ഒക്ടോബർ 24 ഞായർ മുതൽ ഒക്ടോബർ 30 ശനിവരെ ഫോട്ടോ ബ്ലോഗുകൾ എന്ന വിഭാഗത്തിൽ മലയാളം ബ്ലോഗുകളീൽ പ്രസിദ്ധീകരിച്ച ചിത്രങ്ങളിൽ വച്ച് ഏറ്റവും ശ്രദ്ധേയമായവ എന്ന നിലയിൽ ഫോട്ടോക്ലബ് ഫോട്ടോസ്ക്രീനിംഗ് ടീം തെരഞ്ഞെടുത്ത ചിത്രങ്ങളാണ് ഈ പോസ്റ്റിൽ ഉള്ളത്. അപ്രതീക്ഷിതമായ ചില തിരക്കുകള്‍ കാരണം ആഴ്ചക്കുറിപ്പുകള്‍ വൈകുന്നതില്‍ ഖേദിക്കുന്നു.
വായനക്കാരുടെ ഇഷ്ടചിത്രം:പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ ചിത്രങ്ങളില്‍ നിന്ന് നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം (ഒരു ചിത്രം മാത്രം) ഏതാണെന്നു തെരഞ്ഞെടുക്കാം. അതിനായി ഒരു പോൾ ഗാഡ്ജറ്റ് സൈഡ് ബാറിൽ ചേർത്തിട്ടുണ്ട്. അവിടെ നിങ്ങളുടെ വോട്ട് രേഖപ്പെടുത്തുക.
Serial No : 01
ബ്ലോഗ്: നിറങ്ങൾ
ഫോട്ടോഗ്രാഫർ : Kareem Hamza, പ്രസിദ്ധീകരിച്ച തിയതി : October 24, 2010
വളരെ അപൂർവ്വമായി മാത്രം കാണാനാവുന്ന ഒരു കാഴ്ച ഫോട്ടോഗ്രാഫർ കൃത്യതയോടെ ഫ്രെയിമിൽ പകർത്തിയിരിക്കുന്നു എന്നതാണ് ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്.
Serial No : 2
ബ്ലോഗ്: Faces
ഫോട്ടോഗ്രാഫർ : പുണ്യാളന്‍, പ്രസിദ്ധീകരിച്ച തിയതി : October 24, 2010
നല്ല ഒരു പോർട്രെയ്റ്റ്. മോഡലിന്റെ ഭാവം, പോസ്, ടോണുകൾ എന്നിവ ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നു എന്ന് സ്ക്രീനിംഗ് ടീം വിലയിരുത്തി.Serial No : 3
ബ്ലോഗ്: The Frames I clicked
ഫോട്ടോഗ്രാഫർ : Saji Antony, പ്രസിദ്ധീകരിച്ച തിയതി : October 24, 2010
മോഡലിന്റെ ഭാവവും, സൈഡ് ലൈറ്റിംഗിന്റെ പ്രത്യേകതയുമാണ് ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്.
Serial No :4
ബ്ലോഗ്: Out of focus
ഫോട്ടോഗ്രാഫർ :പുണ്യാളൻ, പ്രസിദ്ധീകരിച്ച തിയതി : October 24, 2010
നല്ല ഒരു സിലൌറ്റ് ചിത്രം. മോഡലുകളുടെ മൂർദ്ധാവും ജലായശയത്തിന്റെ അരികും തമ്മിൽ കുറച്ചു കൂടി വ്യത്യാസം ഉണ്ടാകുമായിരുന്ന ഒരു ആംഗിൾ ചിത്രത്തിനു നൽകിയിരുന്നെങ്കിൽ കുറച്ചുകൂടി മെച്ചമാക്കാമായിരുന്നു എന്നൊരു അഭിപ്രായവും സ്ക്രീനിംഗ് ടീം നൽകുന്നു.
Serial No :5
ബ്ലോഗ്: സ്മൃതിജാലകം
ഫോട്ടോഗ്രാഫർ : പ്രസിദ്ധീകരിച്ച തിയതി : October 25, 2010
ചിത്രത്തിന്റെ കറുത്ത ബാക്ക്ഗ്രൌണ്ട്, അതിനു ചേരുന്ന വർണ്ണത്തിലുള്ള വസ്ത്രങ്ങൾ, സൈഡിൽ നിന്നുള്ള ലൈറ്റിംഗ്, ഫോട്ടോഗ്രാഫിന്റെ ഉയർന്ന ആംഗിൾ എന്നിവ ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നു.
Serial No :6
ബ്ലോഗ്: Away from words
ഫോട്ടോഗ്രാഫർ : പ്രതാപ് ജോസഫ് , പ്രസിദ്ധീകരിച്ച തിയതി : October 26, 2010
ഫോട്ടോയുടെ ടൈമിംഗ് , കമ്പോസിഷൻ എന്നിവ ഈ ചിത്രത്തിന്റെ പ്രത്യേകതകളായി സ്ക്രീനിംഗ് ടീം വിലയിരുത്തി.
Serial No :7
ബ്ലോഗ്: നിഴൽകൂത്ത്
ഫോട്ടോഗ്രാഫർ : Sarin, പ്രസിദ്ധീകരിച്ച തിയതി : October 26, 2010
നല്ല കമ്പോസിഷൻ, പ്രഭാതത്തിന്റെ മൂഡ്, അനുയോജ്യമായ നിറങ്ങൾ എന്നിവയാണ് ഈ ചിത്രത്തിന്റെ പ്രത്യേകതകൾ.
Serial No :8

ഫോട്ടോഗ്രാഫർ : Dipin Soman , പ്രസിദ്ധീകരിച്ച തിയതി : October 27, 2010
ലൈറ്റിംഗിന്റെ പ്രത്യേകതയും ബാക്ക്ഗ്രണ്ട് നിറങ്ങളുടെ കോണ്ട്രാസ്റ്റും സാധാരണമെങ്കിലും ഈ തുമ്പി ചിത്രത്തെ ശ്രദ്ധേയമാക്കുന്നു.
Serial No : 9
ബ്ലോഗ്: Fade in
ഫോട്ടോഗ്രാഫർ : Sunil Warier , പ്രസിദ്ധീകരിച്ച തിയതി : October 27, 2010
ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോഗ്രാഫിന്റെ ഭംഗിയും, ലൈറ്റിന്റെ സമർത്ഥമായ ഉപയോഗവും നല്ല പോസ്റ്റ് പ്രോസസിംഗും ഈ ചിത്രത്തെ ശ്രദ്ധേയമാക്കി.Serial No : 10
ബ്ലോഗ്: കാഴ്ചകൾ
ഫോട്ടോഗ്രാഫർ : പ്രസിദ്ധീകരിച്ച തിയതി : October 29, 2010
അത്രസാധാരണമായി ലഭിക്കാനിടയില്ലാത്ത ഒരു ചിത്രം. ഇരയുടെ നിസ്സഹായവസ്ഥയും പാമ്പിന്റെ അഥീശത്വവും ഫ്രെയിമിൽ കൊണ്ടുവന്നിരിക്കുന്നു.
Serial No : 11
ബ്ലോഗ്: A Thousand Dreams such as this
ഫോട്ടോഗ്രാഫർ : പ്രസിദ്ധീകരിച്ച തിയതി : October 29, 2010
Serial No : 12
ബ്ലോഗ്: Noushad weekned photos
ഫോട്ടോഗ്രാഫർ : പ്രസിദ്ധീകരിച്ച തിയതി : October 29, 2010
സ്പോർട്ട്സ് ഫോട്ടോഗ്രാഫിയുടെ നല്ല ഉദാഹരണം. നല്ല കമ്പോസിഷൻ ഫ്രെയിം എന്നിവ ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നു.
Serial No : 13
ബ്ലോഗ്: ചിത്രക്കളരി
ഫോട്ടോഗ്രാഫർ : പ്രസിദ്ധീകരിച്ച തിയതി : October 30, 2010
നല്ല പോർട്രെയ്റ്റ്, ചിത്രത്തിലെ നിറങ്ങൾ ഡെപ്ത് ഓഫ് ഫീൽഡ് എന്നിവ ചിത്രത്തിന്റെ പ്രത്യേകതകൾ.
Serial No : 14
ബ്ലോഗ്: Nature
ഫോട്ടോഗ്രാഫർ : NPTപ്രസിദ്ധീകരിച്ച തിയതി : October 30, 2010
നല്ല ലൈറ്റിംഗ്, ആംഗിൾ, നല്ല പോസ്റ്റ് പ്രോസസിംഗ് എന്നിവ ഈ ചിത്രത്തെ ശ്രദ്ധേയമാക്കി.സ്ക്രീനിംഗ് ടീം അവസാന റൌണ്ടില്‍ പരിഗണിച്ച മറ്റു ചില ചിത്രങ്ങള്‍ : ഈ ചിത്രങ്ങളൊന്നുംതന്നെ മുകളിൽ നൽകിയിരിക്കുന്ന ചിത്രങ്ങളേക്കാൾ മോശമായതുകൊണ്ടല്ല ഫൈനൽ സെലക്ഷനിൽ എത്താതിരുന്നത്. സ്ക്രിനിംഗ് ടീമിലെ അംഗങ്ങൾ ഈ ചിത്രങ്ങളെപ്പറ്റിയുള്ള അഭിപ്രായങ്ങളിൽ ഏകകണ്ഠമായ ഒരു അഭിപ്രായത്തിൽ എത്താൻ കഴിയാതെ ഇരുന്നതിനാൽ മാത്രമാണ് അവ ഫൈനൽ ലിസ്റ്റിൽ പ്രവേശിക്കാതിരുന്നത് എന്ന് പ്രത്യേകം പറയട്ടെ.
അതാതു ചിത്രങ്ങളുടെ നമ്പറിൽ ക്ലിക്ക് ചെയ്താൽ ആ ബ്ലോഗുകളിലേക്ക് പോകാം.
Viewer's Choice - Previous week
Oct 17 മുതല്‍ Oct 23 വരെയുള്ള ആഴ്ചയിലെ (Week - 18) വായനക്കാരുടെ ഇഷ്ടചിത്രം. ഈ ഫോട്ടോകളെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമർശനങ്ങളും ഇവിടെ കമന്റായി ചേർക്കണമെന്ന് താല്പര്യപ്പെടുന്നു. കൂടാതെ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്ന ചിത്രം എന്ന് നിങ്ങള്‍ക്ക് തോന്നുന്ന (സ്വന്തമായി പ്രസിദ്ധീകരിച്ചവ ഒഴികെ) മറ്റേതെങ്കിലും നല്ല ചിത്രങ്ങള്‍ കഴിഞ്ഞ ആഴ്ചയില്‍ വേറെയും ഉണ്ടെങ്കില്‍ നിങ്ങള്‍ എന്തുകൊണ്ട് ആ ചിത്രം ഇഷ്ടപ്പെട്ടു എന്ന വിവരണം ഉൾപ്പടെ ഇവിടെ കമന്റില്‍ അറിയിച്ചാല്‍ അവയും പരിശോധിച്ചശേഷം അനുയോജ്യമാണെങ്കില്‍ അവയെ ഉൾപ്പെടുത്തുകയോ അല്ലെങ്കിൽ എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ല എന്നതിനു എന്നതിനു സ്ക്രീനിങ്ങ് ടീം നല്‍കിയ മറുപടിയോ പ്രസിദ്ധീകരിക്കുന്നതാണ്. ഇപ്രകാരം ചിത്രങ്ങള്‍ റെക്കമെന്റ് ചെയ്യുന്നവര്‍ ദയവായി അനോണിമസ് ഓപ്ഷന്‍ ഉപയോഗിക്കാതിരിക്കുക.
10 comments:
എല്ലാ ചിത്രങ്ങളും ഇഷ്ടമായി. ഏറെ ഇഷ്ടമായത്: Serial No : 1 & 5
Nice pic....
Serial #1
നല്ലൊരു മാക്രോ ചിത്രം. ഇതെന്തു തരം ഉറുമ്പാണ്? (ചിത്രത്തെക്കുറിച്ച് ഒരു ചെറുവിവരണം ബ്ലോഗില്‍ നല്‍കുന്നത് നന്നായിരിക്കുമെന്നു കരുതുന്നു.)
Serial #2
ഇടത്തേ കണ്ണ് (ചിത്രത്തില്‍ വലതു ഭാഗത്ത്) റൂള്‍ ഓഫ് തേഡ് രേഖകള്‍ ഖണ്ഡിക്കുന്ന പോയിന്റിലേക്ക് വരുന്ന തരത്തില്‍ ഫ്രയിം ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ നന്നാവുമായിരുന്നു. മുന്‍പിലെ ചെടികള്‍ ഇത്രത്തോളം എക്സ്പോസ്ഡ് ആവണമായിരുന്നോ എന്നും സംശയമുണ്ട്.
Serial #3
പിന്നില്‍ മങ്ങിക്കാണുന്ന തൊപ്പിക്കാരന്റെ നോട്ടം, സങ്കടഭാവത്തിലുള്ള സ്ത്രീയുടെ ഇരുപ്പ്; ചിത്രത്തിനെന്തോ പറയാനുള്ളതുപോലെ. കളര്‍ ടോണും, സബ്‍ജക്ടിന്റെ പ്ലേസിംഗും ശ്രദ്ധേയം.
Serial #4
സ്ക്രീനിംഗ് ടീമിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.
Serial #5
കാണിയുടെ കണ്ണുകളെ ഏതെങ്കിലുമൊരു ദിശയിലൂടെ കൊണ്ടുപോവുന്ന തരത്തില്‍ ഫ്രയിം ചെയ്യാമായിരുന്നു എന്നു തോന്നി. ഇതിപ്പോള്‍ നോട്ടം സ്കാറ്റേഡാവുന്നതു പോലെ...
Serial #6
നല്ല ടൈമിംഗ്. പക്ഷെ, എക്സ്പോഷറിനെക്കുറിച്ച് അത്ര മതിപ്പില്ല. എക്സ്പോഷര്‍ ശരിയാക്കി രണ്ടാം വട്ടം എടുക്കുവാന്‍ അവസരമില്ല, പക്ഷെ ഒരല്‍പം പോസ്റ്റ് പ്രൊസസിംഗ് ആവാമായിരുന്നു.
Serial #7
നല്ലൊരു വാള്‍പേപ്പര്‍ ചിത്രം. മരത്തിനെ പൂര്‍ണമായി ഉള്‍പ്പെടുത്തിയപ്പോള്‍ ഫ്രയിമിന്റെ ഭംഗിയില്‍ അല്‍പം വിട്ടുവീഴ്ച ചെയ്തില്ലേ എന്നു മാത്രമൊരു സംശയം.
Serial #8
സാധാരണ ചിത്രം. പച്ച അല്‍പം കൂടി മുകളിലേക്ക് കയറിയിരുന്നെങ്കില്‍ കൂടുതല്‍ നന്നാവുമായിരുന്നു എന്നു തോന്നി.
Serial #9
ഇതില്‍ പോസ്റ്റ് പ്രോസസിംഗ് എന്താണ് ചെയ്തത്?
Serial #10
ഉഗ്രന്‍ ചിത്രം. ലൈറ്റിംഗാണ് ഏറെ ഇഷ്ടമായത്. പാമ്പിന്റെ മുകളിലുള്ള ഇലകള്‍ പോസ്റ്റ് പ്രോസസിംഗില്‍ ഒഴിവാക്കാമായിരുന്നു. ഇതിപ്പോള്‍ കാഴ്ചയെ വല്ലാതെ അലോസരപ്പെടുത്തുന്നു ആ ഇലകള്‍.
Serial #11
Your Moment is Waiting എന്ന തീമാണോ എന്നു സംശയിച്ചു പോവുന്നു, ഈ ചിത്രം കാണുമ്പോള്‍. :)
Serial #12
വീണ്ടുമൊരു ഉഗ്രന്‍ ചിത്രം. നല്ല ടൈമിംഗ്, എക്സ്പോഷര്‍, കമ്പോസിഷന്‍. ഒരല്‍പം ലെവല്‍ കറക്ഷന്‍ ആവാമായിരുന്നു.
Serial #13
നല്ല ചിത്രം. നോട്ടത്തിനാണോ കമ്മലുകള്‍ക്കാണോ പ്രാധാന്യം എന്നൊരു സംശയം മാത്രം.
Serial #14
വീണ്ടുമതേ സംശയം, എന്താണ് ഇതിലെ പോസ്റ്റ് പ്രോസസിംഗ്?
Serial #3, Serial #10 & Serial #12; ഇവ എന്റെ ഫേവറിറ്റുകള്‍. :)
--
തിരഞ്ഞെടുക്കാത്തവയില്‍ നിന്നും സീരിയല്‍ നമ്പര്‍ 17 വളരെ ഇഷ്ടമായി.
(തിരഞ്ഞെടൂത്തതും അല്ലാത്തതുമായ പല ചിത്രങ്ങളിലും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്ക് കൂടുതലായി മുന്നിട്ടൂ നില്‍ക്കുന്നു എന്നു കൂടി പറയട്ടെ. അത് ഒരു നല്ല കാര്യമായി തോന്നിയില്ല)
Dear Hari, the processing of my pic was; taken in raw colour, converted to grayscale, adjusted shadows & highlights and after opening in cs4 adjusted levels & curves.some reflections of curtain in the background, which was distracting, were removed using burn tool,resized and sharpened.
@ Sunil,
Thank you for the reply. :) When the scanning team highlighted the 'post-processing', I was thinking like, there is something specially done in that image. All these adjustments are normal in digital photography, no?
(I assume, they highlighted it to credit the perfection.)
--
ഹരിയുടെ കമന്റുകൾക്ക് വളരെ നന്ദി. ഓരോ ചിത്രത്തെപ്പറ്റിയും പ്രത്യേകമായി അവലോകനങ്ങൾ എഴുതിയതിനു പ്രത്യേകനന്ദി അറിയിക്കട്ടെ. ഇതുപോലെയുള്ള ചർച്ചകൾ ഈ ചിത്രങ്ങളെപ്പറ്റി വായനക്കാർ പങ്കുവയ്ക്കണം എന്നാണു ഞങ്ങളുടെ ആത്മാർത്ഥമായ ആഗ്രഹം.
"ഓരോ ചിത്രത്തെപ്പറ്റിയും പ്രത്യേകമായി അവലോകനങ്ങൾ എഴുതിയതിനു പ്രത്യേകനന്ദി അറിയിക്കട്ടെ."
Thnx a lot Haree
ithrayokke kamant adikkunna chettante oru nalla chithram ithu vare kaanaan kazhiyaathathil atheeva dukhamundu.. aa hari chettante
അനോനിമസ് സുഹൃത്തേ, ഹരി ഇവിടെ പറഞ്ഞ അഭിപ്രായങ്ങളെപ്പറ്റി ഈ രീതിയിലുള്ള വിലയിരുത്തൽ തീരെ ശരിയായില്ല എന്നാണു ഞങ്ങളുടെ അഭിപ്രായം. “കോച്ച് നമ്പ്യാർ എന്തുകൊണ്ടാണ് പി.ടി ഉഷയെപ്പോലെ ഓടാത്തതും മെഡലുകൾ വാങ്ങാത്തതും“ എന്നു ചോദിക്കുന്നതുപോലെയേ ഉള്ളൂ ഇത്! ആഴ്ചക്കുറിപ്പുകളിൽ തെരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങളെപ്പറ്റി പലർ വിലയിരുത്തലുകൾ നടത്തി അതിൽക്കൂടെ പുതിയ കാര്യങ്ങൾ പഠിക്കുക എന്നതുമാത്രമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. അല്ലാതെ ഓരോ ആഴ്ചയിലും വന്ന ചിത്രങ്ങളിൽ ഏറ്റവും നല്ലത് ഏതെന്ന് കണ്ടുപിടിക്കുകയല്ലല്ലോ ഇവിടെ ചെയ്യുന്നത്.
Post a Comment