Monday, May 16, 2011

ഫോട്ടോഗ്രാഫി മത്സരം-3 Result

കൂട്ടുകാരേ,

ഇത്തവണത്തെ മല്‍‌സരത്തില്‍‌ പലരും എങ്ങിനെയിങ്കിലും ഒരു നിഴൽ ഉണ്ടാക്കി അതിന്റെ ചിത്രമെടുക്കാനോ അല്ലെങ്കിൽ മുൻപു കണ്ട ഒരു നിഴൽച്ചിത്രത്തിന്റെ മറ്റൊരു പകർപ്പ് എടുക്കാനോ ആണ് ശ്രമിച്ചിട്ടുള്ളത്. അടിസ്ഥാന ആശയം കടമെടുത്താലും അതിൽ തന്നെ ആവിഷ്കരണത്തിൽ ഒരു പുതുമയും ആരും ശ്രമിച്ചില്ല എന്നതു പറയാതെ വയ്യ.നിഴലുകളിൽ ഒരുപാടു സാധ്യതകളുള്ള abstracts entry 1ൽ ഒഴികെ എവിടെയും കണ്ടില്ല. സ്വാഭാവികമായ നിഴലുകള്‍‌ പകര്‍ത്തിയിരിക്കുന്നതും രണ്ടോ മൂന്നോ പേര്‍‌ മാത്രം.
എല്ലാത്തിലുമുപരി ഏതെങ്കിലുമൊരു പ്രത്യേക വിഷയം കിട്ടിയാല്‍‌ അതിന്റെ ചിത്രങ്ങളെടുക്കാന്‍‌ ഭൂരിഭാഗം പേര്‍ക്കുമുള്ള മടിയും ഈ മല്‍സരത്തില്‍‌ നിന്ന് വെളിവാകുന്നുണ്ട്..ഈ മല്‍‌സരങ്ങളില്‍‌ പങ്കെടുക്കാത്തവരും പങ്കെടുത്തവരും ഇനിയും നല്ല നിഴല്‍‌ ചിത്രങ്ങള്‍‌ക്കായി ശ്രമിച്ചുനോക്കൂ....

മുന്‍ മല്‍‌സരങ്ങളില്‍‌ നിന്ന് വ്യത്യസ്തമായി Grade A+ അല്ലെങ്കില്‍‌ Grade A ലഭിക്കാന്‍‌ തക്കവണ്ണം എന്‍‌ട്രികള്‍ ഒന്നും തന്നെ ലഭ്ച്ചിട്ടില്ല എന്ന കാര്യവും നിരാശപ്പെടുത്തുന്നു. ഓരോ ചിത്രങ്ങള്‍ക്കും ലഭിച്ചിട്ടുള്ള ഗ്രേഡും ചിത്രത്തിനെ പറ്റിയുള്ള ജഡ്ജിന്റെ അഭിപ്രായവും അതത് ചിത്രങ്ങള്‍ക്ക് താഴെ...



Entry No: 1

Grade : B
Photographer: Linu
അലസമായ ഒരു അപരാഹ്നത്തിന്റെ ഒരു ഫീലിങ്ങ് നിഴലുകൾ മാത്രം ഉപയോഗിച്ച് കൊണ്ട് വരാൻ ഈ ചിത്രത്തിനു കുറച്ചൊക്കെ കഴിഞ്ഞിട്ടുണ്ട്. ബ്ലാക്ക് അന്റ് വൈറ്റ് ആയിരുന്നെങ്കിൽ ഒന്നു കൂടി നന്നാകുമായിരുന്നെന്നു തോന്നുന്നു. വലതുവശത്തുകാണുന്ന ചുവരിലെ texture and blank space ചിത്രത്തിന്റെ mood നെ ബാധിക്കുന്നുണ്ട്


Entry No: 2

************** Entry Disqualified **************


Entry No: 3

Grade : C
Photographer: Jijo Kurian
Blog: -

നിഴലുള്ള ഒരു ചിത്രം എന്നതിലുപരി, നിഴലുകൾ ദൃശ്യപരമായി ഒന്നും ഇതിലേക്ക് കൂട്ടിച്ചേർക്കുന്നില്ല.വളരെ അലസമായി എടുത്ത ഒരു ചിത്രം എന്ന തോന്നലാണ് ഇതുണ്ടാക്കുന്നത്. 


Entry No: 4

Grade : C
Photographer: Abdulla Jasim Ibrahim
അല്പം ചിന്ത ഈ ചിത്രത്തിന്റെ പിന്നിൽ ഉണ്ട് എന്നതു അഭിനന്ദനാർഹം തന്നെ. എങ്കിലും ഒരു ഫോട്ടോ എന്ന നിലക്ക് ഒന്നും എടുത്തുപറയാൻ കാണാനാകുന്നില്ല.


Entry No: 5

Grade : C
Photographer: Deepak.P.M
ഇവിടെ ഒരു ചിത്രത്തിന്റെ സാധ്യതകൾ ഉണ്ടായിരുന്നു എങ്കിലും വേണ്ടരീതിയിൽ ഉപയോഗിക്കപ്പെട്ടില്ല എന്നു തോന്നുന്നു. റോഡിലെക്ക് പടരുന്ന മരച്ചില്ലകളുടെ നിഴലുകളുടെ പശ്ചാത്തലത്തിൽ കുറച്ചുകൂടി ശ്രദ്ധിച്ച് രണ്ട് ആൾരൂപങ്ങളെയും ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരുന്നെങ്കിൽ കുറച്ചുകൂടി നല്ല ഒരു ഫോട്ടോ ആകുമായിരുന്നുവെന്ന് തോന്നുന്നു.


Entry No: 6

Grade : C
Photographer: Jumana
വീണ്ടും നിഴലിന്റെ സാന്നിധ്യമുണ്ടെങ്കിലും അത് കാഴ്ചക്കാരെ അനുഭവിപ്പിക്കാത്ത ഒരു ചിത്രം. 


Entry No: 7

Grade : B
Judge's Choice : രണ്ടാം സ്ഥാനം
Photographer: Jasy Kasim
താരതമ്യേന നല്ല ചിത്രം. ഭേദപ്പെട്ട Composition , Thinking.  വലതുവശത്തെ വഞ്ചിയുടെ നിഴലിനെ composition ന്റെയും ചിത്രം പറയാൻ ശ്രമിക്കുന്ന കഥയുടെയും ഭാഗമാക്കാൻ  ഒരു പരിധിവരെ Photographerക്ക് കഴിഞ്ഞിട്ടുണ്ട്.


Entry No: 8

Grade : C
Photographer: vinod manicketh
ഇവിടെയും ശ്രദ്ധിച്ചിരുന്നെങ്കിൽ ഒരു നല്ല ചിത്രമെടുക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടായിരുന്നു. അശ്രദ്ധ കൊണ്ട് നഷ്ടമായ അവസരം.ഫ്രെയിമിന്റെ ചരിവ് ഒഴിവാക്കൻ പോലും ഫോട്ടോഗ്രഫർ ശ്രമിച്ചിട്ടില്ല.


Entry No: 9

Grade : C
Photographer: Mini
ഒരിക്കൽക്കൂടി അവർത്തിക്കട്ടെ; നിഴലിന്റെ സാന്നിധ്യമുണ്ടെങ്കിലും അത് കാഴ്ചക്കരെ അനുഭവിപ്പിക്കാത്ത ഒരു ചിത്രം. നിഴൽ എന്നതിലുപരി മുളകുകളാണ് ചിത്രത്തിലെ POA ആയിത്തീർന്നിരിക്കുന്നത്. ചിത്രം അല്പം over exposedഉം ആണ്


Entry No: 10

Grade : C
Photographer: Pratheep Srishti
ഇത്തരം ചിത്രങ്ങൾ ഒരുപാട് പേർ മനോഹരമായി പകർത്തിയിട്ടുള്ളതു കൊണ്ട്  ഒരു exceptional ചിത്രത്തിനേ കാണുന്നവരിൽ ഒരു visual impact ണ്ടാക്കാൻ കഴിയൂ. നിർഭാഗ്യവശാൽ ഈ ചിത്രം അങ്ങിനെ ഒരു അനുഭവം തരുന്നില്ല. ഇതൊരു ഇലയുടെ ചിത്രമായി മാത്രം തോന്നാനും കാരണം അതാവാം


Entry No: 11

Grade : C
Photographer: Sameer 
വളരെ popular ആയ,ലക്ഷക്കണക്കിനാളുകൾ എടുത്തിട്ടുള്ള ഒരു ചിത്രം. വിഷയത്തിൽ പുതുമ ഇല്ലെങ്കിലും execute ചെയ്യുമ്പോഴെങ്കിലും അതിനു ശ്രമിക്കാമായിരുന്നു. ഇതു പ്രശസ്തമായ ഒരു നിഴൽച്ചിത്രത്തിന്റെ അത്ര വിജയകരമല്ലാത്ത് ഒരു പകർപ്പുമാത്രമായി തോന്നുന്നതും മറ്റൊന്നും കൊണ്ടല്ല.


Entry No: 12
Grade : B
Viewer's Choice : മൂന്നാം സ്ഥാനം
Photographer: Naveen Mathew
നല്ല ഒരു portrait ! ബാല്യത്തിന്റെ കൌതുകവും കുസൃതിയും നന്നായി പകര്‍ത്തിയിട്ടുണ്ട്. ‍നിഴലുകളല്ല ഈ ചിത്രത്തിലെ പ്രധാനവിഷയം. കുട്ടിയുടെ മുഖഭാവവും നില്പും ഒക്കെത്തന്നെയാണ് ഇതിലെ subject .


Entry No: 13

Grade : C
Photographer: Ali
Blog: 
ഒരു show pieceന്റെ ചിത്രം. ഇതിനെ ഒരു നിഴൽ എന്ന വിഷയത്തിൽ എടുത്ത ഒരു ചിത്രമായി കാണാൻ പ്രയാസമുണ്ട്.വളരെ ലാഘവമായാണ് വിഷയത്തെ സമീപിച്ചിരിക്കുന്നത്.


Entry No: 14

Grade : C
Photographer: Naushu
ഒറ്റനോട്ടത്തിൽ ഒരു നിഗൂഢത തോന്നിക്കുമെങ്കിലും അതു നിലനിർത്താൻ തിരഞ്ഞെടുത്ത ദുർബ്ബലമായ subjectന് കഴിയുന്നില്ല. കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഭേദപ്പെട്ട ഒരു composition കണ്ടെത്താമായിരുന്നു.


Entry No: 15

Grade : C
Photographer: styphinson toms
നിഴലുകൾ ഉണ്ടെങ്കിലും, അതിനെ ഒരു ദൃശ്യാനുഭവമുള്ള പാറ്റേണുകളോ, മൂർത്ത/അമൂർത്ത രൂപങ്ങളോ ആയി പകർത്താൻ ശ്രദ്ധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ നിഴലുകളെ കർട്ടൻ വിഴുങ്ങുന്നു. ഇത്തരം ചിത്രങ്ങളിൽ ബ്ലാക്ക് അന്റ് വൈറ്റ് കൂടുതൽ appealing ആയി തോന്നാറുണ്ട്.


Entry No: 16

Grade : C
Photographer: Shaji Varghese 
വീണ്ടും ഒരു show pieceന്റെ ചിത്രം. വളരെ ലാഘവമായാണ് വിഷയത്തെ സമീപിച്ചിരിക്കുന്നത്.


Entry No: 17

Grade : B+
Judge's Choice : ഒന്നാം സ്ഥാനം
Viewer's Choice : ഒന്നാം സ്ഥാനം
Photographer: Prasanth Iranikulam
ഒരു നല്ല കണ്ടെത്തൽ,  സാമാന്യം നല്ല execution . ഇത്തരം ചിത്രങ്ങൾ ഒരുപാട് ഉണ്ടെങ്കിലും കുറച്ചെങ്കിലും വേറിട്ടുനിൽക്കാൻ കഴിഞ്ഞിട്ടുണ്ട്. നിഴലിനു പ്രാധാന്യം കിട്ടുന്ന വിധത്തിൽ ചിത്രത്തിന്റെ orientation മാറ്റിയതും നന്നായി. handshakeകൊണ്ട് ചിത്രം അല്പം blurആയത് ചെറിയ തോതിൽ ഫീല്‍‌ ചെയ്യുന്നുണ്ട്. 


Entry No: 18

Grade : B
Judge's Choice : മൂന്നാം സ്ഥാനം
Viewer's Choice : രണ്ടാം സ്ഥാനം
Photographer: Appu
മുൻ പരിചയമുള്ള മറ്റൊരു നിഴൽചിത്രത്തിന്റെ താരതമ്യേന ഭേദപ്പെട്ട ഒരു പകർപ്പ്.നിഴലിന്റെയും വെളിച്ചത്തിലിരിക്കുന്ന കുട്ടിയുടെയും എക്സ്പോഷര്‍‌ നല്ലരീതിയിൽ ബാലന്‍സ് ചെയ്തിട്ടുണ്ട്. മെഴുകുതിരി വെളിച്ചത്തിന്റെ ഫീല്‍‌ കളയാതെ തന്നെ രണ്ടാമത്തെ വെളിച്ചം ഉപയോഗിച്ചിരിക്കുന്നത് നന്നായി തോന്നി


ഈ മല്‍‌സരത്തിന്റെ ജഡ്ജ് സുനില്‍‌ വാര്യര്‍‌ തിരഞ്ഞെടുത്ത ചിത്രങ്ങള്‍‌
(സുനിലിന്റെ കുറിപ്പ്: താരതമ്യേന മികച്ചവ എന്നു തോന്നിയവയെയാണ് 1,2,3 സ്ഥാനങ്ങളിലേക്കു നിർദ്ദേശിക്കുന്നത്.)

ഒന്നാം സ്ഥാനം  : Entry No : 17  
രണ്ടാം സ്ഥാനം :  Entry No : 7 
മൂന്നാം സ്ഥാനം :  Entry No : 18 

ഈ മല്‍‌സരത്തില്‍‌ വായനക്കാര്‍‌ ഇഷ്ടചിത്രമായി തിരഞ്ഞെടുത്തവ,

ഒന്നാം സ്ഥാനം  : Entry No : 17 
രണ്ടാം സ്ഥാനം :  Entry No : 18 
മൂന്നാം സ്ഥാനം :  Entry No : 12 


- ഫോട്ടോക്ലബ്ബ് ടീം

49 comments:

ishaqh ഇസ്‌ഹാക് said...

എല്ലാ മത്സരാര്‍ത്ഥികള്‍ക്കും വിജയാശംസകള്‍.

Jasy kasiM said...

ഒന്നാം സ്ഥാനം :No :no-17
രണ്ടാം സ്ഥാനം :No :no-12

അലി said...

രണ്ടാമത്തെ ചിത്രം (Entry No: 2) Ashly Ak ബ്ലോഗിലും ബസ്സിലും ഇട്ടതാണ്.

http://aakramanam.blogspot.com/2011/05/blog-post_11.html

http://4.bp.blogspot.com/-g_rslll_G84/TcmO8feZ7PI/AAAAAAAAEnQ/TXlrfP-XTzI/s1600/IMG_6173.JPG

Styphinson Toms said...

ഒന്നാം സ്ഥാനം :No :15
രണ്ടാം സ്ഥാനം :No :3
മൂന്നാം സ്ഥാനം :No :13

മുല്ലപ്പൂ said...

17 -1
12 - 2
3 - 3

അലി said...

ഒന്നാം സ്ഥാനം :No :17
രണ്ടാം സ്ഥാനം :No :13
മൂന്നാം സ്ഥാനം :No :11

ചക്രൂ said...

ഒന്നാം സ്ഥാനം :No :18
രസകരം ആയിട്ടുണ്ട്‌ അത്..... അല്ലാതെ വേറെ കൊള്ളാവുന്നത് ഒന്നുമില്ല...നിരാശപ്പെടുത്തി :(

Sudeesh Rajashekharan said...

ഒന്നാം സ്ഥാനം :No : 11
രണ്ടാം സ്ഥാനം :No : 18
മൂന്നാം സ്ഥാനം :No : 1

നിവിൻ said...

ഒന്നും ഇഷ്ടപ്പെട്ടില്ല .. എല്ലാം ഒന്നിനൊന്ന് ബോറു പടം !

Unknown said...

ഒന്നാം സ്ഥാനം :No :7
രണ്ടാം സ്ഥാനം :No :11
മൂന്നാം സ്ഥാനം :No :18

കല്യാണി said...

ഒന്നാം സമ്മാനം: 17
രണ്ടാം സമ്മാനം: 11
മൂന്നാം സമ്മാനം: 7

Ashly said...

എന്റെ വോട്ടു :Entry No: 18

Noushad said...

ഒന്നാം സ്ഥാനം :No : 17
രണ്ടാം സ്ഥാനം :No : 7
മൂന്നാം സ്ഥാനം :No : 18

Ashly said...

സെക്കന്റ്‌ : Entry No: 17

Photo Club said...

Entry No: 2 മുൻപ് ബ്ലോഗിൽ‌ പ്രസിദ്ധീകരിച്ചിരുന്ന ചിത്രമായതുകൊണ്ട് നീക്കം ചെയ്യുന്നു..

മുസ്തഫ|musthapha said...

ഒന്നാം സ്ഥാനം :No : 17
രണ്ടാം സ്ഥാനം :No : 17
മൂന്നാം സ്ഥാനം :No : 17

Naushu said...

ഒന്നാം സ്ഥാനം :No :1
രണ്ടാം സ്ഥാനം :No :13
മൂന്നാം സ്ഥാനം :No :11

വിപിൻ. എസ്സ് said...

nizhal enna vishayam nokkumpol No 17 tammil bhedham then 12

mjithin said...

ചിത്രങ്ങള്‍ ഒന്നും നിലവാരം പുലര്‍ത്തുന്നില്ല :(

പൈങ്ങോടന്‍ said...

ഒന്നാം സ്ഥാനം :No : 12

നല്ല ലൈറ്റും, ഷാഡോയും പോസും

രണ്ടാം സ്ഥാനം :No :17

തീമിനോട് ശരിക്കും നീതിപുലര്‍ത്തിയ ചിത്രം. ഹൊറിസോണ്ടല്‍ വ്യൂ വും നന്നായിരിക്കുമെന്ന് തോന്നുന്നു
മൂന്നാം സ്ഥാനം :No :4
ക്രിയേറ്റീവ് ഷോട്ട്

പഞ്ചാരകുട്ടന്‍ -malarvadiclub said...

ഒന്നാം സ്ഥാനം :No :Entry No: 17
രണ്ടാം സ്ഥാനം :No :Entry No: 18
മൂന്നാം സ്ഥാനം :No :Entry No: 12

ഷാജി വര്‍ഗീസ്‌ said...

ഒന്നാം സ്ഥാനം :No :1
രണ്ടാം സ്ഥാനം :No :9
മൂന്നാം സ്ഥാനം :No :17

റോഷ്|RosH said...

1: entry No1 (Little more contrast could have added to the feel)
2: Entry No5 ((Little more contrast, being a B&W frame, could have added to the feel)

krish | കൃഷ് said...

1. #17
2. #11
3. #18

ശ്രീലാല്‍ said...

ഒന്നാം സ്ഥാനം :No :Entry No: 4
രണ്ടാം സ്ഥാനം :No :Entry No: 10
മൂന്നാം സ്ഥാനം :No :Entry No: 17

Renjith Kumar CR said...

ഒന്നാം സ്ഥാനം :No :17
രണ്ടാം സ്ഥാനം :No :18
മൂന്നാം സ്ഥാനം :No :12

Unknown said...

എന്റെ വോട്ട്
ഒന്നാം സ്ഥാനം :No : 17
രണ്ടാം സ്ഥാനം :No : 18
മൂന്നാം സ്ഥാനം :No : ഒന്നും തന്നേ ഇല്ല

Mr. K# said...

ഒന്നാം സ്ഥാനം :No : 17
രണ്ടാം സ്ഥാനം :No : 18
മൂന്നാം സ്ഥാനം :No : 12

krishna said...

ഒന്നാം സ്ഥാനം :No :17
രണ്ടാം സ്ഥാനം :No :12
മൂന്നാം സ്ഥാനം :No :7

Unknown said...

ഒന്നാം സ്ഥാനം :No :12
രണ്ടാം സ്ഥാനം :No :17
മൂന്നാം സ്ഥാനം :No :1

അനു said...

ഒന്നാം സ്ഥാനം :No :07
രണ്ടാം സ്ഥാനം :No :17
മൂന്നാം സ്ഥാനം :No :18

ചാക്കോച്ചി said...

ഒന്നാം സ്ഥാനം :No : entry no 17
രണ്ടാം സ്ഥാനം :No : entry no 9
മൂന്നാം സ്ഥാനം :No : entry no 3

- സോണി - said...

ഒന്നാം സ്ഥാനം :No : 18
രണ്ടാം സ്ഥാനം :No : 17
മൂന്നാം സ്ഥാനം :No : 3, 9

Unknown said...

ഒന്നാം സ്ഥാനം :No :17
രണ്ടാം സ്ഥാനം :No :7
മൂന്നാം സ്ഥാനം :No : 4

Unknown said...

ഈ ബ്ലോഗിലെ പല അപ്ഡേറ്റ്സും അറിയാൻ കഴിയുന്നില്ല അതിനാൽ ഇമെയിൽ സബ്സ്ക്രിപ്ഷ‌ൻ ഗാഡ്ജറ്റ് ആഡ് ചെയ്താൽ ഉപകാരം>>>>>>>>>

Prasanth Iranikulam said...

@Abdulla Jasim,
ബ്ലോഗിൽ‌ ഇതിനോടകം തന്നെ ഈ ഗാഡ്ജറ്റ് ഇൻസ്റ്റാൾ‌ ചെയ്തിട്ടുണ്ടല്ലോ...വലതു വശത്ത് കാണുന്ന Enter your email address എന്ന കോളത്തിൽ താങ്കളുടെ ഇ-മെയിൽ‌ ചേർക്കൂ...

Photo Club said...

Comment Moderation Removed.
Results Published !

mjithin said...

അടുത്ത മല്‍സരവിഷയം ഉടനെ പോരട്ടെ... :)) ഒന്നാം സമ്മാനമായ അമ്പത് ലക്ഷവും ഇന്നോവ കാറും ഞാന്‍ വാങ്ങും :)))

Rare Rose said...
This comment has been removed by the author.
Rare Rose said...

വിജയികള്‍ക്കെല്ലാര്‍ക്കും അഭിനന്ദനങ്ങള്‍ :) സമ്മാനം കിട്ടിയ പടങ്ങള്‍ക്ക് പുറമേ ഒന്നാമത്തെ പടവും നല്ലയിഷ്ടമായി.. പിന്നെ വന്ന പടങ്ങളിലേറ്റോം ക്യൂട്ടായിട്ടും,കുസൃതിയായിട്ടും തോന്നിയത് അവസാന പടാണ്.അതിനൊരു സ്പെഷല്‍ ലൈക്ക് :)

Appu Adyakshari said...

ഹഹഹഹ…. എന്തായാലും പങ്കെടുക്കാൻ സാധിച്ചതിലും, പലർക്കും ചിത്രത്തിലെ കുസൃതി ഇഷ്ടമായതിലും സന്തോഷം….. 

അലി said...

No :13 എന്റെ ചിത്രമാണ്. വെയിലിന്റെ കൊടും ചൂട് കാരണം സമയമെടുത്ത് നന്നായി എടുക്കാൻ കഴിഞ്ഞില്ല. ഇനി ശ്രദ്ധിക്കാം. വിജയികൾക്കും പങ്കെടുത്തവർക്കും അഭിനന്ദനങ്ങൾ. അടുത്ത മത്സരത്തിന്റെ വിഷയം കാത്തിരിക്കുന്നു.

മെയിൽ അയച്ചപ്പോൾ ബ്ലോഗിന്റെ ലിങ്ക് അയക്കാൻ മറന്നു. നിറവും നിഴലും

Unknown said...

><><><><>>>>>>>>>അടുത്ത മത്സരത്തിനായി കാത്തിരിക്കുന്നു><><><><><

Unknown said...

ആഹ് പിന്നെ 4 നമ്മളാ>>>>>ഇനി അടുത്തതിന് ട്രൈ ചെയ്യാം>>>>^_^

Unknown said...

എല്ലാവര്ക്കും ആശംസകള്‍!!!

Jasy kasiM said...

എല്ലാവർക്കും ആശംസകൾ!!
ഈ മത്സരവിഷയം കണ്ടതിനു ശേഷം ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരുപാട് നിഴൽ ചിത്രങ്ങളിലേക്ക് കണ്ണെത്തുന്നുണ്ട്.:)

അടുത്തവിഷയത്തിനായി കാക്കുന്നു.

കണ്ണന്‍ said...

ഒരുപാടു ട്രൈ ചെയ്തു ഒരു ഒറിജിനല്‍ ഫോട്ടോയ്ക്... നടന്നില്ല... അതുകൊണ്ട് പങ്കെടുക്കാന്‍ കഴിഞ്ഞില്ല.. വിഷമമുണ്ട്...
പോട്ടെ.. എല്ലാര്ക്കും അഭിനന്ദനങ്ങള്‍.. ഒപ്പം അടുത്ത വിഷയത്തിനായി കാത്തിരിക്കുന്നു..
--

siya said...

എല്ലാവര്ക്കും ആശംസകള്‍ ..എനിക്കും ഒരു നല്ല നിഴല്‍ ചിത്രം കിട്ടിയില്ല ..

Manoj മനോജ് said...

ഓ.ടോ.:
"ഫ്രെയിമിന്റെ ചരിവ് ഒഴിവാക്കൻ പോലും ഫോട്ടോഗ്രഫർ ശ്രമിച്ചിട്ടില്ല."

എവിടെ ഒരാള്‍ തല കുറച്ച് ചരിച്ച് പ്രകൃതി ദൃശ്യം ആസദിക്കുന്നുണ്ടോ അപ്പോള്‍ കരുതുക അയാള്‍ ഒരു ഫോട്ടോഗ്രാഫറാണെന്ന്.. പ്രത്യേകിച്ച് മല്ലു ബ്ലോഗ് ഫോളോ ചെയ്യുന്ന ഫോട്ടോഗ്രാഫര്‍... ;)

പിസാ ഗോപുരത്തിന്റെ ചരിവ് നിവര്‍ത്തി ഫോട്ടോ എടുക്കാന്‍ പാട് പെടുന്ന ഒരു ഫോട്ടോഗ്രാഫറുടെ ചിത്രമാണ് എന്റെ സപ്ന ക്ലിക്ക് :P