Monday, August 30, 2010

ഫോട്ടോബ്ലോഗ്‌ ആഴ്ചക്കുറിപ്പുകള്‍ - 10

കഴിഞ്ഞ ആഴ്ച്ചയിലെ (August 22 ഞായര്‍ - August 28 ശനി)  Photo Blogs എന്ന വിഭാഗത്തില്‍‌ മലയാളം ബ്ലോഗുകളില്‍ പ്രസിദ്ധീകരിച്ച ഫോട്ടോഗ്രാഫുകളില്‍വച്ചു ഏറ്റവും ശ്രദ്ധേയമായവ എന്ന ഗണത്തില്‍‌ ഫോട്ടോക്ലബ്ബ് - ഫോട്ടോസ്ക്രീനിങ്ങ് ടീം ഈയാഴ്ച്ച ഉള്‍പ്പെടുത്തിയ  ചിത്രങ്ങളാണ് ഈ പോസ്റ്റില്‍ ഉള്ളത്. പൊതുവേ നോക്കിയാല്‍ നല്ല ചിത്രങ്ങളുടെ ക്ഷാമം ഉണ്ടായ ഒരു ആഴ്ചയായിരുന്നു കടന്നുപോയത് എന്ന് തോന്നുന്നു. 


ബ്ലോഗ്: My Photography
ഫോട്ടോഗ്രാഫര്‍‌ : കിടങ്ങൂര്‍‌ക്കാരന്‍‌
പ്രസിദ്ധീകരിച്ച തിയതി : August 22, 2010

പൂവില്‍‌ നിന്ന് തേന്‍‌ നുകരുന്ന ചിത്രശലഭത്തിന്റെ മനോഹരമായ ചിത്രം. മോശമല്ലാത്ത കമ്പോസിഷന്‍‌ കൊണ്ടും കുറഞ്ഞ ഡി.ഒ.എഫ് ന്റെ ഉപയോഗം മൂലം കിട്ടിയ മനോഹരമായ പശ്ചാത്തലവും ചിത്രത്തിലെ നിറങ്ങളും ചിത്രത്തെ കൂടുതല്‍ ശ്രദ്ധേയമാക്കാന്‍ സഹായിച്ചിരിക്കുന്നു.
ഒരുപക്ഷേ പോസ്റ്റ് പ്രൊസ്സസ്സിങ്ങ് വേളയില്‍‌ നല്‍കാന്‍ ശ്രമിച്ച ഷാര്‍പ്പനിങ്ങ് മൂലം ചിത്രത്തിലുണ്ടായിട്ടുള്ള നോയ്സും പൂവിലെ ഓവര്‍ എക്സ്പോഷറും ഒഴിവാക്കാനാവുമായിരുന്ന കാര്യങ്ങളായി ഇവിടെ പ്രത്യേകം പറയേണ്ടിയിരിക്കുന്നു.



ഫോട്ടോഗ്രാഫര്‍‌ : ആഷ സതീഷ് 
പ്രസിദ്ധീകരിച്ച തിയതി : August 22, 2010

ശ്രദ്ധേയമായ ചിത്രങ്ങളുടെ കൂട്ടത്തിലേയ്ക്ക് മറ്റൊരു ചിത്രശലഭം കൂടി..കമ്പോസിഷനും നിറങ്ങളും എക്സ്പോഷറും തന്നെയാണ്‌ ഈ ചിത്രത്തേയും ശ്രദ്ധേയമാക്കിയത്. ഷാര്‍പ്പ്നെസ്സിന്റെ കാര്യത്തില്‍ ഒരല്പ്പം കൂടി ഫോട്ടോഗ്രാഫര്‍‌ ശ്രദ്ധിക്കേണ്ടിയിരുന്നു.



ബ്ലോഗ്: Untold Riddles
ഫോട്ടോഗ്രാഫര്‍‌ : Vimal
പ്രസിദ്ധീകരിച്ച തിയതി : August 24, 2010

ഡെപ്ത് ഓഫ് ഫീല്‍ഡിന്റെ അനുയോജ്യമായ ഉപയോഗം കൊണ്ടുതന്നെ ശ്രദ്ധേയമായ ചിത്രം. പശ്ചാത്തലത്തിലുള്ള പൂവിനെ വെള്ളത്തുള്ളിയിലൂടെ പകര്‍ത്തിയിരിക്കുന്ന രീതിയും കളര്‍ ടോണും നന്നായി. എങ്കിലും വെള്ളത്തുള്ളികളിലൂടെ കാണൂന്ന പൂവിനെ കുറച്ചുകൂടെ നന്നായി ഫോക്കസ് ചെയ്തിരുന്നെങ്കില്‍ വളരെ മികച്ചതാകുമായിരുന്ന ചിത്രം.



ഫോട്ടോഗ്രാഫര്‍‌ : പ്രശാന്ത് ഐരാണിക്കുളം
പ്രസിദ്ധീകരിച്ച തിയതി : August 25 , 2010

ആബ്സ്ട്രാക്റ്റ്‌ ഫോട്ടോഗ്രാഫിയുടെ നല്ല ഉദാഹരണം. നല്ല എക്സ്പോഷര്‍, നല്ല നിറങ്ങളുടെ സമ്മേളനം. ഇതൊക്കെയാണ് ഈ ചിത്രത്തെ ശ്രദ്ധേയമാക്കിയത്.




ബ്ലോഗ്: ചിത്രിത
ഫോട്ടോഗ്രാഫര്‍‌ : ശ്രീനി ശ്രീധരന്‍‌
പ്രസിദ്ധീകരിച്ച തിയതി : August 26 , 2010

നല്ല കമ്പോസിഷന്‍‌, എക്പോഷര് തുടങ്ങിയ ടെക്നിക്കല്‍ കാര്യങ്ങള്‍ കൊണ്ട് ത്രമല്ല ഈ ചിത്രം  ശ്രദ്ധിക്കപ്പെടുന്നത്.   കേരളീയ ഗ്രാമത്തിലെ പുലര്‍കാലത്തിന്റെ മൂഡ് നന്നായി പകര്‍ത്താന്‍ ആയതും ഈ ചിത്രത്തെ മികവുറ്റതാക്കുന്നു.



വായനക്കാര്‍ നിര്‍ദ്ദേശിച്ചവയില്‍ നിന്ന് തെരഞ്ഞെടുത്തചിത്രം


ബ്ലോഗ്‌ : സ്മൃതിജാലകം

അത്രയധികം ലൈറ്റ്‌ ഇല്ലാത്ത സന്ദര്‍ഭത്തില്‍ എടുത്ത ചിത്രമാണെങ്കിലും അനുയോജ്യമായ സെറ്റിംഗുകള്‍ ഉപയോഗിച്ചു ഫോട്ടോഗ്രാഫര്‍ ഈ നിറങ്ങള്‍ പകര്‍ത്തിയിരിക്കുന്നു. റൈറ്റ് ഫ്രെയിം ഉപയോഗിച്ചതിനാല്‍ മുഖത്തെ ഭാവങ്ങളും നന്നായി ഈ ചിത്രത്തില്‍ വെളിവാകുന്നുണ്ട്. ഇടതു കൈയ്യുടെ ചലനം ഫോട്ടോയില്‍ വന്നിരിക്കുന്നതും ചിത്രത്തിനു ഒരു ജീവന്‍ നല്‍കുന്നുണ്ട്.
ഇടതു കയ്യ് പൂര്‍‌ണ്ണമായി ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍‌ കമ്പോസിഷന്‌ കൂടുതല്‍ ഭംഗിയും ക്രിത്യതയും വരുമായിരുന്നു.കൂടാതെ ഇതേ പോലുള്ള സന്ദര്‍ഭത്തില്‍‌ പരമാവധി hand shake ഒഴിവാക്കാനുള്ള മുന്‍‌കരുതലുകള്‍‌ ഫോട്ടോഗ്രാഫര്‍‌ എടുക്കേണ്ടതാണെന്നു കൂടി ഓര്‍മ്മിപ്പിച്ചുകൊള്ളട്ടേ.

2: പകല്‍കിനാവന് നിര്‍ദ്ദേശിച്ച,  പുണ്യാളന്റെ With lights എന്ന ചിത്രം സ്ക്രീനിംഗ് ടീം കാണാതെ പോയതല്ല. അതിന്റെ ചില പോരായ്മകള്‍ മൂലം ഒഴിവാക്കിയതാണ്. ആ ചിത്രം കമ്പോസിംഗ് മികവില്‍ വളരെ മുന്നിലാണ് എന്നതിന് സംശയമില്ല. പക്ഷെ അതിലെ ലൈറ്റിംഗ് അത്ര impressive അല്ല എന്നതിനാലാണ് ആ ചിത്രത്തെ ഒഴിവാക്കേണ്ടി വന്നത്. ഈ ചിത്രം ഒരു കണ്ട്റോള്‍ഡ് ലൈറ്റിങ്ങില്‍‌ മോഡലിനെ പോസ് ചെയ്യിപ്പിച്ചെടുത്ത ചിത്രമാണെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.പുണ്യാളനേപ്പോലെ കാലിബര്‍‌ ഉള്ള ഒരു ഫോട്ടോഗ്രാഫറില്‍‌ നിന്ന് തീര്‍‌ച്ചയായും ഇതില്‍ കൂടുതല്‍‌ പ്രതീക്ഷിക്കുന്നു.മോഡലിന്റെ മുഖത്ത് അല്പം കൂടി വെളിച്ചം ഉണ്ടായിരുന്നുവെങ്കില്‍ ആ ചിത്രം കുറേകൂടി മെച്ചപ്പെടുത്താമായിരുന്നു എന്നാണു സ്ക്രീനിംഗ് ടീമില്‍ പൊതുവായി ഉയര്‍ന്ന അഭിപ്രായം.

മറ്റൊരു കാര്യം കൂടി ഈ അവസരത്തില്‍‌ പറയാനായി ഞങ്ങള്‍‌ ആഗ്രഹിക്കുന്നു, വളരെ നല്ല ചിത്രങ്ങളെടുത്ത് തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുള്ള കുറച്ച് ഫോട്ടോഗ്രാഫേഴ്സിന്റെ ചിത്രങ്ങള്‍ വളരെ strict evaluation നു ശേഷം മാത്രമേ ഈ കൂട്ടത്തിലേയ്ക്ക് പരിഗണിക്കാറുള്ളൂ. അവര്‍‌ എല്ലായാഴ്ചയും പ്രസിദ്ധീകരിക്കുന്ന പല ചിത്രങ്ങളും മോശമല്ലാത്ത നിലവാരം തന്നെയാണ്‌ പുലര്‍ത്താറുള്ളത് എന്ന കാര്യം പ്രത്യേകം ഓര്‍ക്കുക.





ഈ ഫോട്ടോകളെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഇവിടെ കമന്റായി ചേര്‍ക്കണമെന്ന് താല്പര്യപ്പെടുന്നു. 

കൂടാതെ ഇക്കൂട്ടത്തില്‍‌ ഉള്‍പ്പെടുത്തേണ്ടിയിരുന്ന ചിത്രം എന്ന്‌ നിങ്ങള്‍ക്ക് തോന്നുന്ന (സ്വന്തമായി പ്രസിദ്ധീകരിച്ചവ ഒഴികെ)  മറ്റേതെങ്കിലും നല്ല ചിത്രങ്ങള്‍ കഴിഞ്ഞ ആഴ്ചയില്‍ വേറെയും ഉണ്ടെങ്കില്‍ നിങ്ങള്‍ എന്തുകൊണ്ട് ആ ചിത്രം ഇഷ്ടപ്പെട്ടു എന്ന വിവരണം ഉള്‍പ്പടെ   ഇവിടെ കമന്റില്‍ അറിയിച്ചാല്‍  അവയും പരിശോധിച്ചശേഷം അനുയോജ്യമാണെങ്കില്‍‌ ഉള്‍പ്പെടുത്തുകയോ അല്ലെങ്കില്‍‌ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ല എന്നതിനു സ്ക്രീനിങ്ങ് ടീം നല്‍കിയ മറുപടിയോ പ്രസിദ്ധീകരിക്കുന്നതാണ്‌.. ഇപ്രകാരം ചിത്രങ്ങള്‍ റെക്കമെന്റ് ചെയ്യുന്നവര്‍ അനോണിമസ് ഓപ്ഷന്‍ ഉപയോഗിക്കാതിരിക്കുക.

18 comments:

Anonymous said...

"നല്ല ചിത്രങ്ങളുടെ ക്ഷാമം ഉണ്ടായ ഒരു ആഴ്ചയായിരുന്നു കടന്നുപോയത് " എന്ത് കൊണ്ട് ഫോട്ടോ സ്ക്രീനിംഗ് ഈ ചിത്രങ്ങള്‍ ഉല്പെടുതിയില്ല ?

http://vazhiyorakazhchakal-praveenkumar.blogspot.com/2010/08/blog-post_1611.html

http://in-focus-and-out-of-focus.blogspot.com/2010/08/blog-post_7795.html

http://smrithijaalakam.blogspot.com/2010/08/metamorphosis.html

ഇവയെല്ലാം വളരെ മികച്ചതാണെന്നു തന്നെയാണ് എന്‍റെ അഭിപ്രായം.

VINOD said...

there can be a lot of possibility to miss many photos, that is quite possible , i like the part that they not only choose but give us tips and suggestions , thats the most important part for me

Appu Adyakshari said...

അനോണിമസ് ആയി മേല്‍പറഞ്ഞ ലിങ്കുകള്‍ തന്ന സുഹൃത്തെ, താങ്കള്‍ സ്വന്തം ഐ.ഡി.യില്‍ തന്നെ ഈ ലിങ്കുകള്‍ തരൂ, പ്ലീസ്‌. ഒപ്പം താങ്കളെ ഈ ഫോട്ടോകളില്‍ ആകര്‍ഷിച്ച ഘടകങ്ങളും. (ഈ പോസ്റ്റിന്റെ ഏറ്റവും താഴെ എഴുതിയിരിക്കുന്ന വാചകം കൂടി വായിക്കൂ).

പൈങ്ങോടന്‍ said...

സമയക്കുറവു മൂലം പണ്ടത്തെ പോലെ ഫോട്ടോ ബ്ലോഗുകളില്‍ വരുന്ന എല്ലാ ചിത്രങ്ങളും ശ്രദ്ധിക്കാന്‍ പറ്റാറില്ല

ഇവിടെ പറഞ്ഞതുപോലെ ഈ ആഴ്ചത്തെ ചിത്രങ്ങള്‍ അത്ര കേമം എന്നു വിളിക്കാന്‍ പറ്റുന്നില്ല.
അനോണി കൊടുത്ത പുണ്യാളന്റെ ചിത്രം ഒരു നല്ല ചിത്രമായി എനിക്കു തോനുന്നു. നല്ലൊരു മൂഡ് സൃഷ്ടിക്കാന്‍ ആ ചിത്രത്തിനു കഴിയുന്നുണ്ട്. കൂടാതെ ചിത്രത്തിന്റെ ടോണും വളരെ നന്നായാണ് എനിക്ക് തോന്നിയത്

പുണ്യാളന്റെ ഈ ചിത്രവും, http://in-focus-and-out-of-focus.blogspot.com/2010/08/my-model.html, ഒരു നല്ല ചിത്രം തന്നെയാണ്. ഷാര്പ്പ്‌നെസ്സ് കുറച്ച് കുറവണെങ്കിലും ചിത്രത്തിന് ഒരു വെറൈറ്റി ഉണ്ട്. ഇങ്ങിനെ ഒരു ചിത്രം ആദ്യം കാണുകയാണ്

NPT said...

കൊള്ളാം എല്ലാ ഫോട്ടോയും ഇഷ്ടപ്പെട്ട്‌

Unknown said...

ഇതിനെക്കുറിച്ച് കൂടി ഒന്നു പറയൂ :-)
ശ്രാവണചന്ദ്രിക

പകല്‍കിനാവന്‍ | daYdreaMer said...

http://in-focus-and-out-of-focus.blogspot.com/2010/08/my-model.html

ഈ ചിത്രം ഇല്ലാതെ എന്ത് ആഴ്ചകുറിപ്പ് അപ്പു?

Hima said...

നല്ല ഒരു ബ്ലോഗ്!.ഫോട്ടോയുടെ കൂടെയുള്ള ഡിസ്ക്രിപ്‌ഷൻസ്‌ സൂപ്പർ‌.ഇതുവഴി പല ഫോട്ടോബ്ലൊഗ്സും കാണാൻ‌ പറ്റി.ഇവിടെ കുറച്ചു നല്ല ഫോട്ടോകൾ‌ കണ്ടു.പിന്നെഇവിടെയും

Photo Club said...

ഓരോ ആഴ്ചയും പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങളില്‍‌ നിന്ന് നിങ്ങള്‍ക്കിഷ്ടപ്പെട്ട ചിത്രങ്ങള്‍‌ നിര്‍ദ്ദേശിക്കുക എന്ന് ഞങ്ങള്‍ പറയുമ്പോള്‍ അതില്‍‌ പ്രധാനമായും ഉദ്ദേശിക്കുന്നത് ഒരു ഫോട്ടോഗ്രാഫ് കണ്ടാല്‍‌ അതിനെ ക്രിയാത്മകമായി എങ്ങനെ evaluvate ചെയ്യാം എന്നതിന്റെ പഒരു പൊതുചര്‍ച്ചയാണ്‌.ആ ഫോട്ടോയെ ഒരു ഫോട്ടോഗ്രാഫര്‍ / കാഴ്ചക്കാരന്‍ എന്ന നിലയില്‍ നിങ്ങള്‍ എങ്ങിനെ വിലയിരുത്തുന്നൂ എന്നതും ഞങ്ങള്‍ക്ക് അറിയാന്‍‌ താല്പ്പര്യമുണ്ട്. അതുകൊണ്ട് ഇവിടെ ലിങ്കുകള്‍ തരുന്നവര്‍ ആ ഫോട്ടോയെ പറ്റി നിങ്ങളുടെ അഭിപ്രായം എന്താണെന്നും അതിന്റെ ഏതൊക്കെ quality കൊണ്ടാണ്‌ നിങ്ങള്‍ recommend ചെയ്യുന്നതെന്നും നിങ്ങളുടെ കമന്റില്‍ എഴുതണം എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.

ഇങ്ങനെ ക്രിയാത്മകമായ അഭിപ്രായങ്ങള്‍ അറിയിക്കുന്നവര്‍ പബ്ലിക്ക് ആക്സസ് ഉള്ള നിങ്ങളുടെ സ്വന്തം പ്രൊഫൈലില്‍‌ നിന്ന് തന്നെ കമന്റുകള്‍ ഇടണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.മാത്രമല്ല സ്വന്തം ഫോട്ടോകളെ പറ്റിയുള്ള അനാലിസിസിനു വേണ്ടി ദയവായി ഇവിടെ ആവശ്യപ്പെടരുത് അത് മറ്റാരെങ്കിലും റെക്കമെന്റ് ചെയ്യട്ടേ.

180ല്‍ പരം വരുന്ന ബ്ലോഗുകളില്‍ ഓരോന്നിന്റേയും ലിങ്കുകള്‍ പേരുകള്‍ വെളിപ്പെടുത്താതെ ആരെങ്കിലുമൊക്കെ ഇവിടെ പോസ്റ്റ് ചെയ്യുന്നത് എല്ലാം വിലയിരുത്തുക എന്ന കാര്യം പ്രായോഗികമല്ല എന്നതുകൊണ്ടാണ്‌ ഈ നിബന്ധന, അത് പ്രത്യേകം ഓര്‍ക്കുക.

ഹേമാംബിക | Hemambika said...

selections theere pora !
there are much much better images in the blogs..I think you should change the way of choosing this..may something like..one/selected members can vote on it.... I am not a big shot in photography..just wanted to tell my openion..not as an annoni.. :)

അലി said...

നല്ല ചിത്രങ്ങാൾ... കാണാത്ത നല്ല ചിത്രങ്ങൾ ഈ ആഴ്ചകുറിപ്പുകളിലൂടെ കാണുന്നു. ചർച്ചകളിൽ ബൂലോകത്തെ മികച്ച പടം പിടുത്തക്കാർ എല്ലാവരും പങ്കെടുക്കട്ടെ!

Photo Club said...

Hemambika, thanks for expressing your opinion. This is what we expect from everyone. It doesn't matter you are a "big shot or small shot in photography" as there is no such categorization here.

അതേസമയം, "selections theere pora !
there are much much better images in the blogs" എന്ന് പറയുന്നതിന് പകരം ഇന്ന ഇന്ന ചിത്രങ്ങള്‍ അവയുടെ ഇന്ന ഇന്ന ഗുണങ്ങള്‍ / പ്രത്യേകതകള്‍ കാരണം ഞാന്‍ റെക്കമന്റ് ചെയ്യുന്നു എന്ന് ഹേമാംബിക പറഞ്ഞിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു! ഓരോ ആഴ്ചയും ഫോട്ടോ ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കമന്റു ലഭിക്കുകയോ, അല്ലെങ്കില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ "ഗംഭീരം, അടിപൊളി" എന്ന് അഭിപ്രായപെടുകയോ ചെയ്ത ചിത്രങ്ങള്‍ എടുത്തു കാണിക്കുക എന്നതല്ല ഇവിടെ ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. Technically, aesthetically, composition-wise etc. ഏറ്റവും മെച്ചമായ ചിത്രങ്ങളെ അവയുടെ പ്രത്യേകതകള്‍ ഉള്‍പ്പടെ ഇവിടെ അവതരിപ്പിക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്. അതല്ലാതെ കുറേ ചിത്രങ്ങള്‍ പുനപ്രസിദ്ധീകരിച്ചിട്ട് അവയുടെ critique comments നല്‍കുക എന്നത് ഈ പംക്തിയുടെ ഉദ്ദേശമേയല്ല എന്ന് ഒരിക്കല്‍ കൂടി പറയട്ടെ. നന്ദി.

പകല്‍കിനാവന്‍ | daYdreaMer said...

ഇതില്‍ കൂടുതല്‍ വെളിച്ചം ആ ചിത്രത്തില്‍ ഉണ്ടായിരുന്നെങ്കില്‍ അതിന്റെ ഫീല്‍ നഷടപ്പെടുമായിരുന്നു എന്നാണു എന്റെ അഭിപ്രായം.
ഇപ്പോഴാണ് തീര്‍ത്തും അത് ഒരു പെയിന്റിംഗ് പോലെ മനോഹരമാകുന്നത്. നന്ദി

Unknown said...

നല്ല സെലെക്ഷന്‍സ്‌.... ഫോട്ടോബ്ലോഗ്‌ ആഴ്ചക്കുറിപ്പുകളില്‍ ഒരു വോട്ടിങ്ങിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. അതിനേക്കാള്‍ പ്രധാനം ചിത്രങ്ങളുടെ പ്രത്യേകതകളെക്കുറിച്ച് ചിത്രങ്ങളോടൊപ്പം കൊടുക്കുന്ന കുറിപ്പുകളാണ്. ഇതൊരു മത്സരമൊന്നുമല്ലല്ലോ. കുറച്ച് കാര്യങ്ങള്‍ പഠിക്കുക എന്നത്‌ തന്നെയാണ് ഏറ്റവും വലിയ കാര്യം.

Unknown said...

സരിന്‍റെ ഈ ചിത്രം ഇഷ്ടപ്പെട്ട ഒന്നാണ്. ശരിക്കും അവിടെ നിന്ന് ആ മഞ്ഞ് അനുഭവിക്കുന്ന ഒരു ഫീല്‍ ഉണ്ട് ചിത്രത്തിന്...

Arunan said...

Me too like punyalans photo (with light). the low light actually give more feel. If there were more light, then the total feel would be different (see the girl is with only lanterns). Right now it is more like a painting.

sebi_2569 said...

superb; bravo

Unknown said...

gud>>>>>>