Saturday, February 26, 2011

ഫോട്ടോഗ്രാഫി മത്സരം - 1

കൂട്ടുകാരേ,

ഫോട്ടോക്ലബ്ബിന്റെ ഇനിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ മാസവും ഓരോ ഫോട്ടോഗ്രാഫി സൌഹൃദ മത്സരം സംഘടിപ്പിക്കുന്നു. ഏതെങ്കിലും ഒരു വിഷയത്തെ അടിസ്ഥാനമാക്കി ഒരു മത്സരമായിരിക്കും ഓരോ മാസവും നടത്തുന്നത്. ഒരു ജഡ്ജിനെ ആദ്യം തന്നെ തീരുമാനിക്കും. എൻ‌ട്രികൾ സമർപ്പിക്കുവാനുള്ള അവസാനദിവസത്തിനു ശേഷം, അതുവരെലഭിച്ച എൻ‌ട്രികൾ ഫോട്ടോക്ലബ്ബിൽ പ്രസിദ്ധീകരിക്കുന്നതാണ്. ഓരോ ചിത്രത്തെപ്പറ്റിയും ജഡ്ജ് തന്റെ അഭിപ്രായം രേഖപ്പെടുത്തുകയും 1 - 10 വരെ പോയിന്റുകൾ നൽകുകയും ചെയ്യുന്നതാണ്. ക്രിയേറ്റിവിറ്റിക്കായിരിക്കും ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുക എന്നകാര്യം മത്സരാർത്ഥികളെ ഓർമ്മിപ്പിക്കട്ടെ. വെറുതേ എടുത്ത പോയിന്റ് ആന്റ് ഷൂട്ട്  രീതിയിലുള്ള ചിത്രങ്ങളേക്കാൾ  (പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകൊണ്ട് എടുത്ത എന്ന് തെറ്റിദ്ധരിക്കരുതേ)  വെയിറ്റേജ് ശ്രദ്ധയോടെ എടുത്ത ചിത്രങ്ങൾക്കായിരിക്കും എന്നുസാരം.  വായനക്കാർക്കും കമന്റു വഴി ഇഷ്ടപ്പെട്ട മൂന്നു ചിത്രങ്ങൾ (ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ) തെരഞ്ഞെടുക്കാം.  മത്സരാവസാനം ജഡ്ജസ് ചോയിസ് - 1, 2. 3  വായനക്കാരുടെ ചോയിസ് 1, 2, 3 എന്നിങ്ങനെ ഫലപ്രഖ്യാപനം നടത്തും. ഇതൊരു സൌഹൃദ മത്സരമായതിനാൽ സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതല്ല !

മാർച്ച് മാസത്തെ മത്സരത്തിനായുള്ള വിഷയം “ചുവപ്പ്” എന്നതാണ്. ചുവപ്പുനിറവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ നിങ്ങൾക്ക് അയക്കാം.  ചിത്രങ്ങൾ നിങ്ങളുടെ ഫോട്ടോബ്ലോഗിൽ ഇതിനോടകം പ്രസിദ്ധീകരിച്ചതോ അല്ലാത്തതോ ആവാം (ആദ്യമത്സരത്തിനു മാത്രമാണ് ഈ ഇളവ്, ഇനിയുള്ള മത്സരങ്ങളിൽ പ്രസിദ്ധീകരിച്ച ചിത്രങ്ങൾ അനുവദിക്കില്ല).  ചിത്രങ്ങളുടെ സൈസ് കുറഞ്ഞത് 1200 x 800 പിക്സൽ എങ്കിലും ആകുവാൻ ശ്രദ്ധിക്കുക.

POST PROCESSING അടിസ്ഥാനപരമായ ടൂളുകൾ മാത്രമേ പാടുള്ളൂ  - ലെവൽ, ബ്രൈറ്റ്‌നെസ്, നിറങ്ങൾ എന്നിവയുടെ കറക്ഷൻ,  ക്രോപ്പിംഗ് തുടങ്ങിയവ.  ഒറീജിനൽ ചിത്രത്തെ തന്നെ മാറ്റിമറിക്കുന്ന രീതിയിലുള്ള പോസ്റ്റ് പ്രോസസിംഗ് ചെയ്ത് ചിത്രങ്ങൾ മത്സരത്തിൽ ഉൾപ്പെടുത്തുകയില്ല.

അയക്കേണ്ട വിലാസം mlphotoentries@gmail.com. മാർച്ച് മാസത്തിലെ മത്സരത്തിന്റെ ജഡ്ജ് പ്രശാന്ത് ഐരാണിക്കുളം ആയിരിക്കും.  മത്സരം കോർഡിനേറ്റ് ചെയ്യുന്നത് ബിക്കിയും ബിന്ദുവും.

അപ്പോൾ ആരംഭിക്കാം അല്ലേ ..!! എൻ‌ട്രികൾ ലഭിക്കേണ്ട അവസാനതീയതി മാർച്ച് 15. 

36 comments:

ശ്രീലാല്‍ said...

നല്ല പരിപാടി.

ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ചിത്രങ്ങള്‍ അപ്പോള്‍ അയക്കാന്‍ പറ്റില്ല അല്ലെ ?

NPT said...

നല്ല സംരംഭം........പടം മെയില്‍ അറ്റാച്ച് ചെയ്തു അയച്ചാ മതിയൊ?

ആഷ | Asha said...

ശ്രീലാലിന്റെ അതേ ചോദ്യം എനിക്കും. ബ്ലോഗിലിട്ടതു പറ്റൂല്ലേ?

Rakesh R (വേദവ്യാസൻ) said...

ശരി :)

Naushu said...

നല്ല സംരംഭം ...

Appu Adyakshari said...

ഓക്കെ. ഇത് ആദ്യ മത്സരമായതിനാൽ ബ്ലോഗിൽ ഇതിനോടകം പ്രസിദ്ധീകരിച്ചതും അയക്കാം എന്നൊരു ഭേദഗതി വരുത്തുന്നു. മെയിൽ അറ്റാച്ച്മെന്റായി അയച്ചുതന്നാൽ മതി ചിത്രങ്ങൾ.

അലി said...

നല്ല സം‍രംഭം.
ഒരു ചുവന്ന ചിത്രം അയക്കാം.

sUnIL said...

ഇതുവരെ പോസ്റ്റ് ചെയ്യാത്ത ചിത്രങ്ങൾ വേണമെന്നാണ്‌ എന്റെ അഭിപ്രായം. അത് മത്സരം കൂടുതൽ ക്രിയേറ്റീവ് ആക്കും എന്നു തോന്നുന്നു.

അലി said...

സുനിലിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. ഇതുവരെ പോസ്റ്റ് ചെയ്യാത്ത ചിത്രങ്ങളാവും നല്ലത്.

Prasanth Iranikulam said...

സുനില്‍‌ , അലി,
ഫോട്ടോഗ്രാഫേര്‍സിനെ കൂടുതല്‍‌ ക്രിയേറ്റീവ് ആക്കുക, വിവിധ സബ്ജക്റ്റുകളുടെ കൂടുതല്‍ വൈവിധ്യമാര്‍ന്ന ചിത്രങ്ങളെടുക്കാന്‍ പ്രേരിപ്പിക്കുക ഇതൊക്കെതന്നെയാണ്‌ ഇങ്ങനെയൊരു സം‌രംഭം തുടങ്ങാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. പോസ്റ്റില്‍‌ അപ്ഡേറ്റ് ചെയ്ത പോലെ ഇത് തുടക്കത്തില്‍‌ ഉള്ള ഒരിളവ് മാത്രം...ഫോട്ടോഗ്രാഫേഴ്സില്‍‌ നിന്ന് കൂടുതല്‍ സഹകരണവും താല്പര്യവും ഉണ്ടാവുകയാണെങ്കില്‍ കൂടുതല്‍ പുതുമകള്‍ നമുക്കുള്‍പ്പെടുത്താം..

mini//മിനി said...

ക്യാമറയുമെടുത്ത് ഞാനിതാ പുറപ്പെടുകയായി, ചുവപ്പ് തേടി,,,

പൈങ്ങോടന്‍ said...

ഇതു കൊള്ളാം.
ഇപ്പോള്‍ തന്നെ ഫോട്ടോ അയച്ചേക്കാം.

kambarRm said...

ഉം..നടക്കട്ടെ,
ആശംസകൾ

Anonymous said...

ഇതു കൊള്ളാം,ഞാന്‍ തയ്യാര്‍
സംഘാടകര്‍ക്ക് അഭിനന്ദനം .......

shaji said...

ഇതു കൊള്ളാം,ഞാന്‍ തയ്യാര്‍
സംഘാടകര്‍ക്ക് അഭിനന്ദനം .......

Appu Adyakshari said...

ഒരു അപ്‌ഡേറ്റ് : ചിത്രങ്ങൾ ഇവാലുവേറ്റ് ചെയ്യുമ്പോൾ ക്രിയേറ്റിവിറ്റിക്കായിരിക്കും ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുക എന്നകാര്യം മത്സരാർത്ഥികളെ ഓർമ്മിപ്പിക്കട്ടെ. വെറുതേ എടുത്ത പോയിന്റ് ആന്റ് ഷൂട്ട് രീതിയിലുള്ള ചിത്രങ്ങളേക്കാൾ വെയിറ്റേജ്, ശ്ര ദ്ധയോടെ കമ്പോസ് ചെയ്ത എടുത്ത ചിത്രങ്ങൾക്കായിരിക്കും എന്നുസാരം.

Anshad Abdulla said...
This comment has been removed by the author.
Rare Rose said...

ഇങ്ങനെ പല വിധ പ്രവര്‍ത്തനങ്ങളാല്‍ ഈ ക്ലബിങ്ങനെ ഉഷാറായി നില്‍ക്കണ കാണാന്‍ തന്നെയൊരു സന്തോഷം.:)
ചുവപ്പൊന്നും ചുറ്റുവട്ടത്തൊന്നും കാണുന്നില്ല.എന്നാലും ഞാനുമൊന്ന് പരതി നോക്കട്ടെ..

Unknown said...

hats off to photo club for this initiative! i still doubt a single JUDGE is not a right concept to decide and evaluate on a competition. A panel of judges would be an apt way of taking this forward.

ഭായി said...

എല്ലാ പടം പിടിത്ത ശിങ്കങൾക്കും ആശംസകൾ :)

Unknown said...

നല്ല സംരംഭം. പുണ്യാളന്‍ മാഷ് പറഞ്ഞപോലെ ഒരു ജഡ്ജസ് പാനല്‍ ആണെങ്കില്‍ കൂടുതല്‍ നന്നായിരിക്കും എന്നു തോന്നുന്നു. ഇപ്പോള്‍ Declare ചെയ്ത ജഡ്ജിന്റെ കാര്യത്തില്‍ യാതൊരു എതിരഭിപ്രായവുമുണ്ടായിട്ടല്ല. തീര്‍ച്ചയായും അതിന് യോഗ്യനാണെന്ന് തെളിയിച്ച ആളാണദ്ദേഹം. അദ്ദേഹത്തെ സഹായിക്കാന്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമില്ലാത്ത രണ്ടോ, മൂന്നോ ഫോട്ടോഗ്രാഫര്‍പുലികളെ ആരെയെങ്കിലും നിയോഗിച്ചാല്‍ കാഴ്ചപ്പാടുകളുടെ വ്യത്യസ്തത ജഡ്ജ്‌മെന്റില്‍ ഉപയോഗപ്പെടുത്താനാവും.

KURIAN KC said...

വല്ലാത്തൊരു സബ്ജെക്റ്റ് ആയിപ്പോയി "ചുവപ്പ്" :)

Prasanth Iranikulam said...

പുണ്യാളന്‍ മാഷ് , നന്ദു - നിലവിലുള്ള ഫോട്ടോക്ലബ്ബ് സ്ക്രീനിങ്ങ് ടീം അംഗങ്ങള്‍ മിക്കവരും ജോലിത്തിരക്കിലായതുകൊണ്ടാണ്‌ ഓരോ മാസവും ഓരോ ജഡ്ജ് എന്ന് തീരുമാനിച്ചത്, സ്ക്രീനിങ്ങ് ടിമുമായി ഡിസ്കസ് ചെയ്ത് സാധ്യമെങ്കില്‍‌ തീര്‍ച്ചയായും ടീമിനെക്കൊണ്ടുതന്നെ അഭിപ്രായം പറയിക്കാം.. (ഹ ഹ ഹ എനിക്കു കൂടി മല്‍സരത്തില്‍‌ പങ്കെടുക്കാമല്ലോ... :-))

Update coming soon !!

siya said...

വളരെ നല്ല കാര്യം !!watermark ഇടാത്ത ചിത്രകള്‍ ഈ മത്സരത്തിലേക്ക് അയക്കാന്‍ സാധിക്കുമോ ?

Appu Adyakshari said...

വാട്ടര്‍ മാര്‍ക്ക്‌ ഇടാത്ത ചിത്രങ്ങളോ ! പിന്നെന്താ അതല്ലേ നല്ലത്.

അഭിലാഷങ്ങള്‍ said...

നല്ല സംഗതി തന്നെ. ഈ സൗഹൃദമത്സരത്തിന്റെ ഫോർമ്മാറ്റ് കാണുമ്പോൾ ‘ഫോട്ടോഗ്രാഫർ പുലികൾക്ക് മാത്രം’ ഉള്ളതല്ല എന്ന് (തെറ്റായി?/ശരിയായി?) മനസ്സിലാക്കിയ വകയിൽ ഞാനും പങ്കെടുക്കാൻ തീരുമാനിച്ചു. ചുവപ്പ് തേടിയുള്ള യാത്രയിതാ ആരംഭിച്ചു... :))

ഫോട്ടോഗ്രാഫിയിൽ ഇന്ററസ്റ്റുള്ള മറ്റ് ഫ്രൻസിനേം ഷുവറായി അറിയിക്കാം....

“വെറുതേ എടുത്ത പോയിന്റ് ആന്റ് ഷൂട്ട് രീതിയിലുള്ള ചിത്രങ്ങളേക്കാൾ വെയിറ്റേജ് ശ്രദ്ധയോടെ എടുത്ത ചിത്രങ്ങൾക്കായിരിക്കും എന്നുസാരം..”

- എന്ന് കണ്ടപ്പൊ എന്റെ ബലമായ സംശ്യം, SLR ഒന്നും ഇല്ലാത്ത എന്നേപ്പോലുള്ള മനുഷ്യന്മാർ ‘പോയിന്റ് & ഷൂട്ട് കേമറയിൽ‘ “ശ്രദ്ധയോടെ“ “വെറുതെ“ ടോപ്പിക്കിനനുസരിച്ച ചിത്രമെടുത്താൽ പരിഗണിക്കില്ലേ? :) പരിഗണിക്കണേ...

അതൊക്കെപ്പോട്ടെ...
ഇനി സംതിങ്ങ് സീരിയസ്സ്. ഈ ബ്ലോഗിന്റെ അഡ്മിന്മാരോട്: ഒരു സജഷനാണ്.

അതായത് ഞാൻ പണ്ടുമുതൽ, ഈ ബ്ലോഗ് സ്റ്റാർട്ട് ചെയ്ത മുതൽ എന്റെ ബ്ലോഗർ ഐഡിയിൽ ഫോളോ ചെയ്യുന്ന ഏക ബ്ലോഗാണ് ഇതു. പക്ഷെ, ഫോളോ ചെയ്യുന്നതിന്റെ ഒരു ഗുണവും കിട്ടുന്നില്ല എന്നത് നിരാശയുണ്ടാക്കുന്നു. അതായത്, ഞാൻ ഈ ബ്ലോഗിൽ 2-3 പോസ്റ്റേ കണ്ടിരുന്നുള്ളൂ എന്നാൽ ഇപ്പോൾ ഒരുപാട് പോസ്റ്റുകൾ ആയി, പക്ഷെ, അതൊന്നും ഞാൻ അറിയുന്നതും ഇല്ല. അപ്പോ പിന്നെ ഫോളോ ചെയ്യുന്നത് എന്തിനാണ് എന്ന ചോദ്യം ആണിപ്പോ മനസ്സിൽ.

സോല്യൂഷൻ/സജഷൻ: ഇവിടെ പുതിയ പോസ്റ്റ് വരുമ്പോൾ അത് ഒരു മെയിലായി ഇൻബോക്സിൽ കിട്ടണം. എനിക്കിഷ്ടമുള്ള ചില ബ്ലോഗുകളിൽ അങ്ങിനെ വരാറും ഉണ്ട്. അതിനു അനുസൃതമായ ഫെസിലിറ്റി ഈ ബ്ലോഗിൽ ഉൾപ്പെടുത്തണം. ഉദാഹരണമായി, ദിലീപ് വിശ്വനാഥന്റെ (വാൽമീകി) ‘ ചില്ലുജാലകത്തിനപ്പുറം ‘ എന്ന ഫോട്ടോ ബ്ലോഗ് എനിക്ക് ഇഷ്ടമുള്ള ഒന്നാണ്. അവിടെ പോസ്റ്റു ചെയ്യുന്ന ഒരോ പോസ്റ്റും മെയിലായി ഇൻബോക്സിൽ വരും, കാരണം അവിടെ “Subscribe via Email“ എന്ന ഒരു ഓപ്ഷൻ ഉണ്ട്. Delivered by FeedBurner. ജസ്റ്റ് email id എന്റർ ചെയ്യ്ത് ‘സബ്സ്ക്രൈബ്’ ചെയ്യുകയേ വേണ്ടൂ. ആ ഒരു ഈസി ഫെസിലിറ്റി ഈ ബ്ലോഗിലും വേണം, ആവശ്യമുള്ളവർക്ക് ഉപയോഗിക്കാലോ?. അല്ലേൽ പലരും പല ഇവന്റുകളും ഇവിടെ വരുന്നതും പോകുന്നതും അറിയില്ല. ഒരു 2 മിനിറ്റിന്റെ പണിയല്ലേയുള്ളു... ഈ സജഷൻ പരിഗണിക്കൂ....

-Abhilash

Appu Adyakshari said...

അഭിലാഷിന്റെ അഭിലാഷം സാധിപ്പിച്ചിട്ടുണ്ട്. വലത്തേ സൈഡ് ബാറിൽ നോക്കൂ :-)

പോയിന്റ് ആന്റ് ഷൂട്ട് രീതിയിലുള്ള ചിത്രങ്ങൾ എന്നുവച്ചാൽ പോയിന്റ് ആന്റ് ഷൂട്ട് ക്യാമറ ഉപയോഗിച്ചെടുത്ത ചിത്രമല്ല എന്നു അഭിലാഷങ്ങൾ മനസ്സിലാക്കുമല്ലോ :-)

Pranavam Ravikumar said...

നല്ല സംരംഭം

അഭിലാഷങ്ങള്‍ said...

അപ്പൂ...
വളരെ നന്ദി.
അത് എനിക്ക് മാത്രമല്ല, മറ്റ് പലർക്കും തീർച്ചയായും ഉപകാരപ്രദമാകും എന്ന് 100% ഉറപ്പുണ്ട്. Thank You. :)

-Abhilash

MANASMM said...

hi,
najn photo lightroomil edit save cheyyumbol athente pixel size kurayunnu...enthannu karanam ennu parayamo?

Unknown said...

ആക്രാന്തമാണെന്നു വിചാരിച്ചാലും കുഴപ്പമില്ല. ഒരാള്‍‌ക്ക് എത്ര പടങ്ങള്‍ വരെ അയക്കാം??

Manickethaar said...

എത്ര എന്റ്രി വരെ അയക്കാം ?

Appu Adyakshari said...

Only one entry will be accepted.

ശ്രീലാല്‍ said...

നാളെയാണ് .. നാളെയാണ്.. നാളെയാണ്.. അവസാന തീയതി..

Manickethaar said...
This comment has been removed by the author.
Unknown said...

എന്നാണ് റിസൾട്ട്??????????