Friday, October 1, 2010

ഫോട്ടോബ്ലോഗ്‌ ആഴ്ചക്കുറിപ്പുകള്‍ - 14

കഴിഞ്ഞ ആഴ്ച്ചയിലെ (September 19 ഞായര്‍ - September 25 ശനി)  Photo Blogs എന്ന വിഭാഗത്തില്‍‌ ഉള്‍പ്പെട്ട മലയാളം ബ്ലോഗുകളില്‍ പ്രസിദ്ധീകരിച്ച ഫോട്ടോഗ്രാഫുകളില്‍വച്ചു ഏറ്റവും ശ്രദ്ധേയമായവ എന്ന ഗണത്തില്‍‌ ഫോട്ടോക്ലബ്ബ് - ഫോട്ടോസ്ക്രീനിങ്ങ് ടീം ഈയാഴ്ച്ച ഉള്‍പ്പെടുത്തിയ  ചിത്രങ്ങളാണ് ഈ പോസ്റ്റില്‍ ഉള്ളത്. 


Link
ബ്ലോഗ്: Focus Magics
ഫോട്ടോഗ്രാഫര്‍‌ : Jimmy
പ്രസിദ്ധീകരിച്ച തിയതി :September 19, 2010

ലഭ്യമായ സൂര്യപ്രകാശത്തെ നന്നായി ഉപയോഗിച്ചിരിക്കുന്ന ഒരു Nature shot. കമ്പോസിങ്ങും ചിത്രത്തിലെ actionനും നന്നായിട്ടുണ്ട്; ഒപ്പം പോസ്റ്റ്‌ പ്രോസിങ്ങും.Link
ബ്ലോഗ്: ഒറ്റക്കണ്ണ്
ഫോട്ടോഗ്രാഫര്‍‌ : പകല്‍കിനാവന്‍
പ്രസിദ്ധീകരിച്ച തിയതി :September 19, 2010

സ്വിറ്റ്സര്‍ലാന്‍ഡിലേയോ യൂറോപ്പിലേയോ തെരുവുകളില്‍‌ വളരെ  സാധാരണമായ ഒരു  കാഴ്ച.മനുഷ്യന്‍‌ പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന ഒരു അനുഭൂതി തരുന്നു പച്ചപ്പ് നിറഞ്ഞ ഈ ചിത്രം.വള്ളിപ്പടര്‍‌പ്പുകള്‍ക്കിടയിലൂടെ തുറക്കുന്ന ജനാലകളും അത് കമ്പോസ് ചെയ്ത രീതിയും ഈ ചിത്രത്തിന്‌ ഫോട്ടോഗ്രാഫര്‍‌ നല്‍കിയ "ഓരോ മരത്തിലും വീടുണ്ട്" എന്ന തലക്കെട്ടും ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നു.Link
ബ്ലോഗ്: THE NATURE
ഫോട്ടോഗ്രാഫര്‍‌ : NPT
പ്രസിദ്ധീകരിച്ച തിയതി :September 19, 2010

മണ്ണില്‍‌കിടന്നുരുളുന്ന കുതിരയുടെ ചിത്രം ബുദ്ധിപൂര്‍‌വ്വം rotate ചെയ്തിടുക വഴി കൂടുതല്‍‌ interesting ആക്കിയിരിക്കുന്നു.ബാക്ക്‌ലൈറ്റ് ഉപയോഗിച്ചിരിക്കുന്ന രീതി, ഫ്രെയിമിങ്ങ്, പോസ്റ്റ് പ്രൊസസ്സിങ്ങ് ഇവയും നന്നായിരിക്കുന്നു. ഇതേ ഫോട്ടോഗ്രാഫറുടെ ഈ ചിത്രവും കഴിഞ്ഞ ആഴ്ചയിലെ ശ്രദ്ധേയമായ ചിത്രങ്ങളുടെ കൂട്ടത്തിലേയ്ക്ക് സ്ക്രീനിങ്ങ് ടീം റെക്കമെന്റ് ചെയ്തതാണ്‌.


Link
ബ്ലോഗ്: കലവറ
ഫോട്ടോഗ്രാഫര്‍‌ : Abdul Saleem
പ്രസിദ്ധീകരിച്ച തിയതി :September 20, 2010

പോസ്റ്റ്പ്രൊസസ്സിങ്ങില്‍‌ വെളിച്ചം ക്രമീകരിച്ചിരിക്കുന്ന രീതി, കൃത്യമായ ടൈമിങ്ങിലൂടെ സബ്ജക്റ്റിന്റെ മുഖഭാവം പകര്‍ത്തിയിരിക്കുന്നതും, കാഴ്ചക്കാരനുമായുള്ള നല്ല eye contact നിലനിറുത്താനായതും ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നു.Link
ബ്ലോഗ്: നീലവെളിച്ചം
ഫോട്ടോഗ്രാഫര്‍‌ : രാകേഷ്
പ്രസിദ്ധീകരിച്ച തിയതി :September 21, 2010

"പുനലൂര്‍-ചെങ്കോട്ട റൂട്ടിലെ ഈ മീറ്റര്‍ഗേജ് വണ്ടിയും പാതയും ഇനി ചരിത്രം.സെപ്റ്റംബര്‍ 20 തിങ്കളാഴ്ച ഈ വഴി അവസാന തീവണ്ടി തമിഴ് നാട്ടിലേക്ക് യാത്രയായി. ഇനി ഈ പാതയുടെ വീതി കൂട്ടിയേക്കാം. അപ്പോള്‍ ഈ പാലം ഇങ്ങനെ തന്നെ കാണും എന്നു പറയാന്‍ കഴിയില്ല." - ഈ വാര്‍ത്തയും അവസരോചിതമായി ഈ ചിത്രം പബ്ലിഷ് ചെയ്തതും മാത്രമല്ല, strong leading lines, കൃത്യമായ ടൈമിങ്ങിലൂടെയുള്ള നല്ല കമ്പോസിഷന്‍ എന്നിവയിലൂടെ ശ്രദ്ധേയമായ ചിത്രം.Link
ബ്ലോഗ്: വാലായ്മ
ഫോട്ടോഗ്രാഫര്‍‌ : അശ്വതി233
പ്രസിദ്ധീകരിച്ച തിയതി :September 23, 2010

വളരെ കൃത്യമായ timing ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നു. അതുപോലെ ഇതിനായി ഫോട്ടോഗ്രാഫര്‍ തെരഞ്ഞെടുത്ത ലോ ആംഗിള്‍ ഇതിനു മറ്റൊരു മാനം നല്‍കിയിട്ടുണ്ട്. Link
ബ്ലോഗ്: ചിത്രരേഖ
ഫോട്ടോഗ്രാഫര്‍‌ : രഞ്ജിത് വിശ്വം
പ്രസിദ്ധീകരിച്ച തിയതി :September 25, 2010
ചെറിയ ചെടികളിലെ വെളിച്ചത്തിനു അനുയോജ്യമായി വളരെ കൃത്യമായ എക്സ്പോഷര്‍ ഫോട്ടോഗ്രാഫര്‍ ഇവിടെ നല്‍കിയിരിക്കുന്നു.ബാക്ക് ഗ്രൌണ്ട് distractions ഒട്ടും ഇല്ലാതെ / ഒഴിവാക്കി എടുത്തതിനാല്‍ ഈ ചെടികള്‍ക്ക് ഒരു ത്രിമാനതയും ഫോട്ടോഗ്രാഫില്‍‌ ലഭിക്കുന്നുണ്ട്.Link
ബ്ലോഗ്: THE FRAMES I CLICKED!!
ഫോട്ടോഗ്രാഫര്‍‌ : SajiAntony.
പ്രസിദ്ധീകരിച്ച തിയതി :September 25, 2010
ഒരു ഫോട്ടോഗ്രാഫറുടെ "കണ്ണ്" ഏതൊക്കെ രീതിയില്‍ ഒരു ഫ്രെയിം കാണണം എന്നതിന്റെ നല്ല ഉദാഹരണം. ചിത്രത്തിലെ അമ്മയും കുഞ്ഞും അവര്‍ "കാണുന്ന കാഴ്ചയില്‍" സംഭ്രമിച്ചുപോയ    ഫീല്‍  !!!   ഇതേ ഫോട്ടോഗ്രാഫറുടെ  ഈ ചിത്രവും   സ്ക്രീനിംഗ് ടീം പരിഗണിച്ചു.
ഈ ഫോട്ടോകളെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഇവിടെ കമന്റായി ചേര്‍ക്കണമെന്ന് താല്പര്യപ്പെടുന്നു. 

കൂടാതെ ഇക്കൂട്ടത്തില്‍‌ ഉള്‍പ്പെടുത്തേണ്ടിയിരുന്ന ചിത്രം എന്ന്‌ നിങ്ങള്‍ക്ക് തോന്നുന്ന (സ്വന്തമായി പ്രസിദ്ധീകരിച്ചവ ഒഴികെ)  മറ്റേതെങ്കിലും നല്ല ചിത്രങ്ങള്‍ കഴിഞ്ഞ ആഴ്ചയില്‍ വേറെയും ഉണ്ടെങ്കില്‍ നിങ്ങള്‍ എന്തുകൊണ്ട് ആ ചിത്രം ഇഷ്ടപ്പെട്ടു എന്ന വിവരണം ഉള്‍പ്പടെ   ഇവിടെ കമന്റില്‍ അറിയിച്ചാല്‍  അവയും പരിശോധിച്ചശേഷം അനുയോജ്യമാണെങ്കില്‍‌ ഉള്‍പ്പെടുത്തുകയോ അല്ലെങ്കില്‍‌ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ല എന്നതിനു സ്ക്രീനിങ്ങ് ടീം നല്‍കിയ മറുപടിയോ പ്രസിദ്ധീകരിക്കുന്നതാണ്‌.. ഇപ്രകാരം ചിത്രങ്ങള്‍ റെക്കമെന്റ് ചെയ്യുന്നവര്‍ ദയവായി അനോണിമസ് ഓപ്ഷന്‍ ഉപയോഗിക്കാതിരിക്കുക.

6 comments:

Rakesh | രാകേഷ് said...

അവസാനത്തെ ഫ്രെയിം തകര്‍പ്പന്‍ :-)

Renjith said...

http://www.sunilwarrier.com/2010/09/balancing-life.html
http://yousefshali.blogspot.com/2010/09/on-sunny-day.html
ഈ രണ്ടു ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്താന്‍ പറ്റുമോ ?

Renjith said...

പുണ്യാളന്റെ ഈ ചിത്രവും http://in-focus-and-out-of-focus.blogspot.com/2010/09/blog-post_20.html

Noushad said...

ബ്ലോഗ്: THE FRAMES I CLICKED!!
ഫോട്ടോഗ്രാഫര്‍‌ : SajiAntony.
nice 1

വിനയന്‍ said...

എല്ലാ ചിത്രങ്ങളും നന്നായി!
രാകേഷിന്റെ ചിത്രം ഏറെ ഇഷ്ടപ്പെട്ടു! :)

SajiAntony said...

Thanks for the Selections...