Wednesday, June 8, 2011

ഫോട്ടോഗ്രാഫി മത്സരം - 4


കൂട്ടുകാരേ,

ജൂൺ മാസത്തെ മല്‍സരത്തിനായുള്ള വിഷയം " Kids in action " എന്നതാണ്‌.
കുട്ടികൾ പ്രധാന സബ്ജക്റ്റ് ആയി വരുന്നതും അതേ സമയം വെറുതെ ഒരു പോർട്രെയിറ്റ് എന്ന നിലയിലല്ലാത്തതുമായ ചിത്രങ്ങളായിരിക്കണം മൽസരത്തിനയക്കേണ്ടത്. അതായത് ചിത്രത്തിലെ കുട്ടി / കുട്ടികൾ എന്തെങ്കിലും ആക്ഷനിൽ / കളികളിൽ ഒക്കെ ഏർപ്പെട്ട രീതിയിൽ ആയിരിക്കണം ഉണ്ടാവേണ്ടത്. കുട്ടി ക്യാമറയിലേക്ക് നോക്കി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന രീതിയിലാവരുത് എന്നു സാരം.


Model Release Form:


കുട്ടികളുടെ ഫോട്ടോഗ്രാഫുകൾ ഇന്റർനെറ്റിൽ പബ്ലിഷ് ചെയ്യുന്നതിനു മുമ്പായി അവരുടെ രക്ഷകർത്താവിന്റെ അല്ലെങ്കിൽ മാതാപിതാക്കളിൽ ഒരാളുടെ സമ്മതപത്രം ഫോട്ടോഗ്രാഫർ വാങ്ങിയിരിക്കണം എന്നത് നിയമപരമായ ബാധ്യതയാണ്. പലർക്കും ഇതൊരു പുതിയ അറിവായിരിക്കും. മോഡൽ റിലീസ് ഫോം എന്ന ഈ സമ്മതപത്രത്തിന്റെ ടെമ്പ്ലേറ്റ് ഇവിടെ ലഭ്യമാണ്. നിങ്ങൾ അയച്ചുതരുന്ന ചിത്രങ്ങൾക്ക് മോഡൽറിലീസ് ഫോമുകൾ‌ ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് ഫോട്ടോഗ്രാഫറുടെ ചുമതലയാണ്. ഫോട്ടോക്ലബ്ബിനോ അതിന്റെ അണിയറ പ്രവർത്തകർക്കോ ഇതിനെ സംബന്ധിച്ച് യാതൊരുവിധത്തിലുള്ള ഉത്തരവാദിത്വങ്ങളും ഉണ്ടായിരിക്കുന്നതല്ല.


Disclaimer: Each photographer who participate in this contest is responsible for obtaining and retaining of a model release (minor) form if the submitted photograph requires a release. Either http://mlphotoclub.blogspot.com or it's administrators  take no liability in obtaining such permissions  or can never be held responsible for it. 

മല്‍സര നിബന്ധനകള്‍ താഴെ,

1. ബ്ലോഗില്‍‌ അല്ലെങ്കില്‍‌ മറ്റ് സോഷ്യല്‍‌ നെറ്റ് വര്‍ക്കിങ്ങ് സൈറ്റുകളില്‍‌ പ്രസിദ്ധീകരിച്ച ചിത്രങ്ങളും ഇത്തവണ സ്വീകരിക്കുന്നതാണ്.

2. ഫോട്ടോകളില്‍ വാട്ടര്‍മാര്‍ക്കുകളോ ബോര്‍‌ഡറുകളോ ഉണ്ടാവരുത്.

3. ചിത്രങ്ങളുടെ സൈസ് ലാന്റ്സ്കേപ്പ് ഫോർമാറ്റിലാണെങ്കിൽ‌ കുറഞ്ഞത് 1200 പിക്സൽസ് വീതി, പോർട്രൈറ്റ് ഫോർമാറ്റിലാണെങ്കിൽ‌ കുറഞ്ഞത് 800 പിക്സല്‍സ് വീതി എങ്കിലും ഉണ്ടായിരിക്കണം.

4. ഒറീജിനല്‍‌ ചിത്രത്തെ തന്നെ മാറ്റിമറിക്കുന്ന രീതിയിലുള്ള റീടച്ചിങ്ങ് ചെയ്ത ചിത്രങ്ങള്‍ മത്സരത്തില്‍ ഉള്‍പ്പെടുത്തുകയില്ല.(പശ്ചാത്തലത്തിലുള്ള തീരെ ചെറിയ ഡിസ്റ്റ്റാക്ഷന്‍സ് ഒഴിവാക്കുന്നതിനും മറ്റും കുറഞ്ഞ രീതിയിലുള്ള റിടച്ചിങ്ങ് അനുവദനീയമാണെങ്കിലും ചിത്രത്തിനെ ആകമാനം മാറ്റുന്ന രീതിയില്‍ ബ്രഷ് ടൂള്‍‌ ഉപയോഗിച്ച് ബാഗ്രൗണ്ട് കറുപ്പിക്കുക, ക്ലോണിങ്ങ് / ലെയര്‍മാസ്ക് മുതലായ രീതികളിലൂടെ ഒറിജിനലായി ഇല്ലാത്ത വസ്തുക്കളെ കൂട്ടിച്ചേര്‍‌ക്കുക ഇവയെല്ലാം തീര്‍ച്ചയായും ഒഴിവാക്കുക.മല്‍സര വിഷയങ്ങള്‍ക്കനുയോജ്യമായി നിറങ്ങളെ അഡ്ജസ്റ്റ് ചെയ്യാമെങ്കിലും വിഷയം വളരെ ശ്രദ്ധാപൂര്‍‌വ്വം പഠിച്ചതിനു ശേഷം മാത്രം ഒരു തീരുമാനത്തിലെത്തുക.ഉദാഹരണത്തിന്‌ നിറങ്ങള്‍ വിഷയമായിട്ടുള്ള മല്‍സരത്തില്‍‌ ചിത്രത്തിലെ നിറങ്ങളെ മാറ്റിമറിക്കുന്നത് നിങ്ങളെ അയോഗ്യരാക്കിയേക്കാം )

5. വിഷയവുമായി ബന്ധമില്ലാത്ത ചിത്രങ്ങള്‍ പരിഗണിക്കുന്നതല്ല.

6. മല്‍സരചിത്രം അയക്കുന്ന ഇ-മെയിലില്‍ നിങ്ങളുടെ പേരും, നിങ്ങളുടെ ബ്ലോഗിന്റെ പേരും ഉള്‍പ്പെടുത്തുക.

7. ആദ്യം ലഭിക്കുന്ന ചിത്രങ്ങള്‍ ആദ്യം എന്ന നിലയിലായിരിക്കും ചിത്രങ്ങളുടെ ക്രമനമ്പര്‍‌ പ്രസിദ്ധീകരിക്കുന്നത്.

8. ഒരു വ്യക്തിയുടെ ഒരു ചിത്രം മാത്രമേ പരിഗണിക്കുകയുള്ളൂ.

9. മുന്‍ മല്‍സരത്തില്‍‌ നിന്ന് വ്യത്യസ്തമായി കാണികള്‍ക്ക് തങ്ങളുടെ ഇഷ്ട ചിത്രങ്ങള്‍‌
ഒന്നാം സ്ഥാനം -Entry No:
രണ്ടാം സ്ഥാനം -Entry No:
മൂന്നാം സ്ഥാനം -Entry No:
എന്ന ക്രമത്തില്‍‌ കമന്റായി രേഖപ്പെടുത്താവുന്നതാണ്‌,ഇതിലേയ്ക്ക് അനോണിമസ് കമന്റുകള്‍ പരിഗണിക്കുന്നതല്ല,ജഡ്ജസ് കമന്റ് ഉള്‍പ്പടെയുള്ള ഫലപ്രഖ്യാപനം വരെ കമന്റ് മോഡറേഷന്‍ ഏര്‍പ്പെടുത്തുന്നതായിരിക്കും.(പോള്‍ ഗാഡ്ജറ്റ് ഉണ്ടായിരിക്കുന്നതല്ല.)

10.ജഡ്ജസ് ഗ്രേഡിങ്ങ് താഴെ പറയുന്ന പ്രകാരത്തിലായിരിക്കും,

Grade A+ = 90 marks and above
Grade A = 80-90 marks
Grade B+ = 70-80 marks
Grade B = 50-70 marks
Grade C = Below 50 marks

മല്‍സര വിഷയവുമായി ചിത്രത്തിനുള്ള താദാത്മ്യം, ക്രിയേറ്റിവിറ്റി എന്നിവയ്ക്കാണ്‌ കൂടുതല്‍ വെയിറ്റേജ് ലഭിക്കുന്നത് കൂടാതെ കമ്പോസിഷന്‍ ,ലൈറ്റിങ്ങ് , ഫോക്കസ്/ഷാര്‍‌പ്പ്നെസ്സ് മുതലായ ടെക്നിക്കല്‍ കാര്യങ്ങള്‍‌ , പോസ്റ്റ് പ്രൊസസ്സിങ്ങ് ഇതെല്ലാം മാര്‍ക്ക് തീരുമാനിക്കുന്നതില്‍ ജഡ്ജസ് കണക്കിലെടുക്കുന്നതാണ്‌

11. ഓരോചിത്രങ്ങളേയും പറ്റി ജഡ്ജ് അദ്ദേഹത്തിന്റെ അഭിപ്രായം ചെറിയ ഒരു കുറിപ്പായി രേഖപ്പെടുത്തുന്നതായിരിക്കും. ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നതും ജഡ്ജ് ചെയ്യുന്നത് ഒരു പാനല്‍‌ അല്ല മറിച്ച് ഒരു വ്യക്തിയാണെന്നതും കണക്കിലെടുത്ത് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ ആ അഭിപ്രായങ്ങളെ കണക്കിലെടുക്കുക.

12. ഇതൊരു സൌഹൃദ മത്സരമായതിനാല്‍ സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല.

13. ചിത്രങ്ങള്‍ അയക്കേണ്ട വിലാസം mlphotoentries@gmail.com (ഈ ഐഡിയിലേക്ക് ലഭിക്കുന്ന ചിത്രങ്ങള്‍ മാത്രമേ മല്‍സരത്തിന് പരിഗണിക്കുകയുള്ളൂ.)

ഇത്തവണത്തെ മല്‍സരത്തിനുള്ള എന്‍‌ട്രികള്‍‌ ലഭിക്കേണ്ട അവസാനതിയതി ജൂൺ 23

മല്‍സരത്തിന്റെ ജഡ്ജ് " അപ്പു ആണ്‌.
മല്‍സരത്തിന്റെ കോ ഓര്‍‌ഡിനേറ്റര്‍‌ " ബിന്ദു കെ പി "

ആശംസകളോടെ,

18 comments:

പൈങ്ങോടന്‍ said...

കുട്ടികള്‍ എന്നു പറയുമ്പോള്‍, തീരെ ചെറിയ കുട്ടികളെയാണോ ഉദ്ദേശിച്ചത്? അതോ പത്തോ, പതിനഞ്ചോ വയസ്സുള്ളവരേയും കുട്ടികള്‍ ആയി പരിഗണിക്കുമോ?

Shijith V.P. said...
This comment has been removed by the author.
Appu Adyakshari said...

ഈ പൈങ്ങോടന്റെ ഒരു കാര്യം :-) ബൈജൂ, കിഡ്‌സ് എന്ന കാറ്റഗറിയിൽ വരാവുന്ന എല്ലാ കുട്ടികളും. ടീനേജിൽ ഉള്ളവർ അവരെ "കൊച്ചു കുട്ടി" എന്ന് വിളീക്കാൻ സമ്മതിക്കന്മെങ്കിൽ അയച്ചോളൂ.

Unknown said...

മനുഷ്യക്കുട്ടി തന്നെ ആവണമെന്ന് നിർബന്ധമുണ്ടോ??????????????????



(പടച്ചോനേ എവിടുന്നാ ഒന്നിനെ സംഘടിപ്പിക്കുക)

ശ്രീലാല്‍ said...

നല്ല തീം ... നല്ല ഫോട്ടോസ് ഉണ്ടാവട്ടെ എന്ന് പ്രതീക്ഷിക്കാം ....

കുഞ്ഞൻ said...

ശ്ശേ, മത്സരത്തിൽ പങ്കെടുക്കാമെന്നു വിചാരിച്ചപ്പോഴാണു സമ്മത പത്രം, ഈ സമ്മത പത്രം സ്കാൻ ചെയ്തെടുക്കാനുള്ള യാതൊരു ഉപാധിയും എനിക്കിവിടെയില്ല. പൂരിപ്പിച്ചയക്കാൻ പറ്റുന്ന രീതിയിൽ ഈ സമ്മത പത്രം ആക്കാമൊ..?

അലി said...

നല്ല വിഷയം...
ഇനി ക്യാമറ കണ്ടാൽ കുട്ടികൾ ഓടിയൊളിച്ചുതുടങ്ങും.!!

Rare Rose said...

ആ സമ്മതപത്രം :(

പൈങ്ങോടന്‍ said...

കുഞ്ഞന്‍‌ , സമ്മതപത്രം പൂരിപ്പിച്ചതിനുശേഷം അതിന്റെ ഒരു ഫോട്ടോ എടുത്താല്‍ സ്കാന്‍ ചെയ്തതിനു തുല്യം ആയില്ലേ.

ഈ സമ്മതപത്ര നിയമം കാരണം മത്സരത്തില്‍ നിന്നും പിന്മാറേണ്ടിവരുമെന്ന് തോന്നുന്നു. വഴിയില്‍ കാണുന്ന കുട്ടികളുടെ ഫോട്ടോയെടുത്തിട്ട് എങ്ങിനെ സമ്മത പത്രം ഒപ്പിക്കാനാ. ഞാന്‍ തന്നെ കള്ള ഒപ്പ് ഇട്ട് അയക്കേണ്ടിവരുമെന്ന് തോന്നുന്നു

Appu Adyakshari said...

കുഞ്ഞാ, സ്കാൻ ചെയ്യുന്നതിനു പകരം ഫോട്ടോ എടുത്താൽ മതി, പൈങ്ങോടൻ പറഞ്ഞതുപോലെ. പക്ഷേ സ്വന്തം കൊച്ചിന്റെ ഫോട്ടോ അയക്കുമ്പോൾ എന്തിനാണ് കുഞ്ഞാ സമ്മത പത്രം! "ഈ ഫോട്ടോയിൽ കാണുന്നത് എന്റെ കുട്ടിയുടെ ചിത്രമാണ് . അത് ഇന്റർനെറ്റിൽ പബ്ലിഷ് ചെയ്യുന്നത് എനിക്ക് സമ്മതമാണ്" എന്ന് ഫോട്ടോയോടൊപ്പം അയക്കുന്ന മെയിലിൽ എഴുതിയാൽ പോരേ?

ജെ പി വെട്ടിയാട്ടില്‍ said...

കഴിഞ്ഞ മത്സരങ്ങളില്‍ സമ്മാനം ലഭിച്ച് ചിത്രങ്ങള്‍ എവിടെ കാണാനാകും.

mini//മിനി said...

ഞാനൊരു അമ്മൂമ്മയാണ്; കൊച്ചുമകളുടെ ഫോട്ടോ അയക്കുമ്പോൾ എന്റെ മകളുടെ സമ്മതപത്രം ഒപ്പിട്ട് വാങ്ങണോ?

Photo Club said...

Post modified :-
നിങ്ങൾ അയച്ചുതരുന്ന ചിത്രങ്ങൾക്ക് മോഡൽറിലീസ് ഫോമുകൾ‌ ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് ഫോട്ടോഗ്രാഫറുടെ ചുമതലയാണ്. ഫോട്ടോക്ലബ്ബിനോ അതിന്റെ അണിയറ പ്രവർത്തകർക്കോ ഇതിനെ സംബന്ധിച്ച് യാതൊരുവിധത്തിലുള്ള ഉത്തരവാദിത്വങ്ങളും ഉണ്ടായിരിക്കുന്നതല്ല.

Disclaimer: Each photographer is responsible for obtaining and retaining of a model release (minor) form if that photograph requires a release. Either http://mlphotoclub.blogspot.com or it's administrators can never held responsible for it.

Photo Club said...

മോഡൽ റിലീസിനെപ്പറ്റി സംശയങ്ങൾ ചോദിച്ചവരുടെ സംശയങ്ങൾ തീർക്കുവാനും, മോഡൽ റിലീസ് ഫോം ഞങ്ങൾക്ക് അയച്ചു തരുവാൻ ബുദ്ധിമുട്ടെണ്ടെന്നു പറഞ്ഞവരുടെ സൗകര്യാർത്ഥവുമാണ് ഒരു ഭേദഗതി ഇതിൽ വരുത്തിയത്. ഈ മാറ്റം അനുസരിച്ച് മോഡൽ റിലീസ് ഫോം ഫോട്ടോക്ലബിനു അയച്ചു തരേണ്ട ആവശ്യമില്ല. ഫോട്ടോഗ്രാഫർ ഈ അനുമതി സംബന്ധിച്ച എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കുന്നു എന്നും ഫോട്ടോക്ലബിനോ അതിന്റെ അഡ്മിനിസ്ട്രേറ്റർക്കോ ഇതു സംബന്ധമായ ഉത്തരവാദിത്തങ്ങളില്ല എന്നുമാണ് ഈ ഭേദഗതിയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

Unknown said...

bale bheshh!

കുഞ്ഞൻ said...

മാറ്റം വരുത്തിയത് നല്ല കാര്യം..

ഇങ്ങിനെ ഒരു നിയമം എല്ലാ പടങ്ങൾക്കും ബാധകമാണൊ.? എന്തിനാണ് ഇങ്ങനെയൊരു നിയമം നടപ്പിൽ വരുത്തിയത്..? ഈ നിയമം മുമ്പ് ഉണ്ടായിരുന്നതാണൊ..? നാം മറ്റുള്ളവരുടെ പടങ്ങൾ മത്സരത്തിനയക്കുമ്പോൾ ഇത്തരം നിബന്ധനകൾ ഉണ്ടാകാറുണ്ടൊ(അന്താരാഷ്ട്ര തലത്തിലും ദേശീയ തലത്തിലും)

പിന്നെ എനിക്ക് പ്രിന്റർ ഇല്ല. പ്രിന്റർ കേടായി അത് മാറ്റാനായി ഹെഡ്ഡോഫീസീലേക്ക് അപേക്ഷിച്ചിട്ട് മാസം ഒന്നായി ഒരനക്കമില്ല, സൊ പൈങ്ങോടൻ പറഞ്ഞ വഴി പ്രായോഗികമല്ല, പിന്നെ അടുത്തെങ്ങും ആ സൈകര്യവുമില്ല.

Photo Club said...

കുഞ്ഞാ, മോഡൽ റിലീസ് എന്ന നിയമം ഫോട്ടോക്ലബ്ബിന്റെ പ്രവർത്തകർ ഉണ്ടാക്കിയതല്ല. ഇത്തരം നിയമങ്ങൾ പണ്ടെതന്നെ നിലവിലുള്ളതാണ്. കോപ്പി റൈറ്റ് നിയമങ്ങൾ പോലെ. ഒരു വ്യക്തിയുടെ ചിത്രം പ്രസിദ്ധീകരിക്കുന്നതിനു അവരുടെ അനുമതി ഫോട്ടോഗ്രാഫർ വാങ്ങിയീരിക്കണം. അഡ്വർട്ടൈസിംഗ് ഫീലിഡിൽ ജോലി ചെയ്യുന്നവരോടു ചോദിച്ചു നോക്കൂ. മോഡൽ ഒരു മൈനർ ആണെങ്കിൽ ആ കുട്ടിയുടെ രക്ഷകർത്താവിന്റെ അനുമതിവാങ്ങീയിരിക്കണം. ഇതുപോലെ ഒരു പ്രൈവറ്റ് പ്രോപ്പർട്ടിയുടെ ചിത്രത്തിനു പ്രോപ്പർട്ടി റിലീസ് പെർമിഷൻ ഉണ്ട്. (സ്മാരകങ്ങൾക്ക് ഇതു ബാധകമല്ല, എന്നാൽ ഒരാളുടെ വീടിന്റെ ചിത്രം, ഒരു കമ്പനിയുടെ ചിത്രം തുടങ്ങിയവ പ്രസിദ്ധീകരിക്കാൻ അനുമതി ആവശ്യമുണ്ട്). പലനിയമങ്ങളും നമുക്ക് അറിയില്ലെന്നേയുള്ളു, നമ്മുടെ നാട്ടിലെ സാഹചര്യങ്ങൾ അങ്ങനെയായതുകൊണ്ട്. എല്ലാ ഫോട്ടോഗ്രാഫി മത്സരങ്ങളിലും ഇങ്ങനെയുള്ള നിബന്ധനകൾ ഉണ്ട് - പ്രത്യേകിച്ചു വ്യക്തികളുടെ ചിത്രങ്ങൾ ഉൾപ്പെടുന്നെങ്കിൽ. ഇത്തരം നിയമങ്ങളെപ്പറ്റി ഫോട്ടോക്ലബ് അംഗങ്ങളെ മനസ്സിലാക്കുന്നതിനുകൂടീയാണ് ഈ മത്സരത്തിൽ ഇതു ഉൾപ്പെടുത്തിയതും.

Manoj മനോജ് said...

ഈ നിയമം ആദ്യം കണ്ണില്‍ പെട്ടത് ലാബിന്റെ ഫോട്ടോയെടുക്കുവാന്‍ യൂണിവേഴ്സിറ്റി ഫോട്ടോഗ്രാഫര്‍മാര്‍ വന്നപ്പോഴാണ്... കുട്ടികള്‍ (മൈനര്‍) മാത്രമല്ല വലിയവരും ഒപ്പിട്ട് കൊടുക്കണം എന്നും :) അത് കൊണ്ട് ഇപ്പോള്‍ പരിചയമില്ലാത്തവര്‍ ഫോട്ടോയില്‍ കയറാതെ നോക്കുകയാണ് :(