Thursday, October 21, 2010

ഫോട്ടോബ്ലോഗ്‌ ആഴ്ചക്കുറിപ്പുകള്‍ - 17

കഴിഞ്ഞ ആഴ്ചയിൽ (ഒക്ടോബർ 10 ഞായർ മുതൽ ഒക്ടോബർ 16 ശനിവരെ) ഫോട്ടോ ബ്ലോഗുകൾ എന്ന വിഭാഗത്തിൽ മലയാളം ബ്ലോഗുകളീൽ പ്രസിദ്ധീകരിച്ച ചിത്രങ്ങളിൽ വച്ച് ഏറ്റവും ശ്രദ്ധേയമായവ എന്ന നിലയിൽ ഫോട്ടോക്ലബ് ഫോട്ടോസ്ക്രീനിംഗ് ടീം തെരഞ്ഞെടുത്ത ചിത്രങ്ങളാണ് ഈ പോസ്റ്റിൽ ഉള്ളത്.

വായനക്കാരുടെ  ഇഷ്ടചിത്രം:

പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ ചിത്രങ്ങളില്‍ നിന്ന് നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം (ഒന്നിലേറെയുണ്ടെങ്കിൽ അതും) ഏതാണെന്നു തെരഞ്ഞെടുക്കാം. അതിനായി ഒരു പോൾ ഗാഡ്ജറ്റ് സൈഡ് ബാറിൽ ചേർത്തിട്ടുണ്ട്. അവിടെ നിങ്ങളുടെ വോട്ട് രേഖപ്പെടുത്തുക.


Serial No : 1
Link
ബ്ലോഗ്: Gray Card
ഫോട്ടോഗ്രാഫർ : Yousef Shali
പ്രസിദ്ധീകരിച്ച തിയതി : October 10, 2010

ഡെപ്ത് ഓഫ് ഫീൽഡിന്റെ കൃത്യമായ നിയന്ത്രണത്തിൽക്കൂടി രണ്ട് ഓബ്ജക്റ്റുകളെ മറ്റൊരു ഭാവത്തിൽ എങ്ങനെ ഒരു ഫ്രെയിമിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. മോഡലുകളുടെ ഭാവവും നന്ന്. മോണോടോൺ ചിത്രത്തിനു മറ്റൊരു മാനം കൊടുത്തിരിക്കുന്നു.

Serial No : 2
Link
ബ്ലോഗ്: Untold Riddles
ഫോട്ടോഗ്രാഫർ : Vimal
പ്രസിദ്ധീകരിച്ച തിയതി : October 10, 2010

തെരുവു വൃത്തിയാക്കുന്ന ജോലിക്കാരെ എപ്പോഴും കാണാറുണ്ടെങ്കിലും അവരെ പലപ്പോഴും നാം ശ്രദ്ധിച്ചെന്നു വരില്ല, അല്ലെങ്കിൽ ശ്രദ്ധിക്കാൻ ശ്രമിക്കാറില്ല. അത്തരമൊരു സൊസൈറ്റിയെ പ്രതിനിധീകരിക്കുന്ന കാൽനടയാത്രികനും,  ആ ഒരു ചോദ്യം ദ്യോതിപ്പിക്കാനുതകുന്ന ചുവരെഴുത്തും അതിലേക്ക് നോക്കി നിൽക്കുന്ന സ്ത്രീയും...  ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നു. 


Serial No : 3
Link
ബ്ലോഗ്: The Frames I Clicked!!
ഫോട്ടോഗ്രാഫർ : Saji Antony
പ്രസിദ്ധീകരിച്ച തിയതി : October 10, 2010
നല്ല കമ്പോസിഷൻ, ഫോർഗ്രൌണ്ടിലുള്ള കുട്ടിയുടെ ആകുലതകളെ കോമ്പ്ലിമെന്റ് ചെയ്യുന്ന പശ്ചാത്തലവും ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നു. ലൈറ്റിങ്ങിന്റേയും പോസ്റ്റ്പ്രൊസസ്സിങ്ങിന്റേയും പ്രത്യേകതകളും എടുത്തുപറയേണ്ടതുതന്നെ.


Serial No : 4
Link
ബ്ലോഗ്: Out of Focus
ഫോട്ടോഗ്രാഫർ : പുണ്യാളന്‍‌
പ്രസിദ്ധീകരിച്ച തിയതി : October 11, 2010

ദുരൂഹമായൊരു ഏകാന്തത പ്രേക്ഷകനിലേക്കെത്തിക്കുന്നു ഈ ചിത്രം.. നല്ല കമ്പോസിഷൻ, ചിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് നമ്മെ കൊണ്ടുപോകുന്ന ശക്തമായ ലീഡ് ലൈനുകൾ നല്ല പോസ്റ്റ് പ്രോസസിംഗ് ഇതൊക്കെ ഈ ചിത്രത്തിന്റെ പ്രത്യേകതകളായി സ്കീനിങ് ടീം വിലയിരുത്തി.


Serial No : 5
Link
ബ്ലോഗ്: Green Umbrella
ഫോട്ടോഗ്രാഫർ : Green Umbrella
പ്രസിദ്ധീകരിച്ച തിയതി : October 13, 2010
വളരെ ഊർജ്ജസ്വലവും വർണ്ണാഭവുമായിരുന്ന തന്റെ ഭൂതകാലത്തെപ്പറ്റിയായിരിക്കാം ഈ വൃദ്ധൻ  /വൃദ്ധ ചിന്തയിലാണ്ടിരിക്കുന്നത്. കൈകളുടെ പൊസിഷനും വിരലുകൾ പിണച്ചിരിക്കുന്ന രീതിയും പകുതിമാത്രമാക്കി മാറ്റിവച്ചിരിക്കുന്ന ചായക്കപ്പും ഈ ചിന്തകളെ ദ്വോതിപ്പിക്കുന്നു. ലെൻസ് ഫ്ലെയർ ഒരു പ്രതീക്ഷയും പ്രേക്ഷകനിൽ ജനിപ്പിക്കുന്നു. നല്ല കമ്പോസിഷൻ, ലൈറ്റിംഗ്. ഈ കാര്യങ്ങളെല്ലാം ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നു.



Serial No : 6
Link
ബ്ലോഗ്: Linu Photography
ഫോട്ടോഗ്രാഫർ : Linu
പ്രസിദ്ധീകരിച്ച തിയതി : October 15, 2010
മനോഹരമായ ഒരു ലോക്കേഷൻ, മനോഹരമായിത്തന്നെ ഫോട്ടോഗ്രാഫർ ചിത്രത്തിലാക്കിയിരിക്കുന്നു. എങ്കിലും കുറച്ചുകൂടി വൈഡ് ആങ്കിളില്‍‌ മേഘങ്ങളിലെ ഡീറ്റൈല്‍സ് കൂടി ഉള്‍പ്പെടുത്തിയ ചിത്രമായിരുന്നെങ്കില്‍ ഒന്നുകൂടി നന്നാക്കാനാവുമായിരുന്നു എന്ന് സ്ക്രീനിങ്ങ് ടീമിലെ ചില അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.


Serial No : 7
Link
ബ്ലോഗ്: നിറങ്ങള്‍‌
ഫോട്ടോഗ്രാഫർ : Kareem Hamza
പ്രസിദ്ധീകരിച്ച തിയതി : October 16, 2010

വൈഡ് ആംഗിളിൽ ചിത്രീകരിച്ച ഈ ചിത്രം മോണോടോണിൽ കൂടുതൽ മനോഹരമായി തോന്നുന്നു. ചിത്രം എടുത്തിരിക്കുന്ന ലോ ആംഗിൾ കാരണം ആകാശത്തിലെ മേഘങ്ങളും ഫ്രെയിമിലെ റോഡിന്റെ അരികും എല്ലാം ചേർന്ന മനോഹരമായ പശ്ചാത്തലം ചിത്രത്തിലെ പ്രധാന സബ്‌ജക്റ്റുകൾക്ക് നൽകുന്നതിനും സഹായിച്ചിരിക്കുന്നു. ഇതേ ഫോട്ടോഗ്രാഫറുടെ ഈ ചിത്രവും ഈ ആഴ്ചയിലെ ശ്രദ്ധേയമായ ചിത്രങ്ങളുടെ ഗണത്തിൽ സ്ക്രീനിംഗ് ടീം ഉൾപ്പെടുത്തിയതാണ്.


Serial No : 8
Link
ബ്ലോഗ്: ചിത്രക്കളരി
ഫോട്ടോഗ്രാഫർ : Asha
പ്രസിദ്ധീകരിച്ച തിയതി : October 16, 2010

നല്ല കമ്പോസിഷൻ, അതിനു ഉപയോഗിച്ച ആംഗിൾ എന്നിവ ഈ ചിത്രത്തെ സുന്ദരമാക്കുന്നു. 


Serial No : 9
Link
ബ്ലോഗ്: Faces
ഫോട്ടോഗ്രാഫർ : പുണ്യാളന്‍‌
പ്രസിദ്ധീകരിച്ച തിയതി : October 16, 2010
ലൈറ്റിംങിന്റെ ഫലപ്രദമായ ഉപയോഗം, ടോൺ എന്നിവയാണ് ഈ ചിത്രത്തിന്റെ പ്രത്യേകതകൾ.


Serial No : 10
Link
ബ്ലോഗ്: Fade In
ഫോട്ടോഗ്രാഫർ : Sunil Warrier
പ്രസിദ്ധീകരിച്ച തിയതി : October 16, 2010
വളരുന്ന നാഗരികത, ആകാശത്തോളമെത്തുന്ന ടെക്നോളജിക്കൽ അഡ്വാൻസ്‌മെന്റ്സ് ഇതൊക്കെ പ്രതിനീധികരിക്കുന്നു ഈ ചിത്രം. ഫ്രെയിമിലെ പക്ഷി വളരെ കൃത്യമായി ഫ്രെയിമിന്റെ ഇടതുഭാഗത്തെ ബാലൻസ് ചെയ്യുന്നുമുണ്ട്.


സ്ക്രീനിംഗ് ടീം അവസാന റൌണ്ടില്‍ പരിഗണിച്ച മറ്റു ചില ചിത്രങ്ങള്‍ : ഈ ചിത്രങ്ങളൊന്നുംതന്നെ മുകളിൽ നൽകിയിരിക്കുന്ന ചിത്രങ്ങളേക്കാൾ മോശമായതുകൊണ്ടല്ല ഫൈനൽ സെലക്ഷനിൽ എത്താതിരുന്നത്. സ്ക്രിനിംഗ് ടീമിലെ അംഗങ്ങൾ ഈ ചിത്രങ്ങളെപ്പറ്റിയുള്ള അഭിപ്രായങ്ങളിൽ ഏകകണ്ഠമായ ഒരു അഭിപ്രായത്തിൽ എത്താൻ കഴിയാതെ ഇരുന്നതിനാൽ മാത്രമാണ് അവ ഫൈനൽ ലിസ്റ്റിൽ പ്രവേശിക്കാതിരുന്നത് എന്ന് പ്രത്യേകം പറയട്ടെ.


അതാതു ചിത്രങ്ങളുടെ നമ്പറിൽ‌ ക്ലിക്ക് ചെയ്താൽ ആ ബ്ലോഗുകളിലേക്ക് പോകാം.



















Viewer's Choice - Last week

Oct 03 മുതല്‍‌ Oct 09 വരെയുള്ള ആഴ്ചയിലെ (Week - 16) വായനക്കാരുടെ ഇഷ്ടചിത്രം.






ഈ ഫോട്ടോകളെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമർശനങ്ങളും ഇവിടെ കമന്റായി ചേർക്കണമെന്ന് താല്പര്യപ്പെടുന്നു. കൂടാതെ ഇക്കൂട്ടത്തില്‍‌ ഉള്‍പ്പെടുത്തേണ്ടിയിരുന്ന ചിത്രം എന്ന്‌ നിങ്ങള്‍ക്ക് തോന്നുന്ന (സ്വന്തമായി പ്രസിദ്ധീകരിച്ചവ ഒഴികെ)  മറ്റേതെങ്കിലും നല്ല ചിത്രങ്ങള്‍ കഴിഞ്ഞ ആഴ്ചയില്‍ വേറെയും ഉണ്ടെങ്കില്‍ നിങ്ങള്‍ എന്തുകൊണ്ട് ആ ചിത്രം ഇഷ്ടപ്പെട്ടു എന്ന വിവരണം  ഉൾപ്പടെ  ഇവിടെ കമന്റില്‍ അറിയിച്ചാല്‍  അവയും പരിശോധിച്ചശേഷം അനുയോജ്യമാണെങ്കില്‍‌ അവയെ ഉൾപ്പെടുത്തുകയോ അല്ലെങ്കിൽ എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ല എന്നതിനു  എന്നതിനു സ്ക്രീനിങ്ങ് ടീം നല്‍കിയ മറുപടിയോ പ്രസിദ്ധീകരിക്കുന്നതാണ്‌. ഇപ്രകാരം ചിത്രങ്ങള്‍ റെക്കമെന്റ് ചെയ്യുന്നവര്‍ ദയവായി അനോണിമസ് ഓപ്ഷന്‍ ഉപയോഗിക്കാതിരിക്കുക.

11 comments:

Haree said...

എല്ലാ ചിത്രങ്ങളും ഇഷ്ടമായി. ഏറെ ഇഷ്ടമായത്: Serial No : 3, Saji Antony-യുടെ ചിത്രം.

Serial No : 5 Green Umbrella-യുടെ ചിത്രം.
ചെരിവിലിരിക്കുന്ന ചായ ഗ്ലാസ് ചിത്രത്തിനൊരു ഡൈനമിക് ഫീല്‍ നല്‍കുന്നുണ്ട്.

Serial No : 6 Linu-വിന്റെ ചിത്രം.
HDR ചിത്രമാണോ ഇത്? കരയോട് ചേരുന്ന ഭാഗത്ത് റെഡ് ടോണ്‍ അധികമായത് ചിത്രത്തിന്റെ ഭംഗി കുറച്ചതുപോലെ തോന്നുന്നു. HDR അല്ലായെങ്കില്‍, താഴെയുള്ള കരഭാഗത്ത് എന്തൊക്കെയോ പ്രശ്നമുള്ളതുപോലെ.

Serial No : 8 Asha-യുടെ ചിത്രം
താഴെ അല്‍പം കൂടി ക്രോപ്പ് ചെയ്യാമായിരുന്നെന്നു തോന്നി.
--

Appu Adyakshari said...

ഹരീ, വളരെ നന്ദി ഈ കമന്റിന്. ഇതുപോലെയുള്ള അവലോകനങ്ങൾ വീണ്ടും പ്രതീക്ഷിക്കുന്നു :-)

NPT said...

കൊള്ളാം പടങള്‍ എല്ലാം ഇഷ്ടപ്പെട്ടു...

ബിച്ചു said...

ജീവ ജലം ഫോട്ടോഗ്രഫി മത്സരത്തില്‍ നമ്മുടെ ഫോട്ടോ ക്ലബ്‌ മെമ്പര്‍ ഹരീഷിനു സമ്മാനം കിട്ടിയ വിവരം എല്ലാവരെയും സന്തോഷ പൂര്‍വ്വം അറിയിക്കുന്നു
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8095055&programId=7940896&BV_ID=@@@&tabId=21

ഫോട്ടോ നേരത്തെ ക്ലബ്‌ മത്സരത്തില്‍ വന്നിരിന്നു ലിങ്ക്
http://mlphotoclub.blogspot.com/2010/07/2.html

Mohanam said...

HDR ചിത്രമാണോ ഇത്?

മന്‍സ്സിലായില്ല...:-(

Haree said...

HDR എന്നാല്‍ High Dynamic Range. ഏറ്റവും ലളിതമായി പറഞ്ഞാല്‍; വിവിധ എക്സ്പോഷറുകളില്‍ ഒരേ ദൃശ്യം തന്നെ പകര്‍ത്തിയതിനു ശേഷം, ഓരോന്നില്‍ നിന്നും എക്സ്പോഷര്‍ കൃത്യമായ ഭാഗം മാത്രമെടുത്ത്, പുതിയൊരു ചിത്രം ഉണ്ടാക്കിയെടുക്കുന്നു. നാം നേരിട്ട് കാണുന്നതെങ്ങിനെയോ അതിനോട് വളരെയടുത്ത് നില്‍ക്കുന്ന ചിത്രങ്ങള്‍ ഈ രീതിയില്‍ തയ്യാറാക്കാം. (ഇതൊരു കൃത്യമായ വിശദീകരണമല്ല. കൂടുതല്‍ മനസിലാക്കുവാന്‍ വിക്കി തന്നെ ശരണം.)
--

Mohanam said...

നന്ദി..:-)

poor-me/പാവം-ഞാന്‍ said...

ഞാന്‍ എല്ലാം എത്ര കാതം പുറകിലാണെന്നു മനസ്സിലാക്കി തന്ന താങ്കള്‍ക്ക് നന്ദി

Anonymous said...

നല്ല ചിത്രങ്ങൾ എല്ലാം ആസ്വദിക്കുന്നു............

Unknown said...

Serial No : 1

Saji Antony said...

Thanks for the selection. I like the Second image..."The Universe is watching you?" from Vimal