Tuesday, August 23, 2011

Cute Clicks- August 14 - 20, 2011

ഓഗസ്റ്റ്‌ 14 മുതല്‍ ഓഗസ്റ്റ്‌ 20 വരെയുള്ള തീയതികളില്‍ മലയാളം ബ്ലോഗുകളിലെ ഫോട്ടോബ്ലോഗുകള്‍ എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ച ചിത്രങ്ങളില്‍ വച്ച് ശ്രദ്ധേയമായവ എന്ന നിലയില്‍  ഞങ്ങള്‍ തെരഞ്ഞെടുത്ത ചിത്രങ്ങളാണ് ഈ പോസ്റ്റില്‍ ഉള്ളത്. ഈ ആഴ്ച്മുതല്‍ പ്രശസ്തരായ ഓരോ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരെ വെബില്‍ നിന്ന് വായനക്കാര്‍ക്കായി പരിചയപ്പെടുത്തുകയും ചെയ്യുന്നു.

- NIKCANOS


Photo 01


ഫോട്ടോഗ്രാഫര്‍ : പകല്‍കിനാവന്‍
പ്രസിദ്ധീകരിച്ച തീയതി : ഓഗസ്റ്റ്‌ 18

നല്ല ഒരു ചിത്രം, എത്താതെ പോകുന്ന ദൂരങ്ങളിലേക്ക് പറന്നുയരുന്ന പക്ഷികൂട്ടവും അതിലെ ഒരു ബിന്ദുവേന്നോണം സൈകിള്‍യാത്രകാരനും വ്യത്യസ്തമായ ഫീല്‍ നല്‍കുന്ന പോസ്റ്റ്‌ പ്രോസസിംഗ് ഇതൊക്കെയാണ് ഈ ചിത്രത്തിന്റെ പ്രത്യേകതകള്‍.  ചിത്രത്തിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ടോണ്‍ ആണിതിനെ ക്യാച്ചിംഗ് ആക്കുന്നത്.  മുകളിലുള്ള കറുപ്പു നിറത്തിലെ കിളികളുടെ റിഫ്ലക്ഷന്‍ മാതിരിയുള്ള വെളുത്ത കിളികൾ ഒരു ബോണസ് പോയിന്റ് ആണ്.

Photo 02


ഫോട്ടോഗ്രാഫര്‍ : യൂസഫ് ഷാലി
പ്രസിദ്ധീകരിച്ച തീയതി : ഓഗസ്റ്റ്‌ 18

ഒരു സൊറകൂട്ടത്തിന്റെ മൂഡ് ഭംഗിയായി കാണികളിലേക്ക് എത്തിക്കുവാന്‍ ഫോട്ടോഗ്രാഫര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അലക്ഷ്യമായി കിടക്കുന്ന, മുറിയിലെ പല വസ്തുക്കളും ഫ്രെയിമില്‍ നല്ല ബാലന്‍സില്‍ വന്നിട്ടുണ്ട്.  ബാക്ക് ലിറ്റായ ഈ സബ്ജക്റ്റുകളെ  നന്നായി എക്സ്‌പോസ് ചെയ്യുന്നതില്‍ ഫോട്ടോഗ്രാഫര്‍ ശ്രദ്ധിച്ചീട്ടുണ്ട്.  നല്ല പോസ്റ്റ്‌ പ്രോസസിംഗ്.

Photo 03


ഫോട്ടോഗ്രാഫര്‍ : ബിക്കി
പ്രസിദ്ധീകരിച്ച തീയതി : ഓഗസ്റ്റ്‌ 18

മനോഹരമായ ഒരു Bird's-eye view ഫോട്ടോ. ചിത്രം നല്ലവണ്ണം ആസ്വദിക്കാന്‍ ക്ലിക് ചെയ്ത് വലുതാക്കി കാണുക.  ചിത്രം എടുത്തിരിക്കുന്ന ആംഗിള്‍ തന്നെയാണ് ഈ ചിത്രത്തിന്റെ പ്ലസ് പോയിന്റ്.  അപ്പോള്‍ പറ്റുമായിരുന്നെങ്കില്‍ ഫ്രെയിമിന്റെ വലതുവശത്ത് മുകള്‍ ഭാഗം ഇടതുവശവുമായി ബാലന്‍സ് ചെയ്യുന്ന രീതിയില്‍ കമ്പോസ് ചെയ്യാമായിരുന്നു.  ഒഴുകുപ്പോകുന്ന വെള്ളത്തിലെ നുരകള്‍ ഒരു ലീഡിംഗ് ലൈനായി നല്ലവണ്ണം പ്രവര്‍ത്തിക്കുന്നു. ബിക്കിയോട്  ഒരു നിര്‍ദേശം,  ബ്ലോഗില്‍   ചിത്രങ്ങള്‍ക്ക്  പ്രസിദ്ധീകരിക്കുന്ന ഫീല്‍ഡിനു 800 പിക്സലെങ്കിലും വീതി ഉണ്ടായാല്‍ നന്നായിരിക്കും.

Photo 04


ഫോട്ടോഗ്രാഫര്‍ : പുണ്യാളന്‍‌
പ്രസിദ്ധീകരിച്ച തീയതി : ഓഗസ്റ്റ്‌ 17

നല്ല എക്സ്പോഷര്‍, ലൈറ്റിംഗ്, കമ്പോസിഷനുമാണ് ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്.   വലതുവശത്തെ കണ്ണില്‍ കൂടി കുറച് ലൈറ്റ് (Catch light) ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നു. പകരം ഫോട്ടോഗ്രാഫര്‍ ക്യാമറ അല്പം താഴ്ത്തുകയോ, മോഡല്‍ തല ഒരല്പം ഉയര്‍ത്തുകയോ ചെയ്തിരുന്നുവെങ്കില്‍ കണ്ണുകള്‍ രണ്ടൂം കുറേക്കൂടി വ്യക്തമാകുമായിരുന്നില്ലേ?

Photo 05


ഫോട്ടോഗ്രാഫര്‍ : പ്രതാപ്‌ ജൊസഫ്
പ്രസിദ്ധീകരിച്ച തീയതി : ഓഗസ്റ്റ്‌ 18

ചിത്രം ഫ്രെയിം ചെയ്ത രീതി ആണ് പ്ലസ് പോയിന്റ്.  എക്സ്‌പോഷര്‍ കൃത്യമാണ്.  ടെക്നിക്കലി പെര്‍ഫെക്റ്റ് എന്ന് അഭിപ്രായമില്ല. ഇലയുടെ ഇടതു ഭാഗത്തെ തണ്ടില്‍ എന്തോ ഒരു കൃത്രിമത്വം തോന്നി.

Photo 06


ഫോട്ടോഗ്രാഫര്‍ : വിനയന്‍
പ്രസിദ്ധീകരിച്ച തീയതി : ആഗസ്റ്റ് 16

Bloomed out കുറച് Out of Focus കൂടിയാണ് എന്നാലും മനോഹരമായ നിറങ്ങള്‍, നല്ല കോമ്പോസിഷന്‍. ഓബ്‌ജക്റ്റ്  പ്ലേയ്സ് ചെയ്ത രീതി ഫ്രെയിം ബാലൻസ് കൊണ്ടൂവന്നിട്ടുണ്ട്.  വെളുത്ത  പൂവിനെ സ്പോട്ട് മീറ്ററീംഗ് ചെയ്തിരുന്നെങ്കില്‍ ബാക്ക് ഗ്രൗണ്ട് കുറേക്കൂടീ  അണ്ടര്‍ എക്‌പ്ോസ് ആവുമായിരുന്നു എന്നു തോന്നി. അങ്ങനെയെങ്കില്‍ പൂവുകള്‍ കുറേക്കൂടീ ഡോമിനന്റ് ആക്കാമായിരുന്നു.

Photo 07


ഫോട്ടോഗ്രാഫര്‍ : ഹരി
പ്രസിദ്ധീകരിച്ച തീയതി : ആഗസ്റ്റ് 17

ആകാശവും മേഘങ്ങളെ മുട്ടിയുരുമ്മിനില്‍ക്കുന്ന മലനിരകളും പച്ചപ്പും നന്നായി ഈ പനോരമ ചിത്രത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നു ഫോട്ടോഗ്രാഫര്‍. ചിത്രത്തിന്റെ ഇടതു വശത്തെ പാറ കുറച് ഡിസ്ട്രാക്ടിംഗ് ആയിതോന്നി. ഒരുപക്ഷെ കുറച് വലതുവശത്തേക്ക് മാറി ക്ളിക്കിയിരുന്നെങ്കില്‍ പാറ ഒഴിവാകുകയും വഴിയുടെ മറഞ്ഞ ഭാഗങ്ങള്‍ ഫ്രെയിമില്‍ ഉള്പെടുമായിരുന്നു (സാഹചര്യം ഹരിക്കെ അറിയൂ)

പരിചയം

Jason Wallis

മനോഹരങ്ങളായ Environmental portraits ചിത്രങ്ങളുടെ സൃഷ്ടാവാണ് ബര്‍മിങ്ഹാം-അലബാമകാരനായ Jason Wallis Environmental portraits ചിത്രങ്ങള്‍ക്കൊപ്പം Editorial, Advertising മേഖലയിലും പ്രശസ്തനാണ് Jason.Check out Jason Wallis's web site, Blog and be sure to follow him on Twitter at @jasonwallis.  

13 comments:

Anonymous said...

1) http://in-focus-and-out-of-focus.blogspot.com/2011/08/kiddy.html

2)http://in-focus-and-out-of-focus.blogspot.com/2011/08/angel.html

why "makinas " left out these photos of punyal-G

Haree said...

Photo #01
ഇതിലും മികച്ച രീതിയില്‍ ഈ ചിത്രം എങ്ങിനെ പകര്‍ത്തുവാന്‍ കഴിയുമെന്ന് പ്രത്യേകിച്ചൊരു ധാരണയുമില്ല. വളരെ ഇഷ്ടമായി. (സൈക്കിളുകാരനെ സൂം ചെയ്ത് ഫോക്കസിലാക്കി എടുത്തിരുന്നെങ്കില്‍ അതിനു മുന്‍പില്‍ പക്ഷികളുടെ ചിറകിന്റെ അവ്യക്തമായ രൂപങ്ങള്‍ വരുമായിരുന്നല്ലോ... ഒരു പക്ഷെ, മറ്റൊരു നല്ല ചിത്രം ആ രീതിയിലും ഉണ്ടായിരുന്നു എന്നു തോന്നി.)

Photo #02
നല്ലൊരു മൂഡുള്ള ചിത്രം. ഹുക്ക വലിച്ചുവിടുന്ന പുക വരെ നല്ലവണ്ണം തെളിഞ്ഞിട്ടുണ്ട്. വെളുത്ത ഭാഗങ്ങള്‍ ഓവര്‍ എക്സ്പോസ്‍ഡ് ആയി എന്നതൊരു ന്യൂനത തന്നെ. ഒരുപക്ഷെ, ഇരുണ്ട പ്രതലങ്ങള്‍ ശരിയായി എക്സ്പോസ് ചെയ്യുവാന്‍ നോക്കിയപ്പോള്‍ സംഭവിച്ചതാവാം.

Photo #03
വലയുമായി നില്‍ക്കുന്ന ഒരാളല്ലേ ചിത്രത്തില്‍? ഇതേ ആംഗിളില്‍ അയാള്‍ വലയെറിയുമ്പോള്‍ ഈ ചിത്രം പകര്‍ത്തിയിരുന്നെങ്കില്‍? പോസ്റ്റ് പ്രൊസസിംഗിന്റെ സാധ്യതകള്‍ കാര്യമായൊന്നും പ്രയോജനപ്പെടുത്തിയതുമില്ല.

Photo #04
പുണ്യാളന്റെ ചിത്രങ്ങളോട് പലപ്പോഴും താല്‍പര്യം കുറയ്‍ക്കുന്നത് അപക്വമായി ചെയ്യുന്ന പോസ്റ്റ് പ്രൊസസിംഗാണ്‌. ഈ ചിത്രത്തില്‍ തന്നെ കറുപ്പ് ഫില്‍ ചെയ്തിരിക്കുന്നതിന്‌ ഒരു കൃത്രിമത്വം തോന്നുന്നുണ്ട്. ആളുടെ നെറ്റി തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ (ഇടതു ഭാഗത്ത്) ബ്രഷ് ഉപയോഗിച്ചതിന്റെ കറുത്ത ഷാഡോ അതിനു മുകളിലൂടെ വന്നിരിക്കുന്നു. തല അല്‍പം ഉയര്‍ത്തിയിരുന്നെങ്കില്‍ കണ്ണുകള്‍ ഫ്രയിമിനടിയിലായി പോവില്ലായിരുന്നു.

Photo #05
ഇതെങ്ങിനെ എടുത്ത ചിത്രമാണ്‌? വരച്ചുണ്ടാക്കിയതല്ലല്ലോ, അല്ലേ? വെളുത്ത പേപ്പറോ മറ്റോ പിന്നിലായി പിടിച്ച് എടുത്തിരിക്കാം. ഫ്രയിം ചെയ്ത രീതിയും എന്തെങ്കിലും താത്പര്യമുണ്ടാക്കുവാന്‍ പോന്നതാണെന്ന തോന്നലില്ല. ഈ ചെടിയെ പറ്റി വല്ല കുറിപ്പുമെഴുതുമ്പോള്‍ സൈഡിലായി ചേര്‍ക്കാം എന്നല്ലാതെ ഒരു ചിത്രം എന്ന നിലയില്‍ എത്രത്തോളം ഇതിന്‌ കാണികളെ സ്വാധീനിക്കുവാന്‍ കഴിയും എന്ന് സംശയമുണ്ട്.

Photo #06
ഒറ്റ നോട്ടത്തില്‍ തോന്നിയത്, പശ്ചാത്തലം പോസ്റ്റ് പ്രൊസസിംഗില്‍ ബ്ലര്‍ ചെയ്തു എന്നാണ്‌. (കാരണം; പശ്ചാത്തലത്തിനു പല ലെവലുകള്‍ / ഡെപ്തുകള്‍ ഉള്ളതായി തോന്നുമ്പോഴും അവയൊക്കെയും ഒരേ അനുപാതത്തില്‍ ബ്ലര്‍ ആയതുപോലെ...) പോസ്റ്റ് പ്രൊസസിംഗില്‍ പശ്ചാത്തലം കുറച്ചു കൂടി ഇരുണ്ടതാക്കിയിരുന്നെങ്കില്‍ ഒരു പക്ഷെ ഈ തോന്നല്‍ ഉണ്ടാവില്ലായിരിക്കാം.

Photo #07
ഇടതുവശത്തെ പാറ കൊണ്ടുവരുവാന്‍ കാരണം, എന്നാല്‍ മാത്രമേ ദൃശ്യത്തിന്റെ ഒരു ഡെപ്ത് ഫീല്‍ ചെയ്യുകയുള്ളൂ എന്നു തോന്നിയതിനാലാണ്‌. വഴി മറയാതെ വന്നിരുന്നെങ്കില്‍ നന്നാവുമായിരുന്നു എന്നതിനോട് യോജിക്കുന്നു. (ഇനി അപ്പുറത്തേക്ക് മാറി നില്‍ക്കുവാന്‍ കഴിയുമായിരുന്നോ എന്ന് സംശയമുണ്ട്. അവിടെ രണ്ട് വലിയ പാറകളായിരുന്നു എന്നാണ്‌ ഓര്‍മ്മ.)

സത്യത്തില്‍ ഒരു ഫോട്ടോഗ്രഫി മത്സരത്തില്‍ പങ്കെടുത്ത് വിജയിക്കുന്നതിലും സന്തോഷകരമാണ്‌ പ്രതീക്ഷിക്കാതെ ഞാനെടുത്ത ഒരു ചിത്രം ഇതില്‍ കാണുന്നത്. :) അതു തന്നെയാണെന്ന് തോന്നുന്നു പലര്‍ക്കും ഈ പംക്തിയോട് അടുപ്പം തോന്നുവാനുള്ള കാരണവും.

nikcanos said...

@Anonymous
ചിത്രങ്ങള്‍ സെലക്ട്‌ ചെയ്യുമ്പോള്‍ ആഗസ്റ്റ്‌ 18ന് പബ്ലിഷ് ചെയ്ത പുണ്യാളന്റെ
ഈ ചിത്രമാണ്‌
കണ്ടത്‌ എന്നാല്‍ തൊട്ടു മുന്‍പ്‌ 14, 17 തിയ്യതികളില്‍ പബ്ലിഷ് ചെയ്ത ഈ രണ്ടുചിത്രങ്ങളും കാണാതെ പോയി. ഇനി മുതല്‍ ഒരാഴ്ചക്കുള്ളില്‍ പബ്ലിഷ് ചെയ്ത Older Post കൂടി ചെക്ക്‌ ചെയ്ത് വിലയിരുത്തുന്നതാണ്. തീര്‍ച്ചയായും ഇവരണ്ടും Cute Clicks ല്‍ വരേണ്ടതായിരുന്നു.
അഭിപ്രായ നിര്‍ദേശങ്ങള്‍ക്കും നന്ദി.

അപ്പു said...

ഫോട്ടോ#1, 2 വളരെ ഇഷ്ടപ്പെട്ടു. നല്ല ചിത്രങ്ങൾ.
ഫോട്ടോ # 3 നിക്കോനാസിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.

ഫോട്ടോ # 4 ഹരി പറഞ്ഞ പോസ്റ്റ് പ്രോസസിംഗ് പ്രശ്നം നല്ല ബ്രൈറ്റ് മോനിറ്ററുകളീൽ കാണൂന്നുണ്ട്. എങ്കിലും ചിത്രം എനിക്ക് ഇഷ്ടമായി (ഇതിനേക്കാൾ ഇഷ്ടമായത് അനോനി തന്ന ലിങ്കിലെ പുണ്യാള ചിത്രങ്ങളാണ്.

ഫോട്ടോ # 5 :ഈ ചിത്രം ഇലയെ മീറ്റർ ചെയ്ത് ബാക്ക്ഗ്രൗണ്ട് ബ്രൈറ്റ് ആകി എടുത്തതാണോ? അതോ ഇലയെ സെലക്റ്റ് ചെയ്ത് ബാക്ക്ഗ്രൗണ്ട് ഡിലീറ്റ് ചെയ്തതോ? ഇടതുവശത്തെ തണ്ടീന്റെ ഭാഗം അതുകൊണ്ടാവും ഡിലീറ്റ് ആയതെന്നു കരുതുന്നു.

ഫോട്ടോ # 6 : ചിത്രം കൊള്ളാം എങ്കിലും അത്ര മനോഹരമായ ഒരു ഫ്രെയിം ആണെന്ന് അഭിപ്രായമില്ല. സബ്ജ്ജക്റ്റ് പ്ലെയ്സ് മെന്റ് മാത്രമാണ് ഒരു മെച്ചം തോന്നുന്നത്.

ഫോട്ടോ # 7 : നല്ല പനോരമ. ഇടതുവശത്തെ പാറയോട് എനിക്ക് വിരോധമില്ല ! അത് ഡെപ്ത് കൂട്ടുന്നുണ്ട്. എങ്കിലും വഴി മറഞ്ഞുപോയത് നന്നായില്ല എന്ന അഭിപ്രായമുണ്ട്.

@ അനോനി: താങ്കൾ കാണിച്ചു തന്ന ഈ രണ്ടു പുണ്യാള ചിത്രങ്ങളും മനോഹരമാണ്. ആ ചിത്രങ്ങൾ മക്കീനാസ് എന്തുകൊണ്ട് സെലക്റ്റ് ചെയ്തില്ല എന്നു ചോദിക്കുന്നതിനേക്കാളൂം നല്ലതായിരുന്നില്ലേ താങ്കൾ തന്നെ ആ ചിത്രങ്ങളുടേ പ്രത്യേകതകൾ / ഇന്ററസ്റ്റിംഗ് കാര്യങ്ങൾ സ്വന്തം പേരിൽ ഇവിടെ എഴുതിയിരുന്നെങ്കിൽ :-) അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ആ കമന്റൊടുകൂടി ആ ചിത്രങ്ങൾ ഈ പോസ്റ്റിന്റെ അവസാന ഭാഗത്ത് പ്രസിദ്ധീകരിക്കാമായിരുന്നുവല്ലോ (മുൻ പോസ്റ്റുകളിൽ അങ്ങനെ ചെയ്തിട്ടുണ്ട്).

@Nikcanos : വെബിൽ നിന്നു നല്ല ഫോട്ടോഗ്രാഫർമാരെ പരിചയപ്പെടൂത്താനുള്ള ഉദ്യമത്തിനു നന്ദി.

ശ്രീക്കുട്ടന്‍ said...

ഫോട്ടോ നമ്പര്‍ ഒന്നും മൂന്നും അതിമനോഹരമായിരിക്കുന്നു

punyalan.net said...

thanks indeed for selecting my photo in cute clicks. i have noted haree's and appoose comments and will take care of it in future.

* my vote goes to pakalan.
* agree with Haree 2,3 and 4
* 5 -i like it
* 6- i like it
* nice panorama. rock is not disracting but brings in depth.

ബിക്കി said...

Like the 1st and 2nd foto,

@Nikcanos, noted your points.
@hari, വലയെറിഞ്ഞതിനു ശേഷമാണു ഈ ഫ്രെയിം കാണാനിടയായത്.

ഷാജി said...

ചിത്രം 1 ,2 ,4 ,7 വളരെ ഇഷ്ടമായി .......
അഭിനന്ദങ്ങള്‍ NIKCANOS

prathap joseph said...

ഹരീ..അപ്പു...അപ്പു പറഞ്ഞതുപോലെ എന്റെ ചിത്രം ബാക്ഗ്രൌണ്ട് ബ്രൈറ്റാക്കി എടുത്തതാണ്. ഇടതുവശത്തെ തണ്ട് ഞാന്‍ ഇപ്പൊഴാണ്‌ ശ്രദ്ധിക്കുന്നത്. ബ്രൈറ്റന്‍ ചെയ്തപ്പോള്‍ ഇലമറവിനു പുറത്തുള്ള ഭാഗത്തെ തണ്ടിന്റെ പച്ച നഷ്ടപ്പെട്ടതാവാം . കുട്ട് ആന്ഡ് പേസ്റ്റ് ഇന്നുവരെ ഒരു ചിത്രത്തിലും ഉപയോഗിച്ചിട്ടില്ല.
thanks for selecting my photo
my vote goes to yusuf shali

Noushad said...

എല്ലാം നല്ല ചിത്രങ്ങള്‍ :)

അലി said...

സെലക്ഷൻ കൊള്ളാം.

പകല്‍കിനാവന്‍ | daYdreaMer said...

സന്തോഷം ചിത്രം സെലക്ട്‌ ആയതില്‍.
@ഹരി ഒരു ചിത്രം കണ്ടു കഴിയുമ്പോള്‍ ആ സിറ്റുവേഷന്‍ പല രീതിയില്‍ പകര്‍ത്താന്‍ കഴിയും എന്ന് നമുക്ക് തോന്നുക സ്വാഭാവികമാണ്. ഇവിടെ ഞാന്‍ ഈ ചിത്രം പകര്‍ത്താന്‍ ഉദ്ദേശിച്ചത് ഈ രീതിയില്‍ തന്നെ ആയിരുന്നു. അതും ഒരു തീരുമാനം എടുത്തത്‌ ഒന്നോ രണ്ടോ സെക്കന്റ്‌ നുള്ളില്‍ ആയിരുന്നു. ഇതില്‍ പക്ഷികള്‍, സൈക്കിള്‍ ഇത് രണ്ടും ഞാന്‍ പറയുന്നത് പോലെ പോസ് ചെയ്യുന്നവരായിരുന്നില്ല. :)
പിന്നെ ഒക്കെ ഒരു ഭാഗ്യം :)
നന്ദി.
ചിത്രം രണ്ടും മൂന്നും എനിക്കിഷ്ടമായി.(പിന്നെ എന്റെ പടവും :D ) ബിക്കിയുടെ ചിത്രം വല എറിയുമ്പോള്‍ എടുത്തിരുന്നു എങ്കില്‍ മറ്റൊരു നല്ല ചിത്രം കൂടി കിട്ടിയിരുന്നെനെ.
പുണ്യാളന്റെ ചിത്രങ്ങള്‍ വരേണ്ടതായിരുന്നു.
പിന്നെ ഇത് മുടങ്ങാതെ നടത്തി കൊണ്ട് പോകാന്‍ കഷ്ടപ്പെടുന്ന അപ്പുമാഷിനും നികാനോസ് നും എന്റെ അഭിനന്ദനങ്ങള്‍.
പ്രശാന്ത്‌ എവിടെ ? :)

Yousef Shali said...

#1 Classic !! and well said pakals !!

#2 Was bit reluctant to post this picture due to the same reason of over exposed areas hence do not consider as technically well captured picture. Completely agree with the thoughts of Haree and Punyaals . However It is a not an easy task to expose such scenes accurately even if you take the metering from the mid tones :( another option was to compose it from a different angle avoiding bright lit areas but that would have spoilt the entire mood of the image or as a last resort use of Flash. Learning curve J

#3 Great angle of view. Would have been wonderful if the fisherman was in action.

#4 like it though its a bit over “lightroomed” one.

#5 keeping away the technical imperfections highlighted here , it is a pleasing shot.

#6 Agree to the comments of Nikcanons, while processing,stem between two flowers on the background could have been cloned out to avoid distraction.

#7 To me it does not deliver the feel of Panorama rather a panoramic crop from a normal landscape picture.

http://www.sunilwarrier.com/2011/08/will-you.html#comments being well composed, perfectly timed this would have been on the selection.

Great going guys

Happy clicking !!