Monday, September 20, 2010

ഫോട്ടോബ്ലോഗ്‌ ആഴ്ചക്കുറിപ്പുകള്‍ - 13

കഴിഞ്ഞ ആഴ്ച്ചയിലെ (September 12 ഞായര്‍ - September 18 ശനി)  Photo Blogs എന്ന വിഭാഗത്തില്‍‌ ഉള്‍പ്പെട്ട മലയാളം ബ്ലോഗുകളില്‍ പ്രസിദ്ധീകരിച്ച ഫോട്ടോഗ്രാഫുകളില്‍വച്ചു ഏറ്റവും ശ്രദ്ധേയമായവ എന്ന ഗണത്തില്‍‌ ഫോട്ടോക്ലബ്ബ് - ഫോട്ടോസ്ക്രീനിങ്ങ് ടീം ഈയാഴ്ച്ച ഉള്‍പ്പെടുത്തിയ  ചിത്രങ്ങളാണ് ഈ പോസ്റ്റില്‍ ഉള്ളത്. 


ബ്ലോഗ്: Out Of Focus
ഫോട്ടോഗ്രാഫര്‍‌ :പുണ്യാളന്‍‌
പ്രസിദ്ധീകരിച്ച തിയതി :September 12, 2010

കംപോസിഷന്‍ ടെക്നിക്കുകള്‍ പലതും ഒത്തൊരുമിക്കുന്ന ഒരു ചിത്രം. Rule of thirds, lead lines, lead line placed in rule of thirds, horizon placed in rule of thirds എന്നീ കാര്യങ്ങള്‍ ഒരു ഫ്രെയിമില്‍ ഫലപ്രദമായി എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിന്റെ ഒരു നല്ല ഉദാഹരണം. കൂടാതെ, സന്ദര്‍ഭോചിതമായി അതിനു ചേരുന്ന വിധത്തില്‍ life/activity ഈ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയത് വഴി ചിത്രത്തിനു 'ജീവന്‍' നല്‍കുവാനും ഫോട്ടോഗ്രാഫര്‍ ശ്രദ്ധിച്ചിരിക്കുന്നു.

ഇതേ ഫോട്ടോഗ്രാഫറുടെ കഴിഞ്ഞ ആഴ്ചയില്‍‌ പ്രസിദ്ധീകരിച്ച ഈ ചിത്രവും കോമ്പോസിഷന്റേയും ലൈറ്റിങ്ങിന്റേയും മികവ് കൊണ്ട് ശ്രദ്ധേയമായ ചിത്രമാണ്‌..



Link
ബ്ലോഗ്: and in to the trees
ഫോട്ടോഗ്രാഫര്‍‌ : K.R.Ranjith
പ്രസിദ്ധീകരിച്ച തിയതി :September 12, 2010

മാറുന്നകാലഘട്ടത്തിന്റെ ഭീതിദമായ ഒരു മുഖം ഈ ഫ്രെയിമില്‍ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയിരിക്കുന്നു. ഫ്രെയിമിലെ perspective - ഫോട്ടോഗ്രാഫറുടെ കാഴ്ചപ്പാട് അത് പകര്‍ത്തിയിരിക്കുന്ന ആംഗിള്‍ ഇത് രണ്ടും നന്നായി. മണ്ണിനെയും പ്രകൃതിയെയും മാത്രമല്ല, മനുഷ്യരാശിയെയും, അവന്റെ മഹത്തരമായ കണ്ടുപിടുത്തങ്ങളെയും (ചിത്രത്തിലെ പോസ്റ്റിനെ അങ്ങനെ വ്യാഖ്യാനിച്ചാല്‍) കാര്‍ന്നു തിന്നുന്ന അല്ലെങ്കില്‍ തിന്നുകൊണ്ടിരിക്കുന്ന സ്വാര്‍ത്ഥ താല്പര്യങ്ങള്‍.. ആശയം ഈ ചിത്രത്തെ ശ്രദ്ധേയമാക്കി.

ചിത്രത്തിനു ഒരു composite image ന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ടോ ഉണ്ടോ എന്നൊരു സംശയവും സ്ക്രീനിംഗ് ടീം പ്രകടിപ്പിക്കുകയുണ്ടായി.



Link
ബ്ലോഗ്: March of the wounded
ഫോട്ടോഗ്രാഫര്‍‌ : greyshades
പ്രസിദ്ധീകരിച്ച തിയതി :September 13, 2010

ചിത്രത്തിന്റെ ലൈറ്റിംഗ്, കംപോസിഷന്‍ എന്നിവയാണ് ഈ ചിത്രത്തെ ശ്രദ്ധേയമാക്കിയത്.
ഇതേ ഫോട്ടോഗ്രാഫറുടെ empty-spaces  എന്ന ചിത്രവും സ്ക്രീനിംഗ് ടീം പരിഗണിക്കുകയുണ്ടായി.



Link
ബ്ലോഗ്: Nizhalkoothu
ഫോട്ടോഗ്രാഫര്‍‌ : Sarin
പ്രസിദ്ധീകരിച്ച തിയതി :September 14, 2010

കംപോസിഷന്‍, ലൈറ്റ്‌ എന്നിവ പ്രത്യേകതയുള്ളവ തന്നെ. എങ്കിലും ഫ്രെയിമിന്റെ വലതു താഴെ മൂലയിലുള്ള കുപ്പായകൈ ഒഴിവാക്കി ക്യാമറ അല്പം കൂടി ഇടത്തേക്ക് മാറ്റി ചിത്രീകരിക്കാമായിരുന്നു എന്നൊരു അഭിപ്രായമുണ്ട്. ഇങ്ങനെയുള്ള ചിത്രങ്ങളില്‍ ബാക്ക്ഗ്രൌണ്ട് അല്പംകൂടി ക്ലിയര്‍ ആക്കി നല്‍കിയിരുന്നുവെങ്കില്‍ ചിത്രത്തിലെ ക്യാമറയുടെ preview screen ല്‍ എന്താണ് കാണുന്നതെന്ന്  കാഴ്ചക്കാര്‍ക്ക് കുറച്ചുകൂടി വ്യക്തമാവുമായിരുന്നു.മറ്റെവിടെയെങ്കിലും വച്ചെടുത്ത ചിത്രത്തിലെ ക്യാമറ സ്ക്രീനില്‍ ഒരു ദൃശ്യം കൂട്ടിച്ചേര്‍ക്കുക എന്നത് ഡിജിറ്റല്‍‌ പോസ്റ്റ്പ്രൊസസ്സിങ്ങില്‍‌ വളരെ എളുപ്പമാണെന്ന കാര്യം പ്രത്യേകം ഓര്‍ക്കുക.



Link
ബ്ലോഗ്: Sids Images
ഫോട്ടോഗ്രാഫര്‍‌ : Sids
പ്രസിദ്ധീകരിച്ച തിയതി :September 15, 2010


ഈ ചിത്രത്തെ ശ്രദ്ധേയമായ കൂട്ടത്തില്‍‌ ഉള്‍പ്പെടുത്തുമ്പോള്‍തന്നെ സ്ക്രീനിങ്ങ് ടീമില്‍ ഈ ചിത്രത്തെപറ്റി പ്രധാനമായും രണ്ട് അഭിപ്രായങ്ങളാണ്‌ വന്നത്.
ഒന്ന്‌ - ഈ ചിത്രത്തിലെ ലെന്‍സ് ഡിസ്റ്റ്റാക്ഷന്‍ കാരണം വന്നിട്ടുള്ള ചെരിഞ്ഞ വെര്‍ട്ടിക്കല്‍ ലൈനുകള്‍ പോസ്റ്റ് പ്രൊസസ്സിങ്ങ് വേളയില്‍‌ ശരിയാക്കിയിരുന്നു എങ്കില്‍ ഇതേ ഫ്രെയിം തന്നെ കുറച്ചുകൂടി നന്നാകുമായിരുന്നു.
രണ്ട് - ഈ ചിത്രത്തിലെ വലതുവശം പൂര്‍‌ണ്ണമായി ഒഴിവാക്കി ഇടത് വശത്തുള്ള ആര്‍ച്ചിനെ വെര്‍‌ട്ടിക്കലായി കമ്പോസ് ചെയ്തിരുന്നെങ്കില്‍ മനോഹരമാകുമായിരുന്നു.



Link
ബ്ലോഗ്: Fade in
ഫോട്ടോഗ്രാഫര്‍‌ : Sunil
പ്രസിദ്ധീകരിച്ച തിയതി :September 16, 2010

ഒരു പെയിന്റിങ്ങ് പോലെയുള്ള മരുചിത്രം. ഇരട്ട ഒട്ടകങ്ങളും ഇരട്ട മരങ്ങളും ഉള്‍പ്പെടുത്തിയുള്ള നല്ല കമ്പോസിഷന്‍. വ്യത്യസ്തതയാര്‍ന്ന പോസ്റ്റ് പ്രൊസസിങ്ങു കൊണ്ടും കമ്പോസിഷന്‍ കൊണ്ടും ശ്രദ്ധേയമായ ചിത്രം.ഇതിലെ മരങ്ങളിലും ഒട്ടകങ്ങളിലും അല്‍‌പ്പം കൂടി കറുപ്പ് നിറം കൂട്ടാമായിരുന്നു എന്നൊരഭിപ്രായമുണ്ട്.



Link
ബ്ലോഗ്: Green Umbrella
ഫോട്ടോഗ്രാഫര്‍‌ : Green Umbrella
പ്രസിദ്ധീകരിച്ച തിയതി :September 16, 2010

കമ്പോസിഷന്റേയും പോസ്റ്റ് പ്രൊസസിങ്ങിന്റേയും മികവുകൊണ്ട് ശ്രദ്ധേയമായ ചിത്രം. തലമുടി ക്രോപ്പ് ചെയ്ത് പോയത് ഒഴിവാക്കാമായിരുന്നു.



Link
ബ്ലോഗ്: ചിത്രക്കളരി
ഫോട്ടോഗ്രാഫര്‍‌ : Asha Sathees
പ്രസിദ്ധീകരിച്ച തിയതി :September 17, 2010

കമ്പോസിഷന്‍, Available light ന്റെ ഉപയോഗം, എക്സ്പോഷര്‍ എന്നിവ കൊണ്ട് ശ്രദ്ധേയം.




ഈ ഫോട്ടോകളെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഇവിടെ കമന്റായി ചേര്‍ക്കണമെന്ന് താല്പര്യപ്പെടുന്നു. 

കൂടാതെ ഇക്കൂട്ടത്തില്‍‌ ഉള്‍പ്പെടുത്തേണ്ടിയിരുന്ന ചിത്രം എന്ന്‌ നിങ്ങള്‍ക്ക് തോന്നുന്ന (സ്വന്തമായി പ്രസിദ്ധീകരിച്ചവ ഒഴികെ)  മറ്റേതെങ്കിലും നല്ല ചിത്രങ്ങള്‍ കഴിഞ്ഞ ആഴ്ചയില്‍ വേറെയും ഉണ്ടെങ്കില്‍ നിങ്ങള്‍ എന്തുകൊണ്ട് ആ ചിത്രം ഇഷ്ടപ്പെട്ടു എന്ന വിവരണം ഉള്‍പ്പടെ   ഇവിടെ കമന്റില്‍ അറിയിച്ചാല്‍  അവയും പരിശോധിച്ചശേഷം അനുയോജ്യമാണെങ്കില്‍‌ ഉള്‍പ്പെടുത്തുകയോ അല്ലെങ്കില്‍‌ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ല എന്നതിനു സ്ക്രീനിങ്ങ് ടീം നല്‍കിയ മറുപടിയോ പ്രസിദ്ധീകരിക്കുന്നതാണ്‌.. ഇപ്രകാരം ചിത്രങ്ങള്‍ റെക്കമെന്റ് ചെയ്യുന്നവര്‍ ദയവായി അനോണിമസ് ഓപ്ഷന്‍ ഉപയോഗിക്കാതിരിക്കുക.

18 comments:

നനവ് said...

പുണ്യാളന്റെ ചിത്രം സൂപ്പർ...സുനിലിന്റെയും ...

NPT said...

എല്ലാ പടവും കൊള്ളാം പക്ഷെ പുണ്യാളന്റെ ചിത്രം വേറിട്ട്‌ നില്‍കുന്നു .................

Unknown said...

പുണ്യാളന്‍ റോക്ക്സ് :-)

Unknown said...

എല്ലാ ചിത്രങ്ങളും മികച്ചവയാണ്. എങ്കിലും, പുണ്യാളന്‍‌ ആണ് താരം.

Anonymous said...

വളരെ നല്ല ചിത്രങ്ങള്‍...
ഗ്രീന്‍ അബ്രല്ലയുടെ ഈ ചിത്രമാണ് എനിക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടത്...

അതുപോലെ http://canoneye.blogspot.com/2010/09/blog-post_16.html by ത്രിശ്ശൂക്കാരന്‍ (രണ്ടാമത്തെ ശലഭം) ഇതും ഇഷ്ടപ്പെട്ട ഒരു ചിത്രമാണ്....

Anonymous said...

പുണ്യാളന്‍ മാഷിന്‍റെ ചിത്രത്തെക്കുറിച്ച് പറയാതിരിക്കാന്‍ വയ്യ... മനോഹരം.. വളരെ വളരെ മനോഹരം...

Green Umbrella said...

നല്ല ചിത്രങ്ങള്‍!
ഒരു നന്ദി, നല്ല നമസ്കാരം പറഞ്ഞിട്ട് പോകാം എന്ന് വെച്ചു!
@focusmagics.com അത് തന്നെയാണ് എന്റെയും പ്രിയപ്പെട്ട ചിത്രം.

Haree said...

പുണ്യാളന്റെ ആദ്യ ചിത്രത്തെക്കുറിച്ച്:
• Rule-of-Thirds ഫലപ്രദമായി ഉപയോഗിച്ചിട്ടില്ല എന്നു വ്യക്തം. Horizon ശരിയായല്ല മൂന്നിന്റെ നിയമപ്രകാരം സ്ഥാപിച്ചിരിക്കുന്നതും. പിന്നെങ്ങിനെ അത് നല്ല ഉദാഹരണമാവും? (മൂന്നിന്റെ നിയമം ധിക്കരിച്ച് നല്ല ഫലം കിട്ടുന്നതിന് മികച്ച ഉദാഹരണമെന്നും തോന്നുന്നില്ല.)
• കഴിയുമായിരുന്നെങ്കില്‍, ഒരല്‍പം കൂടി ക്യാമറ താഴ്ന്നിരുന്നെങ്കില്‍ നന്നാവുമായിരുന്നു. പാലത്തിന്റെ അങ്ങേയറ്റം ജലനിരപ്പില്‍ നിന്നും ഒരല്‍പം കൂടി ഉയര്‍ന്നു നില്‍ക്കുക എന്നതാണ്‌ ഉദ്ദേശിച്ചത്.

കെ.ആര്‍. രഞ്ജിത്തിന്റെ ചിത്രം:
• മരത്തിന്റെയൊരു ശാഖയായിത്തന്നെ യന്ത്രക്കൈയ്യും മാറിയിരിക്കുന്നതാണ്‌ എനിക്കേറെ ഇഷ്ടമായത്.
• സാധിക്കുമായിരുന്നെങ്കില്‍, കോമ്പോസിഷന്‍ അല്‍പം കൂടി ശ്രദ്ധിക്കാമായിരുന്നു. ഇടതുവശത്ത് ഇത്രയും സ്ഥലം ഒഴിച്ചിടണമായിരുന്നോ?

സിഡ്സിന്റെ ചിത്രം:
• എന്തോ ഒരു വല്ലാത്ത ചിത്രമായി തോന്നുന്നു. ഈ രണ്ട് ആര്‍ക്കുകളും പിന്നീട് കൂട്ടിച്ചേര്‍ത്തതാണോ?
--


(ചിത്രങ്ങള്‍ക്ക് അതാത് ഫോട്ടോഗ്രാഫര്‍മാര്‍ നല്‍കിയ പേര്‌, ഓരോന്നിനും ഓരോ നമ്പര്‍ എന്നിവ നല്‍കിയാല്‍ ഓരോന്നിനെക്കുറിച്ചും അഭിപ്രായം രേഖപ്പെടുത്തുവാന്‍ എളുപ്പമാകുമായിരുന്നു.)

Arunan said...
This comment has been removed by the author.
Arunan said...

Punynalans image: is there anything done on the bridge during PP? some part of the bridge look soft. The sea also looks the same way. personally i did not like this photo much, as it is not much dynamic.. may be it looks so monotonous, as there is just one color that expands- not any contrast color in the frame. (but that is not the fault of the fotographer :-) )

Green Umbrella said...

@ഹരീ വളരെ നല്ല വിശകലനം .....
പക്ഷെ "Rule of thirds" എവിടെയും എപ്പോഴും ഉപയോഗികണം എന്നതിനോട് എനിക്ക് യോജിക്കാന്‍ കഴിയുനില്ല..
The only rule in photography is that there are no rules..and rules are made to be broken(in photography) :)

Haree said...

തീര്‍ച്ചയായും, മെച്ചപ്പെട്ട ഫലം ലഭിക്കുമെങ്കില്‍ റൂളുകള്‍ മറികടക്കുന്നതിനോട് യോജിപ്പേയുള്ളൂ. ഇങ്ങിനെ എഴുതിയതിനു കാരണം, ലേഖകന്‍ അതിനെ റൂള്‍ ഓഫ് തേഡിന്റെ മികച്ച ഉദാഹരണം എന്നൊക്കെ വിശേഷിപ്പിച്ചതിനാലാണ്‌. (ഈ ചിത്രത്തിന്റെ കാര്യത്തില്‍, അങ്ങിനെ മറികടന്നതുകൊണ്ട് ആ ചിത്രത്തിന്‌ മികവൊന്നും കൈവന്നതായി എനിക്കു തോന്നിയില്ല എന്നത് മറ്റൊരു വശം.)
--

Unknown said...

Haree, why u say horizon is not on the rule of third?? The horizon is almost placed on the 1/3 rd of the frame with 2/3 of sky, so it almost follows the rule of third in the placement.

Agree that sky is not so eventful/ plain , but that doesn't make the picture a dull one as such!!

Haree said...

:)
The horizon is almost placed (1.45 cms below the bottom line, at this resolution), means horizon is NOT placed strictly following the rule of thirds! That's the point. So I do not think it as a perfect example for the same!

I like to add, the lady is perfectly placed, following rule of thirds.

ചിത്രത്തേക്കാളുപരി, അത് റൂള്‍ ഓഫ് തേഡിന്റെ ഉപയോഗം കാണിക്കുന്ന നല്ല ഉദാഹരണം (ഹൊറൈസണിന്റെ കാര്യത്തില്‍) എന്നു പറഞ്ഞിരിക്കുന്നതിനോടാണ്‌ വിയോജിപ്പ്. ഫോട്ടോഗ്രാഫര്‍ക്ക് ഇവിടെ റൂള്‍ ഓഫ് തേഡ് കൃത്യമായി അനുസരിച്ച് ചിത്രമെടുക്കുവാനും, അതല്ലെങ്കില്‍ പിന്നീട് ക്രോപ്പ് ചെയ്യുവാനും അവസരമുണ്ടായിരിക്കെ അങ്ങിനെ ചെയ്യാതിരുന്നത്, അതങ്ങിനെ തന്നെ വേണം എന്ന ഉദ്ദേശത്തിലായിരിക്കണം. അപ്പോള്‍ പിന്നെ ആ ചിത്രം റൂള്‍ ഓഫ് തേഡിനു മികച്ച ഉദാഹരണം എന്നു പറഞ്ഞാല്‍, ഫോട്ടോഗ്രാഫറുടെ യഥാര്‍ത്ഥ ഉദ്ദേശത്തെ നിരാകരിക്കലല്ലേ? അല്ല അല്ലേ? ;-)
--

Unknown said...

Dear Haree

Thanks indeed for your evaluation and comments on my photo. As I understand the rule of thirds is not a rule that a photographer should stick on micro millimeter precise on 1/3 and 2/3rds. It is flexible to great extent which may enhance the appearance according to photographer’s instincts. In this case I had all the flexibility to fix the horizon, leading lines and the object placing. I intended to stick on to the rules with out using rulers to measure it and trusted my eyes.
I am happy when the screening team selected my photo and interpreted the way I thought when I composed it. I value deeply your comments and thanking you for the same. Keep guiding me.

Haree said...

:)
> I too do not think we should follow rules strictly. NO need to be precise as well.
> When I made the first comment, I too trusted my eyes and found that the horizon is not placed strictly following the rule-of-thirds. I was a bit surprised to read the remark; "horizon placed in rule of thirds എന്നീ കാര്യങ്ങള്‍ ഒരു ഫ്രെയിമില്‍ ഫലപ്രദമായി എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിന്റെ ഒരു നല്ല ഉദാഹരണം", and it prompted me to make that comment.

Please take my comments only as humble opinions and keep guiding me through your photographs! :)
--

Renjith Kumar CR said...

ഈ ആഴ്ച പോസ്റ്റ് ഒന്നുമില്ലേ ....... :)

Anonymous said...

ML PHOTOCLUB ADACHU POOTTIYOOO?