Thursday, July 22, 2010

Composition techniques 6 : Managing space

Composition techniques എന്ന വിഭാഗത്തില്‍ അടുത്തതായി നമ്മള്‍ ചര്‍ച്ച ചെയ്യുന്നത് ഒരു ഫ്രെയിമില്‍ പ്രധാന സബ്ജെക്ടിനു ചുറ്റും എത്രത്തോളം സ്ഥലം നല്‍കാം, അല്ലെങ്കില്‍ നല്‍കാതിരിക്കാം എന്നതാണ്.  Filling the frame, Giving space in the frame എന്നിങ്ങനെ പ്രധാനമായും രണ്ടു വിധത്തില്‍ ഈ കാര്യം മനസ്സിലാക്കാം; ഒന്നുകില്‍ ഫ്രെയിം നിറയെ സബ്ജെക്ടിനെ ഫില്‍ ചെയ്യുക, അല്ലെങ്കില്‍ സബ്ജെക്ടിനു ചുറ്റും നല്ലവണ്ണം സ്ഥലം ഇടുക. ഈ രണ്ടു കാര്യങ്ങളും ഫോട്ടോയുടെ വിഷയം, സന്ദര്‍ഭം, ഫോട്ടോഗ്രാഫര്‍ എന്ത് പറയാന്‍ ശ്രമിക്കുന്നു ഇത്രയും കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.   ഇതില്‍ നിന്നും, ഒരു ഫ്രെയിമില്‍ എത്രത്തോളം സ്ഥലം വെറുതെയിടാം, അല്ലെങ്കില്‍ എത്രത്തോളം ഫ്രെയിം നിറയ്ക്കാം എന്നത് ഫോട്ടോഗ്രാഫറുടെ  ഭാവനയെ മാത്രം ആശ്രയിച്ചിരിക്കുന്നു എന്ന് വ്യക്തമാണല്ലോ? ഏതൊക്കെ സന്ദര്‍ഭങ്ങളില്‍ ഈ ടെക്നിക്ക് ഫലപ്രദമായി ഉപയോഗിക്കാം എന്നതിനു ഉപകാരപ്പെട്ടേക്കാവുന്ന ചില സൂചനകള്‍ മാത്രം ഇവിടെ പറയട്ടെ.

Filling the frame:

ഫ്രെയിം നിറയ്ക്കുക എന്ന ടെക്നിക്‌ ഫലപ്രദമാകുന്ന സന്ദര്‍ഭങ്ങള്‍ :

 • Tiny, little objects : ചെറിയ അനേകം ഒബ്ജെക്ടുകള്‍ ഉള്‍പ്പെടുന്ന ഫ്രെയിമുകള്‍. ഈ ഒബ്‌ജെക്ടുകള്‍ ഒരേ ആകൃതിയിലോ, പല ആകൃതിയിലോ ഉള്ളതാവാം. എങ്കിലും അവയുടെ വലിപ്പം ഏകദേശം ഒരുപോലെ ആയിരുന്നാല്‍ കൂടുതല്‍ നന്നായിരിക്കും. 
Photographer : Prasanth Iranikulam

 • To avoid distractions: പ്രധാന സബ്ജെക്ടിനു ചുറ്റും distracting ആയ മറ്റു പല സാധനങ്ങളും ഉള്ളപ്പോള്‍ 
Photographer : അപ്പു

 • To show abundance - എണ്ണക്കൂടുതല്‍ കാണിക്കുവാന്‍. ഉദാഹരണം: കുഞ്ഞുപൂക്കളുടെ ഒരു വലിയ ശേഖരം. 
 • Exposing part of a large object:  വളരെ വലിയ ഒരു ഓബ്ജെക്ടിന്റെ ചെറിയ ഒരു ഭാഗം മാത്രം കാണിച്ചുകൊണ്ട് ആകെ വലിപ്പത്തിന്റെ പ്രതീതി ഉണ്ടാക്കുവാന്‍ (മലയാളം ബ്ലോഗുകളില്‍‌ നിന്ന് ഈ ഉദാഹരണത്തിനു യോജിച്ച ചിത്രങ്ങള്‍‌ ഒറ്റ നോട്ടത്തില്‍‌ കിട്ടിയില്ല, ഇത്തരത്തിലുള്ള ഏതെങ്കിലും ചിത്രങ്ങള്‍‌ നിങ്ങള്‍ക്കറിയാമെങ്കില്‍ ലിങ്ക് അഡ്രസ്സ് ദയവായി അയച്ചു തരിക.)

Image Credit : http://www.trekearth.com

 • To show extreme details in a macro : ഒരു മാക്രോ ഫോട്ടോയില്‍ വളരെ ചെറിയ വസ്തുക്കളുടെ എല്ലാ വിശദാംശങ്ങളും കാണിക്കുവാന്‍ 
 • In child photography: കുഞ്ഞുങ്ങളുടെ ചിത്രങ്ങളില്‍ അവരുടെ സൂക്ഷ്മ ഭാവങ്ങള്‍ പകര്‍ത്തുവാന്‍
Photographer : Prasanth Iranikulam
 • To capture human moods in general: മനുഷ്യരുടെ വൈകാരിക ഭാവങ്ങള്‍ പ്രതിബിംബിക്കുന്നത് മുഖത്ത് ആണല്ലോ. അതിനെ വ്യക്തമായും കാണികളില്‍ എത്തിക്കുവാന്‍ മുഖം ഫ്രെയിമില്‍ നിറയ്ക്കുക വഴി സാധിക്കുന്നു. ടി.വി. സീരിയലുകള്‍, സിനിമാ രംഗങ്ങള്‍ എന്നിവ ശ്രദ്ധിച്ചാല്‍ ഈ ടെക്നിക്‌ ഉപയോഗിച്ചിരിക്കുന്നത് കാണാനാവും. പ്രത്യേകിച്ചും ടി.വി സീരിയലുകളെ സിനിമറ്റൊഗ്രഫിയില്‍ നിന്ന് വ്യത്യസ്തമാക്കുന്ന ഒരു ഘടകം ഇതാണ്. ടി.വി. യുടെ സ്ക്രീന്‍ ചെറുതായതിനാല്‍ മുഖഭാവങ്ങള്‍ പകര്‍ത്തുവാന്‍ ഏറ്റവും അനുയോജ്യം ക്ലോസ് അപ്പ്‌ ഷോട്സ് ആണ്. 

  Giving space:

  അടുത്തതായി, ഫ്രെയിമില്‍ സബ്ജെക്ടിനു ചുറ്റും ആവശ്യത്തിന്  space നല്‍കേണ്ട സന്ദര്‍ഭങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം. വിശാലത, ഏകാന്തത, ശൂന്യത തുടങ്ങിയ കാര്യങ്ങള്‍ ഫോട്ടോഗ്രാഫിലേക്ക് പകര്‍ത്തേണ്ടിവരുമ്പോഴാണ് ഈ ടെക്നിക്‌ ഉപകാരപ്പെടുന്നത്. ഇപ്രകാരമുള്ള ചില സന്ദര്‍ഭങ്ങള്‍ പറയാം.


  • Emptiness / vastness: വിശാലമായ ഒരു മരുഭൂമി, അല്ലെങ്കില്‍ വിശാലമായ ഒരു സമതലം, തടാകം തുടങ്ങിയവയുടെ വിസ്തൃതി കാണിക്കുവാന്‍ ഫ്രെയിമില്‍ ഒരു പ്രധാന ഒബ്ജെക്ടും അതിനു ചുറ്റും ആവശ്യത്തിനു space ഉം നല്‍കിയാല്‍ മതിയാവും.
  • Loneliness: മേല്‍പ്പറഞ്ഞ അതേ സാഹചര്യത്തില്‍ പ്രധാന സബ്ജെക്ടായി  ഒരു മനുഷ്യനാണ് ഉള്ളതെങ്കില്‍ ആ ചിത്രം ഏകാന്തതയെ ദ്യോതിപ്പിക്കും.
  • Tracks and Trails: വളരെ വിശാലമായ ഒരു ഏരിയയിലുള്ള റോഡുകള്‍, പാതകള്‍ തുടങ്ങിയവ. കാലടിപ്പാടുകള്‍, വാഹനങ്ങള്‍ കടന്നു പോയ പാതകള്‍ തുടങ്ങിയവ അവയുടെ അതത് സാഹചര്യങ്ങളില്‍ കാണിക്കുവാന്‍.
  Photographer : Prasanth Iranikulam
  • Showing relaxed moods: സബ്ജെക്ടിനു ചുറ്റും സ്ഥലം നല്‍കുക വഴി relaxed mood ഉണ്ടാക്കുവാന്‍ സാധിക്കുന്നു.
  • Showing relaxed moods: സബ്ജെക്ടിനു ചുറ്റും സ്ഥലം നല്‍കുക വഴി relaxed mood ഉണ്ടാക്കുവാന്‍ സാധിക്കുന്നു.( ഇതേ സംഗതി തിരിച്ചു ഉപയോഗിച്ചു കൊണ്ട് പ്രക്ഷുബ്ധമായ മാനസികാവസ്ഥ കാണിക്കാം.താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കൂ. )

  • In normal situations: ഇതുവരെ പറഞ്ഞതെല്ലാം ക്രിയേറ്റിവ് ഫോട്ടോഗ്രാഫിയില്‍ ഈ ടെക്നിക് എങ്ങനെ പ്രയോജനപ്പെടുത്താം എന്നായിരുന്നു. ഇനി പറയുന്നത് നമ്മളില്‍ പലരും പോയിന്റ് ആന്റ് ഷൂട്ട്‌ രീതിയില്‍ ആളുകളുടെ (കൂട്ടുകാര്‍, ബന്ധുക്കള്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍, outdoor, indoor photos) ഫോട്ടോ എടുക്കുമ്പോള്‍ വരുത്തി വയ്ക്കാറുള്ള ഒരു തെറ്റിനെ പറ്റിയാണ്. മിക്കവാറും ആളുകള്‍  ചെയ്യാറുള്ള രീതി മുമ്പില്‍ നില്‍ക്കുന്ന ആളുകളുടെ മുഖം ഫ്രെയിമിന്റെ / ചിത്രത്തിന്റെ നടുവില്‍ വരത്തക്കവിധം കമ്പോസ്‌ ചെയ്യുക എന്നതാണ്. ഫലമോ? ചിത്രത്തില്‍ ആളുകളുടെ തലയ്ക്കു മുകളിലും വശങ്ങളുമായി ആവശ്യമില്ലാത്ത അത്ര empty space !  പണ്ട് ക്യാമറകളുടെ ഫോക്കസ്‌ ഇന്‍ഡിക്കേറ്റര്‍ view finder ന്റെ മധ്യത്തില്‍ ആയിരുന്നതിനാലായിരിക്കണം ഇങ്ങനെ ഒരു പ്രതിഭാസം ഉണ്ടാകാന്‍ ഇടയായത്. ഇപ്പോള്‍ ഡിജിറ്റല്‍ ക്യാമറകളില്‍ face detection ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ഈ തെറ്റ് വരുത്തുന്നത് കുറവുണ്ട് എന്ന് തോന്നുന്നു. ഇനി അഥവാ ഫോക്കസ്‌ അങ്ങനെ ചെയ്താലും, ഷട്ടര്‍ റിലീസ് ബട്ടന്‍ പകുതി അമര്‍ത്തിക്കൊണ്ട് ചിത്രം recompose ചെയ്തു തലയ്ക്കു മുകളിലുള്ള അനാവശ്യ സ്പേസ് ഒഴിവാക്കുക. അതുപോലെ background ല്‍ ഉള്ള ഒരു സീനറി / മറ്റെന്തെങ്കിലും ഒബ്ജെക്ടുകള്‍ എന്നിവ ആളുകളുടെ ഫോട്ടോയോടൊപ്പം ഉള്‍പ്പെടുത്തണം എന്നുണ്ടെങ്കില്‍ ഫ്രെയിമിന്റെ ഒരു വശത്തേക്ക് ആളുകളെ പോസിഷന്‍ ചെയ്യാം. ഈ രീതിയിലുള്ള കംപോസിങ്ങിനെ പറ്റി കുറേകൂടി വിശദമായി നമുക്ക് വരുന്ന പോസ്റ്റുകളില്‍ ചര്‍ച്ചചെയ്യാം.
   ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

   വിശാലമായ വൈഡ്‌ ആംഗിള്‍ രംഗങ്ങള്‍ പകര്‍ത്തുമ്പോള്‍ അവയില്‍ ഒന്നില്‍ കൂടുതല്‍ പ്രധാന സബ്ജെക്ടുകള്‍ ഉണ്ടെങ്കില്‍ അവ ഒരേ തലത്തില്‍ വരാതെ ശ്രദ്ധിക്കുക. അങ്ങനെ വന്നാല്‍ കാഴ്ച്ചകാരന്റെ കണ്ണുകളെ അവ അങ്ങോട്ടും ഇങ്ങോട്ടും വലിച്ചു കൊണ്ട് പോകും. എന്നാല്‍ വെവ്വേറെ തലങ്ങളില്‍ പല perspective ലാണ് ഈ ഒബ്ജെക്ടുകള്‍ ഉള്ളതെങ്കില്‍ ഈ പ്രശ്നം ഉണ്ടാവുകയില്ല.

   ഈ രീതിയില്‍ ഫ്രെയിമുകള്‍ കമ്പോസ്‌ ചെയ്യുമ്പോള്‍ ഇതിനു മുമ്പ് ചര്‍ച്ച ചെയ്ത rule of thirds, leading lines തുടങ്ങിയ കാര്യങ്ങള്‍ അനുയോജ്യമായ വിധത്തില്‍ ഫ്രെയിമില്‍ ഉള്‍പ്പെടുത്തുക.


   ഫോട്ടോ ക്ലബ് അംഗങ്ങള്‍‌ അയച്ചുതന്ന ചിത്രങ്ങള്‍‌:‌‌-   Filling the frame
   Photographer : A.Faisal

   13 comments:

   Thaikaden said...

   Really informative. Thank U.

   praveenkumar said...

   as a very beginner to this field urs all classes where too helpful to do something for a person like me who have no idea about photography....
   again thank u for the new post and waiting for the next one.......
   cheers.....

   ഷിജു said...

   ക്ലാസുകൾ വളരെ ഉപകാരപ്രദമാകുന്നുണ്ട്. ഇന്നത്തെ പോസ്റ്റ് എന്തായാലും സൂപ്പർ ആയിട്ടുണ്ട്.അടുത്തതിനായി കാത്തിരിക്കുന്നു. എല്ലാവർക്കും നന്ദി.....

   NPT said...

   നന്ദി ..........

   A.FAISAL said...
   This comment has been removed by the author.
   ഒറ്റക്കണ്ണന്‍. said...

   വളരെ നല്ല ഒരു ക്ലാസ്സ് അപ്പുവേട്ടാ... :) നെറ്റ് പണിമുടക്കിയ കാ‍രണം വല്ലാത്ത വിമ്മിഷ്ട്ടത്തിലായിരുന്നു.. :(

   A.FAISAL said...

   വളരെ ഉപകാരപ്രദം..! നന്ദി.

   രഘു said...

   വളരെ നല്ല പാഠം...
   ഒരു കാര്യം തോന്നിയത് Exposing part of a large object എന്നതിന് നല്‍കിയ ഉദാഹരണം ആ സങ്കേതത്തിന് നല്ലൊരു ഉദാഹരണമായീഉന്നെങ്കിലും ആകെ മൊത്തം അഹിനൊരു ബാലന്‍സില്ലായ്മ പോലെ തോന്നി(!?) അവിടെ പറഞ്ഞിരിക്കുന്നതുപോലെ പറ്റിയ പടങ്ങള്‍ കിട്ടാഞ്ഞിട്ടായിരിക്കും, അങ്ങനെയുള്ളപ്പോള്‍ അതിന്റെ കുറവുകള്‍ കൂടി പറയാമായിരുന്നു. അപ്പോള്‍ അതിന്റെ പഠനം കുറേ കൂടി ആകര്‍ഷകമായേനേ...

   Rainbow said...

   very informative blog , thank you so much,keep posting , regards

   അലി said...

   Thanks!

   Naushu said...

   നന്നായിരിക്കുന്നു

   കാക്കര kaakkara said...

   നന്നായിട്ടുണ്ട്..

   ഉപ്പായി || UppaYi said...

   ഉപകാരപ്രദം ..ശരിക്കും!!