Thursday, June 24, 2010

Composition techniques 4 : Framing elements

 ഫോട്ടോഗ്രാഫുകളെയും പെയിന്റിങ്ങുകളേയും ഫ്രെയിംചെയ്തു സൂക്ഷിക്കുന്ന രീതി ഇന്നും ഇന്നലെയും തുടങ്ങിയല്ല. ചിത്രങ്ങള്‍ക്ക് മനോഹരമായ ഫ്രെയിമുകള്‍ നല്‍കുമ്പോള്‍ അവയുടെ ഭംഗി വര്‍ദ്ധിക്കുന്നു. ഇവിടെ നമ്മള്‍ ചര്‍ച്ച ചെയ്യുന്ന ഫ്രെയിമുകള്‍ ഈ രീതിയിലുള്ള കൃത്രിമ ഫ്രെയിമുകള്‍ അല്ല. ഒരു ചിത്രം കമ്പോസ്‌ ചെയ്യുമ്പോള്‍ തന്നെ പ്രധാന സബ്ജക്ടിലേക്ക് കാഴ്ചക്കാരന്റെ ശ്രദ്ധയെ പിടിച്ചു നിര്‍ത്തുവാനും, ചിത്രത്തെ കൂടുതല്‍ മനോഹരമാക്കുവാനും അതേ രംഗത്ത് തന്നെയുള്ള മറ്റു ചില വസ്തുക്കളെ ഫോട്ടോഗ്രാഫര്‍ക്ക് ഉപയോഗപ്പെടുത്തുവാന്‍ സാധിക്കും. ആ രീതിയില്‍ ഒരു ഫ്രെയിമിനുള്ളില്‍ മറ്റൊരു ഫ്രെയിം (a frame within a frame) എങ്ങനെ കമ്പോസ്‌ ചെയ്യാം എന്നാണു ഈ പോസ്റ്റില്‍ ചര്‍ച്ചചെയ്യാന്‍ പോകുന്നത്.

താഴെക്കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ നോക്കൂ. ഫ്രെയിമിലെ പ്രധാന subject നു ചുറ്റും അതേ രംഗത്ത് തന്നെയുള്ള മറ്റൊരു വസ്തു ഉപയോഗിച്ചുകൊണ്ട് ഒരു "ഫ്രെയിം" ഫോട്ടോഗ്രാഫര്‍ നിര്‍മ്മിച്ചിരിക്കുന്നു. ആദ്യ ചിത്രത്തില്‍ ഒരു ആര്‍ച്ചും രണ്ടാമത്തെ ചിത്രത്തില്‍ ഒരു മരവും ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത് എന്ന വ്യത്യാസമേ ഉള്ളൂ.

ഫോട്ടോഗ്രാഫര്‍‌ : ആഷ സതീഷ്
ഫോട്ടോഗ്രാഫര്‍‌ : നൊമാദ് | ans

ഉപയോഗങ്ങള്‍ :

ഈ രീതിയില്‍ ഫ്രെയിമിനുള്ളില്‍ മറ്റൊരു ബോര്‍ഡര്‍ അല്ലെങ്കില്‍ ഫ്രെയിം കണ്ടെത്തുന്നത് പല തരത്തില്‍ ഉപയോഗപ്പെടും.
  1. പ്രധാന subject നെ പ്രത്യേകം എടുത്തു കാണിക്കുവാന്‍
  2. ഫ്രെയിമിന്റെ അരികിലുള്ള Distractions ഒഴിവാക്കി കമ്പോസ്‌ ചെയ്യുവാന്‍.
  3. വളരെ വ്യത്യാസമുള്ള ലൈറ്റിംഗ് ഒരേ ഫ്രെയിമില്‍ വരുമ്പോള്‍ അവയില്‍ ഓവര്‍ ആയ ഭാഗത്തെ ഒഴിവാക്കാന്‍ (തിരിച്ചും ആവാം)
  4. ചില പ്രത്യേക മൂഡില്‍ ഉള്ള ചിത്രങ്ങള്‍ ഉണ്ടാക്കി എടുക്കുവാന്‍
  5. ചിത്രത്തിനു പ്രത്യകമായ ഒരു ഭംഗി നല്‍കുവാന്‍

വിവിധതരം ഫ്രെയിമുകള്‍ : 

ഒരു രംഗത്ത് ലഭ്യമായ മരങ്ങളെയും കെട്ടിടങ്ങളുടെ ഭാഗങ്ങളെയും  ഫ്രെയിമിന്റെ ഭാഗമാക്കി മാറ്റാം. ഇങ്ങനെ ചെയ്യുമ്പോള്‍ അവ ഫ്രെയിമിന്റെ വശം, മുകളില്‍ എന്നീ ഭാഗങ്ങളില്‍ വരത്തക്കവിധം കമ്പോസ്‌ ചെയ്‌താല്‍ നന്നായിരിക്കും. 


ഫോട്ടോഗ്രാഫര്‍‌ : അപ്പു

വാതിലുകള്‍ , ജനാലകള്‍ , വലിയ ആര്‍ച്ചുകള്‍ എന്നിവ ഫ്രെയിം ആക്കി മാറ്റാം. ഏറ്റവും ആദ്യത്തെ ചിത്രവും താഴെയുള്ള ചിത്രങ്ങളും ഉദാഹരണങ്ങള്‍ . 

ഫോട്ടോഗ്രാഫര്‍‌ : അശ്വതി233


ഫോട്ടോഗ്രാഫര്‍‌ : അശ്വതി233

ഫോട്ടോഗ്രാഫര്‍‌ : അശ്വതി233

ഫോട്ടോഗ്രാഫറുടെ നിരീക്ഷണപാടവം അനുസരിച്ച് രംഗത്തുള്ള ഏതു വസ്തുവിനെയും ഒരു ഫ്രെയിം ആക്കി മാറ്റാം. മനുഷ്യര്‍, ജന്തുക്കള്‍, ഇലകള്‍, പൂക്കള്‍, നിര്‍ജീവമായ വസ്തുക്കള്‍  എന്നിങ്ങനെ എന്തും ഫ്രെയിമിന്റെ ഭാഗമാവാം. ഇവയുടെ നല്ല ചില ഉദാഹരണങ്ങള്‍ ഇനി പറയുന്നു. താഴെയുള്ള ചിത്രത്തില്‍ ഫോട്ടോഗ്രാഫര്‍ മനോജ്‌ (അശ്വതി) ഒരു ഓലയുടെ സുഷിരത്തില്‍ നിന്ന് ഒരു ഫ്രെയിം ഉണ്ടാക്കിയിരിക്കുന്നത് നോക്കൂ. ഒരു സുഷിരത്തില്‍ കൂടി പ്രധാന subject ആയ തെയ്യവും, മറ്റൊരു സുഷിരത്തില്‍ കൂടി കാണികളെയും വളരെ സമര്‍ഥമായി കമ്പോസ്‌ ചെയ്തിരിക്കുന്നു ഈ ചിത്രത്തില്‍. 

ഫോട്ടോഗ്രാഫര്‍‌ : അശ്വതി233

മനോജ്‌ തന്നെ എടുത്ത മറ്റൊരു ചിത്രം നോക്കൂ. ഇവിടെ ഫോര്‍ഗ്രൌണ്ടില്‍ ഉള്ള രണ്ടു കുട്ടികളെയാണ് ഫ്രെയിം ആക്കി മാറ്റിയിരിക്കുന്നത്. ഈ ചിത്രം ഇങ്ങനെ കമ്പോസ്‌ ചെയ്യുകവഴി ഈ ഫ്രെയിം പ്രധാന subject ലേക്ക് നമുടെ ശ്രദ്ധ കൊണ്ടുപോവുക മാത്രമല്ല, കാണികളായ കുട്ടികളുടെ അതേ വീക്ഷണകോണിലേക്ക് കാഴ്ച്ചക്കാരനെയും കൊണ്ടുപോകുന്നു. 

ഫോട്ടോഗ്രാഫര്‍‌ : അശ്വതി233

ഫ്രെയിമുകള്‍ എങ്ങനെയൊക്കെ: 

ഫ്രെയിമുകള്‍ ഉള്ള ചിത്രങ്ങള്‍ പരിശോധിച്ചാല്‍ മൂന്നു വിധത്തില്‍ ഫ്രെയിമുകളെ പൊസിഷന്‍ ചെയ്യാം എന്ന് കാണാം. 

(1) ഫ്രെയിം ആയ വസ്തുവിനും ക്യാമറയ്ക്കും ഇടയില്‍ പ്രധാന subject വരുന്നവ. ഇത്തരം ചിത്രങ്ങളില്‍ subject നെ എക്സ്പോഷര്‍ സെറ്റിങ്ങുകള്‍ അനുസരിച്ച് correct expose ആയോ   under exposed (silhouette) ആയോ കാണിക്കാം. താഴെയുള്ള ചിത്രത്തില്‍ രംഗത്ത് വെളിച്ചം കുറവാണ്. അതേ സമയം ഫ്രെയിം ആയ ജനാല വഴി വരുന്ന വെളിച്ചം നന്നായി ഉപയോഗിച്ചിട്ടുമുണ്ട്. 

ഫോട്ടോഗ്രാഫര്‍‌ : അശ്വതി233

ഫോട്ടോഗ്രാഫര്‍‌ : ശ്രീലാല്‍

രംഗത്ത് ലഭ്യമായ ജ്യാമിതീയ രൂപങ്ങള്‍, രേഖകള്‍ എന്നിവയെ ബുദ്ധിപൂര്‍വം സമന്വയിപ്പിച്ചും ഫ്രെയിമുകള്‍ ഉണ്ടാക്കാവുന്നതാണ്. പ്രധാന subject നു പുറകിലായി ഈ ജ്യാമിതീയ രൂപങ്ങളെ പ്രതിഷ്ടിച്ചു frames within frame ഉണ്ടാക്കാം.  ഈ രീതിയിലുള്ള ചിത്രങ്ങളില്‍ ഫ്രെയിമും, subject ഉം പൂര്‍ണമായും ഒരേ രീതിയില്‍ എക്സ്പോസ് ചെയ്യുകയുമാവാം. ഇതിനു ഉദാഹരണമായി കാണിക്കാവന്ന നല്ല ചിത്രങ്ങള്‍ മലയാളം ബ്ലോഗുകളില്‍ കണ്ടെത്താനായില്ല. എങ്കിലും ഈ വിഭാഗത്തില്‍ പെടുത്താം എന്ന് എനിക്ക് തോന്നിയ രണ്ടു ചിത്രങ്ങള്‍ താഴെ നല്‍കുന്നു (പൂര്‍ണമായും ഇത്തരം ഫ്രെയിമുകള്‍ക്കുള്ള ഉദാഹരണങ്ങള്‍ അല്ല ഇവ ഇന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കട്ടെ). 


ഫോട്ടോഗ്രാഫര്‍‌ : അശ്വതി233


ഫോട്ടോഗ്രാഫര്‍‌ : അശ്വതി233

(2) അടുത്ത വിഭാഗത്തില്‍ ഫ്രെയിം ആയ വസ്തു ക്യാമറയ്ക്കും പ്രധാന subject നും ഇടയില്‍ വരുന്നു. ഈ രീതിയിലുള്ള കമ്പോസിംഗ് ആണ് നാം കൂടുതല്‍ കാണാറുള്ളത്. ഈ രീതിയിലെ ഫ്രെയിമുകളായ വസ്തുക്കളെ നമ്മുടെ കണ്ണുകള്‍ക്ക്‌ വ്യക്തമായും മനസ്സിലാവുമെങ്കില്‍ അവയെ silhouette (ഇരുണ്ട രീതിയില്‍)  ആക്കി വയ്ക്കുന്നതാണ് നല്ലത് എന്നത് ഒരു പൊതുതത്വമാണ്. താഴെയുള്ള ചിത്രത്തിലെ മരം ആണ് ഫ്രെയിമായി ഫോട്ടോഗ്രാഫര്‍ എടുത്തിരിക്കുന്നത്. അത് silhouette ആണെങ്കിലും വ്യക്തമായി അതെന്താണെന്ന് നമുക്ക് മനസ്സിലാവുന്നുണ്ട്. അതിനാല്‍ അതിന്റെ ആകൃതി മാത്രം മനസ്സിലായാല്‍ മതി. എന്നാല്‍ പ്രധാന subject നെ കൃത്യമായി എക്സ്പോസ് ചെയ്യുക എന്നത് ഇവിടെ പ്രധാനമാണ്താനും .

ഫോട്ടോഗ്രാഫര്‍‌ : ബിക്കി

ഒരു ജനാലയിലൂടെ കാണുന്ന കുളം മറ്റൊരു ഉദാഹരണം ആയി എടുക്കൂ. ജനാല ഇരുണ്ട് ഇരുന്നാല്‍ മതിയാവും. എന്നാല്‍ കുളവും വെള്ളവും കൃത്യമായി എക്സ്പോസ് ആയാലേ ചിത്രം നന്നാവൂ. 

(3) മൂന്നാമത്തെ വിഭാഗത്തില്‍ ഫ്രെയിമും subject ഉം ഒരേ തലത്തില്‍ വരുന്നു. ഇവിടെയും എക്സ്പോഷറിനു മുകളില്‍ പറഞ്ഞ നിര്‍ദേശങ്ങള്‍ ഉപയോഗിക്കാം. ആവശ്യമെങ്കില്‍ മാത്രം ഫ്രെയിം വെളിച്ചത്തില്‍ കൊണ്ടുവന്നാല്‍ മതിയാവും. 

ഫോട്ടോഗ്രാഫര്‍‌ : ശ്രീലാല്‍


ചില സാങ്കേതിക പ്രശ്നങ്ങള്‍ :
  1. മുകളില്‍ പറഞ്ഞ ആദ്യത്തെ വിഭാഗം ഫ്രെയിമുകള്‍ ഒഴികെ മറ്റുരണ്ടിനങ്ങളിലും ഫ്രെയിം നല്ല ഷാര്‍പ്പ് ഫോക്കസില്‍ ആവണം എന്നത് ചിത്രത്തിന്റെ ഭംഗിക്ക് അത്യാവശ്യമാണ്.  ഒരേ ലെവലില്‍ വരുന്ന ചിത്രങ്ങളില്‍ ഇങ്ങനെ ഫോക്കസ്‌ ചെയ്യാന്‍ ബുദ്ധിമുട്ടില്ലെങ്കിലും, ഫ്രെയിമും subject ഉം രണ്ടു തലങ്ങളില്‍ ആണെങ്കില്‍ രണ്ടിനെയും ഫോക്കസില്‍ ആക്കാന്‍ ചില സന്ദര്‍ഭങ്ങളില്‍ സാധിക്കാതെ വരാം. ഇത് ഒഴിവാക്കാന്‍ ക്യാമറയില്‍ നിന്നും ഫ്രെയിമിലേക്കുള്ള അകലം സാധിക്കാവുന്നത്ര കൂട്ടുക. subject ഓഫ് സെന്റര്‍ ആണെങ്കില്‍ ഒന്നുകില്‍ ഫോക്കസ്‌ ലോക്ക് ഉപയോഗിക്കാം. അല്ലെങ്കില്‍ മാനുവല്‍ ആയി ഫോക്കസ്‌ ചെയ്യാം. 
  2. ഫ്രെയിം ഉപയോഗിച്ച് ചിത്രങ്ങള്‍ കമ്പോസ്‌ ചെയ്യുമ്പോള്‍ matrix / evaluative metering modes ഉപയോഗിക്കരുത്‌. കാരണം ഈ മോട്കളില്‍ ക്യാമറ രംഗത്തിന്റെ മുഴുവന്‍ ഭാഗത്തെ ലൈറ്റിങ്ങും കണക്കിലെടുക്കുകയും ശരാശരി ഭംഗിയായി എല്ലാ ഭാഗങ്ങളും എക്സ്പോസ് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യും. ഫലം, ഫ്രെയിമിനുള്ളിലെ ഫ്രെയിം അല്പം തെളിച്ചമുള്ളതാവുകയും, പ്രധാന subject ഓഫ്‌ സെന്റര്‍ ആണെങ്കില്‍ അത് ഓവര്‍ എക്സ്പോസ് ആവുകയും ചെയ്തേക്കാം. ഇത് ഒഴിവാക്കാന്‍ സ്പോട്ട് മീറ്ററിംഗ് ഉപയോഗിക്കാം. അല്ലെങ്കില്‍ ആവശ്യാനുസരണം exposure compensation ഉപയോഗിക്കാം. 
  3. ഫ്രെയിമായി ഉപയോഗിക്കുന്ന വസ്തു ചിത്രത്തിന്റെ ഭൂരിഭാഗവും നിറഞ്ഞിരിക്കുകയും പ്രധാന subject അല്പം അകലെ ആവുകയും ചെയ്‌താല്‍ പോയിന്റ് ആന്റ് ഷൂട്ട്‌ ക്യാമറകള്‍ അടുത്തുള്ള ഫ്രെയിമിനെ മാത്രം ഫോക്കസ്‌ ചെയ്തേക്കാം. ഇത് ഒഴിവാക്കാന്‍ ക്യാമറയില്‍ infinity focus ഉണ്ടെങ്കില്‍ അത് ഉപയോഗിക്കുക. 
  4. ഫ്രെയിം ആയി ഉപയോഗിക്കുന്ന വസ്തുവിനെകൂടി കൃത്യമായി എക്സ്പോസ് ചെയ്യണം എന്നുണ്ടെങ്കില്‍ fill-in-flash, reflectors ഇവയില്‍ ഏതെങ്കിലും ഉപയോഗപ്പെടുത്താം. 
  5. ക്ലോസ്അപ്പ്‌ ചിത്രങ്ങളില്‍ ഫ്രെയിമുകള്‍ ഉള്‍പ്പെടുത്തുവാന്‍ സാങ്കേതികമായി തന്നെ അല്പം ബുദ്ധിമുട്ടുണ്ട്. കാരണം ഇത്തരം ചിത്രങ്ങളില്‍ depth of field (DOF) കുറവായതിനാല്‍ subject ഉം frame ഉം ഒരേപോലെ ഫോക്കസില്‍ ആക്കുവാന്‍ ബുദ്ധിമുട്ടായിരിക്കും.  
പതിവുപോലെ ഒരു കാര്യം കൂടി പറഞ്ഞു ഈ പോസ്റ്റ്‌ അവസാനിപ്പിക്കാം. നിങ്ങളുടെ കൈയ്യില്‍ ഈ രീതിയിലെ ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ അതു ഇവിടെ ഷെയര്‍ ചെയ്യുക. 

------------------------------------------------------------------------
ഫോട്ടോ ക്ലബ് അംഗങ്ങള്‍‌ അയച്ചുതന്ന ചിത്രങ്ങള്‍‌ :‌‌-
------------------------------------------------------------------------

ഫോട്ടോഗ്രാഫര്‍ : പുള്ളിപ്പുലി 

ഫോട്ടോഗ്രാഫര്‍ : പുള്ളിപ്പുലി 

ഫോട്ടോഗ്രാഫര്‍‌ : I am Nobody

ഫോട്ടോഗ്രാഫര്‍‌ :സുനില്‍‌ വാര്യര്‍‌
ഒരു കണ്ണാടിയിലെ പ്രതിഫലനം വളരെ മനോഹരമായി ഫ്രെയിം വിത്ത് ഇന്‍ അ ഫ്രെയിം എന്ന രീതിയില്‍‌ കമ്പോസ് ചെയ്തിരിക്കുന്നു.

ഫോട്ടോഗ്രാഫര്‍‌ :പ്രശാന്ത് ഐരാണിക്കുളം.
മുകളിലെ ചിത്രം ഒരു നല്ല ചിത്രമാണെങ്കിലും ഫ്രെയിമിങ്ങ് എലിമെന്റ്സ് എന്നതിന്റെ വളരെ നല്ല ഉദാഹരണം എന്നു പറയാനാകില്ല, കാരണം അതിലേ ഫ്രെയിം പ്രധാനസബ്ജക്റ്റിന്റെ ഒരു ഭാഗം പോലെ തന്നെയായി തീര്‍‌ന്നിരിക്കുന്നു. എന്നാല്‍ ഒരു യഥാര്‍‌ത്ഥ ഫ്രെയിം തന്നെ ഫ്രെയിമിനുള്ളില്‍‌ വരുന്നതു കൊണ്ട്  ഫ്രെയിം വിത്ത് ഇന്‍ എ ഫ്രെയിം അല്ലാ എന്നും പറയാനാകില്ല. ഈ ചിത്രത്തിനെ പറ്റി താഴെ കമന്റുകളിലുള്ള ചര്‍ച്ചകള്‍ കൂടി ശ്രദ്ധിക്കുക.



Photographer : ലിനു

മുകളിലെ ചിത്രത്തില്‍‌ ഒരു വിഡിയോ ക്യാമറയുടെ മോണിറ്ററിനെ വളരെ മനോഹരമായി ഒരു ഫ്രെയിം വിത്ത് ഇന്‍‌ എ ഫ്രെയിം എന്ന രീതിയില്‍‌ കമ്പോസ് ചെയ്തിരിക്കുന്നു. മാത്രമല്ല വീഡിയോ മോണിറ്ററില്‍‌ കാണുന്ന ചിത്രത്തേ ബാഗ്രൗണ്ടില്‍‌ അവ്യക്തമായി കാണിച്ചിരിക്കുന്നത് വഴി അവിടെ നടക്കുന്ന ചടങ്ങും അത് റെക്കോഡ് ചെയ്യുന്നു എന്നുള്ള കാര്യവും മറ്റും കാഴ്ചക്കാരനിലേക്ക് നന്നായി കമ്യൂണിക്കേറ്റ് ചെയ്യുന്നു

32 comments:

കിച്ചന്‍ said...

താങ്ക്സ്...ഈ ടെക്നിക്ക് ഇതുവരെ പരീക്ഷിച്ചിട്ടില്ല...ഇങ്ങനെയും ഫോട്ടോസ് എടുക്കാം എന്ന് അറിയില്ലായിരിന്നു. എന്തായാലും സംഗതി കൊള്ളാം...

NPT said...

തികച്ചും പുതിയ ഒരു അറിവ്‌.............നന്ദി അപ്പൂസ്‌

Prasanth Iranikulam said...

ഫോട്ടോഗ്രാഫിയുടെ "ബാലപാഠങ്ങള്‍‌" തന്നെയാണിത് സോണാ..ഇനി ഇന്റെര്‍ മീഡീയേറ്റ്,അഡ്വാന്‍സ്ഡ് ലെവലുകളിലെ പോസ്റ്റ് വരുമ്പോള്‍ ????
ഏതായാലും മറ്റുള്ളവരുടെ അഭിപ്രായം കൂടി അറിയട്ടെ,

മാനുവല്‍ ഫോക്കസ്, ഷാര്‍പ്പ് ഫോക്കസ് എന്നത് എന്താണെന്ന് അറിയും മുന്‍പ് മാനുവല്‍ ,ഷാര്‍പ്പ് ,ഫോക്കസ് എന്നീ ഇംഗ്ലീഷ് വാക്കുകളുടെ അര്‍ത്ഥം കൂടി അറിയണം.

(manual - Meaning
• done with the hands
• describes a machine that is operated with the hands rather than by electricity or a motor
• involving physical work rather than mental work)

(sharp - Meaning
• clear; easy to see or understand)

(focus - Meaning
• If you focus a device such as a camera or microscope, you move a device on the lens so that you can see a clear picture.
• If you focus your eyes, or if your eyes focus, you try to look directly at an object so that you can see it more clearly)

Manual Focus- ലളിതമായി പറഞ്ഞാല്‍‌ ചിത്രങ്ങളെ പകര്‍‌ത്തുന്ന പെട്ടി(Camera) തന്നെ കാണുന്ന കാഴ്ച്ചകളെ വ്യക്തമായി പകര്‍ത്തുന്നതിനു പകരം ചില ചിത്രപ്പെട്ടികള്‍ക്കു(SLR Camera) മുന്നില്‍ കാണുന്ന പുട്ട്കുറ്റിപോലെയുള്ള (lens)സാധനത്തിലെ കാഴ്ചയെ വ്യക്തമാക്കുന്ന വളയം(focusing Ring)ഫോട്ടോ എടുക്കുന്ന ആള്‍‌ തന്നെ തിരിക്കുന്നു.

sharp focus - സോണക്ക് മനസ്സിലാവുന്ന ഭാഷയില്‍‌ പറഞ്ഞാല്‍‌ നീരാവി പറ്റിപ്പിടിച്ച കണ്ണടയിലൂടെ കാണുന്ന കാഴ്ച്ച പോലെയല്ലാതെ നല്ല കണ്ണ്/കണ്ണടയിലൂടെ കാണുന്ന വ്യക്തമായ ചിത്രം പോലെ ചിത്രപ്പെട്ടിയിലൂടെ കാണുന്ന വിധത്തില്‍ മുന്‍പ് പറഞ്ഞ ആ വളയം സ്വന്തമായി തിരിച്ചോ ചിത്രപ്പെട്ടി തന്നെ തിരിച്ചോ കിട്ടുന്ന വ്യക്തമായ കാഴ്ച്ച/ചിത്രം.

Macro Focus - ഇത് സോണ സ്വന്തമായി ഉണ്ടാക്കിയ പ്രയോഗമാണോ?ഇതിനെ പറ്റി ഈ പോസില്‍‌ ഒന്നും പറഞ്ഞിട്ടില്ലല്ലോ.അങ്ങിനെയൊരു സംഭവത്തിനെ പറ്റി എനിക്കറിയില്ല, ഇനി കൂടുതല്‍ ക്രിത്യമായി എന്നോ മറ്റോ ആകും :-)

ഫോക്കസിങ്ങിനെ പറ്റി കൂടുതല്‍‌ അറിയാന്‍ അപ്പുമാഷിന്റെ കാഴ്ച്ചയ്ക്കിപ്പുറത്തിലെ ഈ പാഠം ഒന്നു വായിച്ചു നോക്കൂ.

സോണയുടെ കമന്റ് തീര്‍ച്ചയായും സ്വാഗതം ചെയ്യപ്പെടേണ്ടതു തന്നെ.ഇതേ രീതിയില്‍‌ അറിയാത്ത/മനസ്സിലാവാത്ത കാര്യങ്ങള്‍ എല്ലാവരും ചോദിക്കും എന്നു തന്നെ പ്രതീക്ഷിക്കുന്നു.അനോണിമസ് ഓപ്ഷനും ആവശ്യമെങ്കില്‍‌ ഉപയോഗിക്കാം. സോണ ഫോട്ടോഗ്രാഫിയുടെ ബാലപാഠങ്ങള്‍ എന്നുദ്ദേശിച്ചത് ക്യാമറയെപറ്റിയുള്ള പരിചയപ്പെടുത്തലാണോ?ദയവായി അറിയിക്കുക.

Ashly said...

ഹല്ലാ...എന്റെ ഈ ഫോട്ടോസ് ഈ ഗണത്തില്‍ പെടുത്തി ഞെളിഞ്ഞു നടക്കട്ടെ ?

ഫോട്ടോസ്, ദേ ഇവിടെ :
http://aakramanam.blogspot.com/2010/05/blog-post_2048.html

Appu Adyakshari said...

ക്യാപ്റ്റന്റെ ഫോട്ടോകൾ ഈ ഗണത്തിൽ പെടുത്തുവാൻ ബുദ്ധിമുട്ടുണ്ട്. കാരണം ആ ചിത്രങ്ങളീൽ ഇലകൾ ഒരു ഫ്രെയിം പോലെ വരത്തക്കവിധം കമ്പോസ് ചെയ്തിട്ടില്ല എന്നു മാത്രവുമല്ല, ആ പ്രതിമകളും, ഇലകളും എല്ലാം ഒന്നുപോലെ ‘ഫോക്കസിൽ‘ ആയതിനാൽ (ലെൻസിന്റെ ഫോക്കസ് മാത്രമല്ല, ഫോട്ടോയുടെ മൊത്തമായ ഫോക്കസ്, ശ്രദ്ധാകേന്ദ്രം) ഇലയും പ്രതിമയും എല്ലാം കൂടിക്കുഴഞ്ഞ ഒരു ചിത്രമായിട്ടാണ് എനിക്ക് ആ ചിത്രങ്ങൾ തോന്നിയത്. എതിരഭിപ്രായങ്ങളുണ്ടെങ്കിൽ ദയവായി പറയുക.

Ashly said...

എതിരഭിപ്രായം പറയാന്‍ കഠിനമായ ആഗ്രഹം ഉണ്ട് ;) ;) ;)

what you said is right, doubt cleared. Thanks a ton.

ps : ഞെളിഞ്ഞു നടക്കല്‍ മാറ്റി വെച്ചിരിയ്ക്കുന്നു.

Unknown said...

പോസ്റ്റ്‌ വളരെ ഉപകാരപ്രദമായി, ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു, നന്ദി മാഷേ...

Sarin said...

again a brilliant and useful post'
thanks alot...

KALANDAR MOHAMMED said...

ഈ പാഠം വളരെ ഉപകാരപ്രദമായി.

Mohanam said...

ഒരു സംശയം താഴെ കൊടുത്തിരിക്കുന്ന മൂന്ന് ചിത്രങ്ങളില്‍ ഏതെങ്കിലും ഈ വിഭാഗത്തില്‍ പെടുമോ

ഒന്ന്

http://www.nerkazhchakal.com/2010/03/blog-post_12.html

രണ്ട്

http://www.nerkazhchakal.com/2010/01/blog-post_21.html

മൂന്ന്
http://bp2.blogger.com/_L8YfydJKY3k/RnJ6NTRxZzI/AAAAAAAAAOc/JBi04PwJ0H8/s1600-h/pulchaati0.jpg

Unknown said...

ഓരോ പോസ്റ്റുകളും ഒന്നിനൊന്ന് ഉപകാരപ്രദമായവ തന്നെ. തുടരട്ടെ...

അലി said...

കൂടെയുണ്ട്...!

Appu Adyakshari said...

മോഹനം അയച്ചു തന്നെ മൂന്നു ഫോട്ടോകളും ഈ പോസ്റ്റിൽ വിവരിച്ചതുപൊലെയുള്ള ഒരു ഫ്രെയിം ടെക്നിക്കു ഉപയോഗിച്ചു കമ്പൊസ് ചെയ്തതാണെന്നു തോന്നുന്നില്ല. ഫോട്ടോ എടുക്കാൻ ഉദ്ദേശിച്ച വസ്തുവിനു ചുറ്റുമായി മറ്റൊരു വസ്തു വന്നുപെട്ടു എന്നു കരുതി അത് ഫ്രെയിം ആയി കണക്കാക്കാനാവില്ലല്ലോ. ഫോട്ടോയുടെ മൊത്തം രൂപരേഖയുമായി ഒത്തിണങ്ങി നിൽക്കുന്നതാവണം frame within a frame. ക്യാപ്റ്റൻ ഹാഡൊക്കിനു നൽകിയ മറുപടികൂടി നോക്കുക.

sUnIL said...

well explained! The 11th & 12th pics taken by manoj(3rd & 04th frm below)can be considered as a frame? does'nt it fall in the same catagory of captain haddok's & mohanam's pics?

Appu Adyakshari said...

സുനില്‍, നിരീക്ഷണത്തിനു ആദ്യമേ നന്ദി പറയട്ടെ. ഫ്രെയിമിനുള്ളിലെ ഫ്രെയിം എന്ന പരമ്പരാഗത സങ്കല്പ്പത്തിനുള്ളില്‍ നില്‍ക്കുന്നവയല്ല സുനില്‍ സൂചിപ്പിച്ച ചിത്രങ്ങള്‍ എന്നത് ശരിയാണ്. പക്ഷെ അവ ക്യാപ്ടന്‍ ഹാടോക്കും, മോഹനവും തന്ന ചിത്രങ്ങളെപ്പോലെ ആണോ സുനിലിന് തോന്നിയത്‌? സുനില്‍ കാണിച്ച രണ്ടു ചിത്രങ്ങളിലും നെടുകെയും കുറുകെയും പോകുന്ന രേഖകളെ (ഭിത്തി, വാതില്‍ പടി, ജന്നല്‍ പടി തുടങ്ങിയവ) വളരെ കൃത്യമായി ചിത്രത്തിന്റെ അരികുകളുമായി align ചെയ്തു സാങ്കല്പികമായ ചതുരഫ്രെയിമുകള്‍ ഫോട്ടോഗ്രാഫര്‍ മനപ്പൂര്‍വ്വം ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാണു എന്റെ അഭിപ്രായം. ട്രെയിനുള്ളില്‍ പത്രം വായിക്കുന്ന ചിത്രം ഫില്‍ ഇന്‍ ഫ്ലാഷ് ഉപയോഗിച്ച് എടുതിരുന്നുവെങ്കില്‍ അതും ഈ ചിത്രങ്ങളെ പോലെ തെളിച്ചമുള്ളതാവുകയും മറ്റൊരു വിധത്തില്‍ കാണപ്പെടുകയും ചെയ്യുമായിരുന്നില്ലേ? അപ്പോള്‍ ഇരുട്ട് വെളിച്ചം ഫ്രെയിം എന്ന് ചിന്തിക്കുന്നതുപോലെ പ്രാധ്യാന്യം ഉള്ളതാണ് ലൈനുകള്‍ ഉണ്ടാക്കുന്ന ഫ്രെയിമുകളും എന്നാണു എനിക്ക് തോന്നുന്നത്. എന്തായാലും അഭിപ്രായം തുറന്നു പറഞ്ഞതിന് വളരെ നന്ദി.

Prasanth Iranikulam said...

സുനില്‍‌ , അപ്പു

സുനില്‍‌ ചൂണ്ടിക്കാട്ടിയ ചിത്രങ്ങള്‍‌ തന്നെയായിരിക്കണം ഒരുപക്ഷേ ക്യാപ്റ്റനേയും മോഹനത്തേയും തെറ്റിദ്ധരിപ്പിച്ചത്. എന്റെ അറിവിലുള്ള ഒരു കാര്യ്ം കൂടി പറഞ്ഞോട്ടേ, ഇങ്ങനെയുള്ള അവസരത്തില്‍‌ അതായത് സബ്ജക്റ്റിന്റെ പുറകില്‍‌ അല്ലെങ്കില്‍‌ സബ്ജക്റ്റിന്റെ അതേ തലത്തില്‍‌ ഫ്രൈയിമുകള്‍‌ വരുന്ന തരത്തില്‍‌ കമ്പോസ് ചെയ്യുമ്പോള്‍‌ ആ ഫ്രൈയിമുകള്‍ക്ക് ഒരു വ്യക്തമായ ജ്യോമറ്റ്രിക്കല്‍ രൂപത്തിന്റെ (square, arc,circle,hexagon,star shape.... like that) പിന്‍ബലമുണ്ടെങ്കില്‍‌ അത് ഈ കമ്പോസിങ്ങ് റ്റെക്നിക്കിനെ വേണ്ടവിധത്തില്‍ പിന്തുണയ്കും. അത് സാഹചര്യമനുസരിച്ച് ഇരുണ്ടതാക്കുകയോ, ക്രിത്യമായി എക്സ്പോസ് ചെയ്യുകയോ ചെയ്യാം.

അശ്വതിയുടെ ആ ചിത്രങ്ങള്‍‌ ഫ്രൈയിമിങ്ങ് എലിമെന്റ്സിന്‌ ഉദാഹരണം തന്നെയാണ്‌ എന്നാണെന്റേയും അഭിപ്രായം

മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കുക: ഫോട്ടോഗ്രാഫര്‍‌ മനപ്പൂര്‍‌വ്വം ഫ്രൈയിമിങ്ങ് എലിമെന്റ്സ് ചിത്രത്തില്‍‌ കൊണ്ടുവന്നാല്‍‌ മാത്രമേ അത് നന്നായി effective ആകൂ.


മോഹനം മുകളിലിട്ട കമന്റിലെ,

ഒന്നാം ചിത്രത്തില്‍ ആ ഇലകള്‍ ഒരു ഫ്രൈയിം പോലെയാണ്‌ കമ്പോസ് ചെയ്തതെങ്കിലും ഒരേ രീതിയില്‍‌ എക്സ്പോസ് ചെയ്തത് കാരണം മെയിന്‍‌ സബ്ജക്റ്റ് ആയ ഓന്തില്‍‌ നിന്ന് ശ്രദ്ധ ഇലകളിലേക്ക് പോകുന്നു.ഈ ഇലകള്‍‌ അണ്ടര്‍‌ എക്സ്പോസ് ചെയ്താല്‍‌ (ആ ഫോട്ടോയില്‍‌ / സാഹചര്യത്തില്‍‌ അത് സാധ്യമല്ല, വേണമെങ്കില്‍‌‌ എഡിറ്റിങ്ങ് വഴി ശരിയാക്കാം ) ശ്രദ്ധ തീര്‍‌ച്ചയായും പ്രധാന സബ്ജകിലേക്ക് ആകും.

രണ്ടാം ചിത്രത്തില്‍‌ തീര്‍‌ച്ചയായും ഈ കമ്പോസിങ്ങ് റ്റെക്നിക്ക് ഉണ്ട്. പക്ഷേ കനം കുറഞ്ഞ ഫ്രൈയിമും അതിനപ്പുറത്തെ അവ്യക്തമായ കാഴ്ചയും ഇതിനെ ഒരു ഉദാഹരണമായി പറയുന്നതിന് സാധ്യമല്ലാതാക്കുന്നു.

മൂന്നാം ചിത്രം - തീര്‍‌ച്ചയായും അല്ല.

ക്യാപ്റ്റന്‍‌ മുകളിലിട്ട ലിങ്കിലെ പോസ്റ്റ്,
ആദ്യമേ ഈ ചിത്രത്തെ സാധാരണ രീതിയില്‍‌ നിന്ന് വ്യത്യസ്തമായി കമ്പോസ് ചെയ്യാന്‍‌ ശ്രമിച്ചതിന്‌ അഭിനന്ദനങ്ങള്‍‌ . മോഹനത്തിന്റെ ഒന്നാം ചിത്രത്തിനെ പറ്റി പറഞ്ഞതു തന്നെ ഇതിനെപറ്റിയും.

മറ്റുള്ള ഫോട്ടോഗ്രാഫേഴ്സിന്റേയും അഭിപ്രായങ്ങളും ചര്‍‌ച്ചകളും പ്രതീക്ഷിക്കുന്നു.

sUnIL said...

appumash & prashanth :)
i wasnt comparing mohanam & captains pics with manojs; surely manojs pics are more supported with lines & shapes. what i was doubtful about was, even though there are lines and geometrical figures in those pics they doesnt support the main subject AS A FRAME.insted of that they are almost blended with the subject and and hence become part of the subject itself! in my openion the train picture is an example because of that particular lighting in it. as appumash said, if it was filled with a flash or the train walls were exposed equally it would hav been an ordinary image of a person reading newspaper in a train compartment. I mean the frames will not be so appealing.

Unknown said...

i do agree with Sunils point of view.

Unknown said...

prasanths - pic- what a nice picture!! with actual frame inside the frame, but i feel this cannot be considered as a framing element for the picture . the frame it self is the subject or part of the subject

Prasanth Iranikulam said...

പുണ്യാളന്‍‌ മാഷേ,
പോസ്റ്റില്‍‌ സൂചിപ്പിച്ച പോലെ ഫോട്ടോ എടുക്കുന്ന സ്ഥലത്ത് സ്വാഭാവികമായി ലഭ്യമായ വസ്തുക്കള്‍‌ (ജനല്‍‌ ,വാതില്‍ ,മുതലായവ..) ഉപയോഗിച്ച് ക്രിയാത്മകമായി ഒരു ഫ്രെയിം ഉണ്ടാക്കിയിട്ടില്ല എന്നത് നേര്‌.

പക്ഷേ ആ ചിത്രത്തിലെ ഫ്രെയിം ഒരു ഫ്രെയിമിങ്ങ് എലിമെന്റ് ആയിതന്നെയാണ്‌ എനിക്കിപ്പോഴും തോന്നുന്നത്.കാരണം,എന്റെ അറിവില്‍‌ കാഴ്ച്ചക്കാരന്റെ ശ്രദ്ധ ചിത്രത്തിലെ ഒരു പ്രത്യേക ഭാഗത്തിലേക്ക് കൊണ്ട് വരിക എന്നതാണ്‌ കമ്പോസിഷന്‍‌ റ്റെക്നിക്കുകളില്‍‌ ഫ്രെയിമിങ്ങ് എലിമെന്റ്സിന്റെ ദൗത്യം. ആ ചിത്രത്തിലെ പ്രധാന സബ്ജക്റ്റ് ആയ കുട്ടിയുടെ മുഖം മാത്രം ഫോക്കസ്സിലാക്കുകയും അത് ആ ഫ്രെയിമിനുള്ളില്‍‌ കൊണ്ട് വരികയും ചെയ്യുന്നത് വഴി ഇതിനു കഴിഞ്ഞിട്ടുണ്ട് എന്നുതന്നെയാണ്‌ എനിക്ക് തോന്നിയത്.

ഈ angle ല്‍‌ സബ്ജക്റ്റിന്റെ ലെന്‍സിനോടടുത്ത് വരുന്ന ഭാഗം വലുതായി distorted ആയി കാണുമെന്നറിഞ്ഞിട്ടും കൂടിയ അപ്പര്‍‌ച്ചറും (f/1.4) കുട്ടിയുടെ eye level ല്‍‌ ഉള്ള ഒരു ആങ്കിളും തെരഞ്ഞെടുക്കാതിരുന്നതും ഇതേ കാരണം കൊണ്ട് തന്നേ.

ഇനി ഒരു Readymade Frame ഉപയോഗിച്ചതാണ്‌ കാരണമെങ്കില്‍‌,
# ഇതേ കുട്ടി അതേ ഫ്രെയിം ചുവരിലിരിക്കുന്ന പല്ലിയേയോ മറ്റോ ആ ഫ്രെയിമിനുള്ളിലായി വരുന്ന വിധത്തില്‍‌ പിടിക്കുകയാണെങ്കില്‍‌‌
# കടല്‍‌ തീരത്ത് നില്‍‌ക്കുന്ന ഇതേ കുട്ടി അതേ ഫ്രെയിം ദൂരെയായി പോകുന്ന കപ്പല്‍‌ / അസ്തമിക്കുന്ന സൂര്യന്‍‌ ഇവയെ ആ റെഡിമെയ്ഡ് ഫ്രെയിമിലാക്കുകയാണെങ്കില്‍‌

ഇങ്ങനെയുള്ള അവസരങ്ങളില്‍‌ അത് കമ്പോസിഷനിലെ ഫ്രെയിമിങ്ങ് എലിമെന്റ്സിന്‌ ഉദാഹരണമല്ലാതാകുമോ?

Unknown said...

the framing elements are used not only to draw attention to main subject but also to bind different elements and planes in the picture. it can also used a s margin for improved appearance.

1) in this picture the main subject will have the same dominance with out the frame because of the angle chosen by you.
2) the frame gives a novel look to your photo.
3) frame is an integral part of the main subject, and the subject bleeds further out side of the frame.
4) if the kid holds the frame against the wall with a main subject, naturally kid and frame are turned to be framing element.
5) if the frame is covering a kid in sunset and ship beyond .. yes it is framing element, because frame is not a part of both the subject and in different planes.

this is my personal perspective . i think initially Appu mash and you have agreed to this.

Unknown said...

one more thing - the frame gives an ultimate meaning to your heading and concept with out doubt but is it a framing element?

Unknown said...

but i cant say a real frame is not a frame in side a picture.

Appu Adyakshari said...

പുണ്യാളന്‍ മാഷ്‌ പറഞ്ഞ അഭിപ്രായങ്ങളോട് ഞാനും യോജിക്കുന്നു. കാരണം ഫ്രെയിമിംഗ് എലമെന്റ് എന്നത് ഒരു പ്രധാന സബ്ജെക്ടിനെ പ്രത്യേകം എടുത്തു കാണിക്കുക മാത്രമല്ല, ഫോട്ടോയിലെ എല്ലാ വസ്തുക്കളെയും ഒരുമിച്ച് നിര്‍ത്തുവാനും പ്രധാന പങ്കു വഹിക്കുന്നു എന്ന കാഴ്ചപ്പാട് ശരിയാനു. അങ്ങനെ നോക്കുമ്പോള്‍ പ്രശാന്തിന്റെ ഫോട്ടോയിലെ ഫ്രെയിം ഒരു ഫ്രെയിമ്ഗ് എലമെന്റ് അല്ല, പ്രധാന സബ്ജെക്ടിന്റെ ഭാഗം തന്നെയാണ്.

Unknown said...

നല്ല പോസ്റ്റ് വായിച്ച് എല്ലാം മനസ്സിലായി എന്ന് ഞെളിഞ്ഞ് കമന്റുകൾ എല്ലാം വായിച്ചപ്പോ എല്ലാം സാമ്പാർ പരുവമായി. ആകേ ഒരു കൺഫ്യൂഷൻ ഒന്നൂടേ വായിച്ചാൽ മനസ്സിലാകുമായിരിക്കും.

ഈ കൺഫ്യൂഷനിൽ നിന്ന് എനിക്കുള്ള സംശയം ഞാനെടുത്ത ഈ പടം ഈ ഗണത്തിൽ പെടുത്താൻ സാദിക്കുമോ?

പാച്ചു said...

എനിക്കു മനസ്സിലായോ എന്നു നോക്കട്ടെ .. പുലിയുടെ ഈ പടം മുകളില്‍ പറഞ്ഞ ഫ്രേമിങ്ങ് ആവില്ലാ, എന്നു തോന്നി, കാരണം, ആ പടത്തിലെ മെയിന്‍ സബ്ജക്ട് തന്നെ ഫ്രെയിം ആണ് .. ആണോ, .. അല്ലായോ? .. ആ!!

പാച്ചു said...

അപ്പോ ഒരു ഡൌട്ട് എനിക്കും .. http://kaazchakkappuram.blogspot.com/2010/06/blog-post_10.html

ഇതു ഈ സംഭവം ആണോ? :-/

Appu Adyakshari said...

@പുലി
പുള്ളിപ്പുലിയുടെ ചിത്രം ഫ്രെയിമിംഗ് എലമെന്റിന്റെ ഉദാഹരണം അല്ല. പാച്ചു പറഞ്ഞതുപോലെ ആ ചിത്രത്തിലെ പ്രധാന സബ്ജെക്ടു തന്നെ ആ മനോഹരമായ ആര്‍ച്ചുകള്‍ ആണ്. സിമെട്രിയുടെ മനോഹരമായ ഒരു ഉദാഹരണം. അതില്‍ കുട്ടി നില്‍ക്കുന്നത് ഒരു distraction ആയിട്ടെ കണക്കാക്കാന്‍ പറ്റൂ. അതെ ചിത്രത്തില്‍ കുട്ടിയെ പ്രധാന സബ്ജെക്റ്റ്‌ ആക്കണം എന്നുണ്ടായിരുന്നെന്കില്‍ മറ്റൊരു ആംഗിള്‍ തന്നെ പരീക്ഷിക്കേണ്ടിയിരുന്നു.

@പാച്ചു
പാച്ചുവിന്റെ ചിത്രത്തില്‍ തീര്‍ച്ചയായും ഫ്രെയിമിന്റെ ഏറ്റവും മുമ്പിലുള്ള വസ്തുക്കള്‍ ഒരു ഫ്രെയിം ആയി യോജിച്ചു പോകുന്നു.

Appu Adyakshari said...

പുലിയേ ഒരു ചോദ്യം. മുകളില്‍ പുലി കാണിച്ച അതേ ചിത്രത്തില്‍ തന്നെ അങ്ങേ അറ്റത്ത് കാണുന്ന വാതിലിനു മുമ്പില്‍ ആയിട്ടോ മറ്റോ കുട്ടി നില്‍ക്കുന്ന ചിത്രം ഉണ്ടോ?

Unknown said...

അപ്പു മാഷെ അങ്ങിനെയൊരു പടം ഞാനെടുത്തില്ല :(

Kurian KC said...

brilliant and useful post'
thanks alot..

Unknown said...

കൂടെ കൂട്ടാമോ ??
http://sankar-nottam.blogspot.com/2012/02/last-moments-of-bachelor-life.html