Tuesday, August 3, 2010

ഫോട്ടോബ്ലോഗ്‌ ആഴ്ചക്കുറിപ്പുകള്‍ - 6

കഴിഞ്ഞ ആഴ്ചയിലെ ശ്രദ്ധേയമായ ചിത്രങ്ങള്‍ (July 25 - July 31)


കഴിഞ്ഞ ആഴ്ച്ചയിലെ (ഞായര്‍ - ശനി) Photo Blogs എന്ന വിഭാഗത്തില്‍‌ ഉള്‍പ്പെടുത്തിയിട്ടുള്ള മലയാളം ബ്ലോഗുകളില്‍ പ്രസിദ്ധീകരിച്ച ഫോട്ടോഗ്രാഫുകളില്‍വച്ചു ഏറ്റവും ശ്രദ്ധേയമായവ എന്ന ഗണത്തില്‍‌ ഫോട്ടോക്ലബ്ബ് - ഫോട്ടോസ്ക്രീനിങ്ങ് ടീം ഈയാഴ്ച്ച ഉള്‍പ്പെടുത്തിയ ചിത്രങ്ങള്‍ .


ബ്ലോഗ്: Noushad's Photoblog
ഫോട്ടോഗ്രാഫര്‍‌ : നൗഷാദ്.പി
പ്രസിദ്ധീകരിച്ച തിയതി :July 26, 2010

കഥ പറയുന്ന ചിത്രം.
കഠിനമായ അധ്വാനത്തിനു ശേഷമുള്ള വിശ്രമം...ഒരു ചിത്രത്തിലൂടെ ആ മനുഷ്യന്റെ ജീവിതം കൂടി ഫോട്ടോഗ്രാഫര്‍‌ കാണിച്ചു തരുന്നു. കുറഞ്ഞ ഡെപ്ത് ഓഫ് ഫീല്‍‌ഡിന്റെ ഉപയാഗവും, സോഫ്റ്റ് ലൈറ്റും ചിത്രത്തിലെ mood ന്‌ കൂടുതല്‍‌ തീവ്രത നല്‍‌കുന്നു. റൂള്‍‌ ഓഫ് തേര്‍‌ഡ് ഉപയോഗിച്ചിരുന്നെങ്കില്‍‌ കുറച്ച് കൂടി നന്നാക്കാമായിരുന്ന ഒന്ന്‌.






ബ്ലോഗ്: ചിത്രരേഖ
ഫോട്ടോഗ്രാഫര്‍‌ : രഞ്ജിത് വിശ്വം
പ്രസിദ്ധീകരിച്ച തിയതി :July 28, 2010

കൊച്ചുമകന്റെ ജിക്ഞാസയും, മുത്തശ്ശന്റെ കരുതലും...."കഥ പറയുന്ന ചിത്രങ്ങള്‍‌ " എന്ന ഗണത്തില്‍‌ പെടുത്താവുന്ന ഒന്ന്. നടന്നു പോകുന്ന വരമ്പ് diagonal ആയി ഫ്രെയിം ചെയ്തിരുന്നെങ്കില്‍‌ ഈ ചിത്രം കൂടുതല്‍‌ മനോഹരമായേനേ...



Link

ഫോട്ടോഗ്രാഫര്‍‌ : വിനയന്‍
പ്രസിദ്ധീകരിച്ച തിയതി :July 28, 2010

ഫോട്ടോഗ്രാഫറുടെ അടിക്കുറിപ്പ് :-"പുതിയ കുട വാങ്ങിച്ചത് അമ്മുച്ചേച്ചിയെ കാണിച്ച് കുശുമ്പ് പിടിപ്പിക്കുവാണ് അനു"
അനുവിന്റെ കുസ്രുതി നന്നായി കാഴ്ച്ചക്കാരനിലേക്കെത്തിക്കുന്നൂ ഈ ചിത്രം. സാങ്കേതികമായി ചില പ്രശ്നങ്ങള്‍‌ ഉണ്ടെങ്കിലും ഈ ചിത്രത്തിന്റെ മൂഡിനെ അത് സഹായിച്ചിരിക്കുന്നു..




ബ്ലോഗ്: Faces
ഫോട്ടോഗ്രാഫര്‍‌ :പുണ്യാളന്‍‌
പ്രസിദ്ധീകരിച്ച തിയതി :July 31, 2010

"മനോഹരമായ" ഒരു പോര്‍‌ട്രൈറ്റ് ഷോട്ട്. അസ്തമനസൂര്യന്റെ വെളിച്ചം മുടിയിഴകളെ ഹൈലൈറ്റ് ചെയ്യാനുള്ള പ്രകാശസ്രോതസ്സായി ബുദ്ധിപൂര്‍‌വ്വം ഉപയോഗിച്ചിരിക്കുന്നു.നല്ല എക്സ്പോഷര്‍‌, നല്ല ഫ്രെയിമിങ്ങ്.




ബ്ലോഗ്: Out Of Focus
ഫോട്ടോഗ്രാഫര്‍‌ :പുണ്യാളന്‍‌
പ്രസിദ്ധീകരിച്ച തിയതി :July 31, 2010

കനത്ത മൂടല്‍‌ മഞ്ഞും വെളിച്ചക്കുറവും...വളരെ ബുദ്ധിമുട്ടുള്ള രംഗം നന്നായി പകര്‍ത്തിയിരിക്കുന്നു. മഞ്ഞുമൂടിയ ആ വഴിയിലൂടെയുള്ള യാത്രയുടെ സുഖം കാഴ്ച്ചക്കാരനിലേക്ക് എത്തിക്കുന്ന ചിത്രം. ആ കാര്‍‌ കുറച്ചുകൂടി അകലെയായിരുന്നെങ്കില്‍‌ ഫോട്ടോയുടെ മൂഡിനെ ഒന്നുകൂടി മെച്ചപ്പെടുത്തുമായിരുന്നു.




ബ്ലോഗ്: Graycard
ഫോട്ടോഗ്രാഫര്‍‌ : Yousef Shali
പ്രസിദ്ധീകരിച്ച തിയതി :July 31, 2010

ക്രിയേറ്റീവ് പോസ്റ്റ് പ്രൊസ്സസിങ്ങിലൂടെ പക‌ല്‍‌ വെളിച്ചത്തെ നിലാവെളിച്ചമാക്കി മാറ്റിയിരിക്കുന്നു ഫോട്ടോഗ്രാഫര്‍‌. നല്ല composition, നല്ല ഒരു  silhouette ചിത്രം.


ഞങ്ങള്‍ ശ്രദ്ധിക്കാതെ പോയ നല്ല ചിത്രങ്ങള്‍ കഴിഞ്ഞ ആഴ്ചയില്‍ വേറെയും ഉണ്ടെങ്കില്‍ ദയവായി ഇവിടെ കമന്റില്‍ അറിയിച്ചാല്‍ അവയും പരിശോധിച്ചശേഷം അനുയോജ്യമാണെങ്കില്‍‌ ഉള്‍പ്പെടുത്തുന്നതാണ്.

17 comments:

ഒരു യാത്രികന്‍ said...

എത്ര നല്ല ചിത്രങ്ങള്‍ .......സസ്നേഹം

The Eye said...

Great ...

A good effort..!

mini//മിനി said...

നല്ല ചിത്രങ്ങൾ,

Rainbow said...

nice photos ,and interesting comments too !

രഞ്ജിത് വിശ്വം I ranji said...

ആഴ്ച്ചക്കുറിപ്പുകളില്‍ എന്റെ ചിത്രവും ഉള്‍പ്പെടുത്തിയതിനു നന്ദി. മികച്ച ചിത്രങ്ങളെടുക്കുവാനുള്ള പരിശ്രമം തുടരാന്‍ ഇത് കൂടുതല്‍ പ്രചോദനം നല്കുന്നു.. :-)

Unknown said...

ഒരോന്നും മികവുറ്റത്.

ബിക്കി said...

all fotos are good........

Arunan said...

nice one..esp that portrait is beautifully taken..

one doubt about gray cards photo..was that taken at night or day time with filter on or in changed during post process in photoshop?

Unknown said...

good selections....!!
thank u...

അലി said...

എല്ലാം നല്ല ചിത്രങ്ങൾ!

Faisal Alimuth said...

good selection..!

Anonymous said...

അവസാന ചിത്രത്തിൽ കാണുന്നത് ചന്ദ്രബിംബം തന്നെ എന്ന് ഉറപ്പാണോ? ഇങ്ങനെ ഒരു ലൈറ്റിംഗ് സിറ്റുവേഷനിൽ, ചിത്രത്തിലെ ഒരു മനുഷ്യന്റെയും ചലനങ്ങൾ ബ്ലർ ആയി കാണുന്നില്ല എന്നത് അതിശയം തന്നെ. വിരോധമില്ലെങ്കിൽ എക്സിഫ് ഡേറ്റ ഒന്നു തരാമോ?

Photo Club said...

യൂസഫ് ഷാലിയുടെ ചിത്രം - തിരെഞ്ഞെടുക്കുന്ന വേളയില്‍‌ സ്ക്രീനിങ്ങ് ടീം അംഗങ്ങളും നിലാവെളിച്ചത്തില്‍‌ ഇങ്ങനെയൊരു ചിത്രം സാധ്യമാണോ എന്ന സംശയം പ്രകടിപ്പിച്ചിരുന്നു. എങ്കിലും ഫോട്ടോഗ്രാഫര്‍‌ ചിത്രത്തിനു നല്‍കിയിരുന്ന "Moon Light Walk" എന്ന തലക്കെട്ടും, അദ്ദേഹത്തിന്റെ ക്യാമറയിലെ ഉയര്‍‌ന്ന ISO സാധ്യതകളുമാണ്‌ ആ ചിത്രത്തിന്‌ അങ്ങിനെയൊരു കുറിപ്പിടാന്‍‌ പ്രേരിപ്പിച്ചത്.ഫോട്ടോഗ്രാഫറുമായി ബന്ധപ്പെട്ടപ്പോള്‍ അത് പോസ്റ്റ് പ്രൊസ്സസിങ്ങിലൂടെ നല്‍കിയ effect ആണെന്നു വ്യക്തമാക്കി.തെറ്റിധാരണ ഉണ്ടാവാന്‍ ഇടയായതില്‍‌ ഖേദിക്കുന്നു.
അരുണന്‍‌ , അനോണിമസ് - നന്ദി.

chib said...

I dont understand what you have written, but this photo made my day

ദീപക് said...

അതിമനോഹരം...ആശംസകള്‍....സസ്നേഹം

ഒരു സജഷന്‍ ... തിരഞ്ഞെടുക്കുന്ന ഫോടോകള്‍ക്ക് കാഴ്ചക്കാരുടെ വോട്ടിങ്ങ് കൂടി ഉണ്ടായിരുന്നാല്‍ നന്നായിരിക്കും.

Appu Adyakshari said...

ദീപക്, സജഷനു നന്ദി. പക്ഷേ ഈ അഭിപ്രായം പ്രയോഗത്തിൽ വരുത്താൻ ബുദ്ധിമുട്ടുണ്ട് എന്നറിയിക്കട്ടെ. കാരണം ഓരോ ആഴ്ചയിലും ബ്ലോഗുകളിൽ പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങളിൽ നിന്ന് ഏറ്റവും നല്ലത് തെരഞ്ഞെടുക്കുകയല്ല ഞങ്ങളുടെ ഉദ്ദേശം. അങ്ങനെ ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ സ്ഥാനങ്ങൾ നിർണ്ണയിക്കുവാൻ ഇതൊരു മത്സരവുമല്ല. ഓരോ ആഴ്ചയും പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങളിൽ നിന്ന് മറ്റുള്ളവർക്ക് കണ്ട് പഠിക്കുവാൻ കാമ്പുള്ളചിത്രങ്ങൾ കണ്ടുപിടിക്കുകയും അവയുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്നു വിവരിക്കുകയും ചെയ്യുക എന്നതുമാത്രമേ ഞങ്ങൾ ഉദ്ദേശിച്ചിട്ടിള്ളൂ. കാണാതെപോകുന്ന നല്ല ചിത്രങ്ങളെ കാഴ്ചക്കാരിൽ എത്തിക്കുക എന്നതും മറ്റൊരു ഉദ്ദേശമാണ്. അതല്ലാതെ മലയാളം ബ്ലോഗിലെ നല്ല ഫോട്ടോഗ്രാഫർ ആരെന്നു കണ്ടുപിടിക്കുകയല്ല ഇവിടെ ഉദ്ദേശിക്കുന്നത്.

siya said...

ഇന്ന് ആണ് ഇത് കണ്ടത് .വളരെ നല്ല ചിത്രങ്ങൾ,!!!