രങ്ങൾ മറ്റൊരു ജഡ്ദ് അവലോകനം ചെയ്താൽ, ആദ്യത്തെ ജഡ്ജിന്റെ അഭിപ്രായങ്ങൾ തന്നെ ആവണം രണ്ടാമത്തെ ജഡ്ജിനും എന്നില്ല എന്നറിയാമല്ലോ. അതുകൊണ്ട് ഈ മത്സരങ്ങളിൽ ജഡ്ജ് ആയിരിക്കുന്നവർ എഴുതുന്ന അഭിപ്രായങ്ങൾ അതേ സെൻസിൽ എടുത്താൽ മതിയാകും. കൊച്ചുകുട്ടികളുടെ ചിത്രങ്ങൾ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ആംഗിളിനെപ്പറ്റി പറഞ്ഞ അഭിപ്രായത്തിൽ തെറ്റൊന്നുമില്ല; പ്രത്യകിച് ഇവിടെ ലഭിച്ച എൻട്രികളിൽ പലതിലും ആ ഒരു കാര്യം ശ്രദ്ധിക്കാത്തതുകൊണ്ട്. ഇത് ഒരു കർശന നിയമമൊന്നുമല്ല, "പൊതുവേ" എന്നുമാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ.