Tuesday, July 6, 2010

ഫോട്ടോബ്ലോഗ്‌ ആഴ്ചക്കുറിപ്പുകള്‍ - 2

കഴിഞ്ഞ ആഴ്ചയിലെ ശ്രദ്ധേയമായ ചിത്രങ്ങള്‍ (June 27 - July 03)

കഴിഞ്ഞ ആഴ്ച്ചയിലെ (ഞായര്‍ - ശനി)  Photo Blogs എന്ന വിഭാഗത്തില്‍‌ ഉള്‍പ്പെടുത്തിയിട്ടുള്ള മലയാളം ബ്ലോഗുകളില്‍ പ്രസിദ്ധീകരിച്ച ഫോട്ടോഗ്രാഫുകളില്‍വച്ചു ഏറ്റവും ശ്രദ്ധേയമായവ എന്ന ഗണത്തില്‍‌ ഫോട്ടോക്ലബ്ബ് - ഫോട്ടോസ്ക്രീനിങ്ങ് ടീം ഉള്‍പ്പെടുത്തിയ  ചിത്രങ്ങള്‍

---------------------------------------------------------------------------------------------------------------------------

ഫോട്ടോഗ്രാഫര്‍‌ : പകല്‍‌കിനാവന്‍‌
പ്രസിദ്ധീകരിച്ച തിയതി :June 27, 2010

ഈ ഫോട്ടോയെ ശ്രദ്ധേയമാക്കാന്‍‌ ഉപകരിച്ച കാര്യങ്ങള്‍‌

  • നല്ല കമ്പോസിഷന്‍.
  • ലഭ്യമായ പ്രകാശത്തെ വളരെ നന്നായി ഉപയോഗിച്ചിരിക്കുന്നു.
  • ഈ ചിത്രം കാഴ്ച്ചക്കാര്‍‌ക്ക് നല്‍‌കുന്ന മഴ, കാട് , നനവ് , തണുപ്പ് ഇങ്ങനെയെല്ലാമുള്ള feel.

---------------------------------------------------------------------------------------------------------------------------

ഫോട്ടോഗ്രാഫര്‍‌ : പൈങ്ങോടന്‍‌
പ്രസിദ്ധീകരിച്ച തിയതി :June 27, 2010

ഈ ഫോട്ടോയെ ശ്രദ്ധേയമാക്കാന്‍‌ ഉപകരിച്ച കാര്യങ്ങള്‍‌

  • Football കളിയുടെ നല്ല ഒരു action photo !
  • നല്ല കമ്പോസിഷന്‍‌
  • അതിനു അനുയോജ്യമായി തെരഞ്ഞെടുത്ത ആംഗിള്‍.

ഈ ഫോട്ടോയെ കുറച്ചുകൂടി നന്നാക്കാന്‍ സഹായിക്കാനാവുമായിരുന്ന ചില കാര്യങ്ങള്‍‌ :

  • വലത്തേ അറ്റത്തുള്ള കുട്ടിയുടെ കൈ മുഴുവനായി ഇല്ലാത്തത് ഫോട്ടോയുടെ ഭംഗിയെ ബാധിക്കുന്നുണ്ട്.
  • ആകാശത്തിന്റെ കൂടിയ നീല നിറം (Over saturated sky) അത്ര നന്നായി തോന്നുന്നില്ല.

---------------------------------------------------------------------------------------------------------------------------

ബ്ലോഗ്: of facts and fables
ഫോട്ടോഗ്രാഫര്‍‌ : UN 
പ്രസിദ്ധീകരിച്ച തിയതി :June 29, 2010

ഈ ഫോട്ടോയെ ശ്രദ്ധേയമാക്കാന്‍‌ ഉപകരിച്ച കാര്യങ്ങള്‍‌
  • ലളിതവും അതിമനോഹരവുമായ കമ്പോസിഷന്‍‌.
  • ശ്രദ്ധാപൂര്‍‌വ്വം വെളിച്ചവും സോഫ്റ്റ്നസ്സും ഉപയോഗിച്ചത് വഴി മഴ പെയ്യാന്‍‌ പോകുന്നതിനു മുന്‍‌പുള്ള മൂടിക്കെട്ടിയ അന്തരീക്ഷം വ്യക്തമായി കാഴ്ചക്കാരനില്‍‌ എത്തിക്കാന്‍‌ ഫോട്ടോഗ്രാഫര്‍‌ക്ക് കഴിഞ്ഞിരിക്കുന്നു.

---------------------------------------------------------------------------------------------------------------------------

ഫോട്ടോഗ്രാഫര്‍‌ : പ്രശാന്ത് ഐരാണിക്കുളം
പ്രസിദ്ധീകരിച്ച തിയതി :June 29, 2010

ഈ ഫോട്ടോയെ ശ്രദ്ധേയമാക്കാന്‍‌ ഉപകരിച്ച കാര്യങ്ങള്‍‌

  • വെളിച്ചവും ഡെപ്ത് ഓഫ് ഫീല്‍‌ഡും നന്നായി ഉപയോഗിച്ചിരിക്കുന്നു.
  • മുഖത്തേക്ക് ശ്രദ്ധ കൊണ്ടു വരുന്നതിനും, ചിത്രത്തിന്‌ മൊത്തത്തില്‍‌ ഒരു പ്രത്യേകത കൊണ്ടുവരുന്നതിനും സ്വീകരിച്ച ആങ്കിള്‍‌ (ഈ ആങ്കിളില്‍‌ ലെന്‍സിനോട് അടുത്ത് വരുന്ന ഭാഗങ്ങള്‍ വലുതായി - distorted - ആയി കാണും എന്നത് പ്രത്യേകം ഓര്‍ക്കുക)
  • കുട്ടിയുടെ ഓമനത്വവും കുസ്രുതിയും ചിത്രത്തില്‍‌ പ്രതിഫലിക്കുന്നു.

ഈ ഫോട്ടോയെ കുറച്ചുകൂടി നന്നാക്കാന്‍ സഹായിക്കാനാവുമായിരുന്ന ഒരു കാര്യം :

  • ഫ്രെയിമിന്‌ പുറത്ത് നല്‍‌കിയിരിക്കുന്ന പച്ച കളര്‍‌ കുട്ടിയുടെ കൈകള്‍‌, തല, കാല്‍‌  എന്നിവിടങ്ങളില്‍‌ നിന്ന് പൂര്‍‌ണ്ണമായി ഒഴിവാക്കണമായിരുന്നു.

---------------------------------------------------------------------------------------------------------------------------

ഫോട്ടോഗ്രാഫര്‍‌ : വേണു
പ്രസിദ്ധീകരിച്ച തിയതി :July 03, 2010

ഈ ഫോട്ടോയെ ശ്രദ്ധേയമാക്കാന്‍‌ ഉപകരിച്ച കാര്യങ്ങള്‍‌
  • നല്ല കമ്പോസിഷന്‍‌.
  • Dynamic symmetry   - പൂവിന്റെ വശത്ത് നിന്നുള്ള ഈ കാഴ്ച്ച ചിത്രത്തിന്റെ മിഴിവ് കൂട്ടുന്നു.
---------------------------------------------------------------------------------------------------------------------------

ഫോട്ടോഗ്രാഫര്‍‌ : യൂസഫ് ഷാലി
പ്രസിദ്ധീകരിച്ച തിയതി :July 03, 2010

ഈ ഫോട്ടോയെ ശ്രദ്ധേയമാക്കാന്‍‌ ഉപകരിച്ച കാര്യങ്ങള്‍‌
  • മനോഹരമായ കമ്പോസിഷന്‍‌
  • നല്ല പ്രകാശ ക്രമീകരണം. (Good exposure)
  • നല്ല നിറങ്ങള്‍‌
  • depth ഉണ്ടാക്കിയിരിക്കുന്ന രീതി

*******************************************************************************************************
Special Entry
*******************************************************************************************************
മനോരമ ഓണ്‍‌ലൈന്‍‌ ലോകവ്യാപകമായി നടത്തിയ "ജീവജലം" എന്ന ഫോട്ടോഗ്രാഫി മല്‍‌സരത്തില്‍‌ ഫോട്ടോക്ലബ്ബ് മെംബറായ ശ്രീ.ഹരീഷ് തൊടുപുഴയുടെ താഴെകൊടുത്തിരിക്കുന്ന ചിത്രം മികച്ച 25 ചിത്രങ്ങളില്‍‌ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.ഹരീഷിന്‌ ഫോട്ടോക്ലബ്ബിന്റെ അഭിനന്ദനങ്ങള്‍‌ !

കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ചിത്രം അല്ലെങ്കില്‍‌ കൂടി ഈ ചിത്രത്തെ ഈ കൂട്ടത്തില്‍‌ ഉള്‍പ്പെടുത്തുന്നത്, വായനക്കാരുടെ വോട്ടിങ്ങിനായി 25 ചിത്രങ്ങളും ഈയാഴ്ച്ച മനോരമ ഓണ്‍ലൈനില്‍‌ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന കാരണത്താലാണ്‌. ഹരീഷിന്റെ ഈ ചിത്രം നിങ്ങള്‍ക്കിഷ്ടപ്പെട്ടു എങ്കില്‍‌ നിങ്ങള്‍ക്കും ഹരീഷിനെ സപ്പോര്‍‌ട്ട് ചെയ്യാം അതിനായി ഇവിടെ ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്താം.
*******************************************************************************************************

ഞങ്ങള്‍ ശ്രദ്ധിക്കാതെ പോയ നല്ല ചിത്രങ്ങള്‍ കഴിഞ്ഞ ആഴ്ചയില്‍ വേറെയും ഉണ്ടെങ്കില്‍ ദയവായി ഇവിടെ കമന്റില്‍ അറിയിച്ചാല്‍ അവയും പരിശോധിച്ചശേഷം ഉള്‍പ്പെടുത്തുന്നതാണ്.

10 comments:

Unknown said...

Incredible>>>>>>>>>

sPidEy™ said...

ഇത്തവണത്തെ സെലെക്ഷന്‍ കലക്കീട്ടുണ്ട് ...
എല്ലാ ചിത്രങ്ങളും മനോഹരം....
ആശംസകള്‍

Unknown said...

എല്ലാം ഉഗ്രൻ സെലക്ഷൻ

ശ്രീരാജ് പി എസ് (PS) said...

നല്ല സെലക്ഷനുകൾ... നന്നായിരിക്കുന്നു.. എല്ലാ ഫോട്ടോഗ്രാഫർമാർക്കും ആശംസകൾ..

sHihab mOgraL said...

Good Selection.. Congrats for all.

ശ്രീലാല്‍ said...

ഫോട്ടോ ക്ലബ്ബില്‍ ഇങ്ങനെ ഒരു ആഴ്ചക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നത് ശ്രദ്ധിച്ചിരുന്നില്ല. വളരെ ശ്രമകരമായ ഈ ഉദ്യമത്തിന് എല്ലാവിധ ആശംസകളും. ക്ലബ്ബിന്റെ ടീമിന് ഒരു വന്‍ കയ്യടി.

ബ്ലോഗില്‍ പ്രസിദ്ധീകരിച്ചുകണ്ടതില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങളിലൊന്നാണ് പകല്‍ക്കിനാവന്റെ ഈ ഫോട്ടോ. പച്ച, പാലം, പുഴ, മഴ അങ്ങനെ ചിത്രത്തിലെ എല്ലാ എലമെന്റ്സും ചേര്‍ന്ന് ഒരു നല്ല ചിത്രം. ലീഡ് ലൈന്‍സ് ഇത്ര ‘ഭീകരമായി’ ചിത്രത്തെ സബ്ജക്റ്റിനെ സപ്പോര്‍ട്ട് ചെയ്യുമെന്ന് മനസ്സിലാക്കിത്തന്ന ചിത്രം.

പൈങ്ങോടന്റെ ഫുട്ബാള്‍ ചിത്രം ക്രോപ്പ് അല്പം കൂടി ശ്രദ്ധിച്ച് ചെയ്യാമായിരുന്നു. ഏത് സമയത്താണ് ഈ ഫോട്ടോ എടുത്തത് എന്നതും അറിയാന്‍ താല്പര്യമുണ്ട്.

വേണുവിന്റെ ചിത്രം കമ്പോസിഷന്‍, നിറങ്ങള്‍ ഇവ മനോഹരമായി.

ഹരീഷ് തൊ.പു വിന് അഭിനന്ദനങ്ങള്‍ .

Appu Adyakshari said...

ശ്രീലാല്‍ ഈ കമന്റിനു നന്ദി ആദ്യമേ പറയട്ടെ, ഒപ്പം പെരുത്ത് സന്തോഷവും. ഈ ഫോട്ടോ ക്ലബ്ബിലെ അംഗങ്ങളില്‍ നിന്ന് ഇത് പോലെയുള്ള ക്രിയാത്മക നിര്‍ദേശങ്ങള്‍ ആണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. എങ്കില്‍ മാത്രമേ ഈ വാരാവലോകനം ഫലപ്രാപ്തിയില്‍ എത്തുകയുള്ളൂ.

പൈങ്ങോടന്‍ said...

ഇതു ശ്രദ്ധിക്കാന്‍ ഞാനും വൈകി.
ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും വളരെ നന്ദി
ഓരോ ആഴ്ചയിലേയും മികച്ച ചിത്രങ്ങള്‍ കാണാനും അതിന്റെ മികവുകളും കുറവുകളും വായിച്ച് കൂടുതല്‍ പഠിക്കാനും ഇത് സഹായിക്കും

ശ്രീലാല്‍ , എന്റെ ആ ചിത്രം വൈകുന്നേരം 6.30 ആയപ്പോളാണ് എടുത്തത് . എക്സിഫ് ഇതാണ്

Exposure: 0.04 sec (1/25)
Aperture: f/8.0
Focal Length: 19.7 mm
ISO Speed: 80

ഭായി said...

എല്ലാം നല്ല ചിത്രങൾ!
ഈ നല്ല സംരംഭത്തിന് അപ്പുമാഷിന് എല്ലാവിധ ആശംസകളും നേരുന്നു.

Appu Adyakshari said...

ഭായി, വളരെ നന്ദി. പക്ഷെ ഒരു തിരുത്ത് ! ഇത് അപ്പു മാഷിന്റെ മാത്രം ബ്ലോഗല്ല. ഇതിന്റെ പിന്നില്‍ ഒരു ടീം ആണുള്ളത്. ഞങ്ങള്‍ എല്ലാവരുടെയും ശ്രമഫലമാണിത് .