Sunday, January 2, 2011

ഫോട്ടോബ്ലോഗ്‌ ആഴ്ചക്കുറിപ്പുകള്‍ - 24

ഡിസംബര്‍ 19 മുതല്‍ ഡിസംബര്‍ 25 വരെയുള്ള തീയതികളില്‍ മലയാളം ബ്ലോഗുകളിലെ ഫോട്ടോബ്ലോഗുകള്‍ എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ച ചിത്രങ്ങളില്‍ വച്ച് ശ്രദ്ധേയമായവ എന്ന നിലയില്‍ ഫോട്ടോക്ലബ് ഫോട്ടോസ്ക്രീനിംഗ് ടീം തെരഞ്ഞെടുത്ത ചിത്രങ്ങളാണ് ഈ പോസ്റ്റില്‍ ഉള്ളത്.


Serial No.:1


ബ്ലോഗ് : Focus Magics
ഫോട്ടോഗ്രാഫര്‍ : Jimmy
പ്രസിദ്ധീകരിച്ച തീയതി : ഡിസംബര്‍ 19

 മലനിരകളിക്കിടയിലെ മഞ്ഞ്‌ നന്നായി പകർത്തിയിരിക്കുന്നു ഈ ചിത്രത്തിൽ. അൽപം ഓവർ സാചുറേറ്റഡ്‌ ആണ്‌ എന്നത്‌ മറക്കുന്നില്ല.

Serial No.:2


ബ്ലോഗ് : Out Of Focus
ഫോട്ടോഗ്രാഫര്‍ : പുണ്യാളൻ
പ്രസിദ്ധീകരിച്ച തീയതി : ഡിസംബര്‍ 19

ഫ്രെയിമിലെ മോഡലിനേയും തബലയേയും ബാലൻസ്‌ ചെയ്തിരിക്കുന്ന രീതി ശ്രദ്ധേയമാണ്‌. ലൈറ്റിംഗിന്റെ ക്രമീകരണം പോസ്റ്റ്‌ പ്രോസസിംഗിൽ മെച്ചപ്പെടുത്തിയതും നന്നായിട്ടുണ്ട്‌

Serial No.:3


ബ്ലോഗ് : കാഴ്ച
ഫോട്ടോഗ്രാഫര്‍ : Shabeer Thurakkal
പ്രസിദ്ധീകരിച്ച തീയതി : ഡിസംബര്‍ 21


ചിത്രീകരിക്കുവാൻ ബുദ്ധിമുട്ടുള്ള സിറ്റുവേഷൻ നന്നായി പകർത്തിയിരിക്കുന്നു. ഈ ചിത്രം കൂടാതെ മറ്റു മൂന്നു ചിത്രങ്ങൾ കൂടി ഇതേ പോസ്റ്റിൽ ഇതിന്റെ തുടർചയായി ഉണ്ട്‌. ഈ ചിത്രത്തിൽ ലെവൽ കറക്ഷൻ അൽപം കൂടി മെച്ചപ്പെടുത്താമായിരുന്നു.




Serial No.:4


ബ്ലോഗ് : Out Of Focus
ഫോട്ടോഗ്രാഫര്‍ : പുണ്യാളൻ
പ്രസിദ്ധീകരിച്ച തീയതി : ഡിസംബര്‍ 21

ഈ ചിത്രത്തിന്റെ കമ്പോസിഷൻ ആണ്‌ ഇതിന്റെ പ്രത്യേകതയായി സ്ക്രീനിംഗ്‌ ടീം കണ്ടത്‌.


Serial No.:5


ബ്ലോഗ് : The Frames I Clicked
ഫോട്ടോഗ്രാഫര്‍ : Saji Antony
പ്രസിദ്ധീകരിച്ച തീയതി : ഡിസംബര്‍ 22


വെള്ളത്തിലെ പ്രതിഫലനത്തിന്റെ വ്യത്യസ്തമായ കാഴ്ച പോസ്റ്റ്‌ പ്രോസസിംഗിൽകൂടി കൊണ്ടുവന്നിരിക്കുന്നു. കമ്പോസിഷനും കൊള്ളാം.



Serial No.:6


ബ്ലോഗ് : Fade in
ഫോട്ടോഗ്രാഫര്‍ : Sunil Warrier
പ്രസിദ്ധീകരിച്ച തീയതി : ഡിസംബര്‍ 22


ഒരു മാക്രോ ആക്കിമാറ്റാമായിരുന്ന ഫ്രെയിം, നേഗറ്റീവ്‌ സ്പെയ്സ്‌ കൊടുത്ത്‌ ഫോട്ടോഗ്രാഫർ മറ്റൊരു പെർസ്പെക്റ്റീവിൽ ആക്കിയിരിക്കുന്നു. ഒബ്ജെക്റ്റിന്റെ ലൈറ്റിംഗും ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ടും ശ്രദ്ധേയം



Serial No.:7


ഫോട്ടോഗ്രാഫര്‍ : പകല്‍കിനാവന്‍
പ്രസിദ്ധീകരിച്ച തീയതി : ഡിസംബര്‍ 23
ഫ്രെയിമും കമ്പോസിഷനും ടോണും ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നു എന്ന് സ്ക്രീനിംഗ്‌ ടീം വിലയിരുത്തി

Serial No.:8



ബ്ലോഗ് : നിറങ്ങൾ
ഫോട്ടോഗ്രാഫര്‍ : Kareem Hamza
പ്രസിദ്ധീകരിച്ച തീയതി : ഡിസംബര്‍ 23

കിറുകൃത്യമായ ടൈമിംഗ്‌, കമ്പോസിഷൻ എന്നിവ ഈ ചിത്രത്തിന്റെ പ്രത്യേകതകളാണ്‌.


Serial No.:9


ബ്ലോഗ് : The Third Eye
ഫോട്ടോഗ്രാഫര്‍ : Maneef Mohammed
പ്രസിദ്ധീകരിച്ച തീയതി : ഡിസംബര്‍ ൨൫

ഒട്ടകങ്ങളുടെ സിലൗട്ട്‌ ചിത്രങ്ങൾ ഒട്ടനവധി ഈയിടെ കണ്ടെങ്കിലും പാലുകുടിക്കുന്ന ഒട്ടകക്കുട്ടിയുടെ ഈ ചിത്രം കമ്പോസിഷന്റെ മികവുകൊണ്ട്‌ പ്രത്യേകതയുള്ളതായി. 

==============================================================

4 comments:

കുഞ്ഞൻ said...

എനിക്കിഷ്ടമായത് സീരിയൽ 2 പുണ്യാളന്റെ... പക്ഷെ എല്ലാവിധ സെറ്റപ്പിനാൽ എടുത്ത ചിത്രം പോലെ ഫീൽ ചെയ്യുന്നു, അതായിത് ഒരു സ്റ്റുഡിയോയിൽ അല്ലെങ്കിൽ അത്തരം സൌകര്യം ഒരുക്കിയിട്ട് എടുത്ത ചിത്രം പോലെ.. പിന്നെ... ഈത്തവണ കഴിഞ്ഞ തവണത്തെ വിജയ പടം കാണിച്ചില്ലല്ലൊ... :(

Pied Piper said...

എനിക്കിഷ്ടപെട്ടത്
സജി ആന്‍റണിയുടെ Serial No.:5
& പുണ്യാളൻജിയുടെ Serial No.:4

Jijo said...

എല്ലാം ഒന്നിനൊന്ന് മെച്ചം! പക്ഷേ ഏറ്റവും ഇഷ്ടപ്പെട്ടത് പകൽക്കിനാവന്റെ തന്നെ. പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു ഭാവം തോന്നി.

NPT said...

കൊള്ളാം പടങള്‍ എല്ലാം നന്നായിട്ടുണ്ട്