Wednesday, April 20, 2011

Flash Photography - ചില സംശയനിവാരണങ്ങൾ

ദേവാനന്ദ് പിള്ളയുടെ Google Buzz - ൽ നടന്ന ഒരു ചർച്ചയുടെ പ്രസക്തഭാഗങ്ങൾ


Devanand Pillai - Buzz - Public
ഒരു ഫൊട്ടോഗ്രഫി ശിശുവിന്റെ അജ്ഞത നിറഞ്ഞ ഫ്ലാഷ് സംശയങ്ങള്‍:ഒന്ന്: ഫ്ലാഷ് ഫ്രണ്ട് ഫയറും റെയര്‍ ഫയറും ചെയ്യുന്നതില്‍ എന്താണ്‌ വത്യാസം? (എനിക്ക് രണ്ടും ചെയ്തിട്ടും ഒരേപോലെ പടം കിട്ടി)

രണ്ട്: സ്ലോ ഫയര്‍ ചെയ്യുന്നത് എന്തിനാണ്‌?

മൂന്ന്: നൈക്കോണിന്റെ അപ്പേര്‍ച്ചര്‍ പ്രയോറിറ്റി, ഷട്ടര്‍ പ്രയോറിറ്റി, സ്റ്റോപ്പ് മോഷന്‍ എക്സ്പോഷര്‍ മോഡുകളില്‍ പടം എടുക്കുമ്പോള്‍ ടി ടി എല്‍ ഇട്ടാല്‍ ഒക്കെ നാശമായി വരുന്നല്ലോ, അതെന്താ?

നാല്‌: സ്റ്റേജില്‍/ ദൂരെ നില്‍ക്കുന്ന ആളിനെ ഫ്വാട്ടാഗ്രഫര്‍മാര്‍ ഫ്ലാഷ് അടിച്ച് ടെലിഫോട്ടോ എടുക്കുന്നത് എപ്പോഴും കാണാമല്ലോ. ഞാന്‍ അങ്ങനെ ചെയ്യുമ്പോള്‍ ആളു നില്‍ക്കുന്ന ഭാഗം മാത്രം തെളിഞ്ഞും ബാക്കി എല്ലാം ഇരുണ്ടും വരുന്നത് എന്താണ്‌?


ഉത്തരം എഴുതിയിരിക്കുന്നത് Physel Poilil - 

ഫ്രണ്ട് കർടൈൻ സിൻക്രണൈസേഷൻ അഥവാ ഫ്രണ്ട് ഫയർ എന്ന് പറഞ്ഞാൽ സാങ്കേതികമായി കാമറയുടെ ഷട്ടർ ഫ്രണ്ട് ബ്ലേഡ് മുഴുവനായി തുറന്ന ഉടനെ ഫ്ലാഷ് ഫയർ ചെയ്യുന്നതിനാണ് പറയുന്നത്. സാധാരണ ഫ്ലാഷ് ഫോട്ടോഗ്രഫിക്ക് ഉപയോഗിക്കുന്നത് ഈ മെഥേഡ് ആണ്. റിയർ കർടൈൻ സിൻക്രണൈസേഷൻ അഥവാ റിയർ ഫയർ ചൂസ് ചെയ്താൽ ആ എക്ഷ്പോഷറിന്റെ അവസാനം മാത്രമേ ഫ്ലഷ് ഫയർ ചെയ്യൂ. ഇത് സ്ലോ ഷട്ടർ സ്പീഡ് ഉപയോഗിച്ച് ഷൂട് ചെയ്യുമ്പോൾ മാത്രമേ എഫക്ടീവ് ആവൂ. സാധാരണ പടമെടുക്കുന്ന്അ ഷട്ടർ സ്പീഡിൽ ഈ രണ്ട് രീതി ഉപയോഗിച്ചാലും ഒരേ റിസൾട്ട് തന്നെയായിരിക്കും. വളരെ സ്ലോ ഷട്ടർ സ്പീഡ് ഉപയോഗിച്ച് മോഷൻ എഫക്ട് ഉണ്ടാക്കാനാണ് സാധാരണ റിയർ ഫയർ ഉപയോഗിക്കുന്നത്. ഇപ്പോ ഒരു ന്രിത്ത പരിപാടിയൊക്കെ ഷൂട് ചെയ്യുമ്പോൾ ഈ രീതി ഉപയോഗിച്ചാൽ സ്ലോ ഷട്ടർ സ്പീഡ് ആയത് കൊണ്ട് ചലനത്തിന്റെ ഒരു ഇഫക്ടും അവസാനം ഫ്ലാഷ് ഫയർ ചെയ്യപ്പെടുന്നത് കൊണ്ട് ആ ഒരു മോമന്റിൽ ക്ലിയർ ആയ പടവും കിട്ടും. ഇതും കൂടെ നോക്കുക
സ്ലോ ഫയർ (flash combined with slow shatter speed) ഫ്ലാഷ് ഇല്യൂമിനേഷനും അവൈലബിൾ ലൈറ്റ് ഇല്യൂമിനേഷൻ അല്ലെങ്കിൽ ആംബിയന്റ് ലൈറ്റ് ഒരുപോലെ ഉപയോഗപ്പെടുത്തി ഫോട്ടോ എടുക്കുന്നതിനാണ് ഉപയോഗിക്കുക. നാലാമത്തെ ചോദ്യത്തിൽ പറഞ്ഞപോലെ സ്റ്റേജിൽ ദൂരെനിൽക്കുന്ന ആളെ ഫോട്ടോ എടുക്കുന്ന അവസ്ഥ തന്നെ ഉദാഹരിക്കാം! ടി ടി എൽ മോഡിൽ പടമെടുക്കുമ്പോൾ ഫ്ലാഷ് യൂണിറ്റ് ആദ്യം ഒരു പ്രീ ഫ്ലാഷ് ഫയർ ചെയ്യും. എന്നിട്ട് സബ്ജക്റ്റിൽ തട്ടി പ്രതിഫലിക്കന്ന ലൈറ്റ് കണക്കാക്കി ഫ്ലാഷ് ഔട്പുട് ക്രമീകരിക്കുക എന്നതാണ് റ്റെക്നിക്. ആ അവസ്ഥയിൽ മറ്റു അവൈലബിൾ ലൈറ്റ് സോഴ്സുകൾ കണക്കിൽ വരികയേ ഇല്ല. എന്തായാലും ഫ്ളാഷിന്റെ ലൈറ്റ് ഔട്പുടിനേക്കാൾ കുറവായിരിക്കുമല്ലോ സ്റ്റേജിലുള്ള മറ്റ് ലൈറ്റുകളൂടെ ഔട്പുട്! കാമറ, ഫ്ലാഷ് ലൈറ്റിനെ കണക്കാക്കി സെറ്റ് ചെയ്യപ്പെടുമ്പോൾ സ്വാഭാവികമായും അതിലും കുറഞ്ഞ ലൈറ്റ് ഉള്ള ഭാഗങ്ങൾ ഇരുണ്ട് പോകും. ഇതു കൊണ്ടാണ് സബ്ജക്ട് മാത്രം തെളിഞ്ഞും മറ്റു ഭാഗങ്ങൾ ഇരുണ്ടും വരുന്നത്! ഇതൊഴിവാക്കാൻ ഈ പറഞ്ഞ സ്ലോ ഫയറിംഗ് കൊണ്ട് കഴിയും. അതിന്റെ അടിസ്ഥാനം എന്താണെന്നു വെച്ചാൽ, സബ്ജക്ടും കാമറയും തമ്മിലുള്ള ദൂരം വത്യാസം വരുന്നില്ലെങ്കിൽ, ഫ്ലാഷ് ഫോട്ടോഗ്രഫിയിൽ, ഷട്ടർ സ്പീഡിൽ വരുത്തുന്ന വത്യാസം (അത് കാമറയുടെ ഫ്ലാഷ് സിൻക്രണൈസേഷൻ സ്പീഡിന് മുകളീൽ പോവത്തിടത്തോളം) സബ്ജക്ടിന്റെ ഇലൂമിനേഷൻ അളവിൽ വത്യാസം വരുത്തുന്നില്ല എന്നതാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ സബ്ജക്ടിലേക്കുള്ള ദൂരവും അപർചർ വാല്യുവും വത്യാസപ്പെടുത്തുന്നില്ലെങ്കിൽ, കാമറയുടെ ഫ്ലാഷ് സിൻക്രണൈസേഷൻ സ്പീഡിനു താഴെ ഏത് ഷട്ടർ സ്പീഡ് തിരഞ്ഞെടുത്താലും സബ്ജക്ടിന്റെ എക്സ്പോഷർ ഒന്നു തന്നെയായിരിക്കും. അപ്പോൾ സ്ലോ ആയുള്ള ഒരു ഷട്ടർ സ്പീഡ് ഉപയോഗിക്കുകയാണെങ്കിൽ, മറ്റ് അവൈലബിൾ ലൈറ്റുകളിൽ നിന്നുള്ള ഇല്യൂമിനേഷൻ കൂടെ ഉപയോഗപ്പെടുത്തി ഫോട്ടോ എടുക്കാൻ കഴിയും. അതായത് കാമറയുടെ ഷട്ടർ സ്പീഡ് സ്ലോ ആയത് കൊണ്ട് സ്റ്റേജ് ലൈറ്റും, ഫ്ലാഷ് ഉപയോഗിക്കുന്നത് കൊണ്ട് സബ്ജക്ടും ഒരുപോലെ പതിയും എന്നർത്ഥം! പക്ഷേ ഒരു കുഴപ്പം ഉള്ളത് എന്താന്നു വെച്ചാൽ അധികം ലോ ഷട്ടർ സ്പീഡ് ഉപയോഗിക്കുകയാണെങ്കിൽ വിറ ഒഴിവാക്കാൻ മുക്കാലി ഉപയോഗിക്കേണ്ടീ വരും എന്നത് മാത്രം!സന്ധ്യാസമയത്തൊക്കെ പടമെടുക്കുമ്പോൾ സന്ധ്യയുടെ എഫക്ടും പോസ് ചെയ്യുന്ന ആളിന്റെ മുഖവുമെല്ലാം ഒന്നിചു പതിയാൻ ഈ ടെക്നിക് ഉപയോഗപ്പെടുത്താം. ഇപ്പോ മിക്കവാറും എല്ലാ ഡിജിറ്റൽ കാമറയിലും സീൻ മോഡ് സെലക്ഷനിൽ ഇത് ഉൾപെടുത്തിയിട്ടുണ്ട്! ഈ പടം അങ്ങിനെയെടുത്ത ഒന്നാണ്Physel Poilil - നിക്കോൺ D60 യും Sigma flash unit ഉമായി ചില്ലറ സൗന്ദര്യപിണക്കങ്ങൾ ഉണ്ട് എന്ന് തോന്നുന്നു. (compatibility issue) തപ്പി നോക്കിയപ്പോ ചില പരാതികൾ കണ്ടൂ. Fully compatible ആയ ഫ്ലാഷ് യൂണിറ്റ് ആണെങ്കിൽ - ഉദാഹരണത്തിന് Nikon SB series with Nikon camera - ഫ്ലാഷ് യൂണിറ്റും കാമറയുടെ ബിൽറ്റ് ഇൻ കംപ്യൂട്ടറുമായുള്ള communication പെർഫക്റ്റ് ആയിരിക്കും. ഫ്ലാഷ് ഫയർ ചെയ്യുമ്പോൾ ബൗൺസ് ബാക്ക് ആയി വരുന്ന ലൈറ്റ് റീഡ് ചെയ്ത്, അതിനനുസരിച്ച് അപർചർ, ഷട്ടർ സ്പീഡ്, ഫ്ലാഷ് ഔട്പുട് ഇവ മൂന്നും കൺട്രോൾ ചെയ്യപ്പെടുന്നുണ്ട്. ഒരു തേഡ് പാർട്ടി ഫ്ലാഷ് യൂണിറ്റ് ഉപയോഗിക്കുമ്പോൾ ഈ മൂന്നാമത് പറഞ്ഞ ഫ്ലാഷ് ഔട്പുട് കണ്ട്രോൾ ഒരു പക്ഷേ കൃത്യമായി വർക്ക് ആവുന്നുണ്ടാവില്ല! ഇനി ചില സിനോറിയോസ് നോക്കാം.1) ഫ്ലാഷ് വിത് അപർചർ പ്രയോറിറ്റി :- ഈ മോഡിൽ അപർചർ നാം സെലക്ട് ചെയ്യുന്നു. അപ്പോൾ കാമറ സ്വാഭാവികമായും ഷട്ടർ സ്പീഡ് സ്വയം സെറ്റ് ചെയ്യണം. ഫ്ലാഷ് യൂണിറ്റ് ഓൺ ആണെങ്കിൽ കാമറയുടെ ഫ്ലാഷ് സിൻക്രണൈസേഷൻ സ്പീഡ് ആയിരിക്കും കാമറ സെറ്റ് ആവുക. (ഡി 60 യിൽ ഇത് 1/200 ഓഫ് എ സെക്കന്റ്) ഫ്ലാഷ് സിൻക്. സ്പീഡ് ഒരേ ഒരു വാല്യു മാത്രമല്ല. അത് മാക്സിമം സിൻക്രണൈസിംഗ് സ്പീഡ് ആണ് ഇൻഡികേറ്റ് ചെയ്യുന്നത്. അതിനു താഴെ വരുന്ന ഏതു സ്പീഡിലും ഫ്ലാഷ് ഉപയോഗിക്കാൻ പറ്റും. (സ്ലോ ഫയറിംഗിൽ ഉപയോഗപ്പെടുത്തുന്നത് ഈ വശമാണ്) ഇപ്പോ വരുന്ന മിക്കവാറും DSLR കാമറകൾ ഹൈ സ്പീഡ് സിൻക്രണൈസേഷൻ സംവിധാനം ഉള്ളവയാണ്. കമ്പാറ്റിബിൾ ഫ്ലാഷ് യൂണിറ്റ് ആണെങ്കിൽ വളരെ ഉയർന്ന ഷട്ടർ സ്പീഡിലും ഫ്ലാഷ് കുഴപ്പമില്ലാതെ ഉപയോഗിക്കാം.   അപ്പോ അപർചറും ഷട്ടർ സ്പീഡും കഴിഞ്ഞു. പിന്നെ ലൈറ്റ് കണ്ട്രോൾ ചെയ്യാൻ കാമറയ്ക്കു മുന്നിലുള്ള ഏകവഴി ഫ്ലാഷ് ഔട്പുട് ക്രമീകരിക്കുക എന്നതാണ്. അപ്പോൾ സബ്ജക്ടിൽ നിന്നും ബൗൺസ് ബാക്ക് ചെയ്തു വരുന്ന ലൈറ്റ് റീഡ് ചെയ്ത്, നമ്മൾ സെറ്റ് ചെയ്തിട്ടുള്ള അപ്ർചർ വാല്യൂവിന് മാച് ആവുമ്പോൾ ഫ്ലാഷ് ഔട്പുട് കട്ട് ചെയ്തിട്ടാണ് ഇത് സാധിക്കുന്നത്. പക്ഷേ ചിലപ്പോൾ സബ്ജക്ടിലേക്കുള്ള ദൂരക്കൂടുതൽ കൊണ്ട് ഫ്ലാഷ് അതിന്റെ ഫുൾ പവർ ഉപയോഗിച്ചാലും (നാം സെറ്റ് ചെയ്തിട്ടുള്ള അപർചർ വാല്യുവിന് ആനുപാതികമായി) സബ്ജക്ട് കൃത്യമായി എക്സ്പോസ് ആവാൻ മതിയായ ലൈറ്റ് സെൻസറിൽ എത്താതെ പോകും. ഫലം, അണ്ടർ എക്സ്പോസ്ഡ് സബ്ജക്ട്! ഇനി ഇതേപോലെ സബ്ജക്ട് വളരെ അടുത്താണെങ്കിൽ എത്ര കട് ചെയ്താലും ഫ്ലാഷ് ഔട്പൂട് നമ്മൾ സെറ്റ് ചെയ്ത അപർചർ വാല്യു ആവശ്യപ്പെടുന്നതിലും കൂടുതൽ ആയിരിക്കും. അങ്ങിനെ വന്നാൽ സബ്ജക്ട് ഓവർ എക്സ്പോസ്ഡും ആവും! പോം വഴി? സിമ്പിൾ! അപർചർ പ്രയോറിറ്റി മോഡും ഫ്ലാഷും ഒന്നിച്ച് ഉപയോഗിക്കുമ്പോൾ, കാമറയും സബ്ജക്ടും തമ്മിലുള്ള ദൂരത്തിന് അനുസരിച്ചിട്ടാവണം അപർചർ വാല്യൂ സെറ്റ് ചെയ്യേണ്ടത്. മിക്കവാറും എല്ലാ ഫ്ലാഷ് യൂണിറ്റുകളിലോ അല്ലെങ്കിൽ അവയുടെ user manual ലോ ഈ സംഗതി അടയാളപ്പെടുത്തിയിട്ടുണ്ടാവും. ഇത്ര iso വാല്യുവിൽ ഇത്ര മീറ്റർ അല്ലെങ്കിൽ അടി ദൂരത്തേക്ക് ഇന്ന അപർചർ വാല്യൂ എന്ന് അതിൽ നോക്കിയാൽ മനസ്സിലാവും. ഡിജിറ്റൽ ഡിസ്പ്ലേ ഉള്ള ആധുനിക ഫ്ലാഷ് യൂണിറ്റുകളിൽ കാമറ ക്ലിക്ക് ബട്ടൺ പകുതി അമർത്തിയാൽ (ഫോക്കസ്/എക്സ്പോഷർ ലോക്ക് ആവുമ്പോൾ) ആനുപാതികമായ അപർചർ വാല്യൂ ഡിസ്പ്ലേയിൽ കാണിക്കും. അല്ലെങ്കിൽ ഫ്ലാഷ് യൂണിറ്റിന്റെ ഗൈഡ് നംബർ ഉപയോഗിച്ചും ഇത് കണ്ടു പിടിക്കാം (Refer user's manual) പിന്നെ കുറെ എക്സ്പെരിമെന്റുകൾ നടത്തിയാൽ ഒരു ഏകദേശ ധാരണ ഇതൊന്നുംഇല്ലാതെ തന്നെ നമുക്ക് ലഭിക്കും. മുൻകൂട്ടി പ്ലാൻ ചെയ്ത് പടമാക്കുകയാണെങ്കിൽ ശരിക്കും പടമെടുക്കും മുന്നെ ഒരു ടെസ്റ്റ് ഷോട്ട് ഫയർ ചെയ്ത് അതിന്റെ റിസൾട്ട് നോക്കി അതിനനുസരിച്ച് അപർചർ വാല്യു അഡ്ജസ്റ്റ് ചെയ്യന്ന്നത് നന്നായിരിക്കും.
ഷട്ടർ പ്രയോറിറ്റിയും ഫ്ലാഷും :- ശരിക്കു പറഞ്ഞാൽ ഷട്ടർ സ്പീഡും ഫ്ലാഷ് എക്സ്പോഷറുമായി യാതൊരു ബന്ധവുമില്ല. ഷട്ടർ സിൻക്രണൈസേഷൻ സ്പീഡ് ഒഴിച്ചാൽ. അതായത്, കാമറയുടെ ഷട്ടർ സിൻക്. സ്പീഡിനു താഴെ ഏതു ഷട്ടർ സ്പീഡ് സെറ്റ് ചെയ്താലും (ആംബിയന്റ് അഥവാ അവൈലബിൾ ലൈറ്റ് അനുവദിക്കുന്നിടത്തോളം) അത് ഫ്ലാഷ് എക്സ്പോഷറിനെ ബാധിക്കില്ല. അതു കൊണ്ട് തന്നെ സ്ലോ സിൻക്രണൈസേഷൻ ആവശ്യമില്ലെങ്കിൽ ഫ്ലാഷ് ഉപയോഗിച്ച് ഫോട്ടോ എടുക്കുമ്പോൾ ഷട്ടർ സ്പീഡ് പ്രയോരിറ്റി മോഡ് ഉപയോഗിക്കേണ്ട കാര്യമില്ല. ഇനി അഥവാ ഉപയോഗിച്ചാലും വരുന്ന പ്രശ്നങ്ങൾ അപർചർ പ്രയോറിട്ടി ഉപയോഗിക്കുമ്പോൾ വരുന്ന അതേ സംഭവങ്ങൾ തന്നെ! സബ്ജക്ടും കാമറയും തമ്മിലുള്ള ദൂരവും, ഫ്ലാഷ് ഔട്പുട് കണ്ട്രോളിലുള്ള ലിമിറ്റേഷനും തന്നെ ഇവിടെയും പ്രശ്നക്കാരൻ. പരിഹാരവും മേൽ പറഞ്ഞത് തന്നെ. ഇനി സബ്ജക്ടിലേക്കുള്ള ദൂരം നമുക്ക് കണ്ട്രോൾ ചെയ്യാൻ പറ്റാത്ത സാഹചര്യത്തിൽ അപ്ർചർ ലിമിറ്റിനും ഫ്ലാഷ് മാക്സിമം ഔട്പുടിനും പുറത്താണ് സബ്ജക്ട് വരുന്നതെങ്കിൽ ISO value കൂട്ടിക്കൊടുത്താലും ഒരു പരിധി വരെയൊക്കെ ഫ്ലാഷ് എക്സ്പോഷർ ശരിയാക്കി എടുക്കാം. (ഡി അറുപതാമന്റെ കാര്യത്തിൽ ISO value 800 ന് മുകളിൽ നോയ്സ് ഉണ്ടാവും എന്നു തോന്നുന്നു) 

ചുരുക്കി പറഞ്ഞാൽ കാമറയും സബ്ജക്ടും തമ്മിലുള്ള ദൂരം, അപർചർ വാല്യൂ, iso വാല്യൂ ഇതു മൂന്നും തമ്മിലുള്ള പൊരുത്തവും പൊരുത്ത ക്കേടുമാണ് ഫ്ലാഷ് ഫോട്ടോകൾ കൊള്ളണോ തള്ളണോ എന്നു തീരുമാനിക്കുന്നത്. 

ഈ സ്റ്റോപ് മോഷൻ മോഡ് എന്ന് പറഞ്ഞാൽ ഒരു സീരീസ് ഫോട്ടോകളിൽ നിന്നും ഒരു ടൈം ലാപ്സ് മൂവി ഉണ്ടാക്കിയെടുക്കുന്ന പരിപാടി അല്ലേ...? അതൊരു എക്സ്പോഷർ മോഡ് അല്ലല്ലോ?A Google plus post by Lijesh:
ഫ്ലാഷ്/സ്റ്റുഡിയോ ഫോട്ടോഗ്രഫി ടിപ്സ് എന്ന് പറയാന്‍ പറ്റില്ല.. ഞാന്‍ അടുത്തിടയാണ് ഫ്ലാഷ് അറിഞ്ഞു ഉപയോഗിക്കാന്‍ തുടങ്ങിയത്. അറിയാവുന്നതൊക്കെ ഇവിടെ പറയാം. പിന്നെ ഒരു കാര്യം, നാച്ചുറല്‍ ലൈറ്റ് ആണ് ഏറ്റവും നല്ലത്. എന്ന് വച്ച് , 'എനിക്ക് ഫ്ലാഷ് ഉപയോഗിക്കുന്നത് ഇഷ്ടമല്ല, അവൈലബിള്‍ ലൈറ്റില്‍ നല്ല ഫോട്ടോസ് എടുക്കുന്നവനാണ് മികച്ച ഫോട്ടോഗ്രാഫര്‍' എന്നൊക്കെ ആണ് നിങ്ങളുടെ ധാരണ എങ്കില്‍ ലോ ലവിടെ ഉണ്ട് മ്യൂട്ട് ബട്ടണ്‍. ഈ പോസ്റ്റ്‌ ഇപ്പോഴേ മ്യൂട്ടിക്കോ. 1.ഫ്ലാഷ് - കാനന്‍, നിക്കോണ്‍ തുടങ്ങിയ കമ്പനി ഫ്ലാഷുകള്‍, വില കുറഞ്ഞ തേഡ് പാര്‍ട്ടി ഫ്ലാഷുകള്‍ ഒക്കെ വാങ്ങാന്‍ കിട്ടും. വില കൂടിയ ഫ്ലാഷുകള്‍ക്ക് ( TTL ) സൗകര്യം ഉണ്ടാവും. അതായത് അവൈലബിള്‍ ലൈറ്റ് നോക്കിയിട്ട് ഫ്ലാഷ് തീരുമാനിക്കും ഔട്ട്‌ പുട്ട് ലൈറ്റിന്റെ തീവ്രത. ഫ്ലാഷിനു തീരുമാനിക്കാന്‍ ആണെങ്കില്‍ പിന്നെ നമ്മള്‍ എന്തിനു. അത് കൊണ്ട് മാനുവല്‍ മോഡില്‍ ആയിരിക്കണം ഫ്ലാഷ് എപ്പോഴും. കൂടുതല്‍ കാശ് കൊടുത്തു TTL ഫ്ലാഷ് വാങ്ങുന്നതിനേക്കാള്‍ നല്ലത് വില കുറഞ്ഞ തേഡ് പാര്‍ട്ടി ഫ്ലാഷുകള്‍ ആവും. ഏന്‍ഡ് ഓഫ് ദി ഡേ ലൈറ്റ് ദാറ്റ്‌ മാറ്റെഴ്സ്. നോട്ട് ദി ബ്രാന്‍ഡ്‌ . ഫ്ലാഷ് ഉപയോഗിച്ച് ഫോട്ടോ എടുക്കുമ്പോള്‍ ഫ്ലാഷ് നേരിട്ട് ഉപയോഗിക്കരുത്. അതായത് ഒരു ഡിഫ്യൂസര്‍ ഫ്ലാഷിന്റെ മുകളില്‍ വക്കുക. പല ഷേപ്പില്‍ ഉള്ള ഡി ഫ്യൂസര്‍ വാങ്ങാന്‍ കിട്ടും. വില വളരെ കുറവാണ്. സ്റ്റുഡിയോ ഫോട്ടോഗ്രഫിക്ക് ഒപ്ടിക്കല്‍ സ്ലേവ് ആയി ഉപയോഗിക്കാന്‍ പറ്റിയ ഫ്ലാഷ് ആണെങ്കില്‍ ഒരു ട്രിഗര്‍ ലാഭിക്കാന്‍ പറ്റും. 2.വയര്‍ലെസ്സ് ട്രിഗര്‍ - ഇത് ട്രാന്‍സ്മിറ്റര്‍ റിസീവര്‍ പെയര്‍ ആയി വാങ്ങാന്‍ കിട്ടും. അല്ലെങ്കില്‍ ഒരു മൊഡ്യൂ ള്‍ തന്നെ ട്രാന്‍സീവര്‍ ആയിരിക്കും. അങ്ങനെ രണ്ടെണ്ണം വേണം. ഒന്ന് (ട്രാന്‍സ്മിറ്റര്‍ )ക്യാമറയില്‍ മൌണ്ട് ചെയ്യണം. ഇനി ഒന്നില്‍ (റിസീവര്‍ ) ഫ്ലാഷ് മൌണ്ട് ചെയ്യണം. അതായത് ക്യാമറക്ക് മുകളില്‍ ഫ്ലാഷ് വയ്ക്കുന്നതിനു പകരം ക്യാമറക്കും ഫ്ലാഷിനും ഇടയില്‍ ഒരു വയര്‍ലസ് ബന്ധം വന്നു. ഇനി ക്യാമറക്ക്‌ കാമറയുടെ ആങ്കിള്‍ ലൈറ്റിനു ലൈറ്റിന്റെ ആങ്കിള്‍. ഇത് പോലെ രണ്ടില്‍ കൂടുതല്‍ ട്രിഗറുകള്‍ ഉണ്ടെങ്കില്‍ അതിനെ ഒക്കെ റിസീവര്‍ ആക്കി കൂടുതല്‍ ഫ്ലാഷുകള്‍ പല ആങ്കിളില്‍ നിന്നും തെളിയിക്കാം. 4.സോഫ്റ്റ്‌ ബോക്സ്‌,കുടകള്‍,റിഫ്ലക്ടറുകള്‍. സോഫ്റ്റ്‌ ബോക്സിനും കുടകള്‍ക്കും ഒരേ ഉപയോഗം ആണ്. ഇതില്‍ ഇതാണ് നല്ലതെന്ന് അറിയില്ല. ഏതായാലും ബിഗ്ഗര്‍ ദി ബെറ്റര്‍. അതായത് സോഴ്സ് എത്രത്തോളം വലുതാകുന്നോ ലൈറ്റ് അത്രത്തോളം സോഫ്റ്റ്‌ ആകും.ഫ്ലാഷിനു മുന്നില്‍ കുട അല്ലെങ്കില്‍ സോഫ്റ്റ്‌ ബോക്സ്‌ വക്കുമ്പോള്‍ സംഭവിക്കുന്നത്‌ ഇതാണ്. ഒരു ലൈറ്റ് സോഴ്സ് മാത്രം ഉള്ളപ്പോള്‍ റിഫ്ലക്ടര്‍ വളരെ സോഫ്റ്റ്‌ ലൈറ്റ് തരും. പിന്നെ വളരെ ഫ്ലെക്സിബിലും ആണ് ഉപയോഗിക്കാനും മടക്കി ചുരുട്ടി കൊണ്ട് നടക്കാനും. ലൈറ്റ് സ്റ്റാന്റ് , അമ്പ്രല്ല ഹോള്‍ഡര്‍. ഇത് വേറെ വാങ്ങണം. ലൈറ്റ് സ്റ്റാന്റിനു മുകളില്‍ അമ്പ്രല്ല ഹോള്‍ഡര്‍ അതിനു മുകളില്‍ ട്രിഗ്ഗര്‍, അതിനു മുകളില്‍ ഫ്ലാഷ് . അമ്പ്രല്ല ഹോള്‍ ഡ റില്‍ കൂടി കുടയുടെ പിടി കയറ്റി വിട്ടു ടൈറ്റ് ചെയ്യുക. 5.ബാക്ക്ഡ്രോപ്പ് തുണി യുടെയും പേപ്പറിന്റെയും ബാക്ക് ഡ്രോപ്പുകള്‍ അവൈലബിള്‍ ആണ്. പ്രൊഡക്റ്റ് ഫോട്ടോ എടുക്കാനായി ലൈറ്റ് ടെന്റുകള്‍ കിട്ടും. റിഫ്ലക്ടീവ് ഗ്ലാസിന്റെ മുകളില്‍ പ്രൊഡക്റ്റ് വച്ച് ഫോട്ടോ എടുത്താല്‍ പ്രൊഡക്ട്സിന്റെ നല്ല റിഫ്ലക്ഷന്‍ കിട്ടും. ഫോട്ടോ ഷോപ്പ് ഉപയോഗിച്ച് ചെയ്യാവുന്നതെ ഉള്ളൂ. ക്യാമറ കൊണ്ട് ചെയ്യാന്‍ പറ്റുന്നതൊക്കെ ക്യാമറ കൊണ്ട് ചെയ്യുക. ആള്‍ക്കാരുടെ ഫോട്ടോ ആയാലും പ്രൊഡക്റ്റ്സ് ആയാലും വെളുത്ത ബാക്ക് ഡ്രോപ്പ് ആണ് തുടങ്ങാന്‍ എളുപ്പം. താജ് മഹല്‍ ബാക്ക് ഡ്രോപ്പ് ഒന്നും പോയി വാങ്ങരുത് :-) ഇനി ഇതെല്ലാം ചേർത്തു എങ്ങനെ ഒരു ഫോട്ടോ എടുക്കുന്നതെന്നു നോക്കാം. രണ്ടു ലൈറ്റ് സോഴ്സ് ഉള്ള ഒരു സെറ്റ് അപ്പ് നോക്കാം. ഒരു ട്രിഗര്‍ (ട്രാന്‍സ്മിറ്റര്‍ )ക്യാമറയില്‍ കണക്റ്റ് ചെയ്യുക, റിസീവര്‍ ട്രിഗറുകള്‍ രണ്ടു ഫ്ലാഷുകളില്‍ കണക്റ്റ് ചെയ്ത ശേഷം എല്ലാം ഒരു ചാനലില്‍ ആണെന്ന് ഉറപ്പു വരുത്തുക. ഇപ്പോള്‍ ക്യാമറ ക്ലിക്ക് ചെയ്താല്‍ കൂടെ രണ്ടു ഫ്ലാഷുകളും ഫയര്‍ ചെയ്യുന്നത് കാണാം. സാധാരണ ഫോട്ടോ എടുക്കുമ്പോള്‍ അപ്പര്‍ച്ചര്‍, ഷട്ടര്‍ സ്പീഡ് , ISO മാത്രം ആണ് നോക്കേണ്ടതെങ്കില്‍ ഇവിടെ നമുക്ക് വേറെ കുറച്ചു പരാമീറ്റെഴ്സ് കൂടി ഉണ്ട്. ഫ്ലാഷിന്റെ ഔട്ട്‌ പുട്ട് , സബ്ജക്റ്റില്‍ നിന്നും ലൈറ്റ് സോഴ്സിലേക്കുള്ള ദൂരം, ലൈറ്റ് വീഴുന്ന ആങ്കിള്‍ ഇത് കൂടി നോക്കേണ്ടി വരും. ആദ്യം ഇങ്ങനെ തുടങ്ങാം അപ്പര്‍ച്ചര്‍ f8, ഷട്ടര്‍ 1/200, ISO 100 ലൈറ്റ് സോഴ്സ് രണ്ടും ഒരു 45 ഡിഗ്രിയില്‍ സബ്ജക്റ്റില്‍ ലൈറ്റ്പതിക്കുന്ന പോലെ ക്രമീകരിക്കുക. ഫ്ലാഷ് ഔട്ട്‌ പുട്ട് ഒന്നില്‍ മാക്സിമം വക്കാം. ഇനി ഒന്നില്‍ അല്പം കുറവ്. അതായത് ഫ്ലാഷ് ഔട്ട്‌ പുട്ട് രണ്ടിലും ഒരു പോലെ വക്കരുത്. ഒന്നില്‍ കുറച്ചു കുറവായിരിക്കണം. ഒരു പോലെ ആയാല്‍ ചിത്രം ഫ്ലാറ്റ് ആയി പോകും. ഇനി ചുമ്മാ ഒരു ഫോട്ടോ എടുത്തു നോക്കാം. ഫോട്ടോ ഓവര്‍ എക്സ്പോസ്ഡ് ആണെങ്കില്‍ ലൈറ്റ് സോഴ്സിന്റെ ദൂരം കൂട്ടാം. അല്ലെങ്കില്‍ ഔട്ട്‌ പുട്ട് കുറയ്ക്കാം. ഏറ്റവും എളുപ്പം ദൂരം കൂട്ടുന്നതാവും. ഷട്ടറിനും, അപ്പര്‍ച്ചറിനും , ISO ക്കും ഒന്നും തല്‍കാലം വലിയ റോള്‍ ഇല്ല. ഒരു ലൈറ്റ് മീറ്റര്‍ വച്ച് അപ്പര്‍ച്ചര്‍, ISO ഒക്കെ എത്ര വേണം എന്ന് കണ്ടു പിടിക്കാവുന്നത്തെ ഉള്ളൂ. പക്ഷെ അതിന്റെ ആവശ്യം ഉണ്ടെന്നു തോനുന്നില്ല. രണ്ടു മൂന്ന് ഫോട്ടോ എടുത്തു ഡിലീറ്റ് ചെയ്യുമ്പോള്‍ മനസ്സിലാവും എവിടെ തുടങ്ങണം എന്ന്. ഷൂട്ട്‌ ത്രൂ അമ്പ്രല്ല , സോഫ്റ്റ്‌ ബോക്സ്‌ ഒക്കെ ഉപയോഗിക്കുമ്പോള്‍ സബ്ജക്റ്റിനെ ലൈറ്റ് സോഴ്സിന്റെ ഏറ്റവും അടുത്തു നിര്‍ത്തുന്നതാണ് നല്ലത്. അതായത് ഏറ്റവും സോഫ്റ്റ്‌ ലൈറ്റ് വരുന്നത് ലൈറ്റ് സോഴ്സിന്റെ അടുത്താണ്. പിന്നെ ദൂരം കൂടുന്നത് അനുസരിച്ച് ഇന്റെന്സിറ്റി കുറയും. അപ്പോള്‍ ദൂരത്തിനു ആണ് സരിച്ചു അപ്പര്‍ച്ചര്‍ ISO മാറ്റണം എങ്കില്‍ ഇന്‍ വേഴ്സ്സ്ക്വയര്‍ ലോ നോക്കേണ്ടി വരും :-). ഷട്ടര്‍ 1/200 ല്‍ തന്നെ വയ്ക്കുന്നതാണ് എപ്പോഴും നല്ലത്. കുറച്ചത് കൊണ്ട് പ്രയോജനം ഇല്ല. കൂട്ടിയാല്‍ പ്രശ്നവും ആണ്. ഇനി ഫോട്ടോ എടുത്തു തുടങ്ങിക്കോളൂ.. എല്ലാം നമ്മളുടെ കണ്ട്രോളില്‍..അപ്പര്ച്ചറും ഷട്ടറും ISO യും മാത്രം അല്ല.. ലൈറ്റ് എവിടുന്നു എങ്ങനെ വരണം എന്ന് കൂടി നമ്മള്‍ തീരുമാനിക്കും. ഈ ടോപിക് പൂര്‍ണം അല്ല. എഴുതാന്‍ തുടങ്ങിയതല്ല എഴുതി തീര്‍ത്തത്. ബാക്കി പതുക്കെ അപ് ഡേറ്റ് ചെയ്യാം. നിങ്ങക്ക് അറിയാവുന്നത് ഷെയര്‍ ചെയ്തും സംശയങ്ങള്‍ ചോദിച്ചും പറഞ്ഞും കൂടുതല്‍ വ്യക്തത വരുത്താം.

3 comments:

NPT said...

കൊള്ളാം നല്ല പോസ്റ്റ്........

Pied Piper said...

Thanks team .. !
All these are very much informative ..

നൗഷാദ് അകമ്പാടം said...

വളരെ ഉപകാരപ്രദമായ പോസ്റ്റ്..
പലര്‍ക്കും ഉള്ള സംശയങ്ങള്‍ തന്നെ ഇത്..
വിശദമായ മറുപടിക്ക് നന്ദി..