Friday, June 4, 2010

ഫോട്ടോ ടിപ്സ്

ഫോട്ടോ ടിപ്സ് എന്ന പുതിയൊരു വിഭാഗം കൂടി ആരംഭിച്ചിരിക്കുന്നു, ഈ വിഭാഗത്തില്‍‌ പേര്‌ സൂചിപ്പിക്കുന്നതുപോലെ ഫോട്ടോഗ്രാഫേഴ്സ്‌ അറിഞ്ഞിരിക്കേണ്ട ചില നുറുങ്ങുകള്‍‌ , പോസ്റ്റ് പ്രോസ്സസിങ്ങ് ടെക്നിക്കുകള്‍‌‌ , അതിനുപയോഗിക്കുന്ന കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറുകള്‍ , അത് ഉപയോഗിക്കേണ്ട രീതി, നമ്മുടെയിടയില്‍തന്നെയുള്ള ഫോട്ടോഗ്രാഫേഴ്സ് എടുത്ത ചിത്രങ്ങള്‍‌ അവ എടുത്ത രീതിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും, അങ്ങിനെ നമുക്കെല്ലാം ഉപകാരപ്രദമായ കാര്യങ്ങളെക്കുറിച്ചുള്ള പോസ്റ്റുകളാണ്‌ ഉള്‍പ്പെടുത്താന്‍‌‌ ഉദ്ദേശിക്കുന്നത്.


പോസ്റ്റ്‌ പ്രോസ്സസിങ്ങ് - ഡിജിറ്റല്‍ ഫോട്ടോഗ്രഫിയില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് പോസ്റ്റ്‌ പ്രോസ്സസിങ്ങ്. ഇതിനായി പലരും പലതരം സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്നു. ഇതില്‍ പ്രധാനിയാണ്‌ അഡോബിന്റെ ഫോട്ടോഷോപ്പ്. ഫോട്ടോഗ്രഫി, സിനിമ, ത്രീഡി, പരസ്യം, ആനിമേഷന്‍, ഓണ്‍ലൈന്‍‌ തുടങ്ങീ ഏത് മേഖലയെടുത്താലും ഫോട്ടോഷോപ്പിന്റെ സ്വാധീനം പ്രകടമാകും. ഇരുപത് വര്‍ഷം മുന്‍‌പ് ഇമേജ് എഡിറ്റിംഗ് ആപ്ലിക്കേഷനായി പുറത്തുവന്ന ഫോട്ടോഷോപ്പ് ഗ്രാഫിക്സ് മേഖലയ്ക്ക് നല്‍കിയത് വലിയൊരു സംഭാവനയാണ്.

"ഫോട്ടോഷോപ്പ് എന്റെ കയ്യിലുണ്ട് പക്ഷേ ശരിയായി ഉപയോഗിക്കാനറിയില്ല" എന്ന പരാതി പലര്‍ക്കും ഉണ്ട്.ദുബായില്‍‌ ഗേറ്റ്സ് എന്‍‌ജിനീയറിങ്ങ് & സര്‍‌വീസസ് എന്ന കമ്പനിയില്‍‌ ഗ്രാഫിക്ക് ഡിസൈനര്‍‌ , വെബ് ഡെവലപ്പര്‍‌ എന്നീ ജോലികള്‍ ചെയ്യുന്നതോടൊപ്പം ഫോട്ടോഗ്രാഫിയും ചെയ്യുന്ന നൗഷാദ് ഫോട്ടോ ക്ലബ്ബിന്റെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ അംഗമാണ്. അദ്ദേഹം ഫോട്ടോഷോപ്പിനെക്കുറിച്ചുള്ള അടിസ്ഥാന പാഠങ്ങള്‍ ഫോട്ടോ ക്ലബ്ബില്‍ എഴുതുന്നു.

ഈയിടെ നൂര്‍‌ ഇസ്ലാമിക് ബാങ്ക് യു.എ.ഇ യില്‍‌ നടത്തിയ ഫോട്ടോഗ്രാഫി മല്‍‌സരത്തില്‍‌ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ നൗഷാദിന്‌ ഗ്രാഫിക്ക് ഡിസൈനിങ്ങും ഫോട്ടോഗ്രാഫിയും, വീഡിയോഗ്രഫിയും എഡിറ്റിങ്ങും ഒരേപോലെ പ്രിയങ്കരമാണ്‌.

ഈ കലാകാരന്‍ എഴുതുന്ന ഫോട്ടോഷോപ്പിന്‍റെ വിശദമായ ക്ലാസുകള്‍ വരും പോസ്റ്റുകളില്‍ നമുക്ക്‌ ഇവിടെ വായിക്കാം. ഒപ്പം പരീക്ഷണങ്ങള്‍ നടത്തുകയുമാവാം.

10 comments:

വരയും വരിയും : സിബു നൂറനാട് said...

ഫോട്ടോഷോപ്പ് ക്ളാസ്സിനായി കാത്തിരിക്കുന്നു..
ഞാന്‍ ഇപ്പോള്‍ picasa ആണ് ഉപയോഗിക്കുന്നത്..അതിനു ഒരുപാട് പരിമിതികള്‍ ഉണ്ട്

Unknown said...

ഒരു ഫോട്ടോഗ്രാഫി വിദ്യാര്‍ഥി എന്ന നിലയിൽ എന്റേ ഏറ്റവും വലിയ പരിമിതി പോസ്റ്റ്‌ പ്രോസ്സസിങ്ങിലാണ്. നൗഷാദേ നിന്റെ ക്ലാസ്സുകൾ ഫോട്ടോ ക്ലബ്ബിൽ വരുന്നതോടേ മിക്കവാറും ഞാൻ ശെരിക്കും പുലി ആകും !!!

ഫോട്ടോ ക്ലബ്ബിന്റെ അണിയറ പ്രവർത്തകർക്ക് എന്റെ അഭിനന്ദങ്ങൾ

NPT said...

Great move..........

അലി said...

ആശംസകൾ!

Appu Adyakshari said...

സോണാ, എന്താണ് ഉദ്ദേശിച്ചതെന്നു മനസ്സിലായില്ല. വിശദമായി പറയൂ.

Micky Mathew said...

ആശംസകൾ.........

Sarin said...
This comment has been removed by the author.
Sarin said...

thanks for the great initiative taken for this very helpful move.
All the best

രഘു said...

ഫോട്ടോഷോപ്പ് പഠിക്കാനുള്ള ആഗ്രഹവുമായി ഞാൻ ചെന്നു കയറിയത് ഒരു സിംഹത്തിന്റെ മടയിലാണെന്നു തോന്നുന്നു! :)
ക്ലാസുകൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു

icj students said...

ഉഷാ­റാകട്ടെ