Thursday, October 14, 2010

ഫോട്ടോബ്ലോഗ്‌ ആഴ്ചക്കുറിപ്പുകള്‍ - 16

കഴിഞ്ഞ ആഴ്ചയിൽ (ഒക്ടോബർ 3 ഞായർ മുതൽ ഒക്ടോബർ 9 ശനിവരെ) ഫോട്ടോ ബ്ലോഗുകൾ എന്ന വിഭാഗത്തിൽ മലയാളം ബ്ലോഗുകളീൽ പ്രസിദ്ധീകരിച്ച ചിത്രങ്ങളിൽ വച്ച് ഏറ്റവും ശ്രദ്ധേയമായവ എന്ന നിലയിൽ ഫോട്ടോക്ലബ് ഫോട്ടോസ്ക്രീനിംഗ് ടീം തെരഞ്ഞെടുത്ത ചിത്രങ്ങളാണ് ഈ പോസ്റ്റിൽ ഉള്ളത്.

വായനക്കാരുടെ  ഇഷ്ടചിത്രം:

ഈ ആഴ്ചമുതൽ, ഇവിടെ പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങളിൽ നിന്ന്  നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം (ഒന്നിലേറെയുണ്ടെങ്കിൽ അതും)  ഏതാണെന്നു തെരഞ്ഞെടുക്കാം. അതിനായി ഒരു പോൾ ഗാഡ്ജറ്റ് സൈഡ് ബാറിൽ ചേർത്തിട്ടുണ്ട്. അവിടെ നിങ്ങളുടെ വോട്ട് രേഖപ്പെടുത്തുക.


Serial No : 1
Link
ബ്ലോഗ്: ഒറ്റക്കണ്ണ്
ഫോട്ടോഗ്രാഫർ : പകൽകിനാവൻ
പ്രസിദ്ധീകരിച്ച തിയതി : October 03, 2010

“അമ്മമരം” എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ഈ ചിത്രം ഫോട്ടോഗ്രാഫറുടെ വേറിട്ട കാഴ്ചകളുടെ ഒരു ഉദാഹരണമായി സ്ക്രീനിംഗ് ടീം വിലയിരുത്തി. കുഞ്ഞിനെ മടിയിലിരുത്തി താലോലിക്കുന്ന അമ്മയുടെ പശ്ചാത്തലത്തിൽ, തന്നിലേക്ക് തന്റെ കുഞ്ഞിനേയും ചേർത്തുപിടിക്കാൻ വെമ്പുന്ന ഒരു അമ്മമരത്തെയാണ് ഇവിടെ ഫോട്ടോഗ്രാഫർ വളരെ സമർഥമായി എടുത്ത ഒരു ആംഗിളിൽ ചിത്രീകരിച്ചത്. വളരെ നല്ല എക്സ്പോഷറും പോസ്റ്റ് പ്രോസസിംഗും, ഈ ചിത്രത്തെ കൂടുതൽ മനോഹരമാക്കുന്നു.


Serial No : 2
Link
ബ്ലോഗ്: Green Umbrella
ഫോട്ടോഗ്രാഫർ : Green Umbrella
പ്രസിദ്ധീകരിച്ച തിയതി :October 03, 2010

തെരുവോരത്ത് നിൽക്കുന്ന ഈ കുട്ടിയുടെ ചിത്രം കണ്ടാൽ വർഷങ്ങൾക്കു മുമ്പെടുത്ത ഏതോ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം സ്കാൻ ചെയ്തു വച്ചതാണെന്നേ തോന്നൂ! വളരെ നന്നായി ചെയ്ത പോസ്റ്റ് പ്രോസസിംഗിലൂടെ ആ ഇഫക്റ്റ് കൊണ്ടുവന്നതാണ് ഈ ചിത്രത്തിൽ. കുട്ടിയുടെ മുഖത്തെ ഭാവം നന്നായി പ്രതിഫലിപ്പിക്കാനാവുന്ന ആംഗിളും, ലൈറ്റിംഗും ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നു.


Serial No : 3
Link
ബ്ലോഗ്: The Third Eye
ഫോട്ടോഗ്രാഫർ : Maneef mohammed
പ്രസിദ്ധീകരിച്ച തിയതി :October 03, 2010

വെള്ളത്തുള്ളികൾ വെള്ളത്തിൽ വീണു മുകളിലേക്ക് തെറിക്കുന്ന ചിത്രങ്ങൾ അനവധി കണ്ടിട്ടുണ്ടെങ്കിലും അവയിൽ നിന്ന് ഒരല്പം വ്യത്യസ്തമായ മാക്രോഷോട്ട്. അതിന്റെ ഷാർപ്‌നെസ്, നല്ല ടൈമിംഗ്, ഫ്രെയിമിന്റെ ഭംഗി ഇതൊക്കെയാണ് ഈ ചിത്രത്തിന്റെ പ്രത്യേകതകളായി സ്ക്രീനിംഗ് ടീം വിലയിരുത്തിയത്.Serial No : 4
Link
ബ്ലോഗ്: Weekend Photos
ഫോട്ടോഗ്രാഫർ : നൌഷാദ് പി.
പ്രസിദ്ധീകരിച്ച തിയതി :October 03, 2010

പുകവലിക്കെതിരേയുള്ള ബോധവൽക്കരണം ഏറെ നടക്കുന്ന ഈ സമയത്ത് അനുയോജ്യമായ ഒരു ചിത്രം. അതിനു തെരഞ്ഞെടുത്ത ആംഗിൾ ആണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അനുയോജ്യമായ പോസ്റ്റ് പ്രോസസിംഗ്, ഫ്രെയിമിന്റെ വശങ്ങളിൽ ശ്രദ്ധപോകാതെ സമർത്ഥമായി ചിത്രത്തിന്റെ പ്രധാനഭാഗങ്ങളിലേക്ക് തന്നെ കാഴ്ചക്കാരനെ പിടിച്ചൂ നിർത്തുന്നു. ആഷ്‌ട്രേയിൽ കാണുന്ന പച്ചനിറത്തിലെ പേപ്പർ ഒരു കല്ലുകടിയായി തോന്നി.


Serial No : 5
Link
ബ്ലോഗ്: Glimpses
ഫോട്ടോഗ്രാഫർ : Appu.
പ്രസിദ്ധീകരിച്ച തിയതി :October 05, 2010

പ്രാണിലോകത്തെ മഴക്കാലം ആണ് ഈ ചിത്രത്തിന്റെ വിഷയം. ചെറിയ ചലനങ്ങൾ ഉണ്ടായാൽ പോലും ഓടി ഒളിക്കുന്ന ഈ ഇനം ചിലന്തി, ഫോട്ടോയിലാക്കാൻ വിഷമമേറിയ ഒരു സബ്ജക്റ്റാണ്. സബ്ജക്റ്റിനുമേലുള്ള നല്ല ലൈറ്റിംഗ് ഈ ചിത്രത്തിന്റെ പ്രത്യേകതയാണെങ്കിലും വെള്ളത്തുള്ളികൾ ഒരല്പം ഓവർ എക്സ്പോസ് ആണെന്ന് ടീമിൽ ചില അംഗങ്ങൾ അഭിപ്രായപ്പെടുകയുണ്ടായി.


Serial No : 6
Link
ബ്ലോഗ്: Focus Magics.com
ഫോട്ടോഗ്രാഫർ : Jimmy.
പ്രസിദ്ധീകരിച്ച തിയതി :October 06, 2010

കറുപ്പും വെളുപ്പും അതിനു നടുവിലൊരു ചുവപ്പുമായി നമ്മുടെ ശ്രദ്ധപിടിച്ചു പറ്റുന്ന ചിത്രം. കോണ്ട്രാസ്റ്റിംഗ് ആയ നിറങ്ങൾ, നല്ല എക്സ്പോഷർ, ആംഗിൾ എന്നിവ ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നു. ഫ്രെയിമിന്റെ ആസ്പെക്റ്റ് റേഷ്യോ അത്ര നന്നായി തോന്നിയില്ല. ഇടതുവശത്തെ മരത്തോട് ചേർന്ന് ഫ്രെയിമിന്റെ ഇടത്തേയറ്റവും താഴെ നിന്ന് കുറച്ച് ഭാഗങ്ങളൂം ക്രോപ്പ് ചെയ്തു മാറ്റിയിരുന്നെങ്കിൽ കുറേക്കൂടി നല്ല ഫ്രെയിം ഉണ്ടാക്കാമായിരുന്നു.


Serial No : 7
Link
ബ്ലോഗ്: Out Of Focus
ഫോട്ടോഗ്രാഫർ : Punyalan
പ്രസിദ്ധീകരിച്ച തിയതി :October 08, 2010

ലീഡ് ലൈനുകളായി വർത്തിക്കുന്ന നിഴലുകൾ, പ്രകാശത്തിലേക്കുള്ള യാത്രയ്ക്ക് നല്ല സപ്പോർട്ട് നൽകുന്നുണ്ട്. അതു തന്നെയാണ് ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നതും. ചിത്രത്തിൽ നോയിസിന്റെ അതിപ്രസരം ഉണ്ട് എന്നൊരു നിരീക്ഷണം കൂടി ഒപ്പം ചേർക്കട്ടെ.


Serial No : 8
Link
ബ്ലോഗ്: ചിത്രക്കളരി
ഫോട്ടോഗ്രാഫർ : Asha
പ്രസിദ്ധീകരിച്ച തിയതി :October 09, 2010

നല്ല എക്സ്പോഷർ, ഫ്രെയിമിന്റെ പ്രത്യേകത, പോസ്റ്റ് പ്രോസസിംഗിൽ കൊണ്ടുവന്ന വർണ്ണങ്ങൾ - ഇത്രയുമാണ് ഈ ചിത്രത്തിന്റെ പ്രത്യേകതളായി എടുത്തു പറയാനുള്ളത്. സബ്ജക്റ്റിന്റെ കഴുത്തിന്റെ ഭാഗം ധൃതിപ്പെട്ട് പോസ്റ്റ് പ്രോസസിംഗ് ചെയ്ത് എടുത്തതുപോലെ തോന്നി. എങ്കിലും ഓവറോൾ ഒരു നല്ല ചിത്രം.


സ്ക്രീനിംഗ് ടീം അവസാന റൌണ്ടില്‍ പരിഗണിച്ച മറ്റു ചില ചിത്രങ്ങള്‍ :  ഈ ചിത്രങ്ങളൊന്നുംതന്നെ മുകളിൽ നൽകിയിരിക്കുന്ന ചിത്രങ്ങളേക്കാൾ മോശമായതുകൊണ്ടല്ല ഫൈനൽ സെലക്ഷനിൽ എത്താതിരുന്നത്.   സ്ക്രിനിംഗ് ടീമിലെ അംഗങ്ങൾ  ഈ ചിത്രങ്ങളെപ്പറ്റിയുള്ള അഭിപ്രായങ്ങളിൽ ഏകകണ്ഠമായ ഒരു അഭിപ്രായത്തിൽ എത്താൻ കഴിയാതെ ഇരുന്നതിനാൽ മാത്രമാണ് അവ 
ഫൈനൽ ലിസ്റ്റിൽ പ്രവേശിക്കാതിരുന്നത്.


അതാതു ചിത്രങ്ങളുടെ സീരിയൽ നമ്പറിൽ ക്ലിക്ക് ചെയ്താൽ ആ ബ്ലോഗുകളിലേക്ക് പോകാം. Right click the mouse and open in new tab.


ഈ ഫോട്ടോകളെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമർശനങ്ങളും ഇവിടെ കമന്റായി ചേർക്കണമെന്ന് താല്പര്യപ്പെടുന്നു. കൂടാതെ ഇക്കൂട്ടത്തില്‍‌ ഉള്‍പ്പെടുത്തേണ്ടിയിരുന്ന ചിത്രം എന്ന്‌ നിങ്ങള്‍ക്ക് തോന്നുന്ന (സ്വന്തമായി പ്രസിദ്ധീകരിച്ചവ ഒഴികെ)  മറ്റേതെങ്കിലും നല്ല ചിത്രങ്ങള്‍ കഴിഞ്ഞ ആഴ്ചയില്‍ വേറെയും ഉണ്ടെങ്കില്‍ നിങ്ങള്‍ എന്തുകൊണ്ട് ആ ചിത്രം ഇഷ്ടപ്പെട്ടു എന്ന വിവരണം  ഉൾപ്പടെ  ഇവിടെ കമന്റില്‍ അറിയിച്ചാല്‍  അവയും പരിശോധിച്ചശേഷം അനുയോജ്യമാണെങ്കില്‍‌ അവയെ ഉൾപ്പെടുത്തുകയോ അല്ലെങ്കിൽ എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ല എന്നതിനു  എന്നതിനു സ്ക്രീനിങ്ങ് ടീം നല്‍കിയ മറുപടിയോ പ്രസിദ്ധീകരിക്കുന്നതാണ്‌. ഇപ്രകാരം ചിത്രങ്ങള്‍ റെക്കമെന്റ് ചെയ്യുന്നവര്‍ ദയവായി അനോണിമസ് ഓപ്ഷന്‍ ഉപയോഗിക്കാതിരിക്കുക.

9 comments:

NPT said...

പടങള്‍ എല്ലാം ഇഷ്ടപ്പെട്ടു...പകലന്‍റെ പടം വേറിട്ടു നില്‍കുന്നു.........

പുള്ളിപ്പുലി said...

ചിത്രങ്ങളുടേ സെലക്ഷനും ഇപ്പോ ചേർത്ത പോൾ ഗാഡ്ജറ്റും തകർത്തിട്ട്ൻണ്ട്ട്ടാ. എല്ലാം ഗംഭീരം ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാർക്കും അഭിനന്ദനംസ് !!!

Rakesh | രാകേഷ് said...

അവസാന റൌണ്ടില്‍ പരിഗണിച്ച ചിത്രങ്ങള്‍ അതാത് ബ്ലോഗുകളിലേക്ക് ലിങ്ക് ചെയ്യുകയോ, ഫോട്ടോഗ്രാഫറുടെ പേരെങ്കിലും പരാമര്‍ശിക്കുകയോ ചെയ്യാമായിരിന്നു.

പുള്ളിപ്പുലി said...

Rakesh | രാകേഷിന്റെ കമന്റിനടിയിൽ എന്റെ വെടിക്കെട്ട് ഒപ്പ്

അപ്പു said...

@ Rakesh & Puli :

നിങ്ങൾ രണ്ടുപേരും പറഞ്ഞ നിർദ്ദേശം ഉൾപ്പെടുത്തിയിട്ടുണ്ട്. ആ ബ്ലോഗുകളിലേക്ക് പോകുവാൻ ചിത്രങ്ങളുടെ നമ്പരിൽ ക്ലിക്ക് ചെയ്താൽ മതിയാവും.

Jimmy said...

അടിപൊളി...
അങ്ങനെ കാര്യങ്ങള്‍ ഒന്നുഷാറാവട്ടെ...
പുതിയ ഗാഡ്ജെറ്റ് ചേര്‍ത്തത് വളരെ നന്നായി.

haina said...

എല്ലാം നല്ല photo കൾ

അലി said...

പുതിയ മാറ്റങ്ങൾ നന്നായി. ചിത്രങ്ങളുടെ സെലക്ഷനും കൊള്ളാം.

ഞാന്‍ : Njan said...

പുതിയ ഗാഡ്ജെറ്റ് നന്നായി. ആശംസകള്‍..