Friday, April 29, 2011

ഫോട്ടോഗ്രാഫി മത്സരം - 3

കൂട്ടുകാരേ,

മെയ്‌ മാസത്തെ മല്‍സരത്തിനായുള്ള വിഷയം " നിഴല്‍‌ (Shadow) " എന്നതാണ്‌.
നിഴൽ‌ (Shadow) പ്രധാന സബ്ജക്റ്റ് ആയി വരുന്ന അല്ലെങ്കില്‍‌ വസ്തുക്കളുടെ നിഴലുകള്‍‌ ഉള്‍പ്പെടുന്ന ചിത്രങ്ങളായിരിക്കണം മൽസരത്തിനയക്കേണ്ടത്, കണ്ണാടിയിലോ വെള്ളത്തിലോ ഉള്ള പ്രതിബിംബങ്ങളോ (Reflections) , നിഴല്‍‌ ചിത്രങ്ങള്‍‌ എന്ന് മലയാളത്തില്‍‌ ആലങ്കാരികമായി പറയപ്പെടുന്ന Silhouette ചിത്രങ്ങളോ അല്ല ഈ മല്‍സരത്തില്‍‌ ഉദ്ദേശിക്കുന്നതെന്ന് പ്രത്യേകം വ്യക്തമാക്കികൊള്ളട്ടെ.


മല്‍സര  നിബന്ധനകള്‍ താഴെ,

1. ബ്ലോഗില്‍‌ അല്ലെങ്കില്‍‌ മറ്റ് സോഷ്യല്‍‌ നെറ്റ് വര്‍ക്കിങ്ങ് സൈറ്റുകളില്‍‌ പ്രസിദ്ധീകരിക്കാത്ത ചിത്രങ്ങളായിരിക്കണം മല്‍സരത്തിനയക്കേണ്‍ടത്. (ഓരോ മല്‍സരത്തിലും ഫോട്ടോഗ്രാഫറുടെ ക്രിയേറ്റിവിറ്റിയും കഴിവും പരമാവധി ഉപയോഗിക്കുന്ന വിധത്തില്‍‌ പുതിയ ചിത്രങ്ങള്‍ക്കായി ശ്രമിക്കുന്നതിനും, ഫോട്ടോഗ്രാഫറുടെ ഐഡന്റിറ്റി വെളിപ്പെടാതിരിക്കുന്നതിനുമാണ്‌ ഈ നിബന്ധന , മല്‍സരത്തില്‍‌ പ്രസിദ്ധീകരിച്ച ചിത്രം ഇതിനുമുന്‍പ് എവിടേയെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ കാണികള്‍ക്ക് ഫോട്ടോയുടെ ലിങ്ക് ഉള്‍പ്പടെ മല്‍സരഫലം പ്രസിദ്ധീകരിക്കുന്ന തിയതിക്ക് മുന്‍പ് കമന്റിലൂടെ ഫോട്ടോക്ലബ്ബിനെ അറിയിക്കാവുന്നതാണ്‌, അങ്ങിനെയുള്ള ചിത്രങ്ങള്‍ മല്‍സരത്തില്‍‌ നിന്നു നീക്കം ചെയ്യുന്നതായിരിക്കും)

2. ഫോട്ടോകളില്‍ ഒരുതരത്തിലുള്ള വാട്ടര്‍മാര്‍ക്കുകളോ ബോര്‍‌ഡറുകളോ അനുവദിക്കുന്നതല്ല.

3. ചിത്രങ്ങളുടെ സൈസ് ലാന്റ്സ്കേപ്പ് ഫോർമാറ്റിലാണെങ്കിൽ‌ കുറഞ്ഞത് 1200 പിക്സൽസ് വീതി,   പോർട്രൈറ്റ് ഫോർമാറ്റിലാണെങ്കിൽ‌ കുറഞ്ഞത് 800 പിക്സല്‍സ് വീതി എങ്കിലും ഉണ്ടായിരിക്കണം.

4. ഒറീജിനല്‍‌ ചിത്രത്തെ തന്നെ മാറ്റിമറിക്കുന്ന രീതിയിലുള്ള റീടച്ചിങ്ങ് ചെയ്ത ചിത്രങ്ങള്‍ മത്സരത്തില്‍ ഉള്‍പ്പെടുത്തുകയില്ല.(പശ്ചാത്തലത്തിലുള്ള തീരെ ചെറിയ ഡിസ്റ്റ്റാക്ഷന്‍സ് ഒഴിവാക്കുന്നതിനും മറ്റും കുറഞ്ഞ രീതിയിലുള്ള റിടച്ചിങ്ങ് അനുവദനീയമാണെങ്കിലും ചിത്രത്തിനെ ആകമാനം മാറ്റുന്ന രീതിയില്‍ ബ്രഷ് ടൂള്‍‌ ഉപയോഗിച്ച് ബാഗ്രൗണ്ട് കറുപ്പിക്കുക, ക്ലോണിങ്ങ് / ലെയര്‍മാസ്ക് മുതലായ രീതികളിലൂടെ ഒറിജിനലായി ഇല്ലാത്ത വസ്തുക്കളെ കൂട്ടിച്ചേര്‍‌ക്കുക ഇവയെല്ലാം തീര്‍ച്ചയായും ഒഴിവാക്കുക.മല്‍സര വിഷയങ്ങള്‍ക്കനുയോജ്യമായി നിറങ്ങളെ അഡ്ജസ്റ്റ് ചെയ്യാമെങ്കിലും വിഷയം വളരെ ശ്രദ്ധാപൂര്‍‌വ്വം പഠിച്ചതിനു ശേഷം മാത്രം ഒരു തീരുമാനത്തിലെത്തുക.ഉദാഹരണത്തിന്‌ നിറങ്ങള്‍ വിഷയമായിട്ടുള്ള മല്‍സരത്തില്‍‌ ചിത്രത്തിലെ നിറങ്ങളെ മാറ്റിമറിക്കുന്നത് നിങ്ങളെ അയോഗ്യരാക്കിയേക്കാം )

5. വിഷയവുമായി ബന്ധമില്ലാത്ത ചിത്രങ്ങള്‍ പരിഗണിക്കുന്നതല്ല.

6. മല്‍സരചിത്രം അയക്കുന്ന ഇ-മെയിലില്‍ നിങ്ങളുടെ പേരും, നിങ്ങളുടെ ബ്ലോഗിന്റെ പേരും ഉള്‍പ്പെടുത്തുക.

7. ആദ്യം ലഭിക്കുന്ന ചിത്രങ്ങള്‍ ആദ്യം എന്ന നിലയിലായിരിക്കും ചിത്രങ്ങളുടെ ക്രമനമ്പര്‍‌ പ്രസിദ്ധീകരിക്കുന്നത്.

8. ഒരു വ്യക്തിയുടെ ഒരു ചിത്രം മാത്രമേ പരിഗണിക്കുകയുള്ളൂ.

9. മുന്‍ മല്‍സരത്തില്‍‌ നിന്ന് വ്യത്യസ്തമായി കാണികള്‍ക്ക് തങ്ങളുടെ ഇഷ്ട ചിത്രങ്ങള്‍‌ 
ഒന്നാം സ്ഥാനം -Entry No:
രണ്ടാം സ്ഥാനം -Entry No:
മൂന്നാം സ്ഥാനം -Entry No:
എന്ന ക്രമത്തില്‍‌ കമന്റായി രേഖപ്പെടുത്താവുന്നതാണ്‌,ഇതിലേയ്ക്ക് അനോണിമസ് കമന്റുകള്‍ പരിഗണിക്കുന്നതല്ല,ജഡ്ജസ് കമന്റ് ഉള്‍പ്പടെയുള്ള ഫലപ്രഖ്യാപനം വരെ കമന്റ് മോഡറേഷന്‍ ഏര്‍പ്പെടുത്തുന്നതായിരിക്കും.(പോള്‍ ഗാഡ്ജറ്റ് ഉണ്ടായിരിക്കുന്നതല്ല.)

10.ജഡ്ജസ് ഗ്രേഡിങ്ങ് താഴെ പറയുന്ന പ്രകാരത്തിലായിരിക്കും,

Grade A+ = 90 marks and above
Grade A = 80-90 marks
Grade B+ = 70-80 marks
Grade B = 50-70 marks
Grade C = Below 50 marks

മല്‍സര വിഷയവുമായി ചിത്രത്തിനുള്ള താദാത്മ്യം, ക്രിയേറ്റിവിറ്റി എന്നിവയ്ക്കാണ്‌ കൂടുതല്‍ വെയിറ്റേജ് ലഭിക്കുന്നത് കൂടാതെ കമ്പോസിഷന്‍ ,ലൈറ്റിങ്ങ് , ഫോക്കസ്/ഷാര്‍‌പ്പ്നെസ്സ് മുതലായ ടെക്നിക്കല്‍ കാര്യങ്ങള്‍‌ , പോസ്റ്റ് പ്രൊസസ്സിങ്ങ് ഇതെല്ലാം മാര്‍ക്ക് തീരുമാനിക്കുന്നതില്‍ ജഡ്ജസ് കണക്കിലെടുക്കുന്നതാണ്‌

11. ഓരോചിത്രങ്ങളേയും പറ്റി ജഡ്ജ് അദ്ദേഹത്തിന്റെ അഭിപ്രായം ചെറിയ ഒരു കുറിപ്പായി രേഖപ്പെടുത്തുന്നതായിരിക്കും. ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നതും ജഡ്ജ് ചെയ്യുന്നത് ഒരു പാനല്‍‌ അല്ല മറിച്ച് ഒരു വ്യക്തിയാണെന്നതും കണക്കിലെടുത്ത് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ ആ അഭിപ്രായങ്ങളെ കണക്കിലെടുക്കുക.

12. ഇതൊരു സൌഹൃദ മത്സരമായതിനാല്‍ സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല.

13. ചിത്രങ്ങള്‍ അയക്കേണ്ട വിലാസം mlphotoentries@gmail.com (ഈ ഐഡിയിലേക്ക് ലഭിക്കുന്ന ചിത്രങ്ങള്‍ മാത്രമേ മല്‍സരത്തിന് പരിഗണിക്കുകയുള്ളൂ.)

ഇത്തവണത്തെ മല്‍സരത്തിനുള്ള എന്‍‌ട്രികള്‍‌ ലഭിക്കേണ്ട അവസാനതിയതി മെയ് -15

മെയ് മാസത്തിലെ മല്‍സരത്തിന്റെ ജഡ്ജ് " സുനില്‍‌ വാര്യര്‍‌ " ആണ്‌.
മല്‍സരത്തിന്റെ കോ ഓര്‍‌ഡിനേറ്റര്‍‌ " ബിന്ദു കെ പി "

ആശംസകളോടെ,

14 comments:

ABDULLA JASIM IBRAHIM said...

ആകെ കുഴപ്പിക്കുന്ന വിഷയമാണാല്ലോ............

സാജിദ് കെ.എ said...

നിഴല്‍ മാത്രമാണോ? നിഴല്‍ ചിത്രങ്ങള്‍ പറ്റുമോ?

Prasanth Iranikulam said...

സാജിദ് പറഞ്ഞത് വ്യക്തമായി മനസ്സിലായില്ല എങ്കിലും തീർച്ചയായും വെറും "നിഴൽ" മാത്രമല്ല, നിഴൽ‌ , എന്തിന്റെ നിഴൽ‌ ആണോ ആ സബ്ജക്റ്റ്, നിഴൽ ഉൾപ്പെടുന്ന ചുറ്റുപാടുകൾ‌ , കഥകൾ‌ ....അങ്ങിനെ എല്ലാം. Reflections (പ്രതിബിംബം) ഒഴികെ..
ഞാൻ‌ കണ്ട ചില ഉദാഹരണങ്ങൾ‌,
ഒന്ന്
രണ്ട്
മൂന്ന്
നാല്
അഞ്ച്
ആറ്

സാജിദ് കെ.എ said...

ഞാന്‍ ഉദ്ദേശിച്ചത് ഇതുപോലുള്ള ചിത്രങ്ങളാണ്. നിഴല്‍ രൂപങ്ങളായി മാത്രം കാണുന്നവ.

പൈങ്ങോടന്‍ said...

സാജിദ്, അതു നിഴല്‍ ചിത്രം അല്ലല്ലോ, ഇത് silhouette അല്ലേ. നിഴലില്‍ സബ്ജക്റ്റ് ഉണ്ടാവില്ലല്ലോ, silhouette ല്‍ സബ്ജക്റ്റ് ഉണ്ടാവും . സാജിദിന്റെ ഉദാഹരണംചിത്രത്തില്‍ ആ മരം അല്ലേ സബ്ജക്റ്റ് , ആ മരത്തിന്റെ നിഴല്‍ അല്ലല്ലോ, അപ്പോ അതു നിഴല്‍ചിത്രം ആവുമോ

അലി said...

ഒരു നിഴൽ കിട്ടിയിരുന്നെങ്കിൽ...!

Jimmy said...

Silhouette എന്നാല്‍

നിഴല്‍ച്ചിത്രം
നിഴല്‍ ചിത്രം വരയ്‌ക്കുക
ഛായാരൂപം
നിഴല്‍ വീഴുക
കറുത്ത നിഴല്‍രൂപം
ഛായാ രൂപം

ഇതൊക്കെയല്ലേ അര്‍ഥം..??

ഏതൊക്കെ രീതിയിലുള്ള ചിത്രങ്ങള്‍ പറ്റുമെന്നുള്ള ഒരു ക്ലാരിഫിക്കേഷന്‍ ഉണ്ടെങ്കില്‍ നന്നായിരിക്കുമെന്ന് തോന്നുന്നു. സാജിദിന്റെ ലിങ്കില്‍ ഉള്ളതും നിഴല്‍ച്ചിത്രം തന്നെ...

Prasanth Iranikulam said...

silhouette ചിത്രങ്ങളെ "നിഴല്‍‌ ചിത്രങ്ങള്‍‌" എന്ന് മലയാളത്തില്‍‌ ആലങ്കാരികമായി പറയപ്പെടുന്നതാണ്‌ ഈ കണ്‍ഫ്യൂഷന്‌ കാരണമെന്ന് തോന്നുന്നു. silhouette ചിത്രങ്ങളില്‍‌ പലപ്പോഴും നിഴലുകള്‍‌ ഉണ്ടാകാറില്ല , മറിച്ച് അതില്‍‌ ശക്തമായ പ്രകാശസ്രോതസ്സിന്‌ അഭിമുഖമായി നിന്ന് പ്രകാശസ്രോതസ്സിനും ക്യാമറക്കും ഇടയില്‍‌ വരുന്ന വസ്തുക്കളെ ഇരുണ്ട രൂപങ്ങളാക്കി മാറ്റുകയാണ്‌ ചെയ്യുന്നത്. Shadow അല്ലെങ്കില്‍‌ നിഴല്‍ എന്നത് പ്രകാശരശ്മികള്‍ക്കും ഏതെങ്കിലും പ്രതലത്തിനുമിടയില്‍ ഒരു സുതാര്യമല്ലാത്ത വസ്തു വരുമ്പോള്‍ രൂപപ്പെടുന്ന ഇരുണ്ട ഭാഗമാണ്‌

silhouette
#the dark shape and outline of someone or something visible in restricted light against a brighter background.
#a representation of someone or something showing the shape and outline only, typically coloured in solid black.
Shadow
#a dark area or shape produced by a body coming between rays of light and a surface

കഴിയുമെങ്കില്‍‌ Shadow photography യെക്കുറിച്ച് ഒരു പോസ്റ്റിടാന്‍‌ ശ്രമിക്കാം. silhouette,Reflection ഈ വിഷയങ്ങളെല്ലാം ഭാവിയില്‍‌ നമുക്ക് പരിഗണിക്കാവുന്നതേയുള്ളൂ. ഇത്തവണത്തെ മല്‍സരത്തില്‍‌ നിഴലുകള്‍‌ ഉള്‍പ്പെടുന്ന അല്ലെങ്കില്‍‌ നിഴലുകള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ചിത്രങ്ങളാണ്‌ അയക്കേണ്ടത്.

Prasanth Iranikulam said...

Shadow photography എന്ന് ഗൂഗിള്‍ ചിത്രങ്ങളില്‍ അല്ലെങ്കില്‍ ഫ്ലിക്കറില്‍‌ ഒന്നു പരതി നോക്കൂ അനവധി ഉദാഹരണങ്ങള്‍‌ ലഭിക്കും.

സന്ദീപ് കളപ്പുരയ്ക്കല്‍ said...

നിഴല്‍ ചിത്രം....ഇന്നു മുതല്‍ ശ്രമം തുടങ്ങാം

Jimmy said...

Thanks for the clarification Prasanth..

പൈങ്ങോടന്‍ said...

ഒരു സംശയം
മുന്‍പ് പ്രസിദ്ധീകരിക്കാത്ത ചിത്രങ്ങള്‍ ആയിരിക്കണം എന്നു പറയുന്നുണ്ടല്ലോ. ഞാന്‍ ഒരു പരിപാടിക്കിടയില്‍ 20 ചിത്രങ്ങള്‍ എടുത്തു. അതില്‍ ഒരു ചിത്രം ഞാന്‍ ഫ്ലിക്കറില്‍ അപ്‌ലോഡ് ചെയ്തു. ബാക്കി 19 ചിത്രങ്ങള്‍ എവിടേയും അപ്‌ലോഡ് ചെയ്തിട്ടുമില്ല. ഈ പ്രസിദ്ധീകരിക്കാത്ത 19 ചിത്രങ്ങളില്‍ നിന്ന് ഏതെങ്കിലും ഒന്ന് എനിക്ക് മത്സരത്തിനു അയക്കാന്‍ പറ്റുമോ?

അപ്പു said...

പൈങ്ങോടൻ ചോദിച്ച ചോദ്യത്തിന്റെ ഉത്തരം പറഞ്ഞത് വീണ്ടും അവ്യക്തതയുണ്ടാക്കുന്നു എന്ന് ചിലർ സുഹൃത്തുക്കൾ ചൂണ്ടിക്കാണിച്ചതിനാൽ ഒന്നുകൂടി പരത്തിപ്പറയട്ടെ :-) മത്സര നിബന്ധനകളിൽ ഒന്നാമത്തേതിന്റെ ഉദ്ദേശം ഒരു മത്സര ചിത്രം കണ്ടാൽ, ഈ മത്സരത്തിലെ ജഡ്ജിനോ, മത്സരചിത്രങ്ങൾക്ക് വോട്ട് ചെയ്യുന്നവർക്കോ, ആ ചിത്രം എടുത്തതും അയച്ചതും ആരാണെന്ന് മനസ്സിലാകരുത് എന്നതുമാത്രമാണ്. വാട്ടർമാർക്കുകൾ പാടില്ല എന്നു പറഞ്ഞതും ഇതേ ഉദ്ദേശത്തിൽ തന്നെയാണ്. മറ്റൊരു ഉദ്ദേശമുള്ളത് ഈ ഫോട്ടോ മത്സരങ്ങളീൽ പങ്കെടുക്കുന്നവർ ടിപ്പുകൾ വായിച്ച ശേഷം കുറേക്കൂടി ക്രിയേറ്റീവ് ആയി ഒരു ചിത്രം എടുക്കട്ടെ എന്നതുമാണ്. ഇതൊരു സൌഹൃദമത്സരം മാത്രമാണല്ലോ - സമ്മാനങ്ങളുമില്ല. അതുകൊണ്ട് ഒന്നാമത്തെ നിബന്ധനയെ ആ ഒരു അർത്ഥത്തിൽ മാത്രം കാണൂ‍ ബൈജൂ.. ! അത്ര സ്ട്രിക്റ്റാവേണ്ട കാര്യമില്ലല്ലോ..

പൈങ്ങോടന്‍ said...

മനസ്സിലായി അപ്പു
പുതിയ ചിത്രം എടുത്തു അയക്കണം എന്നുതന്നെയാണ് എന്റെ ആഗ്രഹവും. പക്ഷെ ഇപ്പോള്‍ ജോലിത്തിരക്കുമൂലം സമയം ശരിക്കും കിട്ടുന്നില്ല. അതുകൊണ്ട് പുതിയ ചിത്രം എടുക്കാന്‍ പറ്റിയില്ലെങ്കില്‍ പഴയ സ്റ്റോക്കില്‍ നിന്നും ഒരെണ്ണം എടുത്തു അയക്കാമെന്നു കരുതിയത്.
പുതിയ ഒരു നിഴല്‍ കിട്ടുമോ എന്ന് നോക്കട്ടെ :)