Tuesday, January 18, 2011

വർഷാന്ത്യ ഫോട്ടോ മത്സരം - Nature

2010 ൽ ഫോട്ടോബ്ലോഗുകളിൽ പ്രസിദ്ധീകരിച്ച ചിത്രങ്ങളിൽ നിന്ന് ഏറ്റവും നല്ല ചിത്രങ്ങൾ തെരഞ്ഞെടുക്കുവാൻ ഒരു സൗഹൃദമത്സരം ഫോട്ടോക്ലബ്ബ് അനൗണ്‍സ്‌ ചെയ്തിരുന്നുവല്ലോ. വളരെ നിരാശാജനകമായ ഒരു പ്രതികരണമാണ്‌ ക്ലബ്‌ അംഗങ്ങളിൽ നിന്നും ഈ മത്സരത്തിനു  ലഭിച്ചത്‌ എന്ന്‍ എടുത്തുപറയട്ടെ.. ഓരോ വിഭാഗത്തിലും വെറും പത്തിൽ താഴെ എന്‍ട്രികള്‍ മാത്രമേ കിട്ടിയിട്ടുള്ളൂ.  പങ്കെടുക്കുവാന്‍ ആര്‍ജ്ജവവും ഉത്സാഹവും കാണിച്ച എല്ലാവരേയും അഭിനന്ദനങ്ങൾ അറിയിക്കുന്നു.

Nature    Macro   Portraits   Animals & Birds    Flowers 

Nature എന്ന വിഭാഗത്തിലേക്ക്‌ ലഭിച്ച എന്‍ട്രികളാണ്‌ ഈ പോസ്റ്റിൽ ഉള്ളത്‌. മറ്റുള്ള നാലു വിഭാഗങ്ങള്‍ ഇതിനു താഴെയായുള്ള പോസ്റ്റുകളിൽ കാണാം. ഓരോ വിഭാഗത്തിലും  നിങ്ങൾക്ക് ഏറ്റവും ഇഷ്ടമായ ചിത്രത്തിനുള്ള വോട്ട്‌ സൈഡ്‌ ബാറിലെ പോൾ ഗാഡ്ജറ്റില്‍ രേഖപ്പെടുത്തുക. 

1. Abdul Saleem


2. sids images


3. Noushad.PT


4. Kurian KC


5. Ashly A K


6. Sunil Gopinath


7. Vimal C


8. Baiju

4 comments:

Unknown said...

സത്യം പറഞ്ഞാല്‍ ഇങ്ങനെയൊരു മത്സരം നടക്കുന്ന കാര്യം അറിഞ്ഞില്ല കേട്ടാ... :-(

എന്തിരായാലും വോട്ട് കുത്തിക്കളയാം :)

ചെലക്കാണ്ട് പോടാ said...

എല്ലാം ഒന്നിനൊന്ന് മെച്ചം.....

അലി said...

അറിയാഞ്ഞിട്ടല്ല, ഒരു മത്സരത്തിന് അയക്കാൻ കൊള്ളാവുന്ന ചിത്രങ്ങളൊന്നും പോസ്റ്റ് ചെയ്യാത്തതുകൊണ്ടു തന്നെയാണ് കാഴ്ചക്കാരനായി മാറിനിന്നത്. പിന്നെ ഒരുപാട് നല്ല ചിത്രങ്ങൾ പോസ്റ്റ് ചെയ്തവരുണ്ടല്ലോ. അവർ എൻ‍ട്രികൾ അയക്കുമെന്നും കരുതി. എന്തുകൊണ്ടാണ് കൂടുതൽ പേർ പങ്കെടുക്കാത്തത്?

വോട്ടു ചെയ്തു!
പങ്കെടുത്ത എല്ലാവർക്കും ആശംസകൾ.

(അടുത്ത മത്സരത്തിൽ ഒരുകൈ നോക്കാനുള്ള ശ്രമങ്ങൾ ഇപ്പഴേ തുടങ്ങി.)

riyaas said...

ഞാന്‍ പടം അയച്ചിരുന്നു..പരിഗണിക്കുന്നു എന്നു മെയിലും കിട്ടിയിരുന്നു..പക്ഷെ വോട്ടിങ്ങില്‍ കാണുന്നില്ലല്ലോ