Tuesday, August 17, 2010

ഫോട്ടോബ്ലോഗ്‌ ആഴ്ചക്കുറിപ്പുകള്‍ - 8

കഴിഞ്ഞ ആഴ്ചയിലെ ശ്രദ്ധേയമായ ചിത്രങ്ങള്‍ (August 8 - August 14)


കഴിഞ്ഞ ആഴ്ച്ചയിലെ (ഞായര്‍ - ശനി) Photo Blogs എന്ന വിഭാഗത്തില്‍‌ ഉള്‍പ്പെടുത്തിയിട്ടുള്ള മലയാളം ബ്ലോഗുകളില്‍ പ്രസിദ്ധീകരിച്ച ഫോട്ടോഗ്രാഫുകളില്‍വച്ചു ഏറ്റവും ശ്രദ്ധേയമായവ എന്ന ഗണത്തില്‍‌ ഫോട്ടോക്ലബ്ബ് - ഫോട്ടോസ്ക്രീനിങ്ങ് ടീം ഈയാഴ്ച്ച ഉള്‍പ്പെടുത്തിയ ചിത്രങ്ങള്‍ .ഫോട്ടോഗ്രാഫര്‍‌ : പകല്‍‌കിനാവന്‍‌
പ്രസിദ്ധീകരിച്ച തിയതി : 8th August, 2010

നല്ല ഒരു റൊമാന്റിക്ക് മൂഡ്‌ തരുന്ന ചിത്രം. നല്ല കംപോസിഷന്‍ ,എക്സ്പോഷര്‍ , പോസ്റ്റ് പ്രോസസിങ്ങും നന്നായിട്ടുണ്ട്.
ഡിസ്റ്റ്റാക്ഷനായി മാറുമായിരുന്ന ബോട്ടുകളെ ശ്രദ്ധാപൂര്‍‌വ്വം ഒഴിവാക്കി കമ്പോസ് ചെയ്ത രീതി പ്രത്യേകം എടുത്തു പറയേണ്ടതുതന്നെ .ബ്ലോഗ്: Graycard
ഫോട്ടോഗ്രാഫര്‍‌ : Yousef Shali
പ്രസിദ്ധീകരിച്ച തിയതി : 10th August, 2010

" കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ " അതിന്റെ ആംഗിള്‍ കൊണ്ടും പോസ്റ്റ് പ്രൊഡക്ഷന്‍ കൊണ്ടും ഏറെ മികച്ചു നില്‍ക്കുന്നു. creative post processing ന് നല്ല ഒരു ഉദാഹരണം. monotone ഉപയോഗിക്കുക വഴി പഴയ കാലത്തിലെ ഓര്‍മകളിലേക്ക് കാഴ്ചക്കാരനെ അനായാസമായി കൂട്ടികൊണ്ടുപോകുന്നു ഈ ചിത്രം .വിഗ്നെറ്റിങ്ങും ഗ്രെയിന്‍സും ഇതിന്‍റെ മാറ്റ് കൂട്ടുന്നു.
ബ്ലോഗ്: വാലായ്മ
ഫോട്ടോഗ്രാഫര്‍‌ : അശ്വതി 233
പ്രസിദ്ധീകരിച്ച തിയതി : 10th August, 2010

പിതൃ തര്‍പ്പണത്തിന്റെ തികച്ചും വ്യത്യസ്ഥമായ ആംഗിള്‍ . നിഴലുകളെ ഉള്‍പ്പെടുത്തി ക്രിയേറ്റീവ് ആയ, മനോഹരമായ കമ്പോസിഷന്‍‌. നല്ല എക്സ്പോഷര്‍‌ .
ഫോട്ടോഗ്രാഫര്‍‌ : പ്രശാന്ത് ഐരാണിക്കുളം
പ്രസിദ്ധീകരിച്ച തിയതി : 10th August, 2010


വല്ലാത്തൊരു ഫീലിങ്ങ് നല്‍കുന്നുണ്ട് ഈ ചിത്രം.ആകാശത്ത് നോക്കി നമ്മള്‍ കിടക്കുകയാണോ എന്ന് തെല്ല് നേരമെങ്കിലും തോന്നിപ്പിക്കും. രണ്ടു(അതിലധികവും) ലെയറുകള്‍പോലെ തോന്നിപ്പിക്കുന്ന മരങ്ങളുടെ രൂപങ്ങള്‍, മഞ്ഞ് ഇവയൊക്കെ ഒരു ഫോട്ടോഷോപ്പ് സപ്പോര്‍ട്ട്!!?? എന്നു തോന്നിപ്പിക്കാം.. ചിത്രം കൌതുകകരം, രസകരം. Monotone ആക്കിയതും നന്നായി.ഫോട്ടോഗ്രാഫര്‍‌ : ദിലീപ് വിശ്വനാഥ്
പ്രസിദ്ധീകരിച്ച തിയതി : 11th August, 2010

മനോഹരമായ കമ്പോസിഷന്‍,bokeh & exposure. എങ്കിലും മാക്രോ ചിത്രങ്ങളില്‍‌ ഫോക്കസിങ്ങ് പ്രത്യേകം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. അപ്പര്‍‌ച്ചര്‍‌ ഒന്നോ രണ്ടോ സ്റ്റോപ്പ് കൂട്ടി എടുത്തിരുന്നു എങ്കില്‍‌ ഇത് തീര്‍‌ച്ചയായും ഒഴിവാക്കാമായിരുന്നു.ഫോട്ടോഗ്രാഫര്‍‌ : വിനയന്‍
പ്രസിദ്ധീകരിച്ച തിയതി : 11th August, 2010


Nice expression, nice composition, right placement of the subject, good lighting.
എങ്കിലും ഈ ചിത്രം പോസ്റ്റ് പ്രൊഡ്കഷനില്‍ പരാജയപ്പെട്ടു. ചുവപ്പിന്റെ ആധിക്യം ചിലയിടങ്ങളില്‍ അരോചകമാകുന്നു! (കുട്ടികളില്‍ പ്രത്യേകിച്ച്)ബ്ലോഗ്: കയ്യൊപ്പ്‌
ഫോട്ടോഗ്രാഫര്‍‌ : ദിപിന്‍ സോമന്‍ .
പ്രസിദ്ധീകരിച്ച തിയതി : 11th August, 2010

തലക്കെട്ടുകള്‍ ചിത്രത്തെ എത്രമാത്രം സ്വാധീനിക്കും എന്നതിന്റെ നല്ല ഒരു ഉദാഹരണം. "Survival" എന്ന ഈ തലക്കെട്ടിനു പകരം "പുല്ല്" എന്നായിരുന്നു എങ്കില്‍‌ ഒരുപക്ഷേ ഈ കൂട്ടത്തില്‍‌ ഈ ചിത്രം ഇടം പിടിക്കുമായിരുന്നില്ല.
ലോ ആങ്കിള്‍‌ , ഓപ്പോസിറ്റ് ലൈറ്റ് , കുറഞ്ഞ ഡി.ഒ.എഫ് , നല്ല കമ്പോസിഷന്‍‌ ഇതെല്ലാം ഈ ചിത്രത്തെ മനോഹരമാക്കുന്നു.


ഈ ഫോട്ടോകളെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഇവിടെ കമന്റായി ചേര്‍ക്കണമെന്ന് താല്പര്യപ്പെടുന്നു.
കൂടാതെ ഞങ്ങള്‍ ശ്രദ്ധിക്കാതെ പോയ നല്ല ചിത്രങ്ങള്‍ കഴിഞ്ഞ ആഴ്ചയില്‍ വേറെയും ഉണ്ടെങ്കില്‍ ദയവായി ഇവിടെ കമന്റില്‍ അറിയിച്ചാല്‍ അവയും പരിശോധിച്ചശേഷം അനുയോജ്യമാണെങ്കില്‍‌ ഉള്‍പ്പെടുത്തുന്നതാണ്.

14 comments:

Arunan said...

ellam nalla chitrangal!! jurimaarkkum photographersinum abhinandanagal!!

Sarin said...

ella chithrangalum onninonnu mecham

NPT said...

കൊള്ളാം ചിത്രങ്ങള്‍ എല്ലാം നന്നായിട്ടുണ്ട്

sPidEy™ said...

കൊള്ളാം

PS said...

എല്ലാം വളരെ നന്നായിരിക്കുന്നു. ആശംസകൾ..
ഈ ബ്ലോഗ് കൂടി പരിഗണിക്കുമല്ലോ..

അലി said...

കൊള്ളാം!

പദസ്വനം said...

Nalla Selection... :)

Prasanth Iranikulam said...

@ PS - ഇത് ഫോട്ടോബ്ലോഗുകള്‍ എന്ന പേജില്‍‌ ഉള്‍പ്പെടുത്തിയിട്ടുള്ളത് തന്നെയാണല്ലോ?
അതിലെ എല്ലാ ബ്ലോഗുകളും സെലെക്ഷന്‍ ടീം പരിഗണിക്കുന്നുണ്ട്, എങ്കിലും താങ്കളുടെ ബ്ലോഗ് സന്ദര്‍‌ശിച്ചപ്പോള്‍ ഒരു കാര്യം എന്റെ ശ്രദ്ധയില്‍‌ പെട്ടു, പോസ്റ്റുകളിലൊന്നും പ്രസിദ്ധീകരിച്ച തിയതിയില്ല. ഓരോആഴ്ചയിലേയും ചിത്രങ്ങള്‍ തിരെഞെടുക്കുമ്പോള്‍ പ്രസിദ്ധീകരിച്ച തിയതി പ്രാധാന്യം അര്‍ഹിക്കുന്നു.എത്രയും പെട്ടെന്ന് അത് കൂടി ഉള്‍പ്പെടുത്തുക. ഒരുപക്ഷേ പ്രസിദ്ധീകരിച്ച ദിവസം വ്യക്തമല്ലാത്തതിനാല്‍ സെലെക്ഷനില്‍ നിന്നൊഴിവാകാതിരിക്കാന്‍‌ അതു സഹായിക്കും.

PS said...

@Prasanth Iranikulam - തീയതികൾ ചേർക്കുന്നു, ഫോട്ടോബ്ലോഗുകള്‍ എന്ന പേജില്‍‌ ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു എന്നറിഞ്ഞതിൽ സന്തോഷം.

muhammed salih said...

very nice pics

Vinod Nair said...

the third photos stands out due to the creativity and excellent use of light

☮ Kaippally കൈപ്പള്ളി ☢ said...
This comment has been removed by the author.
☮ Kaippally കൈപ്പള്ളി ☢ said...

1) ഷിജു ബഷീറിന്റെ ചിത്രം:
വളരെ നല്ല scene. വലതുവശത്തു് കാണുന്ന burn out ഒഴിവാക്കി portrait formatൽ ഈ ചിത്രം എടുത്തിരുന്നു എങ്കിൽ കൂടുതൽ balance ഉണ്ടാകുമായിരുന്നു്. അപ്പോൾ Boatനും reflectionഉം കൂടുതൽ പ്രാധാന്യം ഉണ്ടാകുമായിരുന്നു എന്നു തോന്നുന്നു. Croppingൽ ചിലപ്പോൾ ഇതിനെ രക്ഷപ്പെടുത്താം.

2) യൂസുഫ് ഷാലിയുടെ ചിത്രം.
വളരെ നല്ല ചിത്രം. sepia tone ഇതിനു് വളരെ യോജിക്കുന്നു. ഇത്രയും ഉയർന്ന angleൽ നിന്നും ചിത്രം എടുക്കുമ്പോൾ വൃക്ഷം കുറച്ചുകൂടി ഉണ്ടായിരുന്നു എങ്കിൽ photographer മരത്തിൽ ഇരുന്നു കാണുന്ന പ്രതീതി ഉണ്ടാകുമായിരുന്നു. ഇപ്പോൾ അതു് ഇല്ല.

3)വലായ്മ്മ
ആശയം കൊള്ളാം. ചിത്രീകരണത്തിൽ പരാചയിച്ചു. എടതു വശത്തു കാണുന്ന empty space വിരസത സൃഷ്ടിക്കുന്നു. Shore line കുറച്ചുകൂടി angular ആയിരുന്നു എങ്കിൽ ചിത്രം മെച്ചപ്പെടുമായിരുന്നു.

4)പ്രശാന്ത്
എനിക്ക് ഇതു് ഇഷ്ടപ്പെട്ടു. Mood setting image. Hotel lobbyയിൽ Frame ചെയ്യാൻ പറ്റിയ ചിത്രം.

5) ദിലീപ് വിശ്വനാഥൻ
നല്ല നിറങ്ങൾ. DOF കുറച്ചു് കൂടി ഉണ്ടായിരുന്നു എങ്കിൽ wikipediaക്ക പറ്റിയ ഒരു നല്ല speciment photograph ആകുമായിരുന്നു.
6) വിനയൻ.
Excellent.
7) ദിപിൻ സോമൻ
മുകളിൽ ഇടതു് വശത്തു കാണുന്ന ഇരുണ്ട ഭാഗം imbalance സൃഷ്ടിക്കുന്നു.

Anonymous said...

daivamee kaippaliyude vilayiruthal " APAARAM"
kaippally special onam greetings..