Tuesday, August 24, 2010

ഫോട്ടോബ്ലോഗ്‌ ആഴ്ചക്കുറിപ്പുകള്‍ - 9

കഴിഞ്ഞ ആഴ്ച്ചയിലെ ((August 15 ഞായര്‍ - August 21 ശനി)  Photo Blogs എന്ന വിഭാഗത്തില്‍‌ മലയാളം ബ്ലോഗുകളില്‍ പ്രസിദ്ധീകരിച്ച ഫോട്ടോഗ്രാഫുകളില്‍വച്ചു ഏറ്റവും ശ്രദ്ധേയമായവ എന്ന ഗണത്തില്‍‌ ഫോട്ടോക്ലബ്ബ് - ഫോട്ടോസ്ക്രീനിങ്ങ് ടീം ഈയാഴ്ച്ച ഉള്‍പ്പെടുത്തിയ ചിത്രങ്ങള്‍ .ഫോട്ടോഗ്രാഫര്‍‌ : സരിന്‍‌ 
പ്രസിദ്ധീകരിച്ച തിയതി : August 15, 2010

ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തില്‍ സരിന്‍ പ്രസിദ്ധീകരിച്ച ഈ ചിത്രത്തിന്റെ തലക്കെട്ട്‌  "Independence day" എന്നായിരുന്നു. സ്വതന്ത്രമായി നീലാകാശത്തേക്കു പറന്നുയരുന്ന ഈ പറവകളുടെ ചിത്രം തീര്‍ച്ചയായും ആ സ്വാതന്ത്ര്യത്തെ ചിത്രീകരിക്കുന്നു. കൂടാതെ ഫ്രെയിമിന്റെ സവിശേഷമായ കമ്പോസിഷനും ഡെപ്ത് ഓഫ് ഫീല്‍ഡും കാരണം ഒരു 3D എഫക്ടും ചിത്രത്തിന് കിട്ടുന്നുണ്ട്‌. ഇതിനു സഹായകമായത് ഫോര്‍‌ഗ്രൗണ്ടിലുള്ള പറവകള്‍, മധ്യഭാഗത്തും അകലേയും കാണുന്ന കെട്ടിടങ്ങള്‍‌ എന്നിവ ഫോക്കസിലാക്കിയതു കൊണ്ടാണ്‌. vertical composition തെരഞ്ഞെടുത്തത് വഴി ഒരു പക്ഷേ ഡിസ്റ്റ്റാക്ഷനായി മാറുമായിരുന്ന പല കാഴ്ചകളും ഒഴിവാക്കാന്‍‌ ഫോട്ടോഗ്രാഫര്‍ ശ്രദ്ധിച്ചിരിക്കുന്നു.
അല്‍‌പ്പം ചെരിഞ്ഞിരിക്കുന്ന കെട്ടിടങ്ങള്‍‌ (പോസ്റ്റ് പ്രൊസ്സസിങ്ങിലൂടെ) ഫ്രെയിമിന്‌ തിരശ്ചീനമായി വരുന്ന വിധത്തില്‍‌ ശരിയാക്കാമായിരുന്നു.


ഫോട്ടോഗ്രാഫര്‍‌ : ആഷ സതീഷ് 
പ്രസിദ്ധീകരിച്ച തിയതി : August 15, 2010

ലളിതമായ ഒരു വിഷയത്തെ മനോഹരമായ ഒരു ഫോട്ടോഗ്രാഫ് ആയി എങ്ങനെ മാറ്റാം എന്നതിന്റെ നല്ല ഉദാഹരണം.നല്ല എക്സ്പോഷര്‍‌ ,ബുദ്ധിപൂര്‍വമായ കോമ്പോസിഷനും ഡെപ്ത് ഓഫ് ഫീല്‍ഡിന്റേയും ഉപയോഗം, അതാണ്‌ ഈ ചിത്രത്തെ ആകര്‍ഷകമാക്കുന്നതും.  

ഫോട്ടോഗ്രാഫര്‍‌ : പകല്‍‌കിനാവന്‍‌
പ്രസിദ്ധീകരിച്ച തിയതി : August 16, 2010


നല്ല  പശ്ചാത്തലം, നിറങ്ങള്‍, നാടകീയത നിറഞ്ഞ സുന്ദരമായ രംഗപടം! സമര്‍ത്ഥനായ ഒരു ഫോട്ടോഗ്രാഫര്‍ക്ക് ഒരു നല്ല ചിത്രത്തിനുള്ള എല്ലാ ചേരുവകകളും ഒത്തിണങ്ങിയ ലൊക്കേഷന്‍. ഇതെല്ലാം സാമാന്യം നല്ല രീതിയില്‍‌ തന്നെ ഫോട്ടോഗ്രാഫര്‍‌ പകര്‍ത്തിയിരിക്കുന്നു.
ഫ്രെയിമില്‍‌ കാണുന്ന രണ്ട് ആള്‍‌രൂപങ്ങളുടേയും അത്ര ക്രിത്യമല്ലാത്ത പൊസിഷനിങ്ങ് മൂലം ചിത്രത്തിന്‌ ഒരു  imbalance ഉണ്ട്. എങ്കിലും  നല്ല ചിത്രം.


ബ്ലോഗ്: My Photography
ഫോട്ടോഗ്രാഫര്‍‌ : കിടങ്ങൂര്‍‌ക്കാരന്‍‌
പ്രസിദ്ധീകരിച്ച തിയതി : August 16, 2010


സുന്ദരമായ ഒരു മാക്രോ - വളരെ ശ്രദ്ധാപൂര്‍വം എടുത്ത വര്‍ണശബളമായ ഷാര്‍പ്പ് ഇമേജ്.  വിശദാംശങ്ങള്‍ വളരെ വ്യക്തം. ഇത്രയും റൈറ്റ് ആയി ചെയ്ത ക്രോപ്പിംഗ് അല്പം നിരാശാജനകമായി എന്ന് പറയാതെ വയ്യ.  

ബ്ലോഗ്: Focuzone
ഫോട്ടോഗ്രാഫര്‍‌ : കമാല്‍‌ കാസിം
പ്രസിദ്ധീകരിച്ച തിയതി : August 16, 2010

തന്റെ ജോലിയില്‍  മുഴുകിയിരിക്കുന്ന ഈന്തപ്പഴ സംസ്കരണ തൊഴിലാളിയുടെ ഭാവം അതേ പടി പകര്‍ത്തിയിരിക്കുന്നു ഈ ചിത്രത്തില്‍. നല്ല ലൈടിംഗ്, അത് പകര്‍ത്താന്‍ തെരഞ്ഞടുത്ത ആംഗിള്‍, ലീഡിംഗ് ലൈനുകളുടെ പൊസിഷനുകള്‍,ഫ്രെയിമിന്റെ ബാലന്‍സ്, നല്ല പോസ്റ്റ്‌ പ്രോസസിംഗ് ഇതൊക്കെ മനോഹരമായ ഈ ചിത്രത്തിന്റെ പ്രത്യേകതകളാണ്. ശ്രീ കമാല്‍  കാസിം ഒരു പ്രൊഫഷനല്‍ ഫോട്ടോഗ്രാഫര്‍ ആണെന്ന് കൂടി വായനക്കാരെ ഓര്‍മിപ്പിക്കട്ടെ.

ബ്ലോഗ്: Fade In
ഫോട്ടോഗ്രാഫര്‍‌ : സുനില്‍‌ വാര്യര്‍‌ 
പ്രസിദ്ധീകരിച്ച തിയതി : August 17, 2010

സുന്ദരമായ Architectural photography യുടെ ഒരു ഉദാഹരണം. അത്യാകര്‍ഷകമായ നിറങ്ങളുള്ള ഭിത്തികളോട് കൂടിയ ഈ കെട്ടിടത്തിന്റെ ഒരു ഭാഗം  (ദുബായ് ക്രീക്ക് പാര്‍ക്കിലെ Children's സിറ്റി ആണ് രംഗം) ഒരു ഫ്രെയിമിനുള്ളില്‍ ആക്കിയപ്പോള്‍‌ ഫോട്ടോഗ്രാഫര്‍ എന്തൊക്കെ ശ്രദ്ധിച്ചു എന്ന് നോക്കൂ. ജ്യാമിതീയ രൂപങ്ങളുടെ നല്ല ഒരു combination,    Rule of thirds അനുസരിച്ച് പൊസിഷന്‍ ചെയ്ത വാതില്‍, അതിലേക്കു diagonal ആയി-leading line ആയി പോകുന്ന കോണി, മനോഹരമായ നിറങ്ങളുടെ സങ്കലനം ഇതൊക്കെയാണ് ഈ ചിത്രത്തെ മികച്ചതാക്കുന്നത്. ഇതൊക്കെ ആ കെട്ടിടം ഡിസൈന്‍ ചെയ്തവര്‍ ഉണ്ടാക്കിയതല്ലേ, അതില്‍ ഫോട്ടോഗ്രാഫര്‍ക്ക് എന്ത് കാര്യം എന്ന് തോന്നുന്നവരുണ്ടാകം.- സാധാരണ കാഴ്ചകളില്‍‌ നിന്ന് മനോഹരമായ ഫ്രെയിമുകളേയും വസ്തുക്കളേയും കണ്ടെത്തുക - അതുതന്നെയാണ്‌ നല്ല ഒരു ഫോട്ടോഗ്രാഫര്‍ക്ക് ആവശ്യം വേണ്ട കഴിവും.  ഫോട്ടോഗ്രാഫര്‍‌ : സപ്തവര്‍‌ണ്ണങ്ങള്‍‌ 
പ്രസിദ്ധീകരിച്ച തിയതി : August 19, 2010

 ബാല്യത്തിന്റെ നിറങ്ങള്‍, അവരുടെ നിഷ്കളങ്കമായ ചിന്തകള്‍, കുഞ്ഞു കുഞ്ഞു കഴിവുകള്‍, കലാവിരുതുകള്‍ ഇതൊക്കെ പ്രതിബിംബിപ്പിക്കുന്നു ഈ ചിത്രം. മുകളില്‍ നിന്നുള്ള ആംഗിള്‍ ഫ്രെയിമില്‍ മുഴുവന്‍ നമ്മുടെ ശ്രദ്ധയെ എത്തിക്കുന്നു. 
മുകള്‍ ഭാഗത്ത് ഇടതു വശത്തായി കാണുന്ന ഭിത്തിയുടെ ഭാഗം ഒഴിവാക്കാമായിരുന്നു. 


ഈ ഫോട്ടോകളെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഇവിടെ കമന്റായി ചേര്‍ക്കണമെന്ന് താല്പര്യപ്പെടുന്നു.
കൂടാതെ ഞങ്ങള്‍ ശ്രദ്ധിക്കാതെ പോയ നല്ല ചിത്രങ്ങള്‍ കഴിഞ്ഞ ആഴ്ചയില്‍ വേറെയും ഉണ്ടെങ്കില്‍ ദയവായി ഇവിടെ കമന്റില്‍ അറിയിച്ചാല്‍ അവയും പരിശോധിച്ചശേഷം അനുയോജ്യമാണെങ്കില്‍‌ ഉള്‍പ്പെടുത്തുന്നതാണ്.

20 comments:

Jimmy said...

വളരെ നല്ല ചിത്രങ്ങള്‍. നല്ല സെലെക്ഷന്‍. ഇതില്‍ പല ചിത്രങ്ങളും ഈ ആഴ്ച കാണാന്‍ പറ്റിയിരുന്നില്ല. എന്തായാലും വളരെ നന്നായി...

Vinod Nair said...

i am so glad my photo got added to the seclected ones , the photo of sarin stands out due to the creativity

Manickethaar said...

കലക്കി

Anonymous said...

ഈ ബ്ലോഗിലെ 'ഫോട്ടോ ബ്ലോഗ്‌ ആഴ്ചക്കുറിപ്പുകള്‍' എന്ന ഈ പംക്തി വളരെ പ്രതീക്ഷയുള്ള ഒന്നാണ്. എങ്കിലും തുടക്കത്തെ അപേക്ഷിച്ച് ഇപ്പോള്‍ ഇത് ഒരു ബുദ്ധിജീവി രീതിയിലുള്ള സെലക്ഷന്‍ ആയിപ്പോകുന്നോ എന്ന് സംശയം തോന്നുന്നു കഴിഞ്ഞ ആഴ്ചതെയും ഈ ആഴ്ച്ചത്തെയും ചില ചിത്രങ്ങള്‍ കാണുമ്പോള്‍. ബ്ലോഗിലെ പ്രസസ്തര്‍ എങ്ങനെ ചിത്രം എടുത്താലും അതെല്ലാം നല്ലതെന്ന് പറയുകയും , നവാഗതര്‍ എടുക്കുന്ന ചിത്രങ്ങളെ കര്‍ശനമായ നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കി ശ്രദ്ധേയം എന്ന ലെവലില്‍ നിന്ന് ഒഴിവാക്കുന്നതായും തോന്നുന്നു. ഇത് ഒരു ക്രിയാത്മക വിമര്‍ശനമായി മാത്രം ഈ ബ്ലോഗിന്റെ പ്രവര്‍ത്തകര്‍ അപ്പുചേട്ടനും പ്രശാന്ത്‌ ചേട്ടനും കാണാവൂ

സോണ ജി said...

അനുയോജ്യമായ തിരഞ്ഞെടുക്കലിനു....നന്ദി !
നയനമനോഹരമീ കാഴ്ച.

NPT said...

കൊള്ളാം എല്ലാ ചിത്രങ്ങളും മനോഹരം ..........

അലി said...

എല്ലാം മനോഹര ചിത്രങ്ങൾ!
കമാൽ കാസിമിനെ പരിചയപ്പെടുത്തിയതിനു നന്ദി.

Rainbow said...

good selections and nice comments,
thanks you ...

അപ്പു said...

പ്രിയ അനോണിമസ് സുഹൃത്തെ, അഭിപ്രായം തുറന്നു പറഞ്ഞതിന് ആദ്യം നന്ദി പറയുന്നു. ഫോട്ടോ ക്ലബ് എന്ന പേരില്‍ ഈ ബ്ലോഗ്‌ തുടങ്ങുമ്പോള്‍ ഞങ്ങളുടെ മനസ്സില്‍ ഉണ്ടായിരുന്ന ആശയം ഫോട്ടോഗ്രാഫിയില്‍ താല്പര്യം ഉള്ള എല്ലാവരെയും ഒരുമിച്ചു ഒരു വേദിയില്‍ കൊണ്ടുവന്നു ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തണം എന്നതായിരുന്നു. നിര്‍ഭാഗ്യവശാല്‍, ഇതിലെ അംഗങ്ങളുടെ എണ്ണം 220 ആയി എന്നല്ലാതെ കാര്യമായ ചര്‍ച്ചകള്‍ ഒന്നുതന്നെ ഒരു പോസ്റ്റിലും നടക്കുന്നില്ല എന്നതാണ് വാസ്തവം. ഓരോ ആഴ്ചയിലും മലയാളം ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങളില്‍ നിന്ന് ഏറ്റവും ശ്രദ്ധേയമായവ (ഏറ്റവും നല്ലത്, മോശം എന്നല്ല) തെരഞ്ഞെടുത്തു അവയെ വായനക്കാര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ ഉദേശിച്ചു ആരംഭിച്ച ഈ പംക്തിയിലേക്ക് ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത് ഞങ്ങള്‍ ആറ് പേര്‍ അടങ്ങുന്ന ഒരു ടീം ആണ്. ഇവിടെ അവതരിപ്പിക്കുന്ന ആറോ ഏഴോ ചിത്രങ്ങളേക്കാള്‍ എത്രയോ അധികം ചിത്രങ്ങള്‍ ഞങ്ങള്‍ ആദ്യം റിവ്യു ചെയ്യുകയും, പരസ്പരം അഭിപ്രായങ്ങള്‍ ആരായുകയും ചെയ്യാറുണ്ട്. അതൊക്കെ മെയിലില്‍ ആണെന്ന് മാത്രം. അതിനുശേഷം ഫൈനല്‍ ആയി തെരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ മാത്രമേ ഇവിടെ പ്രസിധീകരിക്കാരുള്ളൂ എന്ന് മാത്രം. അല്ലാതെ ബ്ലോഗിലെ പ്രഗല്‍ഭരുടെ ചിത്രങ്ങളെ അവരുടെ പേര് മാത്രം മുമ്പില്‍ കണ്ടുകൊണ്ടു സെലക്റ്റ് ചെയ്യുന്നതല്ല. എങ്കിലും വായനക്കാരായ നിങ്ങള്ക്ക് ഈ ക്ലബ്ബിലെ അംഗങ്ങള്‍ എന്ന നിലയില്‍ ഈ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാമല്ലോ. ഇവിടെ പ്രസിദ്ധീകരിച്ചവ കൂടാതെ നിങ്ങള്‍ക്ക് ഇഷ്ടമായ ചിത്രങ്ങള്‍ കാര്യകാരണ സഹിതം ഇവിടെ കമന്റായി പറയൂ.. അങ്ങനെയല്ലേ ചര്‍ച്ചകള്‍ നടക്കേണ്ടത്‌? ഒരു കാര്യം ചെയ്യാം. ഇനി മുതല്‍ "കുറച്ചുകൂടി മെച്ചമാക്കായിരുന്നവ" എന്ന തലക്കെട്ടില്‍ കുറച്ചു കൂടി ചിത്രങ്ങള്‍ ഓരോ ആഴ്ചയും ഞങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം (ക്രിട്ടിക് കമന്റുകള്‍ കേള്‍ക്കാന്‍ താല്പര്യമില്ലാതാത്തവര്‍ തെറിവിളിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു!!!) കാരണം എല്ലാവര്ക്കും ക്രിട്ടിക് കമന്റുകള്‍ ബോധിച്ചു കൊള്ളണം എന്നില്ലല്ലോ. നമ്മള്‍ ഒരു ബ്ലോഗിലെ ഫോട്ടോയെപ്പറ്റി നല്ലത് പറഞ്ഞാല്‍ ആര്‍ക്കും പ്രശ്നം ഇല്ല. ഏറ്റവും നല്ലതായി തോന്നുന്നവ മാത്രം ഉള്പ്പെടുത്തുന്നതിന്റെ ഒരു കാരണം അതുംകൂടിയാണ്.

അപ്പു said...

എങ്കിലും വായനക്കാരായ നിങ്ങള്ക്ക് ഈ ക്ലബ്ബിലെ അംഗങ്ങള്‍ എന്ന നിലയില്‍ ഈ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാമല്ലോ. ഇവിടെ പ്രസിദ്ധീകരിച്ചവ കൂടാതെ നിങ്ങള്‍ക്ക് ഇഷ്ടമായ ചിത്രങ്ങള്‍ കാര്യകാരണ സഹിതം ഇവിടെ കമന്റായി പറയൂ.. അങ്ങനെയല്ലേ ചര്‍ച്ചകള്‍ നടക്കേണ്ടത്‌? ഒരു കാര്യം ചെയ്യാം. ഇനി മുതല്‍ "കുറച്ചുകൂടി മെച്ചമാക്കായിരുന്നവ" എന്ന തലക്കെട്ടില്‍ കുറച്ചു കൂടി ചിത്രങ്ങള്‍ ഓരോ ആഴ്ചയും ഞങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം (ക്രിട്ടിക് കമന്റുകള്‍ കേള്‍ക്കാന്‍ താല്പര്യമില്ലാതാത്തവര്‍ തെറിവിളിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു!!!) കാരണം എല്ലാവര്ക്കും ക്രിട്ടിക് കമന്റുകള്‍ ബോധിച്ചു കൊള്ളണം എന്നില്ലല്ലോ. നമ്മള്‍ ഒരു ബ്ലോഗിലെ ഫോട്ടോയെപ്പറ്റി നല്ലത് പറഞ്ഞാല്‍ ആര്‍ക്കും പ്രശ്നം ഇല്ല. ഏറ്റവും നല്ലതായി തോന്നുന്നവ മാത്രം ഉള്പ്പെടുത്തുന്നതിന്റെ ഒരു കാരണം അതുംകൂടിയാണ്.

Prasanth Iranikulam said...

പ്രിയപ്പെട്ട അക്ഞാതനായ സുഹ്രുത്തേ,
അഭിപ്രായം തുറന്നു പറഞ്ഞതില്‍‌ സന്തോഷം, എങ്കിലും "ഒരു ബുദ്ധിജീവി രീതിയിലുള്ള സെലക്ഷന്‍ ആയിപ്പോകുന്നോ എന്ന് സംശയം തോന്നുന്നു" എന്ന അഭിപ്രായത്തോടൊപ്പം കഴിഞ്ഞ ആഴ്ച്ചയില്‍‌ പ്രസിദ്ധീകരിച്ച, ഈ സെലെക്ഷനില്‍‌ ഉള്‍പ്പെടുത്താമായിരുന്നു എന്നു താങ്കള്‍ക്ക് തോന്നിയ ചിത്രങ്ങളുടെ ലിങ്കുകള്‍ കൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍‌ എന്നാഗ്രഹിച്ചു പോകുന്നു.അതല്ലേ അതിന്റെ ശരി?
ഈ പോസ്റ്റിന്റെ അവസാന വാചകങ്ങള്‍‌ ഒരിക്കല്‍‌ കൂടി ശ്രദ്ധിക്കുമല്ലോ..
"ഞങ്ങള്‍ ശ്രദ്ധിക്കാതെ പോയ നല്ല ചിത്രങ്ങള്‍ കഴിഞ്ഞ ആഴ്ചയില്‍ വേറെയും ഉണ്ടെങ്കില്‍ ദയവായി ഇവിടെ കമന്റില്‍ അറിയിച്ചാല്‍ അവയും പരിശോധിച്ചശേഷം അനുയോജ്യമാണെങ്കില്‍‌ ഉള്‍പ്പെടുത്തുന്നതാണ്."
മറ്റു കാര്യങ്ങളെല്ലാം അപ്പു മാഷ് പറഞ്ഞു കഴിഞ്ഞു..

ഈ വിഷയത്തില്‍‌ മറ്റ് ഫോട്ടോഗ്രാഫേര്‍സിന്റെയെല്ലാം അഭിപ്രായങ്ങള്‍ അറിയാന്‍ ആഗ്രഹമുണ്ട്, പ്രതികരിക്കും എന്ന പ്രതീക്ഷയോടെ...

Anonymous said...

ഫോട്ടോബ്ലോഗ്‌ ആഴ്ചക്കുറിപ്പുകള്‍ - 8 ലേ പകൽകിനാവന്റെ ചിത്രത്തേ കുറിച്ച് കൈപ്പള്ളി പറഞ്ഞ അഭിപ്രായം തന്നെയാണ് എനിക്കുമുള്ളത്. ഫോട്ടോഗ്രാഫിയെ കുറിച്ച് ഒരു ചുക്കും അറിയാത്ത എനിക്ക് പോലും ആ ചിത്രത്തിൽ ഒരു മേന്മയും കാണാൻ കഴിഞ്ഞില്ല. പൊള്ളിപ്പോയ ചിത്രം എന്നിട്ടും അത് ഉൾപ്പെടുത്താനുണ്ടായ ചേതോവികാരം എന്താണെന്നറിയാൻ ആഗ്രഹമുണ്ട്.

ഫോട്ടോബ്ലോഗ്‌ ആഴ്ചക്കുറിപ്പുകള്‍ - 9 ലേ സുനില്‍‌ വാര്യറിന്റേ ചിത്രം നിങ്ങളുടേ തന്നെ ഭാഷയിൽ പറഞ്ഞാൽ “ഇതൊക്കെ ആ കെട്ടിടം ഡിസൈന്‍ ചെയ്തവര്‍ ഉണ്ടാക്കിയതല്ലേ,“ ഇതിൽ സുനിൽ വാര്യർ എന്ന ഫോട്ടോഗ്രാഫർക്ക് പ്രത്യാകിച്ചെന്തെങ്കിലും ചെയ്തിട്ടുണ്ടോ?!

അപ്പോ പറഞ്ഞ് വന്നത് ആഴ്ചക്കുറിപ്പുകളിൽ കൂടുതൽ ചിത്രങ്ങൾ ഉൾപ്പെടുത്താനല്ല. മറിച്ച് ഉൾപ്പെടുത്തുന്ന ചിത്രം അതിന്റേ ആങ്കിൾ ഫ്രെയിം ലൈറ്റ് സബ്ജക്റ്റ് ..... അങ്ങിനെ എല്ലാ നിലക്കും മികവ്പുലർത്തുന്ന ചിത്രങ്ങളാ‍കണം.

പിന്നേ സെലക്ഷൻ ചെയ്യുമ്പോൾ ജൂറിയിൽ എത്ര മെമ്പർക്ക് ആ ചിത്രം ഇഷ്ടപ്പെട്ടു എന്നുള്ളതും കൂടേ ഉൾപ്പെടുണം

നിങ്ങൾ ചെയ്യുന്ന ചർച്ച മെയിലുകളിൽ പ്രധാനപ്പെട്ട പോയിന്റുകൾ (ജൂറിയുടേ പേര് വെളിപ്പെടുത്താതെ ജൂറി 1 ജൂറി 2 എന്ന നിലയിൽ അവർ ആ ചിത്രത്തിൽ കണ്ട മേന്മകൾ കോട്ടങ്ങൾ) എന്നിവ കൂടേ ഉൾപ്പെടുത്തിയാൽ ഫോട്ടോഗ്രാഫി സ്റ്റുഡന്റായ മെമ്പർമാർക്ക് ഉപകാരപ്പെടും.

punyalan.net said...

Congratulations to jury for wonder full selection of pictures.
I have read the comments by Anony friend and I congratulate him for raising such a genuine comment.

1) In Pakalans ‘picture I felt that the burning sun gives add on impact to the total mood and the composition is outstanding. Even though am in the beginning stages of leaning photography, I like it and I felt that the selection committee has done justice for this picture. It is not necessary for a photograph to have all positive aspects like in focus, right exposure..Etc. If a negative element add on to the mood and enhances the total feel created by it , we need to welcome it. I think most of the jury members must have liked it, which might be the reason they have included this picture.
2) Sunil warrier picture
Hats of to the photographer for identifying such a lovely subject and made into the frame in such wonderful manner. Right composition, vibrant, contrasting and immaculate color combination. Right placement of the dominating door according rule of thirds. One of the outstanding pictures I have seen recently. “Any photo taken by the photographer, definitely the credit goes to him, rest remains as subject. One of the best skills in a photographer is to identify the subject and then convert it with its essence. Any subject is either man made or created by almighty, photographer just identify it and convert it to photo. If an action is taken, does the photo credit go to one who is involved in the action? Or to the photographer?

പൈങ്ങോടന്‍ said...

എല്ലാ ചിത്രങ്ങളും ഇഷ്ടപ്പെട്ടു
പല ചിത്രങ്ങളും കാണുമ്പോള്‍ അവയെല്ലാം തന്നെ
പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങളോട് കിടപിടിക്കുന്നതോ, അല്ലെങ്കില്‍ ചിലവ അതിനേക്കാളും മുന്നിട്ടു നില്‍ക്കുന്നവയോ ആണ്


അനോണിക്കുള്ള മറുപടി പുണ്യാളന്‍ പറഞ്ഞു കഴിഞ്ഞു. അതുകൊണ്ട് അതിനെക്കുറിച്ച് ഇനി ഒന്നും പറയാനില്ല. ഈ പോസ്റ്റില്‍ പറയുന്നപോലെ ആര്‍ക്കുവേണമെങ്കിലും ഇവിടെ ഉള്‍പ്പെടുത്താന്‍ വിട്ടു പോയ നല്ല ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ ഇവിടെ പറയാമല്ലോ. പിന്നെ എന്താണു പ്രശ്നം

Jimmy said...

ഓരോ ആഴ്ചയും ഇത്രയധികം ബ്ലോഗുകളില്‍ നിന്നും ഓരോ ചിത്രങ്ങളും ശ്രദ്ധിച്ച് അവയില്‍ നിന്നും മികച്ച നിലവാരം പുലര്‍ത്തുന്ന ചിത്രങ്ങള്‍ തിരഞ്ഞെടുത്ത്‌, അത് എന്തുകൊണ്ട് തിരഞ്ഞെടുത്തു എന്ന് വരെയുള്ള കാര്യങ്ങള്‍ ഓരോ ചിത്രത്തിനും താഴെ കൊടുക്കാറുണ്ട്. ഇതുവരെയുള്ള ആഴ്ച്ചക്കുറിപ്പുകളില്‍ വളരെ നല്ല ചിത്രങ്ങള്‍ തന്നെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇത് ഓരോ ആഴ്ചയും ഓരോ ഒന്നാമനെ കണ്ടെത്താനുള്ള ശ്രമമാണെന്ന് തോന്നുന്നില്ല. മറിച്ച് ഒരുപിടി നല്ലചിത്രങ്ങളെടുത്ത് അതിന്‍റെ പ്രത്യേകതകള്‍, അതല്ലെങ്കില്‍ എന്തൊക്കെ ശ്രദ്ധിച്ചിരുന്നെങ്കില്‍ ആ ചിത്രം കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്നൊക്കെ വായനക്കരുമായുള്ള പങ്കുവയ്ക്കലാണ്. ഫോട്ടോഗ്രാഫി പഠിക്കാന്‍ ആഗ്രഹമുള്ള ഒരാളെന്ന നിലയില്‍ എനിക്കിത് വളരെ പ്രയോജനപ്രദമായ ഒന്ന് തന്നെയാണ് (പല പുസ്തകങ്ങള്‍ വായിക്കുന്നതിലും കൂടുതല്‍)‍. ഓരോ ആസ്വാദകനും വ്യത്യസ്ത വീക്ഷണകോണുകളിലായിരിക്കും ചിത്രങ്ങളെ കാണുന്നത്. ഈ ആഴ്ചത്തെ ചിത്രങ്ങളില്‍ സുനിലിന്‍റെ ചിത്രം വളരെ മനോഹരമായ ഒന്നായാണ് എനിക്ക് തോന്നിയത്‌. പലപ്പോഴും ആ സ്ഥലം കണ്ടിട്ടുണ്ടെങ്കിലും ഇത്ര വൃത്തിയായും കാണാന്‍ പറ്റും എന്ന് ആ ചിത്രം പറഞ്ഞുതരുന്നുണ്ട്.

Rakesh | രാകേഷ് said...

ചിത്രങ്ങള്‍ ഒക്കെ കൊള്ളാം..
ഇത്തവണയെങ്കിലും എന്റെ പടം ഇതില്‍ വരും എന്നു കരുതി...
വീണ്ടും നിരാശ...

സഹവര്‍ത്തിത്വം

Yousef Shali said...

I second punyalan . Both the photos stand out with its own styles. Congrats to the photographers, besides on Sunil’s photo ..1X.com is one of the websites who showcases high quality photos after rigid screening by an expert team and voting by its members, Getting published their photos in "1X.com" is considered to be an honor even by the professional photographers worldwide. “ door to the dreamland” was published in "IX.com" and was among the popular photos for couple of days. Credit goes to the photographer who spotted and captured that wonderful shot from creek park - though many photographers visit this place quite often!

Photo club screening team is doing a superb job with out any bias. Hats off for the efforts taken to get this loaded every week. The approach from the members should be open when their photos get criticized rather than emotional responses and the willingness shown to consider suggestions from club members on selection of photos should also get appreciated instead of blamed.

Once again “well done” screening team and keep going..

Photo Club said...

@ Rakesh - നിരാശപ്പെടേണ്ട ആവശ്യം ഒന്നുമില്ല രാകേഷ്‌ ,മോശമല്ലാത്ത ചിത്രം തന്നെയാണിത് പക്ഷേ ആഴ്ചയിലെ ശ്രദ്ധേയമായ ചിത്രങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താതിരുന്നതിനു സ്ക്രീനിംഗ് ടീം നല്‍കിയ മറുപടി ചുരുക്കത്തില്‍ :
"ചിത്രത്തിലെ പൂമ്പോടിയുമായി പറക്കുന്ന തേനീച്ചയുടെ ആക്ഷന്‍ ശ്രദ്ധേയം,എങ്കിലും പ്രധാന സബ്ജക്റ്റ്‌ ആയ തേനീച്ചയോ പൂവോ ഒട്ടും ഷാര്‍പ്പ്‌ അല്ല, അതു കാരണം തന്നെ താഴെ കാണുന്ന പൂമൊട്ടും പുറകിലായി കാണുന്ന പൂവും ശ്രദ്ധ പിടിച്ചുപറ്റുന്നു.ശ്രദ്ധേയമായ ചിത്രങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല."

Arunan said...

ellam nalla photos!! however I feel a landscape format for the first image (sarin's) and a more wide angle lens for 5th image (Kamals) would give more impact. I like photos 2 and 6 more.

Rakesh | രാകേഷ് said...

@Photo Club

ഇത്തരം വിമര്‍ശനങ്ങള്‍ ഇങ്ങനെ ചോദിച്ചിട്ട് പറയാന്‍ വെയ്ക്കണോ..അല്ലാതെ തന്നെ വിമര്‍ശനങ്ങള്‍ പ്രതീക്ഷിക്കുന്നു :-)