Tuesday, September 14, 2010

ഫോട്ടോബ്ലോഗ്‌ ആഴ്ചക്കുറിപ്പുകള്‍ - 12

കഴിഞ്ഞ ആഴ്ച്ചയിലെ (September 05 ഞായര്‍ - September 11 ശനി)  Photo Blogs എന്ന വിഭാഗത്തില്‍‌ ഉള്‍പ്പെട്ട മലയാളം ബ്ലോഗുകളില്‍ പ്രസിദ്ധീകരിച്ച ഫോട്ടോഗ്രാഫുകളില്‍വച്ചു ഏറ്റവും ശ്രദ്ധേയമായവ എന്ന ഗണത്തില്‍‌ ഫോട്ടോക്ലബ്ബ് - ഫോട്ടോസ്ക്രീനിങ്ങ് ടീം ഈയാഴ്ച്ച ഉള്‍പ്പെടുത്തിയ  ചിത്രങ്ങളാണ് ഈ പോസ്റ്റില്‍ ഉള്ളത്. 


ബ്ലോഗ്: Out Of Focus
ഫോട്ടോഗ്രാഫര്‍‌ :പുണ്യാളന്‍‌
പ്രസിദ്ധീകരിച്ച തിയതി :September 07, 2010

മനോഹരമായ ലൈറ്റിങ്ങ് , അതുതന്നെയാണ്‌ ഈ പോര്‍ട്രൈറ്റ് ഫോട്ടോയില്‍ ആദ്യം ശ്രദ്ധയില്‍‌ പെടുന്നത്. കൂടാതെ സബ്ജക്റ്റിന്റെ ജീവിതമാര്‍ഗവും, ചുറ്റുപാടുകളും ഒറ്റ ഫ്രെയിമിലൂടെ തന്നെ കാഴ്ചക്കാരനിലേയ്ക്കെത്തിക്കുന്നു ഈ ചിത്രം. നല്ല കമ്പോസിഷനും ഈ ചിത്രത്തെ ശ്രദ്ധേയമാക്കാന്‍ സഹായിച്ചു. കുറച്ചുകൂടി കോണ്ട്റാസ്റ്റും ഷാര്‍പ്നെസ്സും കൂടി നല്‍കിയിരുന്നെങ്കില്‍ ഒന്നുകൂടി മനോഹരമാകുമായിരുന്നു എന്ന അഭിപ്രായമുണ്ട്.




ബ്ലോഗ്: Away From Words
ഫോട്ടോഗ്രാഫര്‍‌ : Prathap Joseph
പ്രസിദ്ധീകരിച്ച തിയതി :September 07, 2010

 "ജീവിത നാടകം" എന്ന ടൈറ്റിലില്‍ പ്രസിദ്ധീകരിച്ച എട്ടു ചിത്രങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഈ ചിത്രം സ്ക്രീനിംഗ് ടീം തെരഞ്ഞെടുത്തത് അതിന്റെ ചില  വ്യത്യസ്തതകള്‍ കൊണ്ടാണ്. നമ്മള്‍ അധികം ശ്രദ്ധിക്കാതെ പോകുന്നതും, പ്രാണിലോകത്തില്‍ കൂലംകുഷമായി നടക്കുന്നതുമായ  ചില "സംഭവങ്ങള്‍" ഫോട്ടോഗ്രാഫര്‍ ഇവിടെ ചിത്രീകരിചിരിക്കുന്നു. ബാക്ക് ലിറ്റ് ആയ മാക്രോ ഷോട്ടുകള്‍ ഒരു നിഴല്‍ നാടകത്തിന്റെ ദൃശ്യഭംഗി തരുന്നുണ്ട്. പൊതുവേ അംഗീകരിക്കപ്പെട്ട ഫോട്ടോഗ്രാഫിക് കമ്പോസിഷന്‍ രീതികള്‍ ഈ ഫ്രെയിമുകളില്‍ കാണാന്‍ സാധിക്കുന്നില്ല്ല എങ്കിലും, ഈ ചിത്രങ്ങള്‍ക്ക് പിന്നിലെ creativity   ശ്രദ്ധേയമാണ്. ഈ ചിത്രങ്ങള്‍ ഒന്നും യദൃശ്ചയാ ക്യാമറയില്‍ പതിഞ്ഞവയല്ല; ശ്രദ്ധയോടെ എടുത്തുവ തന്നെയാണ് എന്നതും സ്ക്രീനിംഗ് ടീം പരിഗണിച്ചു. 



ബ്ലോഗ്: Photography | ഫോട്ടോഗ്രാഫി
ഫോട്ടോഗ്രാഫര്‍‌ : പ്രശാന്ത് ഐരാണിക്കുളം
പ്രസിദ്ധീകരിച്ച തിയതി :September 08, 2010

കോമ്പോസിഷന്‍‌ , എക്സ്പോഷര്‍‌ മികവുകൊണ്ട് ശ്രദ്ധേയമായ ചിത്രം.



ബ്ലോഗ്: ചില്ലുജാലകത്തിനപ്പുറം
ഫോട്ടോഗ്രാഫര്‍‌ : ദിലീപ് വിശ്വനാഥ്
പ്രസിദ്ധീകരിച്ച തിയതി :September 09, 2010

ശക്തമായ leading line നുകള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള കോമ്പോസിഷന്‍‌ കൊണ്ട് ശ്രദ്ധേയമായ ചിത്രം.
എക്സ്പോഷര്‍ ഒരു 1/2 stop കൂടി കൂട്ടി എടുത്തിരുന്നു എങ്കില്‍ കുറച്ച് കൂടി freshness ചിത്രത്തില്‍ കൊണ്ടുവരാമായിരുന്നു മാത്രമല്ല വൈറ്റ് ബാലന്‍സ് കറക്ഷനില്‍ അല്പ്പം കൂടി ശ്രദ്ധിക്കാമായിരുന്നു എന്ന അഭിപ്രായവുമുണ്ട്.



ബ്ലോഗ്: Clicked by Madhukannan
ഫോട്ടോഗ്രാഫര്‍‌ : Madhukannan
പ്രസിദ്ധീകരിച്ച തിയതി :September 10, 2010

മനോഹരമായ എക്സ്പോഷറും, കോമ്പോസിഷനും കൊണ്ട് ശ്രദ്ധേയമായ ഒരു വേറിട്ട കാഴ്ച ! മാത്രമല്ല ഡിസ്ട്റാക്റ്റിങ്ങ് ആയി മാറുമായിരുന്ന ഗ്രില്ലുകളും മറ്റും ബാഗ്രൗണ്ടില്‍‌ നിന്ന് പോസ്റ്റ്പ്രൊസസ്സിങ്ങിലൂടെ വിദഗ്ദമായി ഒഴിവാക്കിയിരിക്കുന്നതു കൂടി ശ്രദ്ധിക്കുക. ഇങ്ങനെയുള്ള പോസ്റ്റ് പ്രൊസസ്സിങ്ങില്‍ അല്പ്പം കൂടി ശ്രദ്ധ ആവശ്യമാണെന്ന കാര്യം ഫോട്ടോഗ്രാഫറെ ഓര്‍മിപ്പിച്ചുകൊള്ളട്ടെ..മുന്‍ വശത്തുനില്‍ക്കുന്നയാളുടെ പുറകുവശം അല്പ്പം കൂടി ശ്രദ്ധിക്കണമായിരുന്നു.



ബ്ലോഗ്: L O O K O U T
ഫോട്ടോഗ്രാഫര്‍‌ : Manjithkaini
പ്രസിദ്ധീകരിച്ച തിയതി :September 11, 2010

ക്രിത്യമായ ടൈമിങ്ങിലൂടെ ചിത്രീകരിച്ച നല്ല ഒരു ആക്ഷന്‍ ഷോട്ട്. നല്ല എക്സ്പോഷര്‍.



ബ്ലോഗ്: Weekend Photos
ഫോട്ടോഗ്രാഫര്‍‌ : Noushad.P
പ്രസിദ്ധീകരിച്ച തിയതി :September 11, 2010

കോമ്പോസിഷന്‍‌ , എക്സ്പോഷര്‍‌ , ഷാര്‍പ്നെസ് എന്നിവ കൊണ്ടെല്ലാം ശ്രദ്ധേയമായ ക്ലോസപ്പ് ചിത്രം. ബാഗ്രൗണ്ടില്‍ ഉള്ള ചെറിയ ഡിസ്റ്റ്റാക്ഷനുകള്‍ പോസ്റ്റ് പ്രൊസസ്സിങ്ങ് വേളയില്‍‌ ഒഴിവാക്കാമായിരുന്നു.




ഈ ഫോട്ടോകളെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഇവിടെ കമന്റായി ചേര്‍ക്കണമെന്ന് താല്പര്യപ്പെടുന്നു. 

കൂടാതെ ഇക്കൂട്ടത്തില്‍‌ ഉള്‍പ്പെടുത്തേണ്ടിയിരുന്ന ചിത്രം എന്ന്‌ നിങ്ങള്‍ക്ക് തോന്നുന്ന (സ്വന്തമായി പ്രസിദ്ധീകരിച്ചവ ഒഴികെ)  മറ്റേതെങ്കിലും നല്ല ചിത്രങ്ങള്‍ കഴിഞ്ഞ ആഴ്ചയില്‍ വേറെയും ഉണ്ടെങ്കില്‍ നിങ്ങള്‍ എന്തുകൊണ്ട് ആ ചിത്രം ഇഷ്ടപ്പെട്ടു എന്ന വിവരണം ഉള്‍പ്പടെ   ഇവിടെ കമന്റില്‍ അറിയിച്ചാല്‍  അവയും പരിശോധിച്ചശേഷം അനുയോജ്യമാണെങ്കില്‍‌ ഉള്‍പ്പെടുത്തുകയോ അല്ലെങ്കില്‍‌ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ല എന്നതിനു സ്ക്രീനിങ്ങ് ടീം നല്‍കിയ മറുപടിയോ പ്രസിദ്ധീകരിക്കുന്നതാണ്‌.. ഇപ്രകാരം ചിത്രങ്ങള്‍ റെക്കമെന്റ് ചെയ്യുന്നവര്‍ ദയവായി അനോണിമസ് ഓപ്ഷന്‍ ഉപയോഗിക്കാതിരിക്കുക.

6 comments:

Renjith Kumar CR said...

ദത്തന്‍ പുനലൂരിന്റെ ഈ ചിത്രം
http://dethanpunalur.blogspot.com/2010/09/blog-post_11.html ഇതില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമോ?

VINOD said...

the first photo stands out

Kaippally said...

റൂളുകള്‍ ഒന്നും ബാധകമാക്കിയിട്ടില്ലാത്ത ചിത്രങ്ങള്‍ ആണിവ. അതുതന്നെ അവയുടെ പ്രത്യേകതയും

കുറച്ചു കൂടി വിശതീകരിക്കാമോ?
8 ചിത്രങ്ങൾ എടുത്തിട്ടും ഒന്നുപോലും ശരിയാകാത്തതുകൊണ്ടാണോ തമ്മിൽ ഭേതം ഇവിടെ പൂശിയതു്?

Unknown said...

INCREDIBLE>>>>

Pied Piper said...

ഒന്നാമത്തെ ചിത്രം അത്ര മേന്മയുള്ളതായി തോന്നിയില്ല :(

Photo Club said...

@ Renjith:

ദത്തന്‍ പുനലൂരിന്റെ മേല്‍പ്പറഞ്ഞ ചിത്രം, ഈ ആഴ്ചയില്‍ പരിഗണിക്കപ്പെട്ട ചിത്രങ്ങളുടെ കൂട്ടത്തില്‍ വന്നതാണ്. പക്ഷെ അത് ഫൈനല്‍ ലിസ്റ്റില്‍ ഇടം നേടാതിരുന്നത് ചിത്രം മോശമായതുകൊണ്ടല്ല, ആ ചിത്രത്തില്‍ എടുത്തു പറയത്തക്ക പ്രത്യേകതകള്‍ ഒന്നും കാണാതിരുന്നതിനാലാണ്.മാത്രമല്ല ഓവര്‍‌ എക്സ്പോസ്ഡ് ആയ പൂവും ഇത് ഒഴിവാക്കുന്നതിന്‌ ഒരു കാരണമായി.

@ kaippally:

സ്ക്രീനിംഗ് ടീം ഇംഗ്ലീഷില്‍ എഴുതിത്തന്ന കമന്റുകളുടെ മലയാളം തര്‍ജ്ജമ പോസ്റ്റ്‌ കമ്പോസ്‌ ചെയ്യുമ്പോള്‍ തെറ്റിധാരണാജനകമായി മാറിയതില്‍ ഖേദിക്കുന്നു. ഞങ്ങള്‍ ഉദേശിച്ചത് ഇതാണ്:

"ജീവിത നാടകം" എന്ന ടൈറ്റിലില്‍ പ്രസിദ്ധീകരിച്ച എട്ടു ചിത്രങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഈ ചിത്രം സ്ക്രീനിംഗ് ടീം തെരഞ്ഞെടുത്തത് അതിന്റെ ചില വ്യത്യസ്തതകള്‍ കൊണ്ടാണ്. നമ്മള്‍ അധികം ശ്രദ്ധിക്കാതെ പോകുന്നതും, പ്രാണിലോകത്തില്‍ കൂലംകുഷമായി നടക്കുന്നതുമായ ചില "സംഭവങ്ങള്‍" ഫോട്ടോഗ്രാഫര്‍ ഇവിടെ ചിത്രീകരിചിരിക്കുന്നു. ബാക്ക് ലിറ്റ് ആയ മാക്രോ ഷോട്ടുകള്‍ ഒരു നിഴല്‍ നാടകത്തിന്റെ ദൃശ്യഭംഗി തരുന്നുണ്ട്. പൊതുവേ അംഗീകരിക്കപ്പെട്ട ഫോട്ടോഗ്രാഫിക് കമ്പോസിഷന്‍ രീതികള്‍ ഈ ഫ്രെയിമുകളില്‍ കാണാന്‍ സാധിക്കുന്നില്ല്ല എങ്കിലും, ഈ ചിത്രങ്ങള്‍ക്ക് പിന്നിലെ creativity ശ്രദ്ധേയമാണ്. ഈ ചിത്രങ്ങള്‍ ഒന്നും യദൃശ്ചയാ ക്യാമറയില്‍ പതിഞ്ഞവയല്ല; ശ്രദ്ധയോടെ എടുത്തുവ തന്നെയാണ് എന്നതും സ്ക്രീനിംഗ് ടീം പരിഗണിച്ചു.

*പോസ്റ്റ്‌ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.