Tuesday, November 2, 2010

ഫോട്ടോബ്ലോഗ്‌ ആഴ്ചക്കുറിപ്പുകള്‍ - 18

കഴിഞ്ഞ ആഴ്ചയിൽ (ഒക്ടോബർ 17 ഞായർ മുതൽ ഒക്ടോബർ 23 ശനിവരെ) ഫോട്ടോ ബ്ലോഗുകൾ എന്ന വിഭാഗത്തിൽ മലയാളം ബ്ലോഗുകളീൽ പ്രസിദ്ധീകരിച്ച ചിത്രങ്ങളിൽ വച്ച് ഏറ്റവും ശ്രദ്ധേയമായവ എന്ന നിലയിൽ ഫോട്ടോക്ലബ് ഫോട്ടോസ്ക്രീനിംഗ് ടീം തെരഞ്ഞെടുത്ത ചിത്രങ്ങളാണ് ഈ പോസ്റ്റിൽ ഉള്ളത്. അപ്രതീക്ഷിതമായ ചില തിരക്കുകള്‍‌ കാരണം ആഴ്ചക്കുറിപ്പുകള്‍‌ വൈകിയതില്‍‌ ഖേദിക്കുന്നു.

വായനക്കാരുടെ  ഇഷ്ടചിത്രം:

പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ ചിത്രങ്ങളില്‍ നിന്ന് നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം (ഒന്നിലേറെയുണ്ടെങ്കിൽ അതും) ഏതാണെന്നു തെരഞ്ഞെടുക്കാം. അതിനായി ഒരു പോൾ ഗാഡ്ജറ്റ് സൈഡ് ബാറിൽ ചേർത്തിട്ടുണ്ട്. അവിടെ നിങ്ങളുടെ വോട്ട് രേഖപ്പെടുത്തുക.


Serial No : 01
Link
ബ്ലോഗ്: കലവറ
ഫോട്ടോഗ്രാഫര്‍‌ : Abdul Saleem
പ്രസിദ്ധീകരിച്ച തിയതി :October 17, 2010

കമ്പോസിഷനും നിറങ്ങളും ലഭ്യമായ വെളിച്ചത്തിന്റെ നല്ല ഉപയോഗവും പോസ്റ്റ് പ്രൊസസ്സിങ്ങുമാണ്‌ ഈ ചിത്രത്തെ മനോഹരമാക്കിയത്.പരമ്പരാഗത രീതിയിലുള്ള ആഭരണങ്ങളും വസ്ത്രങ്ങളും അണിഞ്ഞ ഈ കൊച്ചുസുന്ദരികളുടെ നിഷ്കളങ്കതയും സൗന്ദര്യവും ഫോട്ടോഗ്രാഫര്‍ നന്നായി പകര്‍ത്തിയിരിക്കുന്നു.


Serial No : 02
Link
ബ്ലോഗ്: fade in
ഫോട്ടോഗ്രാഫര്‍‌ : Sunil Warrier
പ്രസിദ്ധീകരിച്ച തിയതി :October 18, 2010

ഫോട്ടോഗ്രാഫര്‍‌ പ്രകടിപ്പിച്ച ക്രിയേറ്റിവിറ്റി തന്നെയാണ്‌ ഈ ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നത്. കമ്പോസിഷനും വെളിച്ചത്തിന്റെ മനോഹരമായ ഉപയോഗവും ബ്ലാക്ക് & വൈറ്റ് ആക്കിയതും ഈ ചിത്രത്തെ കൂടുതല്‍ മനോഹരമാക്കി.ഇതേ ബ്ലോഗിലെ  ഈ ചിത്രവും  ശ്രദ്ധേയമായ ചിത്രങ്ങളുടെ  കൂട്ടത്തില്‍‌ സ്ക്രീനിംഗ് ടീം ഉള്‍പ്പെടുത്തിയതാണ്.


Serial No : 03
Link
ബ്ലോഗ്: ചിത്രകം
ഫോട്ടോഗ്രാഫര്‍‌ : Bindu K P
പ്രസിദ്ധീകരിച്ച തിയതി :October 19, 2010

നാട്ടിന്‍പുറങ്ങളിലെ സാധാരണ കാഴ്ചയെ ഫോട്ടോഗ്രാഫര്‍ ഒരു മനോഹര ചിത്രമാക്കി മാറ്റിയിരിക്കുന്നു. ബാക്‌ലൈറ്റിന്റെ നല്ല ഉപയോഗവും കമ്പോസിഷനുമാണ്‌ എടുത്തു പറയേണ്ട പ്രത്യേകതകള്‍‌


Serial No : 04
Link
ബ്ലോഗ്: Away from Words
ഫോട്ടോഗ്രാഫര്‍‌ : Prathap Joseph
പ്രസിദ്ധീകരിച്ച തിയതി :October 23, 2010

നാടകീയത നിറഞ്ഞ രംഗം കൃത്യമായ ടൈമിങ്ങിലൂടെയും നല്ല കമ്പോസിഷന്‍‌ , പോസ്റ്റ് പ്രൊസസ്സിങ്ങ് എന്നിവയിലൂടെ മനോഹരമാക്കിയിരിക്കുന്നു.ഇതേ ബ്ലോഗിലെ  ഈ ചിത്രവും  ശ്രദ്ധേയമായ ചിത്രങ്ങളുടെ  കൂട്ടത്തില്‍‌ സ്ക്രീനിംഗ് ടീം ഉള്‍പ്പെടുത്തിയതാണ്.


Serial No : 05
Link
ബ്ലോഗ്: നീലാകാശവും സ്വപ്നങ്ങളും
ഫോട്ടോഗ്രാഫര്‍‌ : ത്രിശ്ശൂക്കാരന്‍
പ്രസിദ്ധീകരിച്ച തിയതി :October 23, 2010

നല്ല ഒരു ആക്ഷന്‍ ഷോട്ട്. കൃത്യമായ ഷട്ടര്‍ സ്പീഡിന്റെ ഉപയോഗത്തിലൂടെ ആക്ഷന്‍ ഫ്രീസ് ചെയ്തിരിക്കുന്നു.


Serial No : 06
Link
ബ്ലോഗ്: Linu Photography
ഫോട്ടോഗ്രാഫര്‍‌ : Linu
പ്രസിദ്ധീകരിച്ച തിയതി :October 23, 2010

അവധി ആഘോഷിക്കുന്ന കുട്ടികളുടേയും മനോഹരമായ പകൃതിയുടേയും ദൃശ്യം പ്രതിഫലനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള കമ്പോസിഷന്‍ വഴി നന്നായി പകര്‍ത്തിയിരിക്കുന്നു. അല്പ്പം കളര്‍ സാച്യുറേഷന്‍ കൂടുതലാണെന്ന് ടീം അംഗങ്ങളില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. ഇതേ ബ്ലോഗിലെ  ഈ ചിത്രവും  ശ്രദ്ധേയമായ ചിത്രങ്ങളുടെ  കൂട്ടത്തില്‍‌ സ്ക്രീനിംഗ് ടീം ഉള്‍പ്പെടുത്തിയതാണ്.


സ്ക്രീനിംഗ് ടീം അവസാന റൌണ്ടില്‍ പരിഗണിച്ച മറ്റു ചില ചിത്രങ്ങള്‍ : ഈ ചിത്രങ്ങളൊന്നുംതന്നെ മുകളിൽ നൽകിയിരിക്കുന്ന ചിത്രങ്ങളേക്കാൾ മോശമായതുകൊണ്ടല്ല ഫൈനൽ സെലക്ഷനിൽ എത്താതിരുന്നത്. സ്ക്രിനിംഗ് ടീമിലെ അംഗങ്ങൾ ഈ ചിത്രങ്ങളെപ്പറ്റിയുള്ള അഭിപ്രായങ്ങളിൽ ഏകകണ്ഠമായ ഒരു അഭിപ്രായത്തിൽ എത്താൻ കഴിയാതെ ഇരുന്നതിനാൽ മാത്രമാണ് അവ ഫൈനൽ ലിസ്റ്റിൽ പ്രവേശിക്കാതിരുന്നത് എന്ന് പ്രത്യേകം പറയട്ടെ.


അതാതു ചിത്രങ്ങളുടെ നമ്പറിൽ‌ ക്ലിക്ക് ചെയ്താൽ ആ ബ്ലോഗുകളിലേക്ക് പോകാം.



































Viewer's Choice - Last week

Oct 10 മുതല്‍‌ Oct 16വരെയുള്ള ആഴ്ചയിലെ (Week - 17) വായനക്കാരുടെ ഇഷ്ടചിത്രം.






ഈ ഫോട്ടോകളെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമർശനങ്ങളും ഇവിടെ കമന്റായി ചേർക്കണമെന്ന് താല്പര്യപ്പെടുന്നു. കൂടാതെ ഇക്കൂട്ടത്തില്‍‌ ഉള്‍പ്പെടുത്തേണ്ടിയിരുന്ന ചിത്രം എന്ന്‌ നിങ്ങള്‍ക്ക് തോന്നുന്ന (സ്വന്തമായി പ്രസിദ്ധീകരിച്ചവ ഒഴികെ)  മറ്റേതെങ്കിലും നല്ല ചിത്രങ്ങള്‍ കഴിഞ്ഞ ആഴ്ചയില്‍ വേറെയും ഉണ്ടെങ്കില്‍ നിങ്ങള്‍ എന്തുകൊണ്ട് ആ ചിത്രം ഇഷ്ടപ്പെട്ടു എന്ന വിവരണം  ഉൾപ്പടെ  ഇവിടെ കമന്റില്‍ അറിയിച്ചാല്‍  അവയും പരിശോധിച്ചശേഷം അനുയോജ്യമാണെങ്കില്‍‌ അവയെ ഉൾപ്പെടുത്തുകയോ അല്ലെങ്കിൽ എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ല എന്നതിനു  എന്നതിനു സ്ക്രീനിങ്ങ് ടീം നല്‍കിയ മറുപടിയോ പ്രസിദ്ധീകരിക്കുന്നതാണ്‌. ഇപ്രകാരം ചിത്രങ്ങള്‍ റെക്കമെന്റ് ചെയ്യുന്നവര്‍ ദയവായി അനോണിമസ് ഓപ്ഷന്‍ ഉപയോഗിക്കാതിരിക്കുക.

4 comments:

Haree said...
This comment has been removed by the author.
Haree said...

പൊതുവായ ചില നിര്‍ദ്ദേശങ്ങള്‍:
Lightbox 2 ഉപയോഗിച്ച് ചിത്രങ്ങളെ സൂം ചെയ്യുവാന്‍ കഴിഞ്ഞാല്‍ നന്നായിരിക്കും. ചുരുങ്ങിയ പക്ഷം, ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അവ പുതിയ ജാലകത്തില്‍ തുറക്കുകയെങ്കിലുമാവാം.
• ചിത്രങ്ങളെ വിലയിരുത്തുമ്പോള്‍, അവ പ്രസിദ്ധീകരിച്ചിരിക്കുന്ന വലിപ്പത്തിനും പ്രാധാന്യം നല്‍കേണ്ടതുണ്ടെന്ന് തോന്നുന്നു.

Serial #01: പോസ്റ്റ് പ്രൊസസിംഗില്‍ അല്‍പം കൂടി ശ്രദ്ധ നല്‍കാമായിരുന്നു. പെണ്‍കുട്ടികളുടെ പിന്നിലെ കുട്ടകള്‍ക്ക് ഇത്രയും തെളിച്ചം വേണ്ടിയിരുന്നില്ല. അതിനാല്‍, ഇരുണ്ട ഭാഗങ്ങള്‍ കൃത്രിമമായി ചെയ്തതെന്ന് തോന്നുന്നു.

Serial #02: പൂവിനു മാത്രം നിറം നിലനിര്‍ത്തിയുരുന്നെങ്കില്‍ ഇതിലും മികച്ചതാവുമെന്ന് തോന്നി.

Serial #05: ഉഗ്രന്‍ ചിത്രം. ഗ്രേസ്കെയിലില്‍ കൂടുതല്‍ ആകര്‍ഷകം. ഒരരസെക്കന്റ് കൂടി വൈകിച്ചിരുന്നെങ്കില്‍ (കാളകള്‍ ഒരല്‍പം കൂടി മുന്നോട്ടു നീങ്ങുകയും, പിന്നില്‍ തെറിക്കുന്ന ജലം കുറച്ചു കൂടി ഫ്രയിം നിറക്കുകയും ചെയ്യുന്ന രീതിയില്‍) കൂടുതല്‍ രസമായേനേ...

Serial #06: ഇവിടെ ഉള്‍പ്പെടുത്താതെയിരുന്ന ലിനുവിന്റെ ചിത്രമാണ്‌ കൂടുതല്‍ മികച്ചതെന്നു തോന്നിയത്. പനയുടെ പ്രതിഫലനം പൂര്‍ണമായി ഉള്‍പ്പെടുത്തുവാന്‍ നോക്കിയപ്പോള്‍ ഫ്രയിമിന്റെ ഭംഗി കുറഞ്ഞില്ലേ എന്നാണ്‌ സംശയം.

Serial #08: ഏറ്റവും ശ്രദ്ധേയമായവയുടെ കൂട്ടത്തിലേക്ക് കയറ്റാവുന്ന ചിത്രമായി തോന്നി. കമ്പോസിംഗില്‍ ഒരല്‍പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ വളരെ നന്നാവുമായിരുന്നു ഈ ചിത്രം.

Serial #11: ചിത്രം ഗ്രേസ്കെയിലിലേക്ക് മാറ്റി, അല്‍പം പോസ്റ്റ് പ്രൊസസിംഗ് കൂടി ചെയ്തിരുന്നെങ്കില്‍ മികച്ചതാവുമായിരുന്നു. കൂടിയ റെസലൂഷനിലും നല്ല നിലവാരം പുലര്‍ത്തുന്നു ഈ ചിത്രം.
--

ശ്രീലാല്‍ said...

എല്ലാം നല്ല ഫോട്ടോസ്. ഓരോന്നും വ്യത്യസ്ഥമായ ക്രിയേറ്റീവ് എഫേര്‍ട്ട്.
ഇഷ്ടം കൂടുതല്‍ തോന്നിയത് അബ്ദുള്‍ സലീം, സുനില്‍, പ്രതാപ് & ലിനു

Anonymous said...

The first thing I have noticed is it's really look like a two and a half men story!
Hey, I kust can't understand, the article is so cool, but there are no constructive comments conserning this topic!
I will advice this article to my friends and I hope they will like it.