Wednesday, August 24, 2011

ഫോട്ടോഗ്രാഫി മത്സരത്തിനൊരു സമ്മാനം

കൂട്ടുകാരേ,

ഈ വരുന്ന ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുത്ത് വിജയിയാകുന്ന ഫോട്ടോഗ്രാഫറെ കാത്ത് ഒരു രസികൻ സമ്മാനം !   ഒരു മൂന്നാർ യാത്ര.   വിഷയം അറിയാമല്ലോ -  "Life situation - colourful or colourless" . മലയാളം ബ്ലോഗിലെ പ്രശസ്തഫോട്ടോഗ്രാഫർ പുണ്യാളനാണ് ജഡ്ജ്.  വിശദമായി വായിക്കുവാൻ ഇവിടെ ക്ലിക്കൂ. 

വിശദവിവരങ്ങൾ ദേ  കേട്ടോളൂ.. 

ഈ മത്സരത്തിൽ വിജയിയാകുന്നയാളെ കാത്തിരിക്കുന്നത് :

  • മൂന്നാറിലെ ഒരു 3 സ്റ്റാർ ഹോട്ടലിൽ മൂന്നു പകലും രണ്ടു രാത്രിയും താമസിക്കുവാനുള്ള സൗകര്യം  (ബ്രേക്ക് ഫാസ്റ്റ് ഉൾപ്പടെ).  സ്പോൺസർ ചെയ്യുന്നത്  SNAPTEN
  • വിജയിയാകുന്നയാൾ വിവാഹിതൻ / വിവാഹിത യാണെങ്കിൽ പങ്കാളിയേയും ഒപ്പം കൊണ്ടുപോകാം. 
  • രണ്ടാം ദിവസം പുണ്യാളൻ സ്പോൺസർ ചെയ്യുന്ന ഡിന്നർ പുണ്യാളനോടൊപ്പം. 
  • ഹോട്ടൽ റൂമിന്റെ വാടക മാത്രമേ സമ്മാനമായി നൽകുകയുള്ളൂ. ബാക്കി ചെലവുകൾ വിജയിയാകുന്നയാൾ തന്നെ വഹിക്കേണ്ടതാണ്. 
  • ഈ സമ്മാനം 2012 മാർച്ച് 31 നു മുമ്പ്  ഉപയോഗിച്ചിരിക്കേണ്ടതാണ്. 
അപ്പോൾ എല്ലാവരും പങ്കെടൂക്കുക, ഈ അസുലഭ സമ്മാനം നേടുവാനായി  പരിശ്രമിക്കുക. 

-ആശംസകളോടെ
ഫോട്ടോക്ലബ് 

14 comments:

NPT said...

ആഹാ കൊള്ളാലോ ..!!

ഷാജി വര്‍ഗീസ്‌ said...

സൂപ്പര്‍ .......

Shabeer Thurakkal said...

athu kollaam

riyaas said...

ഇത് തകർത്തു

- സോണി - said...

അപ്പോള്‍ സ്വജനപക്ഷപാതം, അനീതി എന്നൊക്കെ പറഞ്ഞ് അടികൂടാന്‍ ഒരു വിഷയമായി. ഇങ്ങനെ ഒരു സമ്മാനപ്രഖ്യാപനം വേണമായിരുന്നോ? ഇത് സൗഹൃദമത്സരമായി തുടരുന്നതായിരുന്നില്ലേ നല്ലത്?

Anonymous said...

ഏതൊരു മാറ്റത്തിനും നീരസം കാണിക്കുന്ന ആളുകള്‍ കൂട്ടത്തിലുണ്ടാകും .
ഇതും സൌഹൃദ മത്സരം തന്നെ . വന്ന ഒരു ഓഫര്‍ കൈതട്ടിക്കളയാതെ പോയി പടം പിടി സോണി.
പടി കയറിവന്ന ഗണപതിയെ പുറം തിരിഞ്ഞു കാണിക്കാതെ ..

Appu Adyakshari said...

സോണി, ഈ സമ്മാനവുമായി മുമ്പോട്ട് വന്നത് നമ്മുടെ ജഡ്‌ജ് തന്നെയാണ്. അദ്ദേഹം നല്ലൊരു ഫോട്ടോഗ്രാഫറും ഒപ്പം ഫോട്ടോഗ്രാഫി ഒരു പാഷനായി കൊണ്ടു നടക്കുന്ന ആളുമാണ്. അതുകൊണ്ടാണ് ഇങ്ങനെ ഒരു ഓഫർ പറഞ്ഞതുതന്നെ!

ഈ സമ്മാനം മത്സരത്തിന്റെ സൗഹൃദസ്വഭാവത്തെ ബാധിക്കും എന്നു കരുതാനാവുന്നില്ല. അതുകൊണ്ട് കിട്ടിയ അവസരം കളയാതെ നല്ലൊരു സൂപ്പർ മത്സരമാക്കി ഇതിനെ മാറ്റുവാൻ എല്ലാവരും ശ്രമിക്കുക.

Mohamedkutty മുഹമ്മദുകുട്ടി said...

പങ്കെടുക്കാമെന്നു കരുതിയിരുന്നു. എന്നാല്‍ സമ്മാനം ഇഷ്ടപ്പെടാത്തതിനാല്‍ പങ്കെടുക്കുന്നില്ല!.പണ്ടൊരു കുഴിമടിയനെ തിരഞ്ഞെടുക്കുന്ന മത്സരത്തെപ്പറ്റി കേട്ടിരുന്നു.അതു പോലെ!

ദൃശ്യ- INTIMATE STRANGER said...

കൊള്ളാം

അലി said...

ഞാനും ഉണ്ട് മൂന്നാറിലേക്ക്....

Anonymous said...

Mammad kutty saarinu ethu sammanamanaavo vendathu. munkootti ariyichal adutha thavana mothalaaliyodu paranju tharappeduthaam.. vittu pidi annaa :)

koyakutty.
koyikkodu
(oppu)

Mohamedkutty മുഹമ്മദുകുട്ടി said...

anony koyakutty.
koyikkodu
(oppu) > പെരുത്തു സന്തോഷം!.

ത്രിശ്ശൂക്കാരന്‍ said...

ദ് സൂപ്പറയിട്ട്ണ്ട്‌ല്ലാ...

AVINASH said...

kidu, nhanum und