Tuesday, December 14, 2010

സൗഹൃദ മത്സരം

പ്രിയ കൂട്ടുകാരേ,

വർഷാവസാനം അടുത്തിരിക്കുകയാണല്ലോ. ഈ അവസരത്തിൽ ഫോട്ടോക്ലബ്ബിൽ ഒരു സൗഹൃദ മത്സരം നടത്തുവാൻ ആഗ്രഹിക്കുന്നു. 2010 ൽ മലയാളം ഫോട്ടോബ്ലോഗുകളിൽ നിങ്ങൾ പ്രസിദ്ധീകരിച്ച ചിത്രങ്ങളിൽ നിന്നും അനുവാചകർക്ക്‌ ഇഷ്ടപ്പെട്ട ഏറ്റവും നല്ല ചിത്രങ്ങൾ തെരഞ്ഞെടുക്കുവാൻ ഒരു അവസരം ഫോട്ടോക്ലബ്ബ്‌ ഒരുക്കുന്നു. നിങ്ങൾ ചെയ്യേണ്ടത്‌ ഇത്രമാത്രം. നിങ്ങളുടെ ഫോട്ടോബ്ലോഗുകളിൽ നിങ്ങൾ ഈ വർഷം പ്രസിദ്ധീകരിച്ച ചിത്രങ്ങളിൽ നിന്ന് നിങ്ങൾക്ക്‌ ഏറ്റവും ഇഷ്ടമായചിത്രങ്ങൾ ഞങ്ങൾക്ക് അയച്ചു തരിക. താഴെപ്പറയുന്ന വിഭാഗങ്ങളിലുള്ള ചിത്രങ്ങളാണ്‌ ഈ മത്സരത്തിനായി പരിഗണിക്കുന്നത്‌ 

(1) പ്രകൃതി - ലാന്റ്‌ സ്കേപ്പുകൾ (സീനറി എന്നു നമ്മൾ പറയുന്ന പ്രകൃതിദൃശ്യങ്ങൾ മാത്രം)
(2) മാക്രോ ഫോട്ടോഗ്രാഫി   (ക്ലോസ്‌അപ് ചിത്രങ്ങൾ പരിഗണിക്കില്ല. യഥാർത്ഥ മാക്രോ ഫോട്ടോതന്നെയാവണം)
(3) പോർട്രെയ്റ്റുകൾ  (മനുഷ്യരുടെ മുഖങ്ങൾ, മുഖഭാവങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ചിത്രങ്ങൾ)
(4) പക്ഷികൾ / മൃഗങ്ങൾ / ജീവജാലങ്ങൾ
(5) പൂക്കളുടെ ലോകം

ഈ ഓരോ വിഭാഗങ്ങളിലും ഒന്നു വീതം,  ഒരാൾക്ക്‌ പരമാവധി അഞ്ചു ചിത്രങ്ങൾ അയക്കാവുന്നതാണ്‌. ഫോട്ടോക്ലബ്‌ സ്വയം ഒരു ബ്ലോഗിൽ നിന്നും ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതല്ല. മത്സരത്തിനായി പരഗണിക്കുന്നതിനു അയച്ചുതരുന്ന എണ്ട്രികൾ മാത്രമേ പരിഗണിക്കുകയുള്ളൂ. 

നിങ്ങളുടെ എൻട്രികൾ ഡിസംബർ 31നു മുമ്പായി mlphotoentries@gmail.com എന്ന വിലാസത്തിൽ അയച്ചുതരിക. മത്സരത്തിനായി അയക്കുന്ന ഫോട്ടോ പ്രസിദ്ധീകരിച്ച പോസ്റ്റിലേക്കുള്ള ലിങ്ക്‌, ഫോട്ടോയുടെ യു.ആർ.എൽ എന്നിവയും ഏതു വിഭാഗത്തിലേക്കാണു ചിത്രം അയക്കുന്നത്‌ എന്ന വിവരവും മെയിലിൽ സൂചിപ്പിക്കണം; ചിത്രം അയച്ചുതരണം എന്നില്ലsubject ലൈനിൽ വർഷാന്ത്യ ഫോട്ടോമത്സരം എന്ന് എഴുതുവാൻ മറക്കരുത്‌. 

സമർപ്പിക്കപ്പെട്ട എൻട്രികൾ ഫോട്ടോക്ലബ്ബിൽ ജനുവരിയിൽ പ്രസിദ്ധീകരിക്കും. വോട്ടിംഗ്‌ അടിസ്ഥാനത്തിലായിരിക്കും വിജയികളെ പ്രഖ്യാപിക്കുന്നത്‌. 

എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.

 - PHOTOCLUB  

6 comments:

ശ്രീ said...

നല്ല കാര്യം തന്നെ

Appu Adyakshari said...

വിഷയങ്ങളെപ്പറ്റി ഒരല്പം കൺ‌ഫ്യൂഷൻ വായനക്കാർക്ക് ഉണ്ടായോ എന്ന് ആദ്യം ലഭിച്ച എൻ‌ട്രികൾ നോക്കുമ്പോൾ തോന്നിയതിനാൽ വിഷയങ്ങളെപ്പറ്റി ഒരല്പം വിശദീകരണം നൽകി പോസ്റ്റ് അപ്‌ഡേട് ചെയ്തിട്ടുണ്ട്

പൈങ്ങോടന്‍ said...

വളരെ നല്ല ഉദ്യമം

2010 ഡിസംബര്‍ 31 വരെ ഫോട്ടോബ്ലോഗുകളില്‍ വന്ന ചിത്രങ്ങളല്ലേ പരിഗണിക്കുക. അതോ ഈ പോസ്റ്റ് പബ്ലിഷ് ചെയ്ത തിയ്യതി വരെയുള്ള ചിത്രങ്ങളോ?

Ashly said...
This comment has been removed by the author.
Ashly said...

ശോ...ദേ...ഞാനും കൂടി ട്ടോ.

Ashly said...

എപ്പോ റിസല്‍ട്ട് വരും ?