Wednesday, September 8, 2010

ഫോട്ടോബ്ലോഗ്‌ ആഴ്ചക്കുറിപ്പുകള്‍ - 11

കഴിഞ്ഞ ആഴ്ച്ചയിലെ (August 29 ഞായര്‍ - September 04 ശനി)  Photo Blogs എന്ന വിഭാഗത്തില്‍‌ മലയാളം ബ്ലോഗുകളില്‍ പ്രസിദ്ധീകരിച്ച ഫോട്ടോഗ്രാഫുകളില്‍വച്ചു ഏറ്റവും ശ്രദ്ധേയമായവ എന്ന ഗണത്തില്‍‌ ഫോട്ടോക്ലബ്ബ് - ഫോട്ടോസ്ക്രീനിങ്ങ് ടീം ഈയാഴ്ച്ച ഉള്‍പ്പെടുത്തിയ  ചിത്രങ്ങളാണ് ഈ പോസ്റ്റില്‍ ഉള്ളത്. 


ബ്ലോഗ്: Cam Scribble
ഫോട്ടോഗ്രാഫര്‍‌ : Anoop
പ്രസിദ്ധീകരിച്ച തിയതി : August 28, 2010


നല്ല എക്സ്പോഷറും കമ്പോസിഷനുമാണ്‌ ഈ ചിത്രത്തെ ശ്രദ്ധേയമാക്കാന്‍ ഉപകരിച്ചത്. കൂടാതെ  നീന്തുന്ന അരയന്നത്തെ ഫ്രെയിമില്‍‌ ഉള്‍പ്പെടുത്തിയിരിക്കുന്ന പൊസിഷനും അതുമൂലം ചിത്രത്തിനു കൈവന്ന "ജീവനും"  എടുത്തു പറയേണ്ടവ തന്നെ.  മേഘങ്ങളുടെ പ്രതിഫലനവും നന്നായിപകര്‍ത്താന്‍ കൃത്യമായ exposure സഹായിച്ചിരിക്കുന്നു.

ഫ്രെയിമിന്റെ ഇടതു ഭാഗം അല്‍‌പ്പം അശ്രദ്ധമായി കൈകാര്യം ചെയ്തു എന്നതും പോസ്റ്റ് പ്രൊസ്സസ്സിങ്ങില്‍‌ തീരെ ശ്രദ്ധിച്ചിട്ടില്ല എന്നതും ഈ ചിത്രത്തിന്റെ പ്രധാന പോരായ്മകളായി തോന്നി.ഫോട്ടോഗ്രാഫര്‍‌ : പൈങ്ങോടന്‍‌
പ്രസിദ്ധീകരിച്ച തിയതി :August 29, 2010

മഴയും  വെയിലും ഒന്നിച്ചു കിട്ടുവാന്‍ പലപ്പോഴും ബുദ്ധിമുട്ടാണ്. അതുകൊണ്ട് സ്ലോ ഷട്ടര്‍ സ്പീഡില്‍ മഴ ചിത്രങ്ങള്‍ വളരെ crisp ആയി കിട്ടുവാനും പ്രയാസം. ഈ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായിരിക്കണം ഫോട്ടോഗ്രാഫര്‍ ഇങ്ങനെ ഒരു പരീക്ഷണത്തിനു മുതിര്‍ന്നത്. ബാക്ക് ലിറ്റ്‌ ആയ പൂവിന്മേല്‍ വെള്ളം സ്പ്രേ ചെയ്തുകൊണ്ട് ഫോട്ടോ എടുത്തു. വളരെ വിജയകരമായ റിസള്‍ട്ട്‌ ആണ് ഇവിടെ കിട്ടിയിരിക്കുന്നത്.  ഈ ചിത്രത്തില്‍ ബാക്ക്ഗ്രൌണ്ട് നന്നായി underexposed ആയും, അതെ സമയം വെള്ളത്തുള്ളികള്‍ മനോഹരമായും ലഭിച്ചിരിക്കുന്നു. കമ്പോസിഷനും മനോഹരമായിട്ടുണ്ട്.  പൂവിന്റെ ഓവര്‍ എക്സ്പോസ് ആയ ഭാഗങ്ങള്‍ പോസ്റ്റ്‌ പ്രോസസിങ്ങില്‍ കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു.ബ്ലോഗ്: Glimpses
ഫോട്ടോഗ്രാഫര്‍‌ : അപ്പു
പ്രസിദ്ധീകരിച്ച തിയതി :August 29, 2010

ഇലയിലിരിക്കുന്ന മഴത്തുള്ളിയുടെ നല്ല മാക്രോ ഷോട്ട്. മഴത്തുള്ളികളിലൂടെയുള്ള കാഴ്ച മനോഹരമായി പകര്‍ത്തിയിരിക്കുന്നു.


ഫോട്ടോഗ്രാഫര്‍‌ : പകല്‍‌കിനാവന്‍‌
പ്രസിദ്ധീകരിച്ച തിയതി : August 30, 2010

കടന്നുവരുന്ന  വസന്തത്തെ സ്വീകരിക്കാനെന്നവണ്ണം അവ്യക്തമായ പൂക്കള്‍ക്കും മൊട്ടുകള്‍മിടയില്‍ ഇരുന്നു പാടുന്ന കിളി. ഏതു ഭാവനക്കും ചിറകു വിടര്‍ത്താവുന്ന ചിത്രം! നല്ല കംപോസിഷന്‍,  ശീതളമായ നിറങ്ങള്‍ ഇതൊക്കെയാണ് ഈ ചിത്രത്തെ സുന്ദരമാക്കുന്നത്.ബ്ലോഗ്: Untold Riddles
ഫോട്ടോഗ്രാഫര്‍‌ : Vimal
പ്രസിദ്ധീകരിച്ച തിയതി : August 31, 2010

നഗരജീവിതത്തിന്റെ തിരക്കുകളും, ആകുലതകളും ആധുനിക നഗരവാസിയെ ഫ്ലാറ്റുകളുടെ നാല് ചുവരുകള്‍ക്കുള്ളില്‍ തളച്ചിടുന്നു. ഈ യാഥാര്‍ത്ഥ്യം ഭംഗിയായി പകര്‍ത്തിയിരിക്കുന്നു ഈ ചിത്രത്തില്‍. ഇത്തരമൊരു കാഴ്ചയെ അനുയോജ്യമായ ഒരു ഫ്രെയിമില്‍ ഒതുക്കിയതും, അതിന്റെ കംപോസിഷന്‍ പോസ്റ്റ്‌ പ്രോസസിംഗ് എന്നിവയിലെ മികവും ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നു.ഫോട്ടോഗ്രാഫര്‍‌ : ഹരീഷ് തൊടുപുഴ
പ്രസിദ്ധീകരിച്ച തിയതി : August 31, 2010

ഒരു വടംവലി മത്സരത്തിന്റെ വീറും വാശിയും കൃത്യസമയത്ത് ഭംഗിയായി പകര്‍ത്തിയ ചിത്രം. അല്‍‌പ്പംകൂടി വൈഡ് ആയി പുറകിലുള്ള കാണികളേയും (അവ്യക്തമായിതന്നെ) പ്രധാന സബ്ജക്റ്റിന്റെ തല മുഴുവനായും ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഒന്നു കൂടി മികച്ചതാകുമായിരുന്നു എന്ന അഭിപ്രായമുണ്ട്.ബ്ലോഗ്: Out Of Focus
ഫോട്ടോഗ്രാഫര്‍‌ :പുണ്യാളന്‍‌
പ്രസിദ്ധീകരിച്ച തിയതി :September 02, 2010

വളരെ നല്ല കമ്പോസിഷന്‍ , ലഭ്യമായ പ്രകാശത്തിന്റെ നല്ല ഉപയോഗം, പോസ്റ്റ്പ്രൊസസ്സിങ്ങില്‍‌ ഫോട്ടോഗ്രാഫര്‍‌ ഒന്നുകൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്ന കാര്യം പ്രത്യേകം എടുത്ത് പറയുന്നു.ഹൈലൈറ്റ് അഡ്ജസ്റ്റ് ചെയ്യുക വഴി വന്നിരിക്കുന്ന ഇലകളുടെ പിന്‍‌വശത്തെ ഗ്ലോ ഒഴിവാക്കേണ്ടതാണ് . ഇതേ ഫോട്ടോഗ്രാഫറുടെ ഈ ഫോട്ടോയും ഈ ചിത്രത്തിനോടൊപ്പം തന്നെ  ശ്രദ്ധേദ്ധേയമായവയുടെ ഗണത്തില്‍ തിരഞ്ഞെടുക്കപ്പെട്ടതാണ്‌.ഫോട്ടോഗ്രാഫര്‍‌ : ആഷ സതീഷ് 
പ്രസിദ്ധീകരിച്ച തിയതി : September 03, 2010

കാഴ്ച്ചക്കാരിലും അറിയാതെ ഒരു പുഞ്ചിരി ഉണര്‍ത്തുന്ന മനോഹരമായ കുഞ്ഞുഭാവം. അത് ഒട്ടും നഷ്ടപ്പെടുത്താതെ പകര്‍ത്തി എന്നതാണ് ഈ ചിത്രത്തെ സുന്ദരമാക്കുന്നത്. കുട്ടിയുടെ തലയുടെ ഏറ്റവും മുകളില്‍ ഒരല്പം സ്പേസ് കൂടി കംപോസിഷനില്‍ കൊടുക്കാമായിരുന്നു.ബ്ലോഗ്: പുണ്യഭൂമി
ഫോട്ടോഗ്രാഫര്‍‌ :പുണ്യാളന്‍‌
പ്രസിദ്ധീകരിച്ച തിയതി :September 03, 2010

നല്ല കമ്പോസിഷനും, എക്സ്പോഷറും മനോഹരമായ നിറങ്ങളുമാണ്‌ ഈ ചിത്രത്തെ ശ്രദ്ധേയമാക്കിയത്.ഫോട്ടോഗ്രാഫര്‍‌ : ത്രിശ്ശൂക്കാരന്‍
പ്രസിദ്ധീകരിച്ച തിയതി :September 04, 2010

ബ്ലാക്ക്‌ ആന്റ് വൈറ്റ്‌ ചിത്രങ്ങള്‍ക്ക് അവകാശപ്പെട്ട ഭാവതീവ്രതയുടെ പ്രതിഫലനം നല്ലവണ്ണം വ്യക്തമാക്കുന്ന ഈ ചിത്രം ശ്രദ്ധേയമാവുന്നത് നല്ല ആംഗിള് , കംപോസിങ്ങിന്റെ മികവ്, പോസ്റ്റ്‌ പ്രോസസിംഗ് മികവ് എന്നിവ ഒക്കെ കൂടിയാണ്.
ഇതേ ഫോട്ടോഗ്രാഫറുടെ ഈ ഫോട്ടോയുംഈ ഫോട്ടോയും ഈ ചിത്രത്തിനോടൊപ്പം തന്നെ തിരഞ്ഞെടുക്കപ്പെട്ടതാണ്‌. അവയിലും മേല്‍പ്പറഞ്ഞ എല്ലാ കാര്യങ്ങളും അവയെ ശ്രദ്ധേയമാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. 
ഈ ഫോട്ടോകളെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഇവിടെ കമന്റായി ചേര്‍ക്കണമെന്ന് താല്പര്യപ്പെടുന്നു. 

കൂടാതെ ഇക്കൂട്ടത്തില്‍‌ ഉള്‍പ്പെടുത്തേണ്ടിയിരുന്ന ചിത്രം എന്ന്‌ നിങ്ങള്‍ക്ക് തോന്നുന്ന (സ്വന്തമായി പ്രസിദ്ധീകരിച്ചവ ഒഴികെ)  മറ്റേതെങ്കിലും നല്ല ചിത്രങ്ങള്‍ കഴിഞ്ഞ ആഴ്ചയില്‍ വേറെയും ഉണ്ടെങ്കില്‍ നിങ്ങള്‍ എന്തുകൊണ്ട് ആ ചിത്രം ഇഷ്ടപ്പെട്ടു എന്ന വിവരണം ഉള്‍പ്പടെ   ഇവിടെ കമന്റില്‍ അറിയിച്ചാല്‍  അവയും പരിശോധിച്ചശേഷം അനുയോജ്യമാണെങ്കില്‍‌ ഉള്‍പ്പെടുത്തുകയോ അല്ലെങ്കില്‍‌ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ല എന്നതിനു സ്ക്രീനിങ്ങ് ടീം നല്‍കിയ മറുപടിയോ പ്രസിദ്ധീകരിക്കുന്നതാണ്‌.. ഇപ്രകാരം ചിത്രങ്ങള്‍ റെക്കമെന്റ് ചെയ്യുന്നവര്‍ ദയവായി അനോണിമസ് ഓപ്ഷന്‍ ഉപയോഗിക്കാതിരിക്കുക.

8 comments:

ഒരു യാത്രികന്‍ said...

ഭാനു നല്ല കവിത....സസ്നേഹം
ഹാ....എത്ര നല്ല ചിത്രങ്ങള്‍. അഭിനന്ദനങ്ങള്‍ .......സസ്നേഹം

Anonymous said...

impressive selections!

Anonymous said...

എല്ലാ ചിത്രങ്ങളും മനോഹരം... അടിപൊളി സെലെക്ഷന്‍സ്‌...

Vinod Nair said...

personally i feel like looking into ashas photo more and more , technically the challeging one is i feel the water drop . i think when you are saying post processing , if possible just give what all could have been done to improve

Anoop said...

Thank you so much for selecting my picture.
and thank you for your suggestion.

പൈങ്ങോടന്‍ said...

എല്ലാം നല്ല ചിത്രങ്ങള്‍
പകല്‍‌കിനാവന്റെ ചിത്രത്തില്‍ ആ മരച്ചില്ലകള്‍ , എല്ലാമല്ല, ചില ചില്ലകള്‍, distraction ആയാണ് എനിക്ക് തോന്നിയത്
ഹരീഷിന്റെ ചിത്രത്തെക്കുറിച്ച് ടീം അംഗങ്ങള്‍ പറഞ്ഞ അഭിപ്രായം തന്നെയാണ് എനിക്കും ഉള്ളത്. ഒന്നുകൂടി വൈഡ് ആയി എടുത്തിരുന്നെങ്കില്‍ കുറച്ചുകൂടി നന്നാവുമായിരുന്നു

കറുപ്പിലും വെളുപ്പിലും സച്ചിന്‍ എടുത്ത ചിത്രം വളരെ നന്നായിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച ചിത്രം വിമലി‌ന്റേതാണ്.

പുണ്യാളന്റെ ചിത്രങ്ങള്‍ കാണുമ്പോള്‍ തന്നെ അങ്ങിനെ ഒരു ചിത്രം എനിക്കും എടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നു ആഗ്രഹിച്ചു പോവുന്നവയാണ്

അപ്പുവിന്റെ മാക്രോ ചിത്രവും ഇഷ്ടപ്പെട്ടു

ആഷയുടെ ചിത്രം വെര്‍ട്ടിക്കല്‍ കമ്പോസിങ്ങ് ആയിരുന്നെങ്കില്‍ ഒന്നുകൂടി നന്നാവുമായിരുന്നു എന്ന് തോന്നുന്നു
അനൂപിന്റെ കമ്പോസിങ്ങിനെ മികവുകൊണ്ട് ശ്രദ്ധേയമായി

KALANDAR MOHAMMED said...

Nice Pictures

ABDULLA JASIM IBRAHIM said...

Nice PicZ