Tuesday, July 27, 2010

ഫോട്ടോബ്ലോഗ്‌ ആഴ്ചക്കുറിപ്പുകള്‍ - 5

കഴിഞ്ഞ ആഴ്ചയിലെ ശ്രദ്ധേയമായ ചിത്രങ്ങള്‍ (July 18 - July 24)


കഴിഞ്ഞ ആഴ്ച്ചയിലെ (ഞായര്‍ - ശനി) Photo Blogs എന്ന വിഭാഗത്തില്‍‌ ഉള്‍പ്പെടുത്തിയിട്ടുള്ള മലയാളം ബ്ലോഗുകളില്‍ പ്രസിദ്ധീകരിച്ച ഫോട്ടോഗ്രാഫുകളില്‍വച്ചു ഏറ്റവും ശ്രദ്ധേയമായവ എന്ന ഗണത്തില്‍‌ ഫോട്ടോക്ലബ്ബ് - ഫോട്ടോസ്ക്രീനിങ്ങ് ടീം ഈയാഴ്ച്ച ഉള്‍പ്പെടുത്തിയ ചിത്രങ്ങള്‍ .




ഫോട്ടോഗ്രാഫര്‍‌ : ശ്രീലാല്‍‌
പ്രസിദ്ധീകരിച്ച തിയതി :July 19, 2010

മഴത്തുള്ളികളുടെ നല്ല ഒരു ക്ലോസപ്പ്‌ ഷോട്ട്.കൃത്യമായ വെളിച്ചവും സാച്യുറേഷനും ഈ ചിത്രത്തെ മികവുറ്റതാക്കുന്നു. 




ബ്ലോഗ്: Noushad's Photoblog
ഫോട്ടോഗ്രാഫര്‍‌ : നൗഷാദ്.പി
പ്രസിദ്ധീകരിച്ച തിയതി :July 20, 2010

കൃത്യമായ എക്സ്പോഷര്‍,കംപോസിഷന്‍,ഡെപ്ത് ഓഫ്‌ ഫീല്‍ഡിന്റെ ശരിയായ ഉപയോഗം... ഈ ചിത്രത്തെ കുടുതല്‍ ആകര്‍ഷകമാക്കുന്നത് ഇതൊന്നുമല്ല,കൃത്യമായ ടൈമിങ്ങിലൂടെ പുവിന്റെ മുകളിലിരിക്കുന്ന തേനീച്ചയുടേയും പറന്നു വരുന്ന തേനീച്ചയുടേയും ഇടയില്‍ ഇനിയെന്ത്‌ നടക്കും എന്ന കാഴ്ചക്കാരനെ ചിന്തിപ്പിക്കുന്ന രീതിയിലുള്ള ആക്ഷന്‍ ചിത്രീകരിച്ചിരിക്കുന്ന രീതി തന്നെ.ഒരു നല്ല ചിത്രം !



ഫോട്ടോഗ്രാഫര്‍‌ : ത്രിശ്ശൂക്കാരന്‍
പ്രസിദ്ധീകരിച്ച തിയതി :July 21, 2010

ഈ ചെറിയ പ്രാണിയുടെ ഇത്രയും details ...അതാണ് ഈ ചിത്രത്തെ ശ്രദ്ധേയമാകുന്നത്. കുറച്ച് കൂടി നല്ല രീതിയില്‍ ക്രോപ്പ് ചെയ്യാമായിരുന്ന ചിത്രം.





ബ്ലോഗ്: Fade In
ഫോട്ടോഗ്രാഫര്‍‌ : സുനില്‍‌ വാര്യര്‍‌
പ്രസിദ്ധീകരിച്ച തിയതി :July 21, 2010

വളരെ ക്രിയേറ്റീവ് ആയ ഒരു നല്ല ചിത്രം. നല്ല എക്സ്പോഷര്‍. വെള്ള-ചുവപ്പ് കോമ്പിനേഷന്‍ ചിത്രത്തിന്റെ മിഴിവ് കൂട്ടുന്നു.എങ്കിലും "തക്കാളി ചോര" കുറച്ചു കൂടി നന്നാക്കാമായിരുന്നു.



ഫോട്ടോഗ്രാഫര്‍‌ : സരിന്‍‌ 
പ്രസിദ്ധീകരിച്ച തിയതി :July 21, 2010

ആ ചെരിഞ്ഞു നില്‍ക്കുന്ന മരവും, മഞ്ഞും കൃത്യമായ എക്സ്പോഷറും കാഴ്ച്ചക്കാരനിലെക്ക് ആ സ്ഥലത്തിന്റെ ഭംഗിയും തണുപ്പും നന്നായി എത്തിക്കുന്നു.



ഞങ്ങള്‍ ശ്രദ്ധിക്കാതെ പോയ നല്ല ചിത്രങ്ങള്‍ കഴിഞ്ഞ ആഴ്ചയില്‍ വേറെയും ഉണ്ടെങ്കില്‍ ദയവായി ഇവിടെ കമന്റില്‍ അറിയിച്ചാല്‍ അവയും പരിശോധിച്ചശേഷം അനുയോജ്യമാണെങ്കില്‍‌ ഉള്‍പ്പെടുത്തുന്നതാണ്.

13 comments:

അലി said...

നൌഷാദിന്റെയും സരിന്റെയും ചിത്രങ്ങൾ വളരെ ഇഷ്ടപ്പെട്ടു.

Faisal Alimuth said...

very good selection..!

Naushu said...

good

Unknown said...

good selectins...

ഒരു യാത്രികന്‍ said...

അത്യുഗ്രന്‍.....അതിമനോഹരം...ആശംസകള്‍....സസ്നേഹം

Arunan said...

nice selections!!

sPidEy™ said...

എല്ലാം മനോഹരം
ന്നാലും രണ്ടാമത്തെയും അവസാനത്തെയും ചിത്രങ്ങള്‍ ഇഷ്ട്ടപ്പെട്ടു

Unknown said...

എല്ലാ ചിത്രങ്ങളും നന്നായി എനിക്ക് ഇഷ്ടമായത്
2
4
5
1
3

Unknown said...

എല്ലാം മനോഹരം

NPT said...

എല്ലാം നനോഹരമായ ചിത്രങ്ങള്‍

Mohanam said...

നൌഷാദിന്റെ പടം ഉഗ്രന്‍

Rainbow said...

very impressive photos !

പൈങ്ങോടന്‍ said...

എല്ലാം നല്ല സെലക്ഷന്‍സ്

നൌഷാദിന്റെ ചിത്രമാണ് ഏറെ ഇഷ്ടപ്പെട്ടത്.
സുനിലിന്റെ ക്രിയേറ്റീവ് ഐഡിയക്കാണ് മാര്‍ക്ക്
സച്ചിന്റെ ചിത്രം അതിന്റെ ഡീറ്റെയിത്സ് കൊണ്ട് മികച്ചതായി
സരിന്റെ ചിത്രം കാണുമ്പോള്‍ തന്നെ ഒരു പ്രത്യേക മൂഡ് ഫീല്‍ ചെയ്യുന്നു.