Saturday, December 18, 2010

ഫോട്ടോബ്ലോഗ്‌ ആഴ്ചക്കുറിപ്പുകള്‍ - 21

നവംബർ 28 ഞായർ മുതൽ ഡിസംബർ 4 ശനി വരെ ഫോട്ടോബ്ലോഗുകൾ എന്ന വിഭാഗത്തിൽ മലയാളം ബ്ലോഗുകളീൽ പ്രസിദ്ധീകരിച്ച ചിത്രങ്ങളിൽ വച്ച് ഏറ്റവും ശ്രദ്ധേയമായവ എന്ന നിലയിൽ ഫോട്ടോക്ലബ് ഫോട്ടോസ്ക്രീനിംഗ് ടീം തെരഞ്ഞെടുത്ത ചിത്രങ്ങളാണ് ഈ പോസ്റ്റിൽ ഉള്ളത്.

വായനക്കാരുടെ ഇഷ്ടചിത്രം:
പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ ചിത്രങ്ങളില്‍ നിന്ന് നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം (ഒരു ചിത്രം മാത്രം) ഏതാണെന്നു തെരഞ്ഞെടുക്കാം. അതിനായി ഒരു പോൾ ഗാഡ്ജറ്റ് സൈഡ് ബാറിൽ ചേർത്തിട്ടുണ്ട്. അവിടെ നിങ്ങളുടെ വോട്ട് രേഖപ്പെടുത്തുക.

Serial No.:1




ഫോട്ടോഗ്രാഫർ : സമീർ
പ്രസിദ്ധീകരിച്ച തിയതി : November 28, 2010

സ്ലോഷട്ടർ സ്പീഡിൽ എടുത്ത ഈ ചിത്രം സാങ്കേതികമായ കാര്യങ്ങളിൽ നന്നായിട്ടുണ്ട്. അതേസമയം ഫോട്ടോഎടുക്കുവാൻ എടുത്ത ആംഗിൾ പാലത്തിന്റെ സിമ്മെട്രിയെ ഒരല്പം ബാധിച്ചിട്ടുണ്ട് (ഫ്രെയിമിന്റെ മുകൾഭാഗത്ത്) എന്നും സ്ക്രീനിംഗ് ടീം വിലയിരുത്തി. 


Serial No.:2

ബ്ലോഗ്: The Third Eye
ഫോട്ടോഗ്രാഫർ : മനീഫ് മുഹമ്മദ്
പ്രസിദ്ധീകരിച്ച തിയതി : November 28, 2010

ചിത്രത്തിന്റെ ആംഗിൾ, പ്രതിഫലനം ഫ്രെയിമിൽ കൊണ്ടുവന്ന രീതി, നല്ല എക്സ്പോഷർ - ബ്ലൂഅവറിൽ എടുത്തിരിക്കുന്നതിനാൽ ആകാശത്തിന്റെ പ്രകാശവിന്യാസവും നന്നായിട്ടുണ്ട്. 

Serial No. 3


ബ്ലോഗ്: Fotoroots
ഫോട്ടോഗ്രാഫർ : ബിക്കി
പ്രസിദ്ധീകരിച്ച തിയതി : November 28, 2010

നല്ല ഫ്രെയിം, നല്ല എക്സ്പോഷർ, സബ്ജക്റ്റ് പ്ലെയ്സ്‌മെന്റും നന്നായി. ചിത്രം മോഡലുകളെ ഇരുത്തി സെറ്റ് ചെയ്ത് എടുത്തതാണെങ്കിൽ അതിലെ പുരുഷനും സ്ത്രീമോഡൽ നോക്കുന്ന അതേ ദിശയിലേക്ക് തന്നെ നോക്കിയിരിക്കുന്നതുപോലെ ആയിരുന്നു ഇരുന്നതെങ്കിൽ ചിത്രത്തിന്റെ ഫീൽ കുറേക്കൂടിനന്നാവുമായിരുന്നു എന്നൊരു അഭിപ്രായവും ഒപ്പം ചേർക്കട്ടെ. 

Serial No.: 4


ബ്ലോഗ്: Sides Images
ഫോട്ടോഗ്രാഫർ : Sids
പ്രസിദ്ധീകരിച്ച തിയതി : November 28, 2010

ചിത്രത്തിന്റെ ആംഗിൾ, ബായ്ക്ക്ഗ്രൌണ്ട് ലൈറ്റ് എന്നിവ ചിത്രത്തെ ആകർഷകമാക്കുന്നു എന്ന് സ്ക്രീനിംഗ് ടീം വിലയിരുത്തി.


Serial No.: 5A



ബ്ലോഗ്: Punya Bhoomy
ഫോട്ടോഗ്രാഫർ : പുണ്യാളൻ
പ്രസിദ്ധീകരിച്ച തിയതി : November 30, 2010

നല്ല സബ്ജക്റ്റ് പ്ലെയ്സ്മെന്റ്, ബ്ലാക്ക് ആന്റ് വൈറ്റ് നിറം നൽകുന്ന പഴമയുടെയും ആഢ്യത്തിന്റേയും ഫീൽ എന്നിവ ചിത്രത്തെ ശ്രദ്ധേയമാക്കുന്നു. ഇതേ ഫോട്ടോഗ്രാഫറുടെ ഈ ചിത്രവും   താഴെ നൽകിയിരിക്കുന്ന ചിത്രവും ഈ ആഴ്ചയിലെ ശ്രദ്ധേയമായ ചിത്രങ്ങളിൽ ഒന്നായി സ്ക്രീനിംഗ് ടീം വിലയിരുത്തുന്നു.

Series No. 5B


Serial No. 6   REMOVED .:  See the comment below

Serial No. 7



ബ്ലോഗ് : ഗ്രേകാർഡ് 
ഫോട്ടോഗ്രാഫർ : യൂസുഫ് ഷാലി
പ്രസിദ്ധീകരിച്ച തീയതി : ഡിസംബർ 1. 2010

ഈ ചിത്രത്തിന്റെ എക്സ്പോഷർ, ഡൈനാമിക് റേഞ്ച്, കമ്പോസിഷൻ എന്നിവയാണ് ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. ബോട്ടിന്റെ നിഴലിന്റെ മുന്നറ്റം ഫ്രെയിമിൽ ഇല്ലാതെപോയത് ഒരു പോരായ്മയായി സ്ക്രീനിംഗ് ടീം അഭിപ്രായപ്പെടുന്നു. 


Serial No. 8


ബ്ലോഗ്:  Life on Lens
ഫോട്ടോഗ്രാഫർ :  Nisham Abdulmanaf
പ്രസിദ്ധീകരിച്ച തിയതി : December 4, 2010

നല്ല ഒരു ഫയർവർക്സ് ചിത്രം. നല്ല എക്സ്പോഷർ, സിറ്റിസ്കേപ്പ് കൂടി ഫ്രെയിമിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ചിത്രത്തിന്റെ ഭംഗി കൂട്ടുന്നു.


Viewer's Choice - Week 19


നവംബർ 21 - 27 വരെയുള്ള ആഴ്ചയിൽ പ്രസിദ്ധീകരിച്ച ചിത്രങ്ങളിൽ നിന്ന് ഏറ്റവും നല്ല ചിത്രമായി വായനക്കാർ തെരഞ്ഞെടുത്ത ചിത്രം.


8 comments:

Haree said...

വന്നുവന്ന് കാര്യമായൊന്നും പറയാനില്ലാത്ത അവസ്ഥയായല്ലോ! ചിത്രങ്ങളൊക്കെ അത്രയും മികച്ചവ...

#1
സ്കാനിംഗ് ടീമിനോട് യോജിപ്പ്.

#2
ഉള്ളിലെ മഞ്ഞവെളിച്ചം അല്‍പം കുറഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു. HDR ചിത്രമാക്കുവാന്‍ സാധ്യതയുള്ള ഒരിടമെന്നു തോന്നി.

#3
സ്കാനിംഗ് ടീം പറഞ്ഞത് ശരി തന്നെ. എന്നാല്‍ അത്തരം ചിത്രങ്ങള്‍ ധാരാളം കണ്ടു കഴിഞ്ഞില്ലേ? ഈ മാറിയിരുപ്പ് അല്‍പം പുതുമ ചിത്രത്തില്‍ കൊണ്ടുവരുന്നെന്നു തോന്നി.

#4
എന്തൊക്കെയോ തോന്നിക്കുന്ന ചിത്രം. ആകാശം ചില്ലകള്‍ക്കിടയിലൂടെ ഒളിഞ്ഞു നോക്കുന്നതുപോലെ... വലതുവശത്ത് വളരെയടുത്തുള്ള ഇലകള്‍ അല്‍പം പ്രശ്നമുണ്ടാക്കുന്നുണ്ട്.

#5
എന്തോ പ്രശ്നമുണ്ടല്ലോ ഇവിടെ ചിത്രം ചേര്‍ത്തിരിക്കുന്നതില്‍‍. ചിത്രത്തിന്റെ പൊക്കമായി നല്‍കിയ വില തെറ്റിയെന്നു തോന്നുന്നു. ക്ലിക്ക് ചെയ്ത് വലുതാക്കി കാണുമ്പോള്‍ പോസ്റ്റ് പ്രോസസിംഗ് കൂടുതലായില്ലേ എന്നൊരു സംശയം. ഒരു ലൈന്‍ ആര്‍ട്ട് പോലെയായിപ്പോയി, തീരെ സ്വാഭാവികത തോന്നുന്നില്ല. വള്ളക്കാരുടെ ചിത്രത്തില്‍ ഒരല്‍പം ലെവല്‍ കറക്ഷന്‍ ആവാമായിരുന്നു.

#6
സ്കാനിംഗ് ടീമിനോട് യോജിക്കുന്നു. എന്താണ്‌ / എവിടെയാണ്‌ നടക്കുന്നതെന്ന് എന്നൊന്നും മനസിലാവുന്നില്ല. കുട്ടിയാനയും, പന്തിനു മുകളിലെ നില്‍പും നല്‍കുന്ന കൌതുകമുണ്ട് എന്നുമാത്രം.

#7
ഒരല്‍പം ലെവല്‍ കറക്ഷന്‍ ചിത്രത്തിനു കൂടുതല്‍ ജീവന്‍ നല്‍കുമായിരുന്നു. എക്സ്പോഷര്‍ അത്ര മികച്ചതെന്നു തോന്നിയില്ല.

#8
തീപ്പൊരി ചിത്രം! :)

#3, #8 എന്നിവയാണ്‌ കൂടുതല്‍ ഇഷ്ടമായവ. ഒരു പെര്‍ഫെക്ട് ചിത്രമെന്ന ഫീല്‍ തരുന്നതിനാല്‍ #8-ന്‌ എന്റെ വോട്ട്. :)
--

NPT said...

എല്ലാ പടങളും നന്നായിട്ടുണ്ട്.......... പടം #3 കൂടുതല്‍ ഇഷ്ട്റ്റപ്പെട്ടു........!!

ഭായി said...

എല്ലാം നല്ല ചിത്രങൾ!

Yousef Shali said...

#7 - ഫോട്ടോ ക്ല്ബ്ബിന്റെ അഭിപ്രായത്തിനോട് യോജിക്കുന്നു. നിഴലിന്റെ കാര്യം പോസ്റ്റ് പ്രോസെസ്സിങ്ങിന്റെ സമയത്ത് തന്നെ ചില സുഹൃത്തുക്കള് ശ്രദ്ധയില് പെടുത്തിയിരുന്നു. Exposure നെ കുറിച്ചുള്ള ഹരിയുടെ അഭിപ്രായത്തിനോട് വിയോജിക്കുന്നുവെങ്കിലും !

Unknown said...

:)

Manickethaar said...

കൊള്ളാം,നല്ല ചിത്രങൾ

Photo Club said...

Serial No. 6 ആയി ഈ ആഴ്ചയിലെ ചിത്രങ്ങളോടൊപ്പം വന്ന ഫോട്ടോ ഹരിതജാലകം എന്ന ബ്ലോഗിൽ നിന്നു സെലക്റ്റ് ചെയ്ത ഫോട്ടോ ഞങ്ങൾ നീക്കം ചെയ്യുന്നു. ഈ ഫോട്ടോയുടെ ഒറിജിൻ വ്യക്തമല്ലാത്തതിനാലാണത്.

MANASMM said...

good photos....