Thursday, October 7, 2010

ഫോട്ടോബ്ലോഗ്‌ ആഴ്ചക്കുറിപ്പുകള്‍ - 15

കഴിഞ്ഞ ആഴ്ചയിൽ (സെപ്റ്റംബർ 26 ഞായർ മുതൽ ഒക്റ്റോബര്‍ 02 ശനിവരെ) ഫോട്ടോ ബ്ലോഗുകൾ എന്ന വിഭാഗത്തിൽ മലയാളം ബ്ലോഗുകളീൽ പ്രസിദ്ധീകരിച്ച ചിത്രങ്ങളിൽ വച്ച് ഏറ്റവും ശ്രദ്ധേയമായവ എന്ന നിലയിൽ ഫോട്ടോക്ലബ് ഫോട്ടോസ്ക്രീനിംഗ് ടീം തെരഞ്ഞെടുത്ത ചിത്രങ്ങളാണ് ഈ പോസ്റ്റിൽ ഉള്ളത്. 


Link
ബ്ലോഗ്: ഒറ്റക്കണ്ണ്
ഫോട്ടോഗ്രാഫർ : പകൽകിനാവൻ
പ്രസിദ്ധീകരിച്ച തിയതി :September 26, 2010

ഒരു സൂര്യോദയ/അസ്തമന ചിത്രം എന്നതിനേക്കാളുപരി, ഫോട്ടോഗ്രാഫറുടെ വ്യത്യസ്തമാർന്ന ഭാവനയും, അതിനു തെരഞ്ഞെടുത്ത ആംഗിളും ടൈമിംഗും ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നു.




Link
ബ്ലോഗ്: Fade In
ഫോട്ടോഗ്രാഫർ : സുനിൽ വാര്യർ
പ്രസിദ്ധീകരിച്ച തിയതി :September 26, 2010

മരുഭൂമിയിലെ വ്യത്യസ്തമാർന്ന ജീവിത ദൃശ്യങ്ങളുടെ ആവിഷ്കാരം. ചിത്രത്തിന്‌ അനുയോജ്യമായ പോസ്റ്റ് പ്രൊസസ്സിങ്ങ് ഇതെല്ലാം കൊണ്ട് ശ്രദ്ധേയമായ ചിത്രം.



Link
ബ്ലോഗ്: ഫോട്ടോഗ്രാഫി
ഫോട്ടോഗ്രാഫർ : പ്രശാന്ത് ഐരാണിക്കുളം
പ്രസിദ്ധീകരിച്ച തിയതി :September 26, 2010

മൂടൽമഞ്ഞൂള്ള ഒരു പ്രഭാതത്തിൽ, ഇത്തരം ഒരു ഫോട്ടോഗ്രാഫ് എടുക്കുവാൻ വേണ്ട തയ്യാറെടുപ്പുകളോടെ ചെയ്ത ഈ ചിത്രം അതിന്റെ ഡ്രമാറ്റിക് ലൈറ്റിംഗ്, കമ്പോസിഷൻ, ആംഗിൾ, Post processing എന്നിവകൊണ്ട് ശ്രദ്ധേയമായി എന്നു സ്ക്രീനിംഗ് ടീം വിലയിരുത്തി.



Link
ബ്ലോഗ്: നിറങ്ങള്‍
ഫോട്ടോഗ്രാഫർ : കരീം ഹംസ
പ്രസിദ്ധീകരിച്ച തിയതി :September 28, 2010

ഈ ചിത്രത്തിലെ ബാക്ൿലൈറ്റും, അതു വീഴുന്ന ആംഗിളും കുതിരയുടെ ചലനങ്ങൾ ഫ്രെയിമിൽ ആക്കിയ കൃത്യമായ നിമിഷവും ശ്രദ്ധേയമായി. നല്ല പോസ്റ്റ് പ്രോസസിംഗിലൂടെ ചിത്രത്തിനു കൂടുതൽ മിഴിവേകാനും ഫോട്ടോഗ്രാഫർ ശ്രദ്ധിച്ചിട്ടുണ്ട്. ഇതേ ഫോട്ടോഗ്രാഫറുടെ  ഈ ചിത്രവും   സ്ക്രീനിംഗ് ടീം ശ്രദ്ധേയമായ ചിത്രങ്ങളുടെ  കൂട്ടത്തിൽ ഉൾപ്പെടുത്തിയതാണ്.



Link
ബ്ലോഗ്: THE FRAMES I CLICKED!!
ഫോട്ടോഗ്രാഫര്‍‌ : SajiAntony.
പ്രസിദ്ധീകരിച്ച തിയതി :September 28, 2010
ഈ ചിത്രം ഫ്രെയിം ചെയ്ത രീതി, തിരെഞെടുത്ത ലൊക്കേഷന്‍ , പോസ്റ്റ് പ്രൊസസ്സിങ്ങ്, എക്സ്പോഷര്‍ എന്നിവ കൊണ്ട് ശ്രദ്ധേയമായ ചിത്രം.



Link
ബ്ലോഗ്: Weekend Photos
ഫോട്ടോഗ്രാഫർ : നൌഷാദ് പി.
പ്രസിദ്ധീകരിച്ച തിയതി :September 29, 2010

ലൈറ്റിന്റെ ക്രമീകരണം, അതു വിദഗ്‌ധമായി ഉപയോഗിച്ച രീതി, ചിത്രത്തിലെ നിറങ്ങൾ ( colour contrast ), പോസ്റ്റ് പ്രോസസിംഗ് ഇതെല്ലാം ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നു.  



Link
ബ്ലോഗ്: ഔട്ട്‌ ഓഫ് ഫോക്കസ്
ഫോട്ടോഗ്രാഫർ : പുണ്യാളൻ
പ്രസിദ്ധീകരിച്ച തിയതി :September 30, 2010
ചിത്രത്തിലെ മോഡലുകളുടെ ഭാവം, ചിത്രത്തിന്റെ ഉയർന്ന ആംഗിൾ, ലൈറ്റിംഗ് ഇത്രയുമാണ് ഈ ചിത്രത്തെ പ്രത്യേകതകളുള്ളതാക്കുന്നത്. Posture അല്പം കൂടി മെച്ചമാക്കാമായിരുന്നു എന്ന  അഭിപ്രായം ചില അംഗങ്ങൾ പ്രകടിപ്പിക്കുകയുണ്ടായി. പുരുഷന്റെ കൈ സ്ത്രീയുടെ തോളിൽ തൊട്ടാണ് ഇരിക്കുന്നതെങ്കിലും ചിത്രത്തിൽ കറൂപ്പ് വെളുപ്പ് നിറങ്ങൾ മാത്രം ഉള്ളതിനാൽ അതു വ്യക്തമാവുന്നില്ല



Link
ബ്ലോഗ്: Snap Shots
ഫോട്ടോഗ്രാഫർ : ശിവ
പ്രസിദ്ധീകരിച്ച തിയതി :October 02, 2010
മഞ്ഞിന്റെ തണുപ്പും പ്രഭാതത്തിന്റെ ചാരുതയും നല്ലവണ്ണം പകർത്തിയ ഒരു ഫോട്ടോഗ്രാഫ്. അതിലെ മോഡലുകൾ ചിത്രത്തിനു ജീവൻ നൽകുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. പക്ഷേ അവരുടെ പൊസിഷൻ ഫ്രെയിൽ അത്ര നല്ല ഒരു സ്ഥാനത്തല്ല, അതു കൊണ്ട് തന്നെ ഫോര്‍ഗ്രൗണ്ട് വിരസമായി എന്ന അഭിപ്രായം സ്ക്രീനിംഗ് ടീം അംഗങ്ങൾ പ്രകടിപ്പിക്കുകയുണ്ടായി. കമ്പോസിഷനിൽ അല്പം കൂടി ശ്രദ്ധിക്കാമായിരുന്നു. എങ്കിലും നല്ല ചിത്രം.



Link
ബ്ലോഗ്: Faces
ഫോട്ടോഗ്രാഫർ : പുണ്യാളൻ
പ്രസിദ്ധീകരിച്ച തിയതി :October 02, 2010

ഫോട്ടോഗ്രാഫർ തന്റെ മോഡലുകളുമായി സംവദിക്കുന്ന രീതി, അതു പകർത്തുന്ന പാടവം ഒക്കെ ഈ ചിത്രത്തെ നല്ല ഒരു പോർട്രെയിറ്റ് ആക്കി മാറ്റുന്നു.



സ്ക്രീനിംഗ് ടീം അവസാന റൌണ്ടില്‍ പരിഗണിച്ച മറ്റു ചില ചിത്രങ്ങള്‍ : -









ഈ ഫോട്ടോകളെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഇവിടെ കമന്റായി ചേര്‍ക്കണമെന്ന് താല്പര്യപ്പെടുന്നു. 

കൂടാതെ ഇക്കൂട്ടത്തില്‍‌ ഉള്‍പ്പെടുത്തേണ്ടിയിരുന്ന ചിത്രം എന്ന്‌ നിങ്ങള്‍ക്ക് തോന്നുന്ന (സ്വന്തമായി പ്രസിദ്ധീകരിച്ചവ ഒഴികെ)  മറ്റേതെങ്കിലും നല്ല ചിത്രങ്ങള്‍ കഴിഞ്ഞ ആഴ്ചയില്‍ വേറെയും ഉണ്ടെങ്കില്‍ നിങ്ങള്‍ എന്തുകൊണ്ട് ആ ചിത്രം ഇഷ്ടപ്പെട്ടു എന്ന വിവരണം ഉള്‍പ്പടെ   ഇവിടെ കമന്റില്‍ അറിയിച്ചാല്‍  അവയും പരിശോധിച്ചശേഷം അനുയോജ്യമാണെങ്കില്‍‌ ഉള്‍പ്പെടുത്തുകയോ അല്ലെങ്കില്‍‌ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ല എന്നതിനു സ്ക്രീനിങ്ങ് ടീം നല്‍കിയ മറുപടിയോ പ്രസിദ്ധീകരിക്കുന്നതാണ്‌.. ഇപ്രകാരം ചിത്രങ്ങള്‍ റെക്കമെന്റ് ചെയ്യുന്നവര്‍ ദയവായി അനോണിമസ് ഓപ്ഷന്‍ ഉപയോഗിക്കാതിരിക്കുക.

9 comments:

Faisal Alimuth said...

good selection..!

Manickethaar said...

selection..നന്നായിട്ടുണ്ട്‌

അലി said...

എല്ലാം നല്ല ചിത്രങ്ങള്‍!

Dreams said...

സ്ക്രീനിങ്ങ് ടീമിന്റെ ഉദ്യമം അഭിനന്ദനാർഹം..ഇത് പലപ്പോഴും ഫോട്ടോഗ്രാഫർമാർക്ക് ആത്മവിശ്വാസം പകർന്ന് നൽകും തീർച്ച...പക്ഷെ സെലക്ഷനിൽ കുറച്ച്കൂടി നിലവാരം പുലർത്തേണ്ടതുണ്ടെന്നു തോന്നുന്നുന്നു...ഇവിടെ കാണിച്ച ചിത്രങ്ങളിൽ ഒന്നാമത്തെതും മൂന്നാമത്തെയുംചിത്രങ്ങൾ മാത്രമാണ് കുറച്ചെങ്കിലും മികവ് പുലർത്തുന്നതായി തോന്നിയത്.....

Unknown said...

വളരെ നല്ല സെലെക്ഷന്‍സ്‌. പല ചിത്രങ്ങളും എനിക്ക് വ്യക്തിപരമായി ഇഷ്ടപ്പെട്ടു. ഡ്രീംസ്‌ പറഞ്ഞപോലെ വളരെ കുറച്ചു നല്ല ചിത്രങ്ങളെ കഴിഞ്ഞ ആഴ്ചയില്‍ വന്നു എന്ന് സാരം. അതില്‍ മികച്ചവ ഇവിടെ സെലെക്ഷന്‍ ടീം പോസ്റ്റ്‌ ചെയ്യുന്നു. നല്ല ചിത്രങ്ങളുണ്ടെങ്കില്‍ സെലെക്ഷന്‍ മോശമാണെന്ന് പറയാതെ ഡ്രീംസിന് നല്ല ചിത്രങ്ങളുടെ ലിങ്ക് ഇവിടെ കൊടുത്തു കൂടെ. അതാണ്‌ ഈ സംരംഭതിനെ കൂടുതല്‍ മികച്ചതാക്കുന്നത്. എന്നെ സംബധിച്ചിടത്തോളം സെലെക്ഷനെക്കാളുപരി എന്തെല്ലാം കാര്യങ്ങള്‍ ഒരു ചിത്രത്തില്‍ ശ്രദ്ധിക്കണം എന്നതിനാണ് പ്രാധാന്യം. ഓരോ ചിത്രത്തിലും എന്തെല്ലാം കാര്യങ്ങളാണ് ഇവാലുവേറ്റ്‌ ചെയ്തതെന്ന് വളരെ വ്യക്തമായി അടിക്കുറിപ്പായി കൊടുത്തിട്ടുണ്ട്‌. ഒരു മോശം സെലെക്ഷന്‍ എന്ന് ഇതിനെ പറയാന്‍ കഴിയില്ല. ഓരോ ആഴ്ചയിലും പോസ്റ്റ്‌ ചെയ്ത ചിത്രങ്ങളില്‍ നിന്നും കുറെ നല്ല ചിത്രങ്ങള്‍ തിരഞ്ഞെടുത്ത് അതിന്റെ ഒരു അവലോകനം നടത്തുന്നു. ഈ പ്രവാസ ജീവിതത്തിന്‍റെ തിരക്കിലും ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തുന്ന സെലെക്ഷന്‍ ടീമിന്‍റെ ഉദ്യമങ്ങള്‍ക്ക്‌ വളരെയധികം നന്ദി. ശരിക്ക് പറഞ്ഞാല്‍ സെലെക്ഷന്‍ ടീമിനെക്കളുപരി ഇതിലെ അംഗങ്ങളാണ് ഒരു സജീവ ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടത്.

ശ്രീലാല്‍ said...

1) പ്രശാന്ത് ഐരാണിക്കുളം,
2) പ്രശാന്ത് ഐരാണിക്കുളം,
3) പ്രശാന്ത് ഐരാണിക്കുളം
4) Yousef Shali, കരീം ഹംസ, ശിവ
ഇതാണെന്റെ സെലെക്ഷന്‍. :)
സെയിന്റിന്റെ പരീക്ഷണങ്ങള്‍ക്ക് ഒരു സ്പെഷ്യല്‍ കയ്യടി..

Pied Piper said...

ക്ഷമിക്കണം "മഞ്ഞുമഴക്കാലം" എന്ന ചിത്രം ഏറെയൊന്നും നന്നായില്ല ..
ഇത്തിരികൂടെ അകലെനിന്നോ അല്ലെങ്കില്‍ തൊട്ടുപുറകില്‍ നിന്നോ
ചിത്രം എടുത്തിരുന്നെങ്കില്‍ ഇത്തിരികൂടെ നന്നായേനെ ..

ഒബ്ജക്ടിന് പുറകില്‍ എനിക്ക് തൊട്ടുമുന്നില്‍ കാണുന്ന റോഡ് ചിത്രത്തിന്‍റെ ഭംഗി ചോര്‍ത്തുന്നു ..
മഞ്ഞു മഴക്കാലം കാര്യമായ കുളിരൊന്നും തന്നില്ല ..

അതുപോലെ വീഴുന്ന കുതിരയും ...

ബാക് ലൈറ്റ് ഇത്തിരി കൗതുകം ജനിപ്പിക്കുന്നെങ്കിലും കുതിര എന്ന
സിമ്പലിന്‍റെ ഓജസ്സൊന്നും പകരാനാകാത്ത ഒരുതരം അലസമായ ആങ്കിളാണ്
ഫോടോഗ്രാഫര്‍ തിരഞ്ഞെടുത്തിരിക്കുന്നത് ..

ഒരുമുന്നൊരുക്കവുമില്ലാതെ പെട്ടന്ന് ചിത്രം ഒപ്പിയെടുക്കേണ്ടിവരുമ്പോള്‍ സംഭവിക്കുന്നതാണ് ..

പക്ഷെ Photo Club തിരഞ്ഞെടുക്കാന്മാത്രം അതൊരു കേമന്‍ ചിത്രമായിട്ടില്ല തീര്‍ച്ച .

http://yousefshali.blogspot.com/2010/10/colourful-future.html

ഈ മനോഹരചിത്രം എന്തേ തിരഞ്ഞെടുക്കപെടാതിരുന്നത് .. ??
പോസ്റ്റ് പ്രൊസസ്സിങ്ങിന്ന് എവിടെവരെയാണ് പരിധി നിശ്ചയിച്ചിരിക്കുന്നത് ..??

SajiAntony said...

Thanks for the Selection

മേഘമല്‍ഹാര്‍(സുധീര്‍) said...

nice selection