ഈ "ഫോട്ടോക്ലബ്" തുടങ്ങി അഞ്ചു ദിവസത്തിനുള്ളില്‍ 75 ആളുകള്‍ ഇതില്‍ അംഗങ്ങളായി എന്നുകാണുന്നതില്‍ വളരെ സന്തോഷം തോന്നുന്നതോടൊപ്പം, എത്രത്തോളം പ്രതീക്ഷയാണ് ഈ സംരംഭത്തില്‍ വായനക്കാര്‍ വച്ചിരിക്കുന്നത് എന്നതും ഞങ്ങള്‍ മനസ്സിലാക്കുന്നു. എങ്കിലും ഇതൊരു സ്വതന്ത്ര ചര്‍ച്ചാവേദി ആണെന്നതും ഇതിനു പിന്നില്‍ ഒരു ടീം ഉണ്ടെന്നതും ഞങ്ങള്‍ക്ക് ധൈര്യം പകരുന്നു.
തുടക്കത്തിലെ ചര്‍ച്ചകള്‍ പലതും വളരെ basic ആയിരിക്കും. ഫോട്ടോഗ്രഫിയില്‍ തുടക്കക്കാരായവരെ ഉദേശിച്ചാണ് അവ തയ്യാറാക്കിയിരിക്കുന്നത്. ഫോട്ടോഗ്രാഫിയില്‍ കുറച്ചു കൈത്തഴക്കം വന്നവരായ ഈ ബ്ലോഗിലെ അംഗങ്ങളോട് ഒരു സഹായം ഞങ്ങള്‍ ചോദിക്കുവാന്‍ ആഗ്രഹിക്കുന്നു. ഇവിടെ നല്‍കുന്ന ഓരോ പോസ്റ്റിലും ഉദാഹരണങ്ങളായി നല്‍കാവുന്ന ചിത്രങ്ങള്‍ നിങ്ങളുടെ കൈയ്യില്‍ ഉണ്ടെങ്കില്‍ ദയാവായി അവ അയച്ചു തരുക. അവ ബ്ലോഗില്‍ പബ്ലിഷ് ചെയ്തവയോ അല്ലാത്തവയോ ആവാം. ആ ചിത്രങ്ങള്‍ പരിശോധിച്ച്, ഏറ്റവും അനുയോജ്യമായവ ഇവിടെ അപ്പപ്പോള്‍ ഉദാഹരങ്ങളായി പ്രസിദ്ധീകരിക്കുന്നതുമായിരിക്കും എന്നറിയിക്കട്ടെ.
നല്ലൊരു ചിത്രം എടുക്കുവാന്‍ എന്തൊക്കെ ശ്രദ്ധിക്കണം?
എന്താണ് ഒരു ചിത്രത്തെ മികച്ചതാക്കുന്നത്? ഒരു കാഴ്ചക്കാരന്‍ മനോഹരം എന്ന് പറയുവാന്‍ തക്കവിധം ഉള്ള കാര്യങ്ങള്‍ ഒരു ഫ്രെയിമില്‍ ഉള്ള ഒരു ചിത്രമാണ് മനോഹരം എന്ന് നമ്മള്‍ പറയാറ്, അല്ലേ? ഇത്തരം ചിത്രങ്ങള്‍ പരിശോധിച്ചാല്‍ അവയെല്ലാം താഴെപ്പറയുന്ന മൂന്നു കാര്യങ്ങളില്‍ മികച്ചതായിരിക്കുമെന്നു കാണാം.
(1) കാഴ്ചക്കാരന്റെ കണ്ണുകളെ പിടിച്ചുനിര്‍ത്താന്‍ പോന്ന ഒരു subject അവയില്‍ ഉണ്ടായിരിക്കും
(2) വെളിച്ചവും നിഴലും ചേര്‍ന്ന സമ്മിശ്രണഭാവങ്ങള്‍ dynamic lighting എന്നിവ അവയില്‍ കാണാം.
(3) നല്ല രീതിയില്‍ കമ്പോസ് ചെയ്ത ചിത്രങ്ങളാവും അവ.
ഇവയില്‍ അവസാനം പറഞ്ഞ composition എന്നത് ഫോട്ടോഗ്രാഫറുടെ കഴിവിനെയും ഭാവനയെയും മാത്രം ആശ്രയിച്ചിരിക്കുന്ന ഒന്നാണ്. എത്ര മേന്മയേറിയ ക്യാമറ കൈയ്യിലുണ്ടെങ്കിലും ഒരു ഫോട്ടോഗ്രാഫര്‍ക്ക് ശരിയായ composition or framing ടെക്നിക്കുകള്‍ വശമില്ലെങ്കില്‍ അദ്ദേഹം എടുക്കുന്ന ചിത്രങ്ങള്‍ മിഴിവുറ്റതാകണമെന്നില്ല. നിത്യജീവിതത്തില്‍ നാം കാണുന്ന രംഗങ്ങള്‍ എല്ലാം ത്രിമാനവും ഒരു ഫോട്ടോഗ്രാഫില്‍ നാം പകര്‍ത്തുന്ന രംഗങ്ങള്‍ ദ്വിമാനവും ആണ് എന്നറിയാമല്ലോ. ത്രിമാന ചിത്രങ്ങളെ ഒരു ദ്വിമാന തലത്തിലേക്ക് സന്നിവേശിപ്പിക്കുമ്പോള്‍ കംപോസിങ്ങിന്റെ മികവുകൊണ്ട് മാത്രമേ ആ ത്രിമാനത നമുക്ക് പകര്‍ത്താനാവൂ. ഒപ്പം നിഴലും വെളിച്ചവും ചേര്‍ന്ന് നല്‍കുന്ന ത്രിമാന അനുഭൂതി കാഴ്ചക്കാരന്റെ തലച്ചോറില്‍ ഉണ്ടാകുകയും വേണം. അപ്പോഴാണ് നല്ല ഒരു photograph ഉണ്ടാകുന്നത്. അതിനു ഉതകുന്ന ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ഇവിടെ പറയുന്നത്.
കമ്പോസിംഗ് ഒരു കലയാണെന്നതിനാല്‍ അതിനു കിറുകൃത്യമായ നിയമാവലി ഒന്നും ഉണ്ടാക്കാനാവില്ല. അതിനാല്‍ പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ള ചില മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഇവിടെ എഴുതുകയാണ്. ഓര്‍ക്കുക, ഇതൊന്നും നിയമങ്ങള്‍ അല്ല, ചില ടിപ്സ് മാത്രം.
1. Subject placement:
ഒരു ഫോട്ടോയില്‍ ആ ഫ്രെയിമിലെ subject കളെ എവിടെയൊക്കെ പ്രതിഷ്ഠിക്കണം എന്നതിനുള്ള ചില അടിസ്ഥാന തത്വങ്ങള്‍ ഉണ്ട്. ഫോട്ടോഗ്രാഫിചെയ്യുന്ന ഏറെപ്പേരും തുടക്കത്തില്‍ വരുത്താറുള്ള ഒരു അബദ്ധമാണ് ഫ്രെയിമിലെ പ്രധാന സബ്ജെക്ടിനെ ഫ്രെയിമിന്റെ ഒത്ത നടുക്ക് പ്രതിഷ്ഠിക്കുക എന്നത്.
ഫലമോ? ആളുകള്‍ നില്‍ക്കുന്ന ഗ്രൂപ്പ് ഫോട്ടോകളില്‍ തലയ്ക്കു മുകളില്‍ കുറെ സ്ഥലം വെറുതെ കിടക്കുന്നു, അല്ലെങ്കില്‍ ഫ്രെയിമിന്റെ ഇടതും വലതുമായി കുറച്ചു ഏരിയ ഒരാവശ്യവും ഇല്ലാതെ കിടക്കുന്നു. ഇത്തരം ഫ്രെയിമുകള്‍ ഒഴിവാക്കാനും ക്‌ുടുതല്‍ ഭംഗിയാക്കാനും ഉതകുന്ന കുറച്ചു കാര്യങ്ങള്‍ താഴെ പറയട്ടെ:
Rule of thirds:
ഒരു ഫോട്ടോയില്‍ പ്രധാന സബ്ജക്ടിനെ ഇന്ന സ്ഥലത്തേ പ്രതിഷ്ഠിക്കാവൂ എന്ന് നിയമമൊന്നുമില്ല. എങ്കിലും അവയെ ഫ്രെയിമില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന സ്ഥാനത്തിനനുസരിച്ചു ഫോട്ടോയുടെ ഭംഗി ഏറിയും കുറഞ്ഞും ഇരിക്കും. അതിനു സഹായിക്കുന്ന ഒരു മാര്‍ഗ്ഗ നിര്‍ദ്ദേശമാണ് Rule of thirds. ഒരു ഫ്രെയിമിനെ നെടുകെയും കുറുകെയുമുള്ള ഈരണ്ടു സാങ്കല്‍പ്പിക രേഖകള്‍ കൊണ്ട് താഴെയുള്ള ചിത്രത്തില്‍ കാണുന്നതുപോലെ ഭാഗിക്കുക. ഈ രേഖകള്‍ തമ്മില്‍ ഖണ്ഡിക്കുന്ന നാല് പോയിന്റുകള്‍ ഇപ്പോള്‍ ലഭിക്കും.
പ്രധാന സബ്ജെക്ടിനെ ഈ രേഖകള്‍ തമ്മില്‍ ഖണ്ഡിക്കുന്ന ഏതെങ്കിലും ഒരു പോയിന്റില്‍ പ്രതിഷ്ഠിക്കുക. ഇതാണ് റൂള്‍ ഓഫ് തേട്സ് എന്നറിയപ്പെടുന്ന ടെക്നിക്. ചില ക്യാമറകളില്‍ ഈ ഗ്രിഡ് ലൈനുകള്‍ ക്യാമറയുടെ പ്രിവ്യു സ്ക്രീനില്‍ ലഭ്യമാണ്.
ഇതേ തത്വവുമായി ചേര്‍ത്ത് ഓര്‍ത്തിരിക്കേണ്ട മറ്റു ചില കാര്യങ്ങള്‍:
സബ്ജെക്ടിന്റെ മുന്‍വശത്തേക്ക് കൂടുതല്‍ സ്ഥലം:
ഒരു വശത്തേക്ക് ചെരിഞ്ഞ് നില്‍ക്കുന്ന സബ്ജെക്റ്റ് ആണെങ്കില്‍ ആ വശത്തേക്ക് കൂടുതല്‍ സ്ഥലം നല്‍കുക. ഒരു വശത്തേക്ക് നോക്കുന്ന മനുഷ്യന്‍, ഒരു വശത്തേക്ക് തിരിഞ്ഞിരിക്കുന്ന ഒരു മൃഗം, പക്ഷി, പൂവ് ഇതിനെല്ലാം ഇതേ തത്വം ഉപയോഗിക്കാം. അതുപോലെ ഈ സാഹചര്യങ്ങളില്‍ എല്ലാം സബ്ജെക്ടിന്റെ പിന്നിലേക്ക് കൂടുതല്‍ സ്ഥലം ഒഴിച്ചിടുന്നതും അഭംഗിയാണ്. ചില ഉദാഹരങ്ങള്‍ താഴെ നല്‍കുന്നു.
Portraits:
Casual ആയ Portrait ചിത്രങ്ങളിലും റൂള്‍ ഓഫ് തേട്സിന്റെ ചില തത്വങ്ങള്‍ ഉപയോഗിക്കാം. ഇവിടെ സബ്ജെക്ടിന്റെ മുഖം ഫ്രെയിമിന്റെ മുകളില്‍ വരുന്ന മൂന്നിലൊന്ന് ഭാഗങ്ങളിലൊന്നില്‍ കൊണ്ടുവന്നാല്‍ കൂടുതല്‍ ചിത്രത്തിനു കൂടുതല്‍ ഭംഗിയും മിഴിവും ഉണ്ടാവും.Extreme close-up ചിത്രങ്ങളില്‍ subject ന്റെ കണ്ണുകള്‍ ഒരു thirds പോയിന്റില്‍ കൊണ്ടുവരാവുന്നതാണ്.
![]() |
ഫോട്ടോഗ്രാഫര്‍ : പുണ്യാളന്‍ |
Rule of thirds വേണ്ടാത്ത ഷോട്ടുകള്‍:
ചില ഷോട്ടുകള്‍ക്ക് ഈ തത്വം ചേരുകയില്ല. ഉദാഹരണം ഫ്രെയിമിന്റെ മദ്ധ്യഭാഗത്തുനിന്നു എല്ലാ വശത്തേക്കും symmetrical ആയ ഷോട്ടുകള്‍, ക്ലോസ് അപ്പ് ചിത്രങ്ങള്‍ എന്നിവയ്ക്ക് ഈ തത്വം എപ്പോഴും അനുയോജ്യമാവണം എന്നില്ല.. സാഹചര്യങ്ങള്‍ക്കനുസരിച്ച് മാത്രം ഇത് ഉപയോഗിക്കുക. ഫോട്ടോഗ്രാഫിമാര്‍ഗ നിര്‍ദേശങ്ങള്‍ ചിലപ്പോഴൊക്കെ ലംഘിക്കാനും ഉള്ളതാണെന്ന് സാരം.
മുമ്പോട്ട് പൊയ്ക്കൊണ്ടിരിക്കുന്ന ഒരു വാഹനത്തിനു മുമ്പിലേക്ക് ഫ്രെയിമില്‍ സ്ഥലം നല്‍കണം എന്നാണു പൊതുവായ തത്വമെങ്കിലും, അത് യോജിക്കാത്ത ഒരു ഉദാഹരണം നോക്കൂ. ഇവിടെ വിമനാങ്ങള്‍ക്കു പിന്നിലെ പുകയ്ക്ക് കൂടുതല്‍ പ്രാധാന്യം ഉള്ളതിനാല്‍ ഫ്രെയിമില്‍ മുമ്പിലേക്ക് സ്ഥലം വേണം എന്നില്ല.
Negative moods - പ്രതിരോധ മനോഭാവങ്ങള്‍, മാനസിക സംഘര്‍ഷങ്ങള്‍, പ്രതികൂല നിലപാടുകള്‍ തുടങ്ങിയ ഭാവങ്ങള്‍ ചിത്രീകരിക്കുവാന്‍ ഇതേ തത്വം ഉപയോഗിക്കാം. സബ്ജക്ടിനു പിന്നിലേക്ക് കൂടുതല്‍ സ്ഥലം നല്‍കുക വഴി ഈ ഭാവങ്ങള്‍ കാഴ്ചക്കാരില്‍ എത്തിക്കുവാന്‍ ഈ ടെക്നിക് വഴി സാധിക്കും. റൂള്‍ ഓഫ് തേട്സ് നു ഇപ്പോഴും മാറ്റമില്ല എന്നതും ശ്രദ്ധിക്കുമല്ലോ.
ഫോട്ടോ: പുണ്യാളന്‍
ചുരുക്കത്തില്‍ ഒരു ഫ്രെയിം കമ്പോസ് ചെയ്യുമ്പോള്‍ ഉപയോഗിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളെ ഒരു ഗൈഡ്‌ലൈന്‍ ആയി മാത്രം കണ്ടുകൊണ്ട് ഫോട്ടോഗ്രാഫര്‍ അതാത് സന്ദര്‍ഭത്തിനു ചേരുന്ന രീതിയില്‍ കമ്പോസ് ചെയ്യുകയാണ് അഭികാമ്യം.
ഫ്രെയിമുകളില്‍ ശ്രദ്ധിക്കേണ്ട ബാക്കി കാര്യങ്ങള്‍ അടുത്ത പോസ്റ്റില്‍. നിര്‍ത്തുന്നതിനു മുമ്പ് ഒരു കാര്യം കൂടി പറയട്ടെ. ഇത് ഒരു സ്വന്തന്ത്ര ചര്‍ച്ചാവേദി ആയതിനാല്‍ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും എല്ലാവര്‍ക്കും പറയാം. ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ ആക്കാവുന്ന ചിത്രങ്ങള്‍ എടുത്തു നോക്കുക. നല്ലത് അയച്ചുതരിക. അവ ഇവിടെ ഷെയര്‍ ചെയ്യുന്നതായിരിക്കും.
------------------------------------------------------------------------
ഫോട്ടോ ക്ലബ് അംഗങ്ങള്‍ അയച്ചുതന്ന ചിത്രങ്ങള്‍:-
------------------------------------------------------------------------
ഫോട്ടോഗ്രാഫര്‍ : ജിമ്മി
35 comments:
നല്ല തുടക്കം :)
അപ്പു മാഷേ... തുടക്കം അതിന്റെ അടിസ്ഥാന കാര്യങ്ങളില്‍ നിന്നാവുന്നത് വളരെ നല്ലത്. ഫോട്ടോ ടിപ്സിലെ ആദ്യ പോസ്റ്റിന് അഭിനന്ദനങ്ങള്‍.
thanks, looking for more
നല്ല തുടക്കം..... പഠിച്ചു തുടങ്ങുന്നത് ഒന്നാം ക്ലാസില്‍ നിന്നും തന്നെയാവട്ടെ...... എല്ലാവിധ ആശംസകളും....!!
അഭിനന്ദനങ്ങള്‍!
വളെരെ നല്ല കാര്യങ്ങള്‍ മിഴിവോടെ പറഞ്ഞു തന്നതിന് നന്ദി
ആശംസകള്‍
brilliant start.
This is what i was looking for. Thanks and looking for more such good tips..
hats off to people who is behind it. APPU MASH< PRASANTH < NOUSHAD. special clap !!
to add, inorder to create a mood of repulsion, aversion, lost , rebelism ( negative moods) the subject can be placed against the rule. ie less space to where the subject is facing. i have seen photographers effectively using this technique to create such moods.
nice ....and thanks...
Rule of Thirds നെ കുറിച്ചുള്ള വിശദീകരണം വളരെ നന്നായി.
ഒരു ചോദ്യം, മണ്ടത്തരം ആണെങ്കില്‍ ക്ഷമിക്കുക...!
illustrate ചെയ്ത ആദ്യത്തെ 2 ചിത്രങ്ങള്‍ കണ്ടതില്‍ നിന്നും ഒരു കാര്യം ശ്രദ്ധിച്ചു.
ഒരു ചിത്രം (ആദ്യത്തേത്) എടുത്തിട്ട് edit ചെയ്താല്‍ Rule of Thirds ശരിയായി വരത്തക്കം മാറ്റം വരുത്താന്‍ പറ്റുമോ?
അങ്ങനെയെങ്കില്‍ വലിയ ഡിജിറ്റല്‍ സാങ്കേതിക സഹായം ഇല്ലാതെ തന്നെ (ഉദാഹരണം : ക്രോപ്) ഒരു സാധാരണ ചിത്രത്തെ rule of thirds ന്റെ പരിധിയില്‍ കൊണ്ടു വരാന്‍ സാധിക്കുമോ..?
തീര്‍ച്ചയായും. Digital ചിത്രങ്ങളുടെ ഒരു പ്രത്യേകതയാണല്ലോ post-processing ചെയ്യാം എന്നത്. അങ്ങനെ ക്രോപ് ചെയ്യുമ്പോള്‍ Rule of thirds അനുസരിച്ച് ക്രോപ് ചെയ്യാം. പക്ഷെ resolution കുറഞ്ഞു പോകും എന്നത് ഈ രീതിയുടെ പോരായ്മയാണ്. അതിനാല്‍ കമ്പോസ് ചെയ്യുമ്പോള്‍ തന്നെ ഇക്കാര്യം ശ്രദ്ധിക്കുന്നത് നന്ന്.
അപ്പൂസ് നന്ദി ഈ പോസ്റ്റിനും വരാനിരിക്കുന്നവക്കും ...................
ഇപ്രകാരം എടുത്ത ഫോട്ടോകൾക്ക് ഒരു പുതുമ തോന്നുന്നുണ്ട്. നന്ദി.
കാക്കര അങ്ങനെ എടുത്ത ഒരു ചിത്രം അയച്ചു തരാമായിരുന്നില്ലേ?
ഇപ്പോഴാ ഇത് വായിക്കാൻ പറ്റിയത്. കാര്യങ്ങൾ പിടി കിട്ടി വരുന്നൂ.. :)
വീടിനകത്ത് വെച്ചാണ് ഫോട്ടോയെടുത്ത് പരീക്ഷിച്ചത്. കുറച്ചുകൂടി നല്ല രീതിയിൽ ഫോട്ടോയെടുത്തിട്ട് തീർച്ചയായും അയച്ചുതരാം.
ഹൂം, അപ്പുമാഷിനെപോലെ കാക്കരയും ഒരു നാൾ...
ഇതില്‍ നിന്നും കുറച്ച് ഞാനും പഠിച്ചു.
കുറച്ചു പഠിച്ചു .......
നല്ല പോസ്റ്റ്...എങ്ങനെ നന്ദി പറയണം എന്നറിയില്ല..
ലളിതമായ ഭാഷയിൽ നന്നായി എഴുതിയിരിക്കുന്നു. ഈ പോസ്റ്റുകൾ എല്ലാം വായിക്കാൻ ഇന്നാണ് നേരം കിട്ടിയത് എല്ലാം നന്നായിട്ടുണ്ട്
brilliant tips.....thnkssss.....
thanksssssss
ഇപ്പോഴാണ് വായിച്ചത്. ലളിതവും വിശാലവുമായി അവതരിപ്പിച്ചതിന് നന്ദി.
This is my first read on this blog..
you people have no idea how happy iam..was in a search for this kind of simple and outstanding blog....
thankyou so much for this service
but only one suggestion...
there must be an email subscrption option or email notifier or soemthing,
something like feedburner email subscrption so that people who really not into blogging also can keep in touch with this blog..
hope administrators of this blog will take this as a serious suggetions...thankyou so much
ഫോട്ടോഗ്രാഫിയുടെ അടിസ്ഥാന തത്വങൾ മനസ്സിലാക്കാൻ ഉതകിയ ഈ പോസ്റ്റിന് ഒരുപാട് നന്ദി!
ഇപ്പോള്‍ ആണ് ഫോട്ടോഗ്രാഫിയേ കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത്.നന്ദി
ഇപ്പോള്‍ ആണ് ഫോട്ടോഗ്രാഫിയേ കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത്.നന്ദി
മിഴിവുറ്റ ഒരു ചിത്രം കണ്ടതിനേക്കാള്‍ സുഖം തോന്നുന്നു അപ്പു മാഷടെ ഈ ലളിതമായ രീതിയിലുള്ള വിശദീകരണം വായിച്ചു കഴിഞ്ഞപ്പോള്‍.....ഞാനും ഫോട്ടോഗ്രാഫിയില്‍ ഒരു തുടക്കക്കാരന്‍ ആണ്..തുടര്‍ന്നും അങ്ങോട്ടുള്ള എല്ലാ വിവരണങ്ങളും ഞാന്‍ പിന്തുടരാന്‍ ശ്രമിക്കുന്നതാണ്.... ഭാവുകങ്ങള്‍...
അപ്പുമാഷേ ................
ഒരു സംശയം ഉണ്ട് ...
പോയിന്റ് ആന്‍ഡ് ഷൂട്ട് വെച്ച് റൂള്‍ ഓഫ് തേര്‍ഡ് നോക്കി പൂക്കളോ മറ്റോ എടുക്കുമ്പോള്‍ (മക്രോയില്‍ )ക്യാമറ ഓടോമാടിക് ആയിട്ട് ഫോകാസ് ചെയ്യുക ഫ്രെയിന്റെ സെന്റര് അല്ലെ ... അപ്പോള്‍ നമ്മുടെ ഫോട്ടോയില്‍ പ്രധാന ഭാഗം ആയ പൂവ് ഔട്ട് ഓഫ് ഫോകസ് ആവുകയും അപ്രധാനം ആയ മധ്യഭാഗം ഫോകെസേദ് ആവുകയും ചെയുന്നത് എങ്ങനെ ഒഴിവാക്കാം ??
(ആളുകളുടെ ഫോട്ടോ എടുക്കുമ്പോള്‍ ഈ പ്രശ്നം ഇല്ല .. face detect ഓണ്‍ ആണെകില്‍ ആള്‍ എവിടെ നിന്നാലും ഫോകസ് അവിടെ പോവുമല്ലോ .. )
track
ശങ്കർ, പല പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകളിലും ഷട്ടർ റിലീസ് ബട്ടൺ പകുതി പ്രസ് ചെയ്തു പിടിച്ചാൽ ഫോക്കസ് ലോക്ക് ഓൺ അല്ലേ? അങ്ങനെയുള്ള ക്യാമറകളീൽ പൂവിനെ ഫോക്കസ് ചെയ്തശേഷം, ഷട്ടർ റിലീസ് അമർത്തിക്കൊണ്ടുതന്നെ റീകമ്പോസ് ചെയ്യാവുന്നതല്ലേയുള്ളൂ. പരീക്ഷിച്ചുനോക്കൂ.
അപ്പുവേട്ടാ, ഫോകസ് ലോക്ക് ആയാല്‍ ആ പച്ച ചതുരം ആദ്യം ഫോകസ് ചെയ്ത ആ പൂവില്‍ തന്നെ കാണിക്കുമല്ലോ അല്ലെ ...ക്യാമറ നീക്കുന്ന കൂടെ ചതുരവും നീങ്ങുമല്ലോ അല്ലെ ...
somakumaran A - സുഹൃത്തുക്കളെ ഞാന്‍ ഒരു പ്രൊഫഷനല്‍ ഫോട്ടോഗ്രാഫര്‍ അല്ല , എങ്കിലും ചെറുപ്പത്തിലെ മുതല്‍ ഫോടോഗ്രഫിയോടു താല്പര്യമുണ്ട് , ഇവിടെ അടുത്ത കാലത്തായി കുറച്ചു ചിത്രങ്ങള്‍ എന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്
ശാസ്ത്രീയമായി ചിത്രങ്ങള്‍ എടുക്കുവാന്‍ അറിയാതെ എടുതിട്ടുല്ലവയാന്നു അവയെല്ലാം
ഗൂഗിള്‍ + ന്റെ ഈ ഫോടോക്ലെബില്‍ പോസ്റ്റു ചെയ്ത ക്ലാസുകള്‍ എനിക്ക് വളരെ ഇഷ്ടപെടുകയും വളരെ അറിവ് പകര്‍ന്നു തന്നതുമാണ്
റൂള്‍ ഓഫ് തേര്‍ഡ് ആംഗിള്‍ എനിക്ക് പുതിയ അറിവാണ് , അതില്‍ കൊടുത്തിട്ടുള്ള ലിങ്ക് വളരെ പ്രയോജനപെട്ടു
അതിന്‍ പ്രകാരം ഇന്ന് രണ്ടു ചിത്രങ്ങള്‍ പകര്‍ത്തി എന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട് ദയവായി ഒന്ന് സന്ദര്‍ശിച്ചു അതിനെ കുറിച്ചുള്ള വിലയിരുത്തല്‍ അറിയിക്കുമോ ?
ലിങ്ക് താഴെ കൊടുക്കുന്നു
http://photo-kerala.blogspot.com/
helpfull .. thanks keep posting..
Post a Comment