Wednesday, February 16, 2011

ഫോട്ടോഷോപ്പ് പാഠങ്ങൾ പുനരാരംഭിക്കുന്നു

സ്നേഹിതരേ,  

ഫോട്ടോക്ലബ്ബിൽ നമ്മൾ ആരംഭിച്ച് തുടക്കത്തിലേ മുടങ്ങിപ്പോയ ഒരു പംക്തിയുണ്ട് - ഫോട്ടോഷോപ്പ് പാഠങ്ങൾ. ഇത് ഏറ്റെടുത്തുനടത്തുവാൻ ആരെങ്കിലും തയാറുണ്ടോ എന്ന് ‘ഫോട്ടോക്ലബ്ബിന്റെ ഭാവിപ്രവർത്തനങ്ങൾ’ എന്ന പോസ്റ്റിൽ ഞങ്ങൾ ചോദിച്ചതിനു മറുപടിയായി അറിയാവുന്ന ഗ്രാഫിക്സ് വിദഗ്ദ്ധരാരും കടന്നുവന്നില്ല.  എങ്കിൽ ആ പോസ്റ്റിൽ  ‘മധുസൂദനൻ പേരടി‘ എന്ന ബ്ലോഗർ ഞങ്ങളുടെ ഇ-മെയിൽ വിലാസം ആവശ്യപ്പെട്ടുകൊണ്ട് ഒരു കമന്റ് ഇട്ടിരുന്നു. അതിന്റെ മറുപടി അന്വേഷിച്ചു പോയ ഞങ്ങൾക്ക് ലഭിച്ചത് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സർപ്രൈസ് ആയിരുന്നു. ഫോട്ടോഷോപ്പിന്റെ മുടങ്ങിയ പാഠങ്ങൾ തുടർന്നുനടത്തുവാൻ തയ്യാറായി ഒരു ഗ്രാഫിക്സ് ഡിസൈനർ എത്തിയിരിക്കുന്നു. ഒപ്പം സാമ്പിൾ ആയി അദ്ദേഹം തയ്യാറാക്കിയ ഒരു പാഠഭാഗവും! ബാംഗ്ലൂരിൽ ഗ്രാഫിക്സ് ഡിസൈനറായി ജോലി ചെയ്യുന്ന മധു, പക്ഷേ ബ്ലോഗിൽ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ കവിതയും കഥയുമാണ്. ഒരു ഫോട്ടോബ്ലോഗ്  അദ്ദേഹത്തിന്റേതായി ബ്ലോഗിൽ ഇല്ല. പക്ഷേ അദ്ദേഹത്തിന്റെ ഫ്ലിക്കർ  പേജിൽ അദ്ദേഹം എടുത്ത ഫോട്ടോകൾ നിങ്ങൾക്ക് കാണാം. ലിങ്ക് ഇവിടെ.   പ്രഗത്ഭനായ ഒരു അദ്ധ്യാപകന്റെ രീതിയിലുള്ള ഇദ്ദേഹത്തിന്റെ വിവരണ ശൈലി എല്ലാവർക്കും ഇഷ്ടമാകും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. മധുവിനെ ഫോട്ടോക്ലബ്ബിലേക്ക് സ്വാഗതം ചെയ്യുന്നതോടൊപ്പം അദ്ദേഹം എഴുതുന്ന ഫോട്ടോഷോപ്പ് പാഠങ്ങൾ രണ്ടുദിവസത്തിനുള്ളിൽ    പ്രസിദ്ധീകരിച്ചുതുടങ്ങുന്നതാണ് എന്ന സന്തോഷവാർത്തകൂടി അറിയിക്കട്ടെ. ഫോട്ടോഷോപ്പ് എന്ന പാരാവാരം മുഴുവൻ കുടിച്ചു തീർക്കുവാനുള്ള ഒരു സംരംഭമല്ലിത്. ഇമേജ് എഡിറ്റിംഗിനുവേണ്ടി ഫോട്ടോഷോപ്പിനെ എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താം എന്നാണ് പ്രധാനമായും മധു നമുക്ക് കാണിച്ചു തരുന്നത്.  

ആശംസകളോടെ 
അപ്പു & പ്രശാന്ത്

15 comments:

രഘു said...

കാത്തിരുന്ന വാര്‍ത്ത!
ശിഷ്യന്മാര്‍ റെഡി. ഫസ്റ്റ് ബെല്ലടിച്ചു... ക്ലാസ് തുടങ്ങിക്കോളൂ.
ഹാജറൊക്കെ ക്ലാസിന്റെ അവസാനം വിളിക്കാം ന്നേ :)

Pied Piper said...

ഒരുപാടൊരുപാട് സന്തോഷം പ്രശാന്ത് & അപ്പുമാഷേ....!!!

അങ്ങെയുടെ ഇഛാശക്തി എല്ലാറ്റിനും മുകളില്‍ ....
നമ്മുടെ ഫോട്ടോക്ലബ് മലയാളത്തിലെ ഒന്നാംതരം റഫറന്‍സ് മേഖലയാകും..

ഇതുനോക്കൂ ജൂസായുടെ ഫോട്ടോ വെബ് സൈറ്റ്..

http://www.juzaphoto.com/eng/biography.htm

കൊച്ചുവര്‍ത്തമാനം പറയാന്‍ ഫോട്ടോക്ലബ്ബില്‍ വേറെ ഇടമില്ല്യാത്തതുകൊണ്ടാണ്..

ഈ ലിങ്ക് എവിടെ പോസ്റ്റുന്നത് ..

കൂട്ടുകാര്‍ക്ക് ജ്ജൂസായെ ഇഷ്ടമാകും എന്നുകരുതുന്നു ..

ഏറ്റവും മികച്ചത് കണ്ട് അതിനൊപ്പമെത്താണ്‍ നോക്കണം നമുക്ക്...

നന്ദി

Pied Piper said...
This comment has been removed by the author.
അലി said...

ഫോട്ടോഷോപ്പ് പാഠങ്ങൾ തുടരുന്നു എന്നറിഞ്ഞതിൽ സന്തോഷം..

@ Pied Piper
നന്ദി.. ഈ ലിങ്കിന്.

Anonymous said...

"ഫോട്ടോഷോപ്പ് പോയിട്ട് ഫോട്ടോപോലും അദ്ദേഹത്തിന്റേതായി ബ്ലോഗിൽ ഇല്ല"

:)

My photos are here!

http://www.flickr.com/photos/35178781@N00/

Appu Adyakshari said...

മധൂ ഫ്ലിക്കർ ലിങ്കിനു നന്ദി.. അത് പോസ്റ്റിൽ ചേർത്തിട്ടുണ്ട്. :-)

ബിച്ചു said...

@ മധു .. അപ്പൊ സാറ് പുലി ആയിരുന്നല്ലേ ( കട : രാജമാണിക്യം )

ഒരു പാവം student ..

Naushu said...

സന്തോഷമുള്ള കാര്യം....
അഭിനന്ദനങ്ങള്‍...

Jasy kasiM said...

:)..santhosham!!

Renjith Kumar CR said...

കുറച്ചു നാളായി മുടങ്ങി കിടന്നിരുന്ന സംരംഭം തുടരുന്നു എന്നറിഞ്ഞതില്‍ സന്തോഷം

എഷ്വിൻ ഫ്രാൻസീസ് | ashwin francis said...

ഈ പോസ്റ്റുകള്‍ തുടരുന്നതില്‍ മറ്റു പലരെയും പോലെ ഞാനും സന്തോഷിക്കുന്നു....

Unknown said...

ഫോട്ടോയിലെ ആവശ്യമില്ലാത്ത ഭാഗം ക്രോപ് ചെയ്യണം എന്ന് വായിച്ചിട്ടുണ്ട്. എന്നാലും ചതുരത്തിലല്ലാതെ ക്രോപ്പ് ചെയ്യുന്നതിന്റെ സാധ്യതകളെ പറ്റി ചിന്തിച്ചിരുന്നില്ല. ഇതൊരു നല്ല ആശയമാണ്. :-)

ഇതിനെ പറ്റി - ക്രോപ്പിംഗിലൂടെ ഫോട്ടോ മനോഹരമാക്കുന്നതിനെ പറ്റി ഫോട്ടോ ക്രിട്ടിക്/ഫോട്ടോഷോപ്പ് ടിപ്സ് എന്നിവയില്‍ ഒരു പോസ്റ്റ് ഇടാമോ?

ഉദാഹരണത്തിനു എന്റെ ഒരു ഫോട്ടോയില്‍ ബാക്ക്ഗ്രണ്ട് മായ്ക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ അത് എങ്ങനെ ക്രോപ്പ് ചെയ്യണമെന്നറിയില്ല. ഇതിനെ പറ്റി ഒരു പോസ്റ്റ് പ്രതീക്ഷിക്കുന്നു

Unknown said...

http://photoelectra.blogspot.com/2011/02/blog-post_25.html

ഈ ഫോട്ടോ ആണ് മേല്‍കമന്റില്‍ ഉദ്ദേശിച്ചത്. ഇതിനെ എങ്ങനെ ഒക്കെ ക്രോപ്പ് ചെയ്തിട്ടും ഡിസ്ട്രാക്ടിംഗ് ബാക് ഗ്രൌണ്ട് കളയാന്‍ സാധിക്കുന്നില്ല. :-(

Appu Adyakshari said...

അരുൺ, ക്രോപ്പ് എന്നാൽ എന്താണെന്നതിൽ ഒരല്പം തെറ്റിദ്ധാരണയുണ്ട് എന്നു തോന്നുന്നു. ക്രോപ്പ് ചെയ്യുക എന്നുപറഞ്ഞാൽ ഫോട്ടോയുടെ ഏതെങ്കിലും ഭാഗത്തുനിന്ന് ഡിസ്ട്രാക്ഷനുകളെ മുറിച്ചു മാറ്റുക എന്നല്ല അർത്ഥം. ഫോട്ടോയിൽ നിന്ന് ആവശ്യമുള്ള ഭാഗങ്ങളെ മാത്രം മുറിച്ച് എടുക്കുക എന്നതാണ് പൊതുവായി പറഞ്ഞാൽ അവിടെ ഉദ്ദേശിക്കുന്നത് - പലപ്പോഴും ഫോട്ടോയുടെ ഒറിജിനൽ ആസ്‌പ്ക്റ്റ് റേഷ്യോ നിലനിർത്തിക്കൊണ്ടുതന്നെ (നീളം : വീതി അനുപാതം)ക്രോപ്പ് ചെയ്യാം. അരുണിന്റെ ഈ ചിത്രത്തിൽ ഡിസ്ട്രാക്ഷൻ ഒഴിവാക്കാനായി ഈ രീതിയിലുള്ള ക്രോപ്പ് വഴി സാധിക്കില്ല.. ഇവിടെ ഉപയോഗിക്കാവുന്ന ടെക്നിക്കുകൾ ഫോട്ടോഷോപ്പിൽ വേറേ അനവധിയുണ്ട്. ബാക്ഗ്രൌണ്ടിനെ ബ്ലർ ചെയ്യുക എന്നതാണ് ഒരു വഴി. ഇവിടെ നോക്കൂ. പൂവിനെ സെലക്റ്റ് ചെയ്തിട്ട് ബാക്കിയുള്ള ഭാഗങ്ങൾ ലെൻസ് ബ്ലർ വഴി സോഫ്റ്റ് ആക്കിയിരിക്കുന്നു. പക്ഷേ ഇത്രയും ചെയ്തിട്ടും ചിത്രം നന്നാവാത്തത് കമ്പോസിഷന്റെ പ്രത്യേകതകൊണ്ടാണ്.

Unknown said...

താങ്ക്സ് അപ്പുവേട്ടാ.

പൂവിനെ സെലക്ട് ചെയ്യുന്നത് ലാസ്സോ ടൂള്‍ ഉപയോഗിച്ചല്ലെ?

@അലി, താങ്ക്സ് :-)