Tuesday, September 6, 2011

Cute Clicks - August 28 - September 03, 2011

ഓഗസ്റ്റ്‌ 28 മുതല്‍ സെപ്റ്റംബര്‍ 03 വരെയുള്ള തീയതികളില്‍ മലയാളം ബ്ലോഗുകളിലെ ഫോട്ടോബ്ലോഗുകള്‍ എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ച ചിത്രങ്ങളില്‍ വച്ച് ശ്രദ്ധേയമായവ എന്ന നിലയില്‍ ഞങ്ങള്‍ തെരഞ്ഞെടുത്ത ചിത്രങ്ങളാണ് ഈ പോസ്റ്റില്‍ ഉള്ളത്.

ഇവയോടൊപ്പം നിങ്ങൾക്ക് ഇഷ്ടമായ കഴിഞ്ഞ ആഴ്ചയിലെ ചിത്രങ്ങളും ഇവിടെ പങ്കുവയ്ക്കാം, കമന്റുകളോടൊപ്പം.

എല്ലാ കൂട്ടുകാർക്കും നന്മ നിറഞ്ഞ ഓണാശംസകള്.- NIKCANOS

Photo 01


ഫോട്ടോഗ്രാഫര്‍ : വിമല്‍
പ്രസിദ്ധീകരിച്ച തീയതി : സെപ്റ്റംബര്‍ 02

RIVERSIDE FABLES - 2 എന്ന തലക്കെട്ടില്‍ വന്ന അഞ്ചുചിത്രങ്ങളും മികച്ചുനില്‍ക്കുന്നു. Shallow Depth of Field ന്‍റെ ഫലപ്രദമായ ഉപയോഗം, നല്ല കളര്‍ ടോണ്‍ മനോഹരമായ പോസ്റ്റ്‌ പ്രോസസിംങ്ങ് എന്നിവ ഈ ചിത്രത്തെ മികവുറ്റതാക്കുന്നു.

Photo 02


ഫോട്ടോഗ്രാഫര്‍ : ഷബീര്‍ തുറക്കല്‍
പ്രസിദ്ധീകരിച്ച തീയതി : സെപ്റ്റംബര്‍ 03

മനോഹരമായ Reflection photography. വളരെ നല്ല കമ്പോസിഷന്‍, പ്രകാശത്തിന്റെ നല്ല ഉപയോഗം, ചിത്രത്തിലെ ആക്ഷന്‍, ലീഡിങ്ങ് ലൈൻ തുടങ്ങിയവയാണ് ഈ ചിത്രത്തെ ശ്രദ്ധേയമാക്കിയത്.

Photo 03


ഫോട്ടോഗ്രാഫര്‍ : പുണ്യാളന്‍‌
പ്രസിദ്ധീകരിച്ച തീയതി : ഓഗസ്റ്റ്‌ 29

പെരുന്നാള്‍ ദിനത്തിന്‌ തൊട്ടുമുന്‍പ്‌ പ്രസിദ്ധീകരിച്ച "ഈദ്‌ മുബാറക്‌" നല്ല എക്സ്പോഷറും കമ്പോസിഷനുമാണ്‌ ഈ ചിത്രത്തെ ശ്രദ്ധേയമാക്കാന്‍ ഉപകരിച്ചത്. കൂടാതെ വെള്ള വസ്ത്ര ദാരികളെ ഫ്രെയിമില്‍‌ ഉള്‍പ്പെടുത്തിയിരിക്കുന്ന പൊസിഷനും അതിനാല്‍ ചിത്രത്തിനു കൈവന്ന ജീവനും എടുത്തു പറയേണ്ടവ തന്നെ.

Photo 04


ഫോട്ടോഗ്രാഫര്‍ : യൂസഫ്‌ ഷാലി
പ്രസിദ്ധീകരിച്ച തീയതി : ഓഗസ്റ്റ്‌ 31

കോമ്പോസിഷന്‍‌, എക്സ്പോഷര്‍‌, ഷാര്‍പ്നെസ്, കളര്‍ ടോണ്‍ എന്നിവ കൊണ്ടെല്ലാം ശ്രദ്ധേയമായ ക്ലോസപ്പ് ചിത്രം. ബാഗ്രൗണ്ടില്‍ വലതുവശത്തെ ചെറിയ ഡിസ്റ്റ്റാക്ഷനുകള്‍ പോസ്റ്റ് പ്രൊസസ്സിങ്ങില്‍ ഒഴിവാക്കാമായിരുന്നു.

Photo 05


ഫോട്ടോഗ്രാഫര്‍ : പകല്‍കിനാവന്‍
പ്രസിദ്ധീകരിച്ച തീയതി : സെപ്റ്റംബര്‍ 02

സുന്ദരമായ ഒരു രംഗപടം! നല്ല പശ്ചാത്തലം ചിത്രത്തിന്റെ ഫീല്‍ കഴ്ച്ചകാരന് പകര്‍ന്നുനല്‍കുന്ന പോസ്റ്റ്‌ പ്രോസസിംങ്ങ്.

Photo 06


ഫോട്ടോഗ്രാഫര്‍ : മനോജ്‌ അശ്വതി
പ്രസിദ്ധീകരിച്ച തീയതി : സെപ്റ്റംബര്‍ 02

അള്ളാ നാരായണാ.....!! ഈ തലകെട്ടുതെന്നെ യാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രം ഫ്രെയിം ചെയ്ത രീതി, ലൊക്കേഷന്‍, എക്സ്പോഷര്‍ എന്നിവ കൊണ്ട് ശ്രദ്ധേയമായ ചിത്രം.

പരിചയം

Tamar Levine
Fashion, Portrait, Fine art photography യിലെ ശ്രദ്ധേയമായ നാമമാണ് ലോസ്ആഞ്ചലസുകാരിയായ Madam Tamar Levine


Check out Tamar Levine Web site, Blog and be sure to follow her on Twitter at @tamarlevine.

6 comments:

sUnIL said...

Photo 1 വിമലിന്റെ ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായത്തോട് പൂർണ്ണമായി യോജിക്കുന്നു.

Photo 2 ലീഡിങ്ങ് ലൈൻസിന്റെ നല്ല ഉപയോഗം, കാലിൽനിന്നും പന്തിലേക്ക് കണ്ണുകളെ എത്ര കൃത്യമായാണ് നയിക്കുന്നത്!

Photo 3 പുണ്യാളന്റെ ഈ ചിത്രമാണ് http://in-focus-and-out-of-focus.blogspot.com/2011/09/sneha.html ഒരു better pick എന്നു തോന്നുന്നു.ഒരു കഥ പറയുന്ന ചിത്രം, കീറിപ്പറിഞ്ഞ, മുഷിഞ്ഞ ജീവിതസാഹചര്യങ്ങൾക്കിടയിലും പ്രത്യാശയുടെയും പ്രതീക്ഷയുടെയും നിറങ്ങളും പുഞ്ചിരിയും! :)good compo, leading lines, colors & exposure! ഒരു landscapeൽ രണ്ടു പേരെ നന്നായി place ചെയ്ത ഒരു ചിത്രം എന്നതിലുപരി തിരഞ്ഞെടുത്ത ചിത്രത്തിനു മറ്റു പ്രത്യേകതകളൊന്നും തോന്നുന്നില്ല.

photo 4 ഷാലിയുടെ ചിത്രം ഇഷ്ടപ്പെട്ടില്ല!focus missed, ചിറകിലാണ്. ചുറ്റുമുള്ള space പ്രത്യേകിച്ച് ഒന്നും ചിത്രത്തിലേക്ക് contribute ചെയ്യുന്നില്ല.

photo 5 പകൽകിനാവന്റെ ചിത്രത്തെപ്പറ്റിയുള്ള നിരീക്ഷണങ്ങളോട് യോജിക്കുന്നു.

photo 6 തലക്കെട്ടിലെ കൗതുകം മാറ്റിനിർത്തിയാൽ, നല്ല exposure , ഭേദപ്പെട്ട composition, മനോജിന്റെ ചിത്രത്തിനു മറ്റ് പ്രത്യേകതകൾ ഒന്നും തോന്നിയില്ല.

Vinod Nair said...

i liked Photo No one and 2 however other photos are good , but feels not excelelnt, ( eventough i have not taken anything near to that), T think macro could haveen been more better if F was bit high.

Renjith said...

ഈ ആഴ്ചത്തെ ചിത്രങ്ങള്‍ എല്ലാം മനോഹരം http://kazhchaas.blogspot.com/2011/09/blog-post.html
ഇതില്‍ വന്ന ഈ ചിത്രവും ഇഷ്ട്ടമായി

Shabeer Thurakkal said...

thnx for selecting my picture with the shots of the photographers whom i am respecting too much....all shots selected are excellent ....
vimal depicts a life in his picture... in case of shali's shot, i am with sunil...it is a bit out of focus...as usual punyalan and pakalan rocks with exceptional shots ..manoj aswathi's photo deserves special mention

Yousef Shali said...

#1, great snaps and beautifully processed, love the tones !


#2 what a composition ! very effective use of leading lines !


#3 I like this one.. for a moment it took me to the golden memories of rushing for Eid prayers during childhood.


#4 Noted your points Sunil/Shabeer..@ nikcanons.. I felt those were not as distractions but give balance to the frame. When chasing and using faster shutter speeds to freeze the movements of swift flying insects it is not always possible to get the desired F numbers.. boosting ISO more than 1600 gives a concern on the image quality.

Just in to macro photography and will certainly slot in the observations of fellow clickers !


#5 A picture with Pakal’s single eye stamp..2nd in the series and needless to say first one excels !

#6 As always Manoj titled this picture suitably but photo?

ബിക്കി said...

Photo 1, 5 kooduthal ishtapettu.

punyaalante ee chithram ulpeduthanamaayirunnu http://in-focus-and-out-of-focus.blogspot.com/2011/09/sneha.html.