Tuesday, June 21, 2011

അഭിമുഖം - നിഷാദ് കൈപ്പള്ളി

"Zooming in" അഭിമുഖവേദിയിൽ ഇന്നു നമ്മൾ പരിചയപ്പെടാൻ പോകുന്നത്‌  ബ്ലോഗിലും ഗൂഗിൾ ബസിലും "കൈപ്പള്ളി" എന്നപേരിൽ  പ്രശസ്തനായ നിഷാദ് കൈപ്പള്ളിയെയാണ്.  മലയാളം പഠിച്ചിട്ടില്ലാത്ത മലയാളി എന്നു സ്വയം വിശേഷിപ്പിക്കാറുള്ള നിഷാദ്,  ഇന്റ്രനെറ്റിൽ മലയാളം നമ്മൾ ഇന്ന് ഉപയോഗിക്കുന്നരീതിയിലേക്ക് കൊണ്ടുവരുന്നതിൽ തന്റേതായ സംഭാവനകൾ നൽകിയിട്ടുണ്ട്. നല്ല ഒരു ഫോട്ടോഗ്രാഫർകൂടിയായ ഇദ്ദേഹത്തിന്റെ ഇന്ററസ്റ്റുകളും കഴിവുകളും ഒരു മേഖലയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല - പക്ഷിനിരീക്ഷണം, ആസ്ട്രോണമി, കമ്പ്യൂട്ടർ രംഗത്തെ വിവിധകഴിവുകൾ, പരിസ്ഥിതി പ്രവർത്തകൻ ഇങ്ങനെ പലമേഖലകളിൽ കൈപ്പള്ളിയുടെ പ്രവർത്തനങ്ങൾ വ്യാപിച്ചുകിടക്കുന്നു. മിക്കവാറും എല്ലാ വിഷയങ്ങളിലും up to date information കൈമുതലായുള്ള നിഷാദ് അത് പങ്കുവയ്ക്കുന്നതിലും അതീവ തൽപ്പരനാണ്.  അതുകൊണ്ടുതന്നെ ഈ അഭിമുഖം പൂർണ്ണമല്ല, അത് ഫോട്ടോഗ്രാഫിയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതുമില്ല.   കൈപ്പള്ളിയുമായി നടത്തിയ ഇന്റർവ്യൂ ഇനി വായിക്കൂ..    


- അപ്പു  



നിഷാദ്, zooming in വേദിയിലേക്ക് സ്വാഗതം. ഈ അഭിമുഖം പരിപാടിയിൽ  പങ്കെടുത്തതിനു ആദ്യമേ നന്ദി അറിയിക്കട്ടെ. 


ബ്ലോഗിലും   ഗൂഗിൾ Buzz തുടങ്ങിയ   വേദികളീലും "കൈപ്പള്ളി" എന്ന പേരുകേൾക്കുമ്പോൾ തന്നെ ഒരു ധിക്കാരി, തന്റേടി, തലക്കനക്കാരൻ എന്നൊക്കെ ഒരു ഇമേജാണ്  പൊതുവേ ആളുകളുടെ മനസ്സിലുള്ളത് , പ്രത്യേകിച്ചും നേരിൽ പരിചയമില്ലാത്തവർക്ക്. പക്ഷേ എനിക്കറിയാവുന്ന നിഷാദ് അങ്ങനെയല്ലതാനും - സൌ‌മ്യൻ, പരസഹായി,  ആത്മാർത്ഥതയുള്ള ഒരു മനുഷ്യൻ.. ഇങ്ങനെ ഒരു Dual personality വന്നുചേർന്നതെങ്ങനെയാണ് ? 


എനിക്ക് തലയിൽ തോന്നുന്നതു് അതുപോലെ വിളിച്ചുപറയുന്ന സ്വഭാവം ഉള്ളതുകൊണ്ടാണു് ഈ ധാരണകൾ ഉടലെടുക്കുന്നതു്. ധാരണകൾ എല്ലാം ആപേക്ഷികമല്ലേ? എനിക്ക് പഞ്ചാരവാക്കുകളിൽ പോതിഞ്ഞ് ആരെയും സുഖിപ്പിക്കാൻ അറിയില്ല. അങ്ങനെ സുഖിപ്പിക്കണമെങ്കിൽ അവർ എന്റെ ഏറ്റവും പ്രിയപ്പെട്ടവരായിരിക്കണം. മക്കൾ, ഭാര്യ, സഹോദരങ്ങൾ etc. അങ്ങനെ ആരും മലയാളം ബ്ലോഗിൽ എനിക്ക് ഇല്ല. എല്ലാവരും അപരിചതരാണു. ഇതിനാലായിരിക്കും ഇങ്ങനെ ഒരു ഇമേജ് വന്നതെന്ന് ഞാൻ വിചാരിക്കുന്നു.

മലയാളം ബ്ലോഗെഴുത്ത് രംഗത്തും മലയാളം വിക്കിപീഡിയയിലും ഒക്കെ കുറേ കാര്യങ്ങൾ നിഷാദ് ചെയ്തിട്ടുണ്ട് എന്നറിയാം. ഒരു പത്തിരുപതു വർഷങ്ങൾക്കുമുമ്പ് കമ്പ്യൂട്ടർ മലയാളം  ഇത്രത്തോളം വളർന്നിട്ടില്ലാത്ത അവസരത്തിൽ മലയാളം യൂണിക്കോഡ് ഫോണ്ടുകളെ പ്രചാരത്തിലാക്കുന്നതിലും നിർമ്മിക്കുന്നതിലും താങ്കൾ വഹിച്ചിട്ടുള്ള പങ്ക് എന്തൊക്കെയാണ്.

1990 കളിൽ മലയാളം computerൽ പ്രത്യക്ഷപ്പെടുത്തുന്നതിനായി നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നു.  അന്നത്തെ കമ്പ്യൂട്ടറുകൾക്കും  ഓപ്പറേറ്റിംഗ് സിസ്റ്റത്തിനും പരിമിതികൾ ഏറെ ഉണ്ടായിരുന്നു. Windows 3.1നു വേണ്ടി ഞാൻ നിർമിച്ച ആദ്യത്തെ മലയാളം ഫോണ്ടുകൾ വിപണിയിൽ ഇറക്കാനായി തിരുവനന്തപുരം Technoparkനെ സമീപിച്ചപ്പോൾ അന്നു് അവിടെ രണ്ടു കമ്പ്യൂട്ടറുകളിൽ മാത്രമെ Windows 3.1 ഉണ്ടായിരുന്നുള്ളു. 

ഇന്റർനെറ്റിൽ മലയാളം പ്രചാരത്തിലാക്കുവാൻ Cibuവും, Kevinഉം, Santhoshഉം ചെയ്തതിന്റെ അത്രയൊന്നും ഞാൻ ചെയ്തതായി എനിക്ക് തോന്നിയിട്ടില്ല. ഒരു കാലത്തു് മലയാളം unicodeൽ websiteകളും, ബ്ലോഗും തുടങ്ങാൻ ആഗ്രഹിക്കുന്നവരെ സഹായിക്കാൻ  അധികമാളുകൾ ഇല്ലാത്തതുകൊണ്ടു സഹായിച്ചിരുന്നു.  സിബുവും കെവിനും സന്തോഷും മറ്റും വളരെ സൌമ്യമായി മലയാളം unicode സ്വീകരിക്കാൻ ജനങ്ങളെ ആഹ്വാനം ചെതപ്പോൾ ഞാൻ പത്രങ്ങൾക്കും മാസികകൾക്കും കടുത്ത ഭാഷയിൽ കത്തെഴുതി "മര്യാദയ്ക്ക് unicode സ്വീകരിച്ചോ അല്ലെങ്കിൽ ജനം മറന്നു കളയും" എന്നു പറഞ്ഞു. Content Creation and Public participationലൂടെ മാത്രമെ unicode വളരു എന്നു ഞങ്ങൾ മനസിലാക്കിയിരുന്നു. പ്രമുഖ software companyകളുമായി വിനിമയം നടത്തി മലയാളം unicode support ചെയ്യാൻ ആവശ്യപ്പെട്ടു. Malayalam Wikiയി ആദ്യം കുറെ ലേഖനങ്ങൾ എന്റെ പൊട്ട മലയാളത്തിൽ എഴുതിവെച്ചു. ഞാൻ അതു തുടർന്നാൽ മലയാള ഭാഷക്കു തന്നെ ഭീഷണിയാകും എന്നു ജനം മനസിലാക്കി അവർ ആ ജോലി ഏറ്റെടുത്തു. അത്രതന്നെ!


കൈപ്പള്ളിയുടെ  അക്ഷരത്തെറ്റുകൾ പലപ്പോഴും വിമർശനങ്ങൾക്കു കാരണമായി തീർന്നിട്ടുള്ളത് ശ്രദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ  ""മലയാളം പഠിക്കാത്ത മലയാളി" എന്നു സ്വയം വിശേഷിപ്പിക്കാറുണ്ടല്ലോ..  സ്കൂൾ വിദ്യാഭ്യാസകാലത്ത് മലയാളം പഠിച്ചിട്ടില്ല, അല്ലേ? 

ഞാൻ പഠിച്ചതും വാളർന്നതും അബുദാബിയിലാണു. ഞാൻ പഠിച്ച സ്കൂളിൽ മലയാളം ഒരു പാഠ്യ വിഷയം അല്ലായിരുന്നു. നാട്ടിൽ പോകുമ്പോൾ ബസ്സിന്റെ ബോർഡ് ഒക്കെ വായിച്ചിട്ടാണു  ആദ്യകാലത്ത് മലയാളം വായന ഒപ്പിച്ചെടുത്തതു്.  മലയാളം അറിയാത്തതു് ഒരു credit ആയി കൊണ്ടുനടക്കുന്നവരുള്ളപ്പോൾ, ഇരുപതാം  വയസിൽ മലയാളം എഴുതാനും വായിക്കാനും പഠിച്ചു് മലയാളികളുമായി ആശയവിനിമയം നടത്തുന്നതിന്റെ സുഖവും അഹങ്കാരവും ചില്ലറയല്ല എന്നു തുറന്നുപറയാം ! ഞാൻ എന്തെങ്കിലും വിഷയം ചർച്ച ചെയ്യുമ്പോൾ പലരും എന്റെ ഭാഷയിലെ അക്ഷരതെറ്റുകളിൽ തൂങ്ങി ചർച്ച വഴിതിരിക്കുമായിരുന്നു. അതുകൊണ്ടു  നേരത്തെ തന്നെ എനിക്ക് ഈ ഭാഷ നേരെചൊവ്വേ എഴുതാൻ അറിയില്ല എന്നു പറയും. ലാറ്റിൻ ലിപികളെ ആശ്രയിക്കാതെ നമ്മുടെ ഭാഷ അതിന്റെ സ്വന്തം ലിപിയിൽ തന്നെ കമ്പ്യൂട്ടറിൽ എഴുതുക എന്നതു  ഒരു വലിയ കാര്യമാണല്ലോ.

ഭാഷാ സംബന്ധിയായ ചോദ്യങ്ങളിലേക്ക് നമുക്ക് തിരികെവരാം. എപ്പോഴെങ്കിലും  പ്രൊഫഷനൽ ഫോട്ടോഗ്രാഫി മേഖലയിലേക്ക് കടന്നിട്ടുണ്ടോ? ഫാഷൻ, അഡ്വർട്ടൈസിംഗ് തുടങ്ങിയവയിൽ?

ഫാഷൻ ഫോട്ടോഗ്രഫി ഞാൻ സ്വന്തമായി ചെയ്തിട്ടില്ല എങ്കിലും രണ്ടു French Companyകളുടെ perfumesന്റെ photoshootനു വേണ്ടി  ജോലി ചെയ്തിരുന്ന Agencyക്ക് വേണ്ടി  Photographerനേയും Modelsനേയും തരപ്പെടുത്തികൊടുത്തിട്ടുണ്ടു്. എന്റെ ഏറ്റവും പ്രീയപെട്ട subject "ഭക്ഷണം" തന്നെയാണു. Food, mineral water, milk products, Pizza, Soft Drinks,  gourmet restaurants etc, എല്ലാം ചെയ്തിട്ടുണ്ടു്.

ഒരുപാടു് scope ഉള്ള മേഖലയാണു mid-level product  photography projects.  നമ്മൾ മുടക്കിയ kitന്റെ പണം തിരികെ കിട്ടാനുള്ള ഒരു വഴികൂടിയാണു് ഇതു്.


മലയാളം ഫോട്ടോബ്ലോഗുകളിൽ പ്രസിധീകരിക്കപ്പെടുന്ന ചിത്രങ്ങൾ താങ്കൾ വിശദമായി തന്നെ കാണാറുണ്ട് എന്നറിയാം. അതുകൊണ്ട് തന്നെയാണ് ഈ ചോദ്യം, പരിശ്രമിക്കുമെങ്കിൽ ഉയർന്നുവരാനാവുന്ന പ്രതിഭകൾ ഇക്കൂട്ടത്തിലുണ്ടോ?

തീർച്ചയായും ഉണ്ടു്. അവരിൽ പലരും product photographyയും stock photographyയും പരീക്ഷിക്കുന്നുണ്ടു്. ഈ ചിത്രങ്ങൾ വില്ക്കപ്പെടണമെങ്കിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ കൂടി യുണ്ടു്.
ഒരു Brandകളും photographyയിൽ ഉണ്ടാവാൻ പാടില്ല. Modelനെ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ Model release  ഒപ്പിട്ട് വാങ്ങിയിരിക്കണം. മിനിമും resolution എല്ലാവർഷവയും കൂടുകയാണു്. ഇപ്പോൾ ചില stock agencyകൾ ആവശ്യപ്പെടുന്നതു്. 16 megapixel images ആണു്.


അഡ്വർട്ടൈസിംഗ് മേഖലയിലയിലേക്ക് കടന്നുവരുവാൻ തക്കവിധം കഴിവുകൾ വികസിപ്പിച്ചെടുക്കുവാൻ ഒരു ഫോട്ടോഗ്രാഫർ എന്തൊക്കെ ചെയ്യണം? എങ്ങനെയൊക്കെ അവർക്ക് കൂടുതൽ ഡെവലപ് ചെയ്യാം?

ആദ്യമെ തന്നെ studio photography technique ശരിക്കും പഠിക്കുക. professional agency  photographyയിൽ ഏറ്റവും പ്രധാനം craft ആണു.  creativity മാത്രമല്ല. നമ്മുടെ creativity ഉപയോഗിച്ചു മറ്റുള്ളവരുടെ ഉല്പന്നങ്ങൾ എങ്ങനെ അകർഷകമായി ചുരുങ്ങിയ ചിലവിൽ  ചിത്രീകരിക്കാം എന്നതാണു പഠിക്കേണ്ടതു്.  ഏറ്റവും പണം മുടക്കി എടുക്കുന്ന അതി ഗംഭീരമായ ചിത്രങ്ങളേക്കാൾ ഏറ്റവും cost effective ആയി എടുത്ത average ചിത്രമാണു agencyക്ക് വേണ്ടതു്.  ഇപ്പോൾ ഉള്ള ഫോട്ടോഗ്രാഫർമ്മാരിൽ പലരും subjective photographers ആണു. പക്ഷെ അവരുടേ studio and post processing skills ഇനിയും ഒരുപാടു് വളരേണ്ടതായിട്ടുണ്ടു്. എന്നു തോന്നുന്നു.  

വിഷയം അല്ല ഉല്പന്നമാണു കേന്ദ്രീകരിക്കേണ്ടതു്. മലയാളം ബ്ലോഗു് ഫോട്ടോഗ്രഫിയിൽ "മലയാളം" എടുത്തുമാറ്റേണ്ടതായിട്ടുണ്ടു്. ചേനയും ചേമ്പെലയും ചെമ്പരത്തി പൂവും. ചെരുപ്പുകുത്തിയും, മാങ്ങാണ്ടിക്കും commercial stock photograp ആകാൻ കഴിയില്ല. കാരണം ആ വിഷയങ്ങൾക്കുള്ള  demand വളരെ കുറവാണു്.


മലയാളം ബ്ലോഗ് രംഗത്തെ ഫോട്ടോഗ്രാഫർമാർ എന്തെങ്കിലും പ്രത്യേക ട്രെന്റിന്റെ പുറകേയാണെന്നു തോന്നിയിട്ടുണ്ടോ?

വിഷയ ദാരിദ്ര്യമാണു മലയാളി ഫോട്ടോഗ്രാഫറിനെ ഏറ്റവും അലട്ടുന്ന പ്രശ്നം എന്നാനെനിക്കു തോന്നുന്നത്. പല വിഷയങ്ങളും മലയാളിക്ക് നിഷിദ്ധവുമാണു്. Nude ഫോട്ടോഗ്രഫിയും Nude paintingകളും കേരളത്തിലെ മലയാളികൾ ചെയ്തു കണ്ടിട്ട് വർഷങ്ങളായി. ഒരുത്തൻ ഒരു തെയ്യത്തിന്റെ പടം എടുത്താൽ പിന്നെ ഒരു് ആറു് മാസം തെയ്യം മാത്രം ആയിരിക്കും. ഒരണ്ണവും വ്യത്യസ്തമല്ലാത്ത വിധം സദൃശ്യമുള്ളതുമായിരിക്കും. ഇതാണു് പ്രശ്നം. Falling prey to monotony.  ഞാൻ ശ്രദ്ധിച്ച മറ്റൊരു trend  Photographകൾ present ചെയ്യുന്ന ശൈലിതന്നെയാണു്. ആ ഒരൊറ്റ Blogger Template അല്ലാതെ വേറെ ഒന്നും ഇല്ല എന്നുള്ളതു് വിരസവും ഗതികേടും തന്നെയാണു്. 


“ഇരുട്ടോഗ്രാഫി” എന്നൊരു പദപ്രയോഗം നിഷാദ് തന്നെ ഒരിക്കൽ പറഞ്ഞതാണ്. എന്താണിതുകൊണ്ട് ഉദേശിച്ചതെന്നും, താങ്കൾക്ക് അതിൽ ഇഷ്ടമല്ലാതെ പോയതും എന്താണെന്ന് ഒന്നു പറയാമോ?

അതു് വ്യക്തിപരമായ അഭിപ്രായം മാത്രം. ഒരു trend follow ചെയ്തു  Complete Darkness വേണ്ടാത്തിടത്തു് ചുമ്മ ഫോട്ടോഷോപ്പ് ലെയറുകൾ ഉപയോഗിച്ച് ഇരുട്ട് ഉണ്ടാക്കി പ്രയോഗിക്കുന്നതിനെ ഇരുട്ടോഗ്രഫി എന്നു വിളിച്ചു എന്നേയുള്ളൂ :-) ഏതൊരു കലയും ആവർത്തിച്ചു എല്ലാവരും പ്രയോഗിക്കുമ്പോൾ പ്രേക്ഷകനു  വിരസത അനുഭവപ്പെടും. എനിക്ക് അനുഭവപ്പെട്ടു. അനുഭവപ്പെടത്തവരും, അനുഭവം പ്രകടിപ്പിക്കാൻ മടിക്കുന്നവരും അഭിപ്രായം പറയില്ല. ഞാൻ പറയും.


താങ്കൾ ഒരു പ്രകൃതിസ്നേഹിയാണല്ലോ. നേച്ചർ ഫോട്ടോഗ്രാഫിയിൽ നല്ല നല്ല ചിത്രങ്ങളും എടുത്തിട്ടുണ്ട്. പക്ഷികളേയും മൃഗങ്ങളേയും ഫോട്ടോഗ്രാഫി ചെയ്യാനൊരുങ്ങുന്നവർ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?

എനിക്ക് തോന്നിയിട്ടുള്ളതു് Nature Photography, Photography വിഷയമേ അല്ല എന്നാണു്. അതിന്റെ പിന്നിൽ ഒരുപാടു വേറെയും വിഷയങ്ങളുണ്ടു്. പരിസ്ഥിധി, രാഷ്ട്രീയം, ഗവേഷണം എന്നീ വിഷയങ്ങളുടേ പ്രതിഫലനങ്ങളിൽ ഒന്നുമാത്രമാണു് ഫോട്ടോഗ്രഫി. പ്രകൃതിസ്നേഹി ആയതിനു ശേഷം ഫോട്ടൊഗ്രാഫർ ആയാൽ പ്രകൃതിക്ക് കുഴപ്പമില്ല.  തിരിച്ചായാൽ ചില കുഴപ്പങ്ങൾ ഉണ്ടാവും. ചില ചിത്രങ്ങൾ എടുക്കുന്നതു്. The environmental impact of wild life photography എന്നതു് ഒരു പ്രബന്ധ വിഷയമാണു്.



ഫോട്ടോഗ്രാഫി ഒരു കലാരൂപമാണോ? എന്താണ് ഇതിനെപറ്റി പറയാനുള്ളത്? 

ഫോട്ടോഗ്രഫി ഒരു കലയായി സ്വീകരിക്കാൻ ശ്രമിക്കുന്നവർ കുറവാണു്. ചിത്രങ്ങൾ frame വിടുമ്പോഴാണു അതു് കലയാകുന്നതു്. ആദ്യം viewfinderൽ നിന്നും അല്പനേരം ശ്രദ്ധ തിരിച്ചു എടുക്കാൻ പോകുന്ന ചിത്രങ്ങൾ എങ്ങനെ പ്രേക്ഷകനേ സ്വാധീനിക്കും എന്നു ചിന്തിക്കുക. ചിത്രങ്ങൾ എന്തിനു വേണ്ടിയാണു എടുക്കുന്നതു് എന്നു് ഒരു ധാരണ ഉണ്ടായിരിക്കണം. കാമറ ഉള്ളവനെല്ലാം ഫോട്ടോഗ്രാഫർ ആയിരിക്കാം, കലാകാരനാകുന്നില്ല. ഫോട്ടോഗ്രാഫർ കലാകാരനാകുമ്പോഴാണു ചിത്രങ്ങൾ അനശ്വരമാകുന്നതു്. Creative ഫോട്ടോഗ്രഫി ആസ്വദിക്കാനുള്ള പ്രേക്ഷകർ കുറവാണു് എന്ന ന്യായവും ശരിയല്ല. നല്ല കല സൃഷ്ടിച്ചാൽ അതാസ്വദിക്കാനും ജനം ഉണ്ടാകും.  ആ കല ജനങ്ങളെ സ്വാധീനിക്കുമ്പോൾ അതു് അനശ്വരമായി തീരുന്നു.


ചുമ്മ രണ്ടും മൂന്നും L-series lense വാങ്ങി കഴുത്തിൽ തൂക്കിയാൽ കലാകാരനാകൂല്ല, expensive kitന്റെ ഉടമ മാത്രമെ ആകൂ. Viewfinderൽ കാണുന്നതു് exposureഉം shutter-speedഉം lightingഉം മാത്രം ശ്രദ്ധിച്ച് അതേപടി പകർത്തുന്ന puritan ഫോട്ടോഗ്രഫി ഒരു genre മാത്രമേ ആകുന്നുള്ളു. 99% ശതമാനം ചിത്രങ്ങളും pure ഫോട്ടോഗ്രഫി ആകുമ്പോൾ മഹ ബോർ ആയിപ്പോവും.

ഫോട്ടോഗ്രാഫുകൾ ഉപയോഗിച്ച് എങ്ങനെ വരുമാനമുണ്ടാക്കാം എന്ന് ബ്ലോഗിലെ ഫോട്ടോഗ്രാഫർമാർ സീരിയസായി ചിന്തിച്ചിട്ടില്ല എന്നുതോന്നുന്നു. ഇതിന്റെ സാധ്യതകൾ ഒന്നുവിശദീകരിക്കാമോ?


Trending Topics അറിഞ്ഞിരിക്കുക. അതനുസരിച്ചുള്ള Stock ചിത്രങ്ങൾ എടുക്കുക. ഉദാഹരണം. ഇപ്പോൾ iPad2 ഇറങ്ങുകയാണെങ്കിൽ iPad2 ഉപയോഗിക്കുന്ന അല്ലെങ്കിൽ അതു് ഉൾകൊള്ളുന്ന ചിത്രങ്ങൾ എടുക്കുക. Portrait and Landscape ഒൾകൊള്ളിക്കുക. ഒരു scene തന്നെ ഒന്നിലധികം angleലും poseലും ചിത്രീകരിക്കുക.  local theme ചിത്രങ്ങളിൽ ഉൾക്കൊളിക്കാൻ ശ്രമിക്കുക. Stock photo websiteൽ indian models ഉള്ള ചിത്രങ്ങൾ വളരെ കുറവാണു്. അതിനു് ഇന്ത്യയിലും ഇവിടയും demand ഉണ്ടു്. Professional portfolio പ്രസിദ്ധീകരിക്കാൻ  Blogger ഉപയോഗിക്കുന്നതിനേക്കാൾ നല്ലതു് Flickr തന്നെയാണു് നല്ലതു്. കൂടുതൽ ജനം ശ്രദ്ധിക്കപ്പെടുകയും ചെയ്യും.

പക്ഷികളെപ്പറ്റിയുള്ള പഠനവും ഫോട്ടോഗ്രാഫിയൂമാണോ ഇഷ്ട വിഷയങ്ങൾ? ഇതിൽ എന്തൊക്കെ ചെയ്തിട്ടുണ്ട്?

Nature Photography, പരിസ്ഥിധി ബോധത്തിന്റെ ഭാഗമായിട്ടാണു ഞാൻ കരുതുന്നതു്. ഒരു വ്യക്തി ഒരിടത്തു പോയി ചിത്രങ്ങളെടുത്ത് അതു് ആയിരങ്ങളെ കാണിക്കാൻ കഴിയും. അങ്ങനെ പ്രകൃതിയിലെ അവസ്ഥയെ കുറിച്ചു് അവർ ബോധവാന്മാരാകുന്നു. (പക്ഷെ ഇവെരെല്ലാവരും പുട്ടുകുറ്റിയും വാങ്ങി കാട്ടിലേക്ക് ഫോട്ടെ പിടിക്കാൻ വന്നാലുള്ള അവസ്ഥ ഉണ്ടാവരുതു്.) 2011ൽ UAE Environmental Photographerനുള്ള National Award എനിക്ക് ഇവിടുത്തെ പരിസ്ഥിതി മന്ത്രാലയവും പെട്രോളിയും കൌൺസിലും ചേർന്നു എനിക്ക് തന്നു. കുറച്ചു വർഷങ്ങളായി ചെയ്യുന്ന environmental awareness program കൾക്കായി ബഹുമതിയാണിതു്. ഞാൻ എടുത്ത Nilgiri Pipitന്റെ ചിത്രം http://www.arkive.org/nilgiri-pipit/anthus-nilghiriensis/ പ്രദർശിപ്പിച്ചിട്ടുണ്ടു്. പിന്നെ മലയാളം wikipediaയിൽ ഉള്ള നിരവധി പക്ഷികളുടെ ചിത്രം ഞാൻ എടുത്തതാണു്.



ഈയിടെ യു.എ.ഇ യിൽ നിന്ന് ഒരു ഫോട്ടോഗ്രാഫി അവാർഡ് താങ്കൾക്ക് ലഭിക്കുകയുണ്ടായല്ലോ. അതിനെപ്പറ്റി ഒന്നു വിശദീകരിക്കാമോ?


പലപ്പോഴായി യു.എ.ഇ യിലെ മരുപ്രദേശങ്ങൾ സന്ദർശിക്കുമ്പോൾ ഞാൻ ചിത്രങ്ങൾ എടുക്കുകയും അതിൽ പലതും ഇന്റർനെറ്റിൽ പബ്ലിഷ് ചെയ്യുകയും ചെയ്തിട്ടുണ്ട്. Living Desert എന്ന പേരിൽ ഫ്ലിക്കറിൽ ഈ ചിത്രങ്ങൾ നിങ്ങൾക്ക് കാണാം. ലിങ്ക് ഇവിടെ. അതുപോലെ ഇവിടെയുള്ള wild life sanctuary കളിൽ ഞാൻ പല വോളന്റിയർ വർക്കുകളും ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങളൂം പ്രവർത്തനങ്ങളൂം Emirates Environmental Agency എന്ന ഏജൻസി recognize ചെയ്ത് അവർ തന്ന ഒരു അവാർഡ് ആയിരുന്നു അത്.




പ്രൊഫഷനൽ ഫോട്ടോഗ്രാഫി രംഗത്ത് താങ്കളുടെ റോൾ മോഡലുകൾ ആരൊക്കെയാണ്. എന്തുകൊണ്ട്?

ഒരു ചിത്രം കണ്ട് അതുപോലെ ഒന്നു ചെയ്യണം എന്ന് ആദ്യം മനസിൽ തോന്നിയ ചിത്രങ്ങൾ Martin Waughന്റേയാണു്. Engineered Photography എന്നു വേണമെങ്കിൽ പറയാം. വളരെ അധികം ശ്രദ്ധിച്ച് setup ചെയ്യേണ്ട shotകൾ ആണു് ഇവ. Martin Waugh എത്ര വലിയ photographer ആണെന്നും ഈ മേഖലയിൽ എന്തൊക്കെ ചെയ്യാൻ കഴിയും എന്നും ആ ചിത്രങ്ങളിലൂടേ ഞാൻ പഠിച്ചു. . അദ്ദേഹത്തിന്റെ ചിത്രത്തിന്റെ നാൽ അയലത്തു എന്റെ ചിത്രങ്ങൾ വന്നിട്ടില്ല എന്നതു് വേറെ കാര്യം.

ഇപ്പോൾ ഉപയോഗിക്കുന്ന ക്യാമറകൾ ലെൻസുകൾ തുടങ്ങിയവ ഏതൊക്കെയാണ്?

I have used several Canon  EOS bodies, EOS 1D (Film),EOS  600D (film) EOS 350D, EOS  400D,EOS 5D.

Canon 50mm F2.8 Macro,

Canon 70 -210mm 1:3.5-4.5,
Sigma 17-35mm F2.8-3.5.
Sigma 80-400 4.5-5.6.
Sigma Macro 100mm 2.8

ഭാഷയിലേക്ക് തിരിച്ചുവരാം. മലയാളം ബൈബിൾ യൂണിക്കോഡ് ലിപിയിൽ ഇന്റർനെറ്റിൽ പ്രസിദ്ധീകരിക്കുക എന്ന ഭീമൻ പ്രോജക്റ്റിനു പിന്നിലെ താല്പര്യം എന്തായിരുന്നു?

ഇതിനെപ്പറ്റി ഒരു പോസ്റ്റുതന്നെ ഞാൻ എന്റെ ബ്ലോഗിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചുരുക്കിപ്പറയാം.
1990 ലാണ് ഞാൻ മലയാളം പഠിക്കുവാൻ തുടങ്ങിയത്. ആറു fontകൾ നിർമിച്ചതോടെ അക്ഷരങ്ങളും കൂട്ടക്ഷരങ്ങളും എല്ലാം വ്യക്തമായി.  1992-ൽ വിന്‍ഡോസ് 3.1ൽ മലയാളത്തില്‍ വ്യത്യസ്തമായ 6 True Type ഫോണ്ടുകള്‍ നിര്‍മ്മിക്കാന്‍ പറ്റി. അക്കൊല്ലത്തെ Gitex എക്സിബിഷനില്‍ മൈക്രോസോഫ്റ്റിന്റെ 3rd Party Solution Partner ആയി പങ്കെടുക്കുകയും ചെയ്തു. പഴയലിപിയിലുള്ള മലയാളത്തില്‍ അച്ചടിച്ച ലഘുലേഖകള്‍ കണ്ട് Gitex-ൽ വന്ന പലരും അത്ഭുതപ്പെട്ടു. 

സംഗതി മലയാളമായിരുന്നെങ്കിലും എന്റേതായിരുന്നതുകൊണ്ട് അക്ഷരത്തെറ്റുകള്ക്കൊരു കുറവുമില്ലായിരുന്നു എന്നു പറയേണ്ടല്ലോ! കൂട്ടത്തില്‍ ഒരു മഹാൻ, ലഘുലേഖയിലെ അക്ഷരത്തെറ്റുകള്‍ ഒക്കെ ചൂണ്ടിക്കാണിച്ച് കുറച്ചൊക്കെ തിരുത്തിയും കൂടുതല്‍ പരിഹസിച്ചും കൊണ്ട് ചോദിച്ചു: “ മലയാളം ശരിക്കറിയാത്തവനാണോ മലയാളത്തില്‍ അക്ഷരങ്ങളും സോഫ്റ്റ്വെയറും ഉണ്ടാക്കാന്‍ പോകുന്നത്?” അതെനിക്കിട്ടങ്ങു കൊണ്ടു. വല്ലാതെ വിഷമമായി. 

ഒരു കാര്യം അന്നു ഞാന്‍ തീരുമാനിച്ചു. കിട്ടാവുന്നതില്‍ ഏറ്റവും Authentic ആയ ഒരു വലിയ മലയാളഗ്രന്ഥം ഞാന്‍ കമ്പ്യൂട്ടറില്‍ പകര്ത്തിയെഴുതും. നല്ല പ്രചാരമുള്ളതും ആളുകള്ക്കൊക്കെ ഇടയ്ക്കൊക്കെ വായിക്കേണ്ടി വരുന്നതുമായ ഒരു പുസ്തകമായിരിക്കണം അത്.  പ്രാവര്‍ത്തികമായും സാങ്കേതികമായും നിയമപരമായും അങ്ങനെയുള്ള ഒരു ഗ്രന്ഥം ആയി യോജിച്ചുവന്നത് ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിരുന്ന"സത്യവേദപുസ്തകം" തന്നെയായിരുന്നു.
പിന്നീടങ്ങോട്ട് അക്ഷീണമായ പരിശ്രമമായിരുന്നു. എട്ടുമാസം കൊണ്ട് ഇതിനു തക്കതായ ഒരു ഓഡിറ്റിങ്ങ് സോഫ്റ്റ്വെയറും പ്രൊജെക്റ്റ് മാനേജ്മെന്റ് ടൂളും ഉണ്ടാക്കിയെടുത്തു. ടൈപ്പിങ്ങിനുവേണ്ടി Lotus Amipro. ടൈപ്പു ചെയ്തുകഴിയുന്ന മുറയ്ക്ക് ഓരോ ഭാഗവും പ്രൂഫ് തിരുത്താന്‍ തയ്യാറായി ദുബായിലുള്ള ഒരു പാരിഷ് മുന്നോട്ടു വന്നു. 66 പുസ്തകങ്ങളിലായി പരന്നുകിടക്കുന്ന സമ്പൂര്ണ്ണ വേദപുസ്തകം പിന്നീടുള്ള രണ്ടുവര്ഷം കൊണ്ട് ഞാനും എന്റെ ഒരു സുഹൃത്തും കൂടി ടൈപ്പു ചെയ്തു പൂര്ത്തിയാക്കി.

അന്നു തുടങ്ങിയ ഒരു ചെറിയ വാശി, പരീക്ഷണം ഇന്നു വലിയൊരു വിജയമായി ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍, അതിനുള്ള ഒരു പ്രധാന കാരണം  എല്ലാവരും മനസ്സിലാക്കണം: “ഇതൊക്കെ ചെയ്യാന്‍ വേറെ വല്ലവനും വരും. വേണ്ടപോലെ ചെയ്തോളും” എന്നു കരുതി ഇരുന്നാല്‍ ഒരു കാര്യവും നടക്കില്ല.നമ്മുടെ മനസ്സില്‍ തോന്നുന്ന വലിയ ആശയങ്ങള്‍ നാം ആയിത്തന്നെ ചെയ്തുതുടങ്ങണം. ആരെയും ആശ്രയിക്കാതെതന്നെ അതു മുഴുവനാക്കുമെന്ന്‍ ദൃഢനിശ്ചയവും വേണം. എല്ലാം സാദ്ധ്യമാണ്. പള്ളിക്കൂടത്തില്‍ മലയാളം പഠിക്കാത്ത എനിക്ക് ഇത് സാദ്ധ്യമാണെങ്കില്‍ നിങ്ങള്ക്കൊക്കെ എന്തുതന്നെ പറ്റില്ല?
 


തീർച്ചയായും. ഈ പരിശ്രമങ്ങൾക്കും പരീക്ഷണങ്ങൾക്കും പിന്നിലെ മനസ്സിനെ നമിച്ചു :-) ആട്ടെ, ഈയിടെ പ്രശസ്ത സിനിമാനടൻ തിലകന്റെ ഒരു കാരിക്കേച്ചർ വരച്ചതു യുട്യൂബിൽ കണ്ടല്ലോ.. എങ്ങനെയാണ് അതു ചെയത്?
വല്ലപ്പോഴും പടങ്ങൾ വരക്കാറുണ്ടു്. Wacom Digitizer ആണു അതിനു ഉപയോ ഗിക്കുന്നതു്.

സ്വദേശം കുടുംബം എന്നിവയെപ്പറ്റി ഒന്നു പറയാമോ?

എന്റെ സ്വദേശം തിരുവനന്തപുരം ജില്ലയിൽ കണിയാപുരം എന്ന സ്ഥലത്താണ്. ഇപ്പോൾ യു.എ.ഇ യിൽ കുടുംബസമേതം താമസിക്കുന്നു. ഭാര്യ ഒന്നു്:   പ്രിയ. മക്കൾ രണ്ടു: സുഹൈൽ, മായ.


അവസാനമായി ഒരു ചോദ്യം കൂടി. കൈപ്പള്ളി എന്നുകേട്ടാൽ വിമർശനത്തിന്റെ ആശാൻ എന്നാണ് പലരും ധരിച്ചിരിക്കുന്നത്. പോരാത്തതിനു "മല്ലു" എന്നു തുടങ്ങുന്ന ബ്ലോഗ് അഡ്രസുകളും ഉണ്ട്. ഇതെന്താണിങ്ങനെ!  താങ്കളും ഈ മലയാളി സമൂഹത്തിൽ പെടുന്ന ആളല്ലേ? എന്നിട്ടും ഈ  വിമർശനം?

മലയാളത്തെയും മലയാളികളേയും കേരളത്തിനു പുറത്തു നിന്നു കണ്ടു വളർന്ന ഒരാളാണു് ഞാൻ. എനിക്ക് കേരളവും, മലയാളവും, മലയാളിയും ഇനിയും വളരെയധികം വളരണമെന്നും മലയാളിയുടെ ചിന്താഗതികൾ ഇനിയും വളരെ വിശാലമാവണം എന്നും ഉള്ള ആഗ്രഹമുണ്ടു്. വിദേശ രാജ്യങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന സാംസ്കാരിക വളർച്ചയെ കേരളത്തിലെ വളർച്ചയുമായി  compare   ചെയ്യുന്ന   സ്വഭാവം എനിക്ക് ഉണ്ടു്. ഈ താരതമ്യത്തിൽ നിന്നും ഉണ്ടാകുന്ന നിരീക്ഷണങ്ങളാണു് പലപ്പോഴും വിമർശ്ശനങ്ങളായി വഴിമാറുന്നതു്. പുകഴ് വാക്കുകൾ മാത്രം കേട്ടാൽ വളർച്ച ഉണ്ടാവില്ല എന്നാണു് ഞാൻ കരുതുന്നതു്. ക്രിയാത്മകമായി മലയാളി ഇനിയും വളരാനുണ്ട് എന്നെനിക്ക് തോന്നുമ്പോഴാണു് ഞാൻ വിമർശ്ശിക്കുന്നതു്.


വളരെ നന്ദി ഇത്രയും കാര്യങ്ങൾ വായനക്കാരുമായി പങ്കുവച്ചതിന്. എല്ലാവിധ ആശംസകളും നേരുന്നു.    

20 comments:

കൂതറHashimܓ said...

വായിച്ചു.
നല്ല ഇത്തിരി അറിവുകള്‍...

പൈങ്ങോടന്‍ said...

കൈപ്പള്ളി എന്ന ഫോട്ടോഗ്രാഫറെ മാത്രമേ ഇതുവരെ അറിഞ്ഞിരുന്നുള്ളൂ..ഫോട്ടോഗ്രാഫിക്കുപുറമേയുള്ള കാര്യങ്ങള്‍ ഇപ്പോളാണ് അറിയാന്‍ കഴിഞ്ഞത്.

കൂടുതല്‍ അംഗീകാരങ്ങള്‍ കൈപ്പള്ളിക്കു ലഭിക്കട്ടെ എന്നാശംസിക്കുന്നു.
അഭിമുഖം തയ്യാറാക്കിയ അപ്പുവിനു നന്ദി

Unknown said...

http://www.youtube.com/watch?v=VoQ0DQpwwHU

ഷാജി വര്‍ഗീസ്‌ said...

നല്ല ഇന്റര്‍വ്യൂ .....കൈപള്ളിക്ക് എല്ലാ വിധ ആശംസകളും നേരുന്നു ...........

അലി said...

ബ്ലോഗിൽ വന്നപ്പോൾ മുതൽ കേട്ട പേരാണ് കൈപ്പള്ളിയുടേത്. ഈ അഭിമുഖത്തിലൂടെ കൂടുതൽ അറിയാൻ കഴിഞ്ഞു.

കൈപ്പള്ളിക്കും അപ്പുവിനും ഫോട്ടോക്ലബ്ബിനും ആശംസകൾ!

Unknown said...

നല്ല ചോദ്യങ്ങളും കൈപ്പള്ളിയുടെ ടിപ്പിക്കല്‍ ശൈലിയില്‍ ഉള്ള ഉത്തരങ്ങളും!! അഭിമുഖത്തിന് അഭിനന്ദനങ്ങള്‍!!!

Noushad said...

"99% ശതമാനം ചിത്രങ്ങളും pure ഫോട്ടോഗ്രഫി ആകുമ്പോള്‍ മഹ ബോര്‍ ആയിപ്പോവും"

അപ്പു നല്ല ഇന്റര്‍വ്യൂ, കൈപ്പള്ളിക്ക് അഭിനന്ദനങ്ങള്‍.

Naushu said...

നല്ല അഭിമുഖം ...
അഭിനന്ദനങ്ങള്‍ !!

KURIAN KC said...

"വിഷയം അല്ല ഉല്പന്നമാണു കേന്ദ്രീകരിക്കേണ്ടതു്. മലയാളം ബ്ലോഗു് ഫോട്ടോഗ്രഫിയിൽ "മലയാളം" എടുത്തുമാറ്റേണ്ടതായിട്ടുണ്ടു്. ചേനയും ചേമ്പെലയും ചെമ്പരത്തി പൂവും. ചെരുപ്പുകുത്തിയും, മാങ്ങാണ്ടിക്കും commercial stock photograp ആകാൻ കഴിയില്ല. കാരണം ആ വിഷയങ്ങൾക്കുള്ള demand വളരെ കുറവാണു്."

പലപ്പോഴും മനസ്സില്‍ തോന്നിയിരുന്ന കാര്യം.!!! നല്ല അഭിമുഖം തിരഞ്ഞെടുത്ത ചോദ്യങ്ങളും അവക്കുള്ള മറുപടിയും വളരെ ഹൃദ്യമായി തോന്നി. താങ്ക്സ്

prashanth said...

nice read his views and interests. Thank you for sharing and all the best.

pramod charuvil said...

Kaips!!!!!!!! Carryon.....

അനില്‍@ബ്ലോഗ് // anil said...

നല്ല അഭിമുഖം.
കൈപ്പള്ളിയെക്കുറിച്ചു പുറമേ നിന്ന് നോക്കുമ്പോള്‍ തോന്നുന്നതല്ല യഥാര്‍ത്ഥ കൈപ്പള്ളി എന്ന് നേരിട്ട് പരിചയപ്പെടുംപോഴേ മനസ്സിലാവൂ.
അത്ര അടുത്തു പരിചയപ്പെട്ടിട്ടില്ല, എങ്കിലും സംസാരിച്ച കുറച്ചു സമയം കൊണ്ട് സരസനായ ഒരു മനുഷ്യനാണ് എന്ന് മനസ്സിലായി. പുള്ളിക്കാരന്റെ ചിത്രങ്ങളും ഇഷ്ടമാണ്.
രണ്ടാള്‍ക്കും ആശംസകള്‍.

nandakumar said...

നന്നായിട്ടൂണ്ട് അഭിമുഖം. നല്ല ചോദ്യങ്ങളും വ്യക്തമായ അഭിപ്രായങ്ങളും.
കാഴ്ചപ്പാടുകള്‍ പങ്കു വെച്ചതിനു നന്ദി കൈപ്പള്ളി

Appu Adyakshari said...

From Google Buzz.....

8 people publicly reshared this - Baiju ., chithrakaran kerala, ഉറുമ്പ്/ANT ony Boban, D P, MelcoWe :), Muhammed Shan, Padhikan Irshad and sabir babu (sabu)
63 people liked this - . മത്താപ്പ്, Agneya Femina, Bindu Prasad|ബിന്ദു കെ പി, CP. Dinesh | സിപി., Kichu /കിച്ചു, Kiran !!, Noushad GD, Prasanth Iranikulam, Riyad M R, Sameer pas, Sapta Varnangal, Sarin Soman, Shaji Mullookkaaran, Sunil Warrier, babu s. madai, cibu cj (സിബു), daYdreaMer | പകല്‍കിനാവന് ., saji സജി, sathees km, കാക്കര kaakkara, Hashimܓ .‎, Krish R Krish, N P T, Noushad Vadakkel, Physel Poilil, Rajeev Menon (Kuthiravattan), Raju Iringal, Renjith Kumar, Rose ., Shabeer Vazhakorath, Sudeesh Rajashekharan, Sunil Gopinath, aneel kumar, ranji | രഞ്ജി™, അലി ..., ഐറിസ് || IRIS || ®, മോഹനം Mohanam, Anu ..., Asif S Kalam, Balu ., C P ., Calvin H, D P, Deep :, Kumar Vaikom, Kurian KC, Muhammed Shan, Namath ., Njan Gandharvan, PrAThI pradeep, Prasanth Vijay, Prime Jyothi, Sijo George, Vasamvadan :, george mathew, kattipparuthi rasheedvk, sabir babu (sabu), ηiviη ℠, ജിതിന്‍ ദാസ്, പാച്ചന്‍ pachan, രണ്‍ജിത് ., റിസ് ... and സുധി .

27 previous comments from swapnaatakan ., Hashimܓ ., Rose . and 18 others

Ashly said...

കൈപ്പള്ളി - പണ്ടേ കേട്ടിട്ടുള്ളതും, ചിലപ്പോ ബഹുമാനവം, ചിലപ്പോ എതിര്‍പ്പും തോന്നുന്ന ആള്‍.

കൂടുതല്‍ അറിയാന്‍ പറ്റി. താങ്ക്സ് !!

Kaippally said...

@അപ്പു.

അഭിമുഖം ഒരു മാസം മുമ്പ് അയച്ചു തന്നെങ്കിലും ചോദ്യങ്ങളുടേ നീളവും വീതിയും കണ്ടു പേടിച്ചാണു് ഞാൻ പെട്ടന്നു അയച്ചുതരാതിരുന്നതു്. അതുകൊണ്ടു് ഒരു ക്ഷമാപണം ആദ്യമേ പറഞ്ഞുകൊള്ളട്ടെ.

ഈ interview ഉത്തരങ്ങൾ എഴുതികഴിഞ്ഞപ്പോഴാണു് Stock Photographyയേക്കുറിച്ചും Commercial Photographyയേക്കുറിച്ചും വിശദമായ ഒരു ചർച്ച നടക്കേണ്ടതായിട്ടുണ്ടു് എന്നു് തോന്നിയതു്. പലതും വളരെ വിശാലമായി പറയേണ്ടതാണു് എന്നു കരുതി ഞാൻ മനപ്പൂർവ്വം ചുരിക്കിയതാണു്. കഴിവും kitഉം ഉള്ള അനേകം നല്ല ഫോട്ടോഗ്രാഫർമ്മാർ ഈ മേഖല വരുമാന മാർഗ്ഗമായി സ്വീകരിക്കുന്നില്ല എന്നതും ഒരു പ്രശ്നമാണു്.

ഇവിടെ തന്നെ ഇതിന്റെ സാദ്ധ്യതകൾ വിശകലനം ചേയ്യേണ്ടതായിട്ടുണ്ടു്.


@അഭിപ്രായം പറഞ്ഞ മറ്റെല്ലാവർക്കും
നേരിട്ട് കാണാത്തവർക്ക് എന്നെ എന്റെ എഴുത്തിലൂടെ മാത്രമെ അറിയാവു. എഴുത്തിനു മുഖമില്ലല്ലോ. എഴുത്തിന്റെ പിന്നിലെ ഉദ്ദേശശുദ്ധി എനിക്ക് പ്രകടമാക്കാൻ പലപ്പോഴും കഴിയാറില്ലാത്തതുകൊണ്ടായിരിക്കണം ഞാൻ ഒരു കാണ്ടാമൃഗമായി നിങ്ങളുടെ കണ്ണിൽ പെടുന്നതു്. (എന്നാൽ കാണ്ടാമൃഗം വംശനാശം നേരിടുന്ന ഒരു വെറും പാവം മൃഗമാണെന്നുള്ളതും നിങ്ങൾ മനസിലാക്കുമല്ലോ.)
അഭിപ്രായം പറഞ്ഞ് നല്ലവരായ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.

sids said...

വളരെ ഉപകാരപ്രദം ... അഭിനന്ദനങ്ങൾ.....

paarppidam said...

ഓരോ വിഷയത്തിലും കൈപ്സിന്റെ അറിവും അപ്ഡേഷനു ഗംഭീരമാണ്. കുറേ കഥകളി-തെയ്യം പടവും ചേനയും മാങ്ങാണ്ടിയും മാത്രം പടംമടുത്താല്‍ പോര എന്ന് തുറന്ന് പറഞ്ഞത് നന്നായി. പ്രകൃതി സ്നേഹത്തെ കുറിച്ച് പറച്ചിലിനപ്പുറം പ്രവര്‍ത്തിയും ഉണ്ടെന്ന് നേരത്തെ അറിയാം. മൊത്തത്തില്‍ സംഗതി ഉഗ്രന്‍.

MMP said...

“ഇതൊക്കെ ചെയ്യാന്‍ വേറെ ആരെങ്കിലും വരും എന്ന് വിചാരിച്ചിരുന്നാല്‍ ഒരു കാര്യവും നടക്കില്ല.” - അഭിപ്രായം നന്നായിരിക്കുന്നു. ഫോട്ടോകളും ഗംഭീരം. അസ്സലസ്സലേഏഏഏഏ

Sandeepkalapurakkal said...

നല്ല അഭിമുഖം, അഭിനന്ദനങ്ങള്‍