Wednesday, August 17, 2011

ആഴ്‌ചയിലെ ശ്രദ്ധേയമായ ചിത്രങ്ങൾ - ഓഗസ്റ്റ് 7 - 13, 2011


ചങ്ങാതീസ്, 

ഫോട്ടോക്ലബ്ബിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചുവന്നിരുന്ന "ഈ ആഴ്ചയിലെ ശ്രദ്ധേയമായ ചിത്രങ്ങൾ" എന്ന പംക്തി കുറച്ചു നാളായി മുടങ്ങിക്കിടക്കുകയായിരുന്നുവല്ലോ.  ആ പംക്തി വീണ്ടും നമ്മൾ തുടങ്ങുകയാണ്, ചെറിയൊരു വ്യത്യാസത്തോടുകൂടി. ഫോട്ടോക്ലബ്ബിന്റെ സ്ക്രീനിംഗ് ടീം ആയിരുന്നു ആദ്യം ഓരോ ആഴ്ചയിലേയും ചിത്രങ്ങളെ വിലയിരുത്തി ഏറ്റവും മെച്ചമായവ തെരഞ്ഞെടുത്തിരുന്നത്. സ്ക്രീനിംഗ് ടീമിലെ അംഗങ്ങൾ ലോകത്തിന്റെ പലഭാഗത്തിരിക്കുന്നതിനാലും അവർക്കോരോരുത്തർക്കും ചിത്രങ്ങളെപ്പറ്റി വിവിധ അഭിപ്രായങ്ങൾ ഉണ്ടാകാം എന്നതിനാലും  ഓരോ ആഴ്ചയിലേയും  ചിത്രങ്ങളോരോന്നും അവലോകനം ചെയ്ത് ഒരു അവസാന ലിസ്റ്റ് ഉണ്ടാക്കിയെടുക്കുക എന്നത് ഒരല്പം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു എന്ന് പറയാതെതന്നെ അറീയാമല്ലോ. 

NIKCANOS എന്ന പേരിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്ന രണ്ടു ഫ്രീലാൻസ് ഫോട്ടോഗ്രാഫർമാരാണ് ഇനി മുതൽ ഈ പംക്തി കൈകാര്യം ചെയ്യുന്നത്. അവരുടെ സെലക്ഷനുകളൂം അഭിപ്രായങ്ങളും വിലയിരുത്തലുകളും ഇവിടെ അവതരിപ്പിക്കുന്നു; അവർ പറയുന്ന അഭിപ്രായങ്ങൾ തീർത്തും അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. ഒപ്പം കമന്റുകളിൽ കൂടി നിങ്ങൾക്കും അഭിപ്രായം പറയാം ഈ ചർച്ചയിൽ പങ്കുചേരാം. 

ഓഗസ്റ്റ്‌  07 മുതല്‍ ഓഗസ്റ്റ്‌ 13 വരെ യുള്ള തീയതികളില്‍ മലയാളം ബ്ലോഗുകളിലെ ഫോട്ടോബ്ലോഗുകള്‍ എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ച ചിത്രങ്ങളില്‍ വച്ച്ശ്രദ്ധേയമായ ചിത്രങ്ങളാണ് ഈ പോസ്റ്റില്‍ ഉള്ളത്. ഈ പംക്തിയിലെ ചര്‍ച്ചകളില്‍ എല്ലാവരും പങ്കെടുക്കണം എന്ന് അഭ്യര്‍ഥിക്കുന്നു. നല്ല ചിത്രങ്ങള്‍ കണ്ടുകൊണ്ട് ഫോട്ടോഗ്രാഫിയിലെ നല്ല കാര്യങ്ങള്‍ 
പഠിക്കുക എന്നതാണ് ഈ അവലോകനത്തിന്റെ ലക്‌ഷ്യം.


- ഫോട്ടോക്ലബ് ടീം.





Photo 01



http://yousefshali.blogspot.com/2011/08/balancing-act.html
യൂസഫ്‌ ഷാലി 
August 12, 2011


അപൂർവമായി കിട്ടാവുന്ന ഒരു ഷോട്ട്. കളർഫുൾ ആയ ചിത്രം, നല്ല കമ്പോസിഷൻ - ഇത്രയും കാര്യങ്ങളാണ് ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്.   




Photo 02


http://www.stock-photo.in/2011/08/resident-evil.htmlPrasanth Iranikulam
August 09, 
2011
നല്ല ഷാർപ്പായ ഇമേജ്, ഡെപ്ത് ഓഫ് ഫീൽഡ് കണ്ട്രോൾ ഉപയോഗിച്ച് ഉണ്ടാക്കിയെടുത്ത Bokah effect. നല്ല സബ്‌ജക്റ്റ് പ്ലേയ്സ് മെന്റ്, കമ്പോസിഷനും വളരെ നന്നായി.




Photo 03




Abdul Saleem
August 13, 2011
Colourful still life, creative placing and nice DOF ഇത്രയും കാര്യങ്ങൾ ഈ ചിത്രത്തിൽ ഇന്ററസ്റ്റിംഗ് ആയി തോന്നി. 

Photo 04



ഒരു കഥപറയുന്ന ചിത്രം.  സബ്‌ജക്റ്റ് പ്ലെയ്സ് മെന്റ് നന്നായിട്ടുണ്ട് , മൊത്തത്തിൽ കളർഫുൾ ആയ ചിത്രം. കാൻഡിഡ് ഫോട്ടോഗ്രാഫിയുടെ സാധ്യതകൾ ഇവിടെ കാണാം. 

Photo 05

http://mizhiyina.blogspot.com/2011/08/second-class.htmlA.FaisalAugust 13, 2011

Public Awareness നു കൊടുത്ത സാധ്യതകളാണ് മറ്റെന്തിനേക്കാളുമേറേ ഈ ചിത്രത്തിന്റെ ഭംഗിയായി തോന്നിയത്. 

Photo 06


http://www.shijusbasheer.com/2011/08/blog-post.html  

പകല്‍കിനാവന്‍
August 07, 2011 

നല്ല ഒരു  night silhouette സീൻ. കമ്പോസിഷനും മനോഹരം.  കുറഞ്ഞ വെളിച്ചത്തിൽ ചിത്രീകരിക്കുവാൻ ബുദ്ധിമുട്ടുള്ള ഈ സീന നന്നായി ചിത്രീകരിച്ചിരിക്കുന്നു. 

Photo 07

http://neelavelicham.blogspot.com/2011/08/blog-post.html
Rakesh
August 8, 2011

ചിത്രീകരിക്കുവാൻ അല്പം ബുദ്ധിമുട്ടുള്ള സീൻ. കമ്പോസിഷൻ നന്നായിട്ടുണ്ട്. DOF ഉം നന്ന്.  തുമ്പിയുടെ നേരെ പിന്നിലുള്ള ഇല ഒഴിവാക്കാൻ പറ്റുമായിരുന്നെങ്കിൽ (ഇല്ല എന്നറീയാം !)  അല്പം കൂടി നന്നാകുമായിരുന്നു.  

25 comments:

Maneef Mohammed said...

good selection of shots...
plus points ellam ithil paranjitundu...

but the fourth picture it would make a great difference if the post was straightened as u can see it is not...and i am not much comfortable with the placement of the subject !

Kaippally said...
This comment has been removed by the author.
Kaippally said...

Photo 01
തീർശ്ചയായും നല്ല ചിത്രം. കുറച്ചുകൂടി നടുക്കോ അല്ലെങ്കിൽ off-centerഓ അക്കാമായിരുന്നു. വലതുവശം അല്പം ഞെരുങ്ങിപ്പോയില്ലെ എന്നൊരു തോന്നൽ. Horizontal planൽ ഉള്ള വസ്തുക്കൾ landscape ആയി എടുക്കുന്നതാണു് നല്ലതു് എന്നു തോന്നുന്നു.


Photo 02
Nice.

Photo 03
പ്രത്യേകിച്ചു ഒന്നും തോന്നുന്നില്ല.

Photo04
A nice shot ruined by really poor composition.

Photo 05
Stunning, perhaps even a shocking image. But as a creative photograph it lacks tonal control. It seems like this was an under-exposed photograph that was tweeked with a low end graphic editor. Hence the colour shift to yellow-red and the grains.


Photo 06.
While evaluating photographs we should disregard what the artist has done before the present creation. However I am forced to say this: Shiju Basheer who gave us these fine photographs:
http://www.shijusbasheer.com/2011/06/blog-post_14.html
http://www.shijusbasheer.com/2011/06/blog-post.html
http://www.shijusbasheer.com/2011/04/blog-post.html

Has clearly disappointed me with "നിലാമഴയിൽ" and I hope it won't be used to judge his quality and style.

Photo 07
I have already comented on his blog on this.

VINOD said...

thanks for restarting this

വെള്ളരി പ്രാവ് said...

" Vivid Vision...& Sharp Observation."

Excellent Mission.

Naushu said...

നല്ല സെലക്ഷന്‍ ....
എല്ലാവിധ ഭാവുകങ്ങളും ...

Syam Mohan said...

6,7,1 ഇഷ്ട്ടപെട്ടു.....

Noushad said...

വളരെ നല്ല സെലെക്ഷന്‍,
Photo 01 : അപൂര്‍വമായി കിട്ടാവുന്ന ഒരു ഷോട്ട് എന്നതിനൊപ്പം മൊത്തം ഫ്രൈമില്‍ ഒരു leading color (yellow)ഉള്ളതിനാല്‍ ഈ ചിത്രത്തെ കൂടുതല്‍ മനോഹരമാക്കുന്നു.

Photo 02 : സാധാരണ ആര്‍ക്കും കിട്ടുന്ന ഒരു ഫ്രൈം, എന്നാല്‍ faded Background (Bokah effect) subject നെ crisp and clear ആക്കിയതുതന്നെയാണ് ഈ ചിത്രത്തിന്റെ beauty

Photo 03 : സലിമിന്റെ ഈ ചിത്രത്തിന്റെ ആകര്‍ഷണം അത് പ്ലൈസ് ചെയ്തത രീതിയാണ്‌, സാദാ ഒരു സ്റ്റില്‍ ലൈഫ്‌ ചിത്രത്തെ അതിലെ പച്ചപ്പ് കൂടുതല്‍ ജീവസുററതാക്കുന്നു.

Photo 04 : Nice light & shadows വെന്യാസം, നല്ലൊരു ചിത്രം.

Photo 05 : Great, കയ്പ്സിന്റെ കമന്റ്സിനോട് യോചിക്കുന്നു.

Photo 06 : ഷിജുവിന്റെ മറ്റു ചിത്രങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ എന്തോ ഒരു കുറവ്‌ എന്നാലും nice silhouette

Photo 07 : NIKCANOS ന്റെ കമന്റ്സിനോട് യോചിക്കുന്നു.

Happy Clicking and Have Fun :)

Appu Adyakshari said...

നല്ല സെലക്ഷനുകൾ... Nikcanons നു അഭിനന്ദനങ്ങൾ.

കഴിഞ്ഞയാഴ്‌ച കണ്ട നല്ല ചിത്രങ്ങളിലൊന്ന് കൈപ്പള്ളിയുടെ ബ്ലോഗിൽ ഉണ്ട്. ഒരു HDR ചിത്രം. ലിങ്ക് ഇവിടെ

nikcanos said...
This comment has been removed by the author.
Haree said...

Photo #1
ഒരുപക്ഷെ ഈയൊരു ചിത്രം പല രീതിയില്‍ കണ്ടിട്ടുള്ളതിനാലാവാം, ഒരു പുതുമ പറയുവാനില്ല. പിന്‍ഭാഗത്തെ മഞ്ഞ നിറം കാഴ്ചയെ വല്ലാതെ അലോസരപ്പെടുത്തുന്നു.

Photo #2
ചിത്രം ഇഷ്ടമായി. കാക്കയില്‍ എന്തൊക്കെയോ പണി ചെയ്തതു പോലെ. കാക്ക ഇരിക്കുന്ന കമ്പിന്റെ വെളിച്ച വിന്യാസത്തിനും എന്തോ പ്രശ്നമുണ്ടെന്നു തോന്നുന്നു. (ഫ്ലാഷ് ഉപയോഗിച്ചതാണോ?) കക്കയുടെ മേലേക്ക് x ആകൃതിയില്‍ കൂടിയിരിക്കുന്ന കമ്പുകള്‍ക്ക് ചുറ്റും ഇരുണ്ട നിറം?

Photo #3
DoF പരീക്ഷണം എന്നതിനപ്പുറം?

Photo #4
കളര്‍ഫുള്‍, സബ്‍ജക്ട് പ്ലേയ്സ്മെന്റ് നന്നാവല്‍ - ഇതൊക്കെ ഈ ചിത്രത്തെക്കുറിച്ചോ എന്നു സംശയം. :p

Photo #5
ഒരു നല്ല വാര്‍ത്താചിത്രം. പക്ഷെ, സാങ്കേതിക കാര്യങ്ങളില്‍ കൈപ്പള്ളി പറഞ്ഞതിനോട് യോജിപ്പ്.

Photo #6
കമ്പോസിംഗ് അത്ര നന്നെന്ന് തോന്നിയില്ല. ഒരുപക്ഷെ മറ്റൊരു നല്ല ചിത്രം എവിടെയോ ഒളിച്ചിരിക്കുന്നു എന്നൊരു തോന്നലാണ്‌ ഈ ചിത്രം നല്‍കുന്നത്.

Photo #7
നല്ല ചിത്രം, തുമ്പിയും പുല്‍നാമ്പും ചേര്‍ന്നുണ്ടാക്കുന്ന ഒരു ദിശാരേഖയാണെന്നു തോന്നുന്നു ചിത്രത്തില്‍ താത്പര്യം ജനിപ്പിക്കുന്നത്.

രഞ്ജിത് വിശ്വം I ranji said...

എല്ലാം മികച്ച ചിത്രങ്ങൾ തന്നെ... ആശംസകൾ

ഷാജി വര്‍ഗീസ്‌ said...

എല്ലാം നല്ല ചിത്രങ്ങള്‍......അഭിനന്ദനങള്‍ NIKCANONS ....

Renjith Kumar CR said...

Photo 01-ലാന്‍ഡ്‌സ്കേപ്പ് ആയിരുന്നെങ്കില്‍ കുറച്ചു കൂടി നന്നായിരിക്കും എന്ന് തോന്നി

Photo 04 പില്ലര്‍ വലതു വശത്ത് (കോര്‍ണറില്‍) ആയിരുന്നെങ്കില്‍ നന്ന് എന്ന് തോന്നി

Anonymous said...

ഫോട്ടോ പുലികള്‍ എല്ലാം ചാടി ഇറങ്ങി നമ്പര്‍ ഇട്ടു കംമെന്റിയെല്ലോ? ഗൊള്ളാം .. സന്തോഷം ! " ചളം" എന്നൊന്നും കണ്ടില്ല . ഇത്ര മാന്യമായി കമെന്ടാം എന്ന് പള്ളിയെ നീ തെളിയിച്ചു . നിനക്കെന്റെ ആശംസകള്‍ .. അപ്പുവേട്ടാ .. ആരാ ഈ "നിക്കാനാസ് " വേറെ ഒന്നും കിട്ടിയില്ലേ മനുഷ്യനെ പറ്റിക്കാന്‍ ! പ്രസപ്പുകാസ് ആയിരിക്കും കൂടുതല്‍ യോജിപ്പ് .. ഒരു പരിപാടി തുടങ്ങി പലീസേ ആകുമ്പോ വേറെ പരുപാടി .. അതും പലീസേ ആകുമ്പോള്‍ വീണ്ടും പഴയ വീഞ്ഞ്... മേമ്പോര്സിനെ കൂടിയിട്ടു കാര്യമില്ല .. ആക്റ്റീവ് മേമ്പോര്സിനെ കൂട്ട് ... എന്‍റെ തമ്പുരാനെ .. ഫോട്ടോ ക്ലബ്‌ നല്ലോലെ പോണേ ....

അലി said...

പൊതുവെ നല്ല ചിത്രങ്ങൾ.
ഈ പംക്തി തുടരുമെന്നതിൽ സന്തോഷം...

പകല്‍കിനാവന്‍ | daYdreaMer said...

photo blog വീണ്ടും ആക്റ്റീവ് aayathil സന്തോഷം.
The great "nikon" nte koode "conan" ennu cherthathil shakthiyaayi prathikshedhikkunnu :):)
kaips 100% true
will try to do better.
i like No.5 & 1

Unknown said...

good to have this selection process back. i would suggest the photo club to have more people in the selction and screening team so that the evaluation would be apt from diffrent perspectives.
Felt so impressed with the comments of Kaippally, Hari and Noushad and others than the photos.
keep going dear friends. All the best.

Appu Adyakshari said...

അനോണീ, ഒരു തൂലികാ നാമത്തിൽ രണ്ടാളുകൾ ഈ പംക്തി നടത്താം എന്നു പറഞ്ഞ് മുമ്പോട്ട് വരുമ്പോൾ അത് അപ്പുവും പ്രശാന്തുമാണെന്ന് ഇത്ര കൃത്യമായി പറഞ്ഞതെങ്ങനെയാണ്? എനിക്കും പ്രശാന്തിനും ഇത്രയും സമയം ഇങ്ങനെ ആഴ്ച്ചക്കുറിപ്പകൾക്ക് ഫോട്ടോ ഇവാലുവേഷനു വേണ്ടിമാറ്റിവയ്ക്കാൻ ഉണ്ടായിരുന്നുവെങ്കിൽ, അതിനു മറ്റൊരു തൂലികാനാമത്തിൽ എഴുതേണ്ട ആവശ്യമില്ലല്ലോ മാഷേ. നേരെ ഫോട്ടോക്ലബ് എന്ന പേരിൽ തന്നെ പബ്ലിഷ് ചെയ്താൽ പോരേ :-)

പ്രിയ സുഹൃത്തേ, പലപ്രാവശ്യം ഇതിനു മുമ്പ് പറഞ്ഞിട്ടുള്ള കാര്യമാണ് ഇത് ഞങ്ങൾ രണ്ടുപേരു മാത്രം വിചാരിച്ചാൽ കൊണ്ടുനടക്കാൻ പറ്റുകയില്ല. മെംബേഴ്സിനെ കൂട്ടാനായി പ്രത്യേകിച്ച് ഞങ്ങൾ ഒന്നും ചെയ്തിട്ടില്ല. ആളുകൾ ആക്റ്റീവായില്ലെങ്കിൽ നമ്മളായി എന്തുചെയ്യും? ഇതിപ്പോ വീണ്ടൂം ഈ പംക്തി തുടങ്ങീയത് കുറ്റമായി എന്നാണോ?

Unknown said...

photo no 3

Colourful still life, creative placing and nice DOF ഇത്രയും കാര്യങ്ങൾ ഈ ചിത്രത്തിൽ ഇന്ററസ്റ്റിംഗ് ആയി തോന്നി


i dint get what is colorful still life and creative placing and nice DOF in this photo.

kindly expand..

ശ്രീലാല്‍ said...

Photo 01(യൂസഫ്‌ ഷാലി )

വളരെ ഇഷ്ടപ്പെട്ട ചിത്രം.. ഫ്രെയിമും മഞ്ഞ നിറവുമാണ് ചിത്രത്തിന്റെ ആകർഷണമായി എനിക്ക് തോന്നിയത്. നുള്ളിപ്പെറുക്കി വച്ച കുറച്ചു വരകൾ ചേർന്നപോലെ. എക്സ്ട്രീം ഡീടെയിൽസ് added more value to the picture.

Photo 02
Prasanth Iranikulam

വളരെ നല്ല ചിത്രം. വ്യത്യസ്ഥമായ കളർ ടോൺ , ഡി.ഒ.എഫ് ഉണ്ടാക്കുന്ന ഒരു ഫീൽ , അത് കാക്കയ്ക്കും മരച്ചില്ലകൾക്കും കൊടുക്കുന്ന സപ്പോർട്ട്..

Photo 03
Abdul Saleem

പ്രത്യേകമായി ഒന്നും തോന്നുന്നില്ല.. , but still നല്ല ഒരു ക്ളിക്ക്.

Photo 04
Junaith

Dark area കൂടുതൽ വന്നത് ഒരു സുഖം തോന്നുന്നില്ല.. ഇരുട്ട് ചിത്രത്തെ നശിപ്പിച്ചു , വെളിച്ചം രക്ഷിച്ചുമില്ല എന്നാണ് എന്റെ അഭിപ്രായം.
PHOTO 05
Faisal

വ്യത്യസ്ഥമായ കാഴ്ച , പാവം കുട്ടിയും ഒരു മരപ്പൊട്ടനും.  .. മറക്കില്ല ഈ ചിത്രമൊക്കെ ഒരിക്കൽ കണ്ടാൽ . ഇത് ക്രോപ്പ് ചെയ്തതാണോ ? കുട്ടി & പൊട്ടനെ ലേശം, ഒരിത്തിരി വലത്തോട്ട് മാറ്റി രണ്ടറ്റങ്ങളിലെയും ജനാലകൾ മുറിഞ്ഞു നിൽക്കുന്ന രീതിയിൽ ക്രോപ്പിയിരുന്നെങ്കിൽ (keeping the ‘Second Class’ fully in frame) കുറച്ചുകൂടി നല്ല ഫ്രെയിം ആവുമായിരുന്നു എന്ന് തോന്നുന്നു.. ഇടതു വശത്തു പ്രത്യക്ഷപ്പെടുന്ന വിൻഡോയും കാലിയായിരിക്കണം പക്ഷേ. ഫോട്ടോ ക്വാളിറ്റി കുറവാണല്ലൊ.

PHOTO 06
പകല്കി0നാവന്‍

നല്ല ഫോട്ടോ, എടുത്തു പറയാനൊന്നും ഇല്ല.. ഈ ഫോട്ടോയുടെ വിത്തും വേരും അറിയാൻ താല്പര്യമുണ്ട്.

PHOTO 07
Rakesh
നല്ല ഫോട്ടോ, ഇത്തരം സാഹചര്യങ്ങളിൽ തുമ്പിയോ ബാക്ഗ്രൗണ്ടോ രണ്ടിലൊന്നേ പലപ്പൊഴും ഒത്തു വരൂ.. Try again .. 

NIKCANOS നു ആശംസകളൂം പിന്തുണയും
ഫോട്ടോക്ലബ്ബ് ടീമിനു നന്ദി.

മഴക്കാലം ഫോട്ടോഗ്രാഫി മത്സരത്തിന്റെ ഫലത്തിന്റെ ലിങ്ക് എവിടെ ? .. റിസൾട്ട് വന്നത് കണ്ടിർന്നു. വിശദമായി നോക്കാൻ പറ്റിയില്ല..

Yousef Shali said...

Great effort.. good to have this feature back and this deserves a round of applause.

nikcanos said...

@punyalan
Photo no 3 സാധാരണ ഒരു സബ്ജെക്റ്റിനെ (സ്റ്റീല്‍ പാത്രങ്ങള്‍) പുറത്ത്‌വെച്ചിടുത്തതിനാല്‍ ഫ്രെയിമിലുള്ള ഗ്രീന്‍ & ബ്ലാക്ക്‌ കളര്‍ കോമ്പിനേഷന്‍, shallow DOF തുടങ്ങിയവ ഇന്ററസ്റ്റിംഗ് ആയിതോന്നി.

എല്ലാ അഭിപ്രായ നിര്‍ദേശങ്ങള്‍ക്കും നന്ദി.

ബിക്കി said...

നല്ല ചിത്രങ്ങൾ, 1 & 5 ഇഷ്ട്ടപെട്ടു......

Abdul Saleem said...

നല്ല സെലക്ഷന്‍ ....
Nikcanons നു അഭിനന്ദനങ്ങൾ.