Wednesday, July 21, 2010

ഫോട്ടോബ്ലോഗ്‌ ആഴ്ചക്കുറിപ്പുകള്‍ - 4

കഴിഞ്ഞ ആഴ്ചയിലെ ശ്രദ്ധേയമായ ചിത്രങ്ങള്‍ (July 11 - July 17)

കഴിഞ്ഞ ആഴ്ച്ചയിലെ (ഞായര്‍ - ശനി) Photo Blogs എന്ന വിഭാഗത്തില്‍‌ ഉള്‍പ്പെടുത്തിയിട്ടുള്ള മലയാളം ബ്ലോഗുകളില്‍ പ്രസിദ്ധീകരിച്ച ഫോട്ടോഗ്രാഫുകളില്‍വച്ചു ഏറ്റവും ശ്രദ്ധേയമായവ എന്ന ഗണത്തില്‍‌ ഫോട്ടോക്ലബ്ബ് - ഫോട്ടോസ്ക്രീനിങ്ങ് ടീം ഈയാഴ്ച്ച ഉള്‍പ്പെടുത്തിയ ചിത്രങ്ങള്‍ .
Link

ബ്ലോഗ്: A Thousand Dreams Such As These
ഫോട്ടോഗ്രാഫര്‍‌ : തുളസി കക്കാട്ട്
പ്രസിദ്ധീകരിച്ച തിയതി :July 12, 2010

നല്ല ഒരു Abstract Shot.Link

ബ്ലോഗ്: പൈങ്ങോടന്‍‌'സ് പടംസ്
ഫോട്ടോഗ്രാഫര്‍‌ : പൈങ്ങോടന്‍‌
പ്രസിദ്ധീകരിച്ച തിയതി :July 12, 2010


ചിത്രത്തിനാകമാനം നാടകീയത നല്‍‌കുന്ന മേഘങ്ങള്‍ അതിലൂടെ വരുന്ന സൂര്യകിരണങ്ങള്‍‌ , എക്സ്പോഷര്‍ , ലീഡ്‌ ലൈനിന്റെ ഉപയോഗം, പോസ്റ്റ്‌ പ്രോസസിംഗ് എല്ലാം നന്നായിരിക്കുന്നു. സ്വല്പ്പം കൂടിയിരിക്കുന്ന കോണ്ട്രാസ്റ്റും ചെരിഞ്ഞിരിക്കുന്ന ചക്രവാളവും ഒന്നു കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍‌ ശരിയാക്കാമായിരുന്ന കാര്യങ്ങള്‍‌ മാത്രം.ബ്ലോഗ്: Graycard
ഫോട്ടോഗ്രാഫര്‍‌ : Yousef Shali
പ്രസിദ്ധീകരിച്ച തിയതി :July 13, 2010

നല്ല ലൈറ്റിങ്ങ് , നല്ല കോമ്പോസിഷനിലൂടെ ചിത്രത്തിലെ ബാലന്‍സ് നിലനിറുത്തിയിരിക്കുന്ന രീതി അതെല്ലാം ഈ ചിത്രത്തിനെ ശ്രദ്ധേയമാക്കുന്നു.Link

ബ്ലോഗ്: Fade In
ഫോട്ടോഗ്രാഫര്‍‌ : സുനില്‍‌ വാര്യര്‍‌
പ്രസിദ്ധീകരിച്ച തിയതി :July 13, 2010

ഫ്രെയിം ചെയ്ത രീതി, അതിന്റെ ബാലന്‍‌സ്, എക്സ്പോഷര്‍‌ , നിറങ്ങള്‍‌ , പോസ്റ്റ് പ്രൊസ്സസ്സിങ്ങ് എല്ലാം കൊണ്ടും ശ്രദ്ധേയമായ ചിത്രം.Link

ബ്ലോഗ്: Out Of Focus
ഫോട്ടോഗ്രാഫര്‍‌ :പുണ്യാളന്‍‌
പ്രസിദ്ധീകരിച്ച തിയതി :July 13, 2010


നിറം മങ്ങിയ ആ ചുവരുകളും കുമ്മായം അടര്‍‌ന്ന് പുറത്തായ ഇഷ്ടികയും ...... ആ വീട്ടിലെ സ്വപ്നവും പ്രതീക്ഷകളും പേറുന്ന കുഞ്ഞും...വളരെ നല്ല കമ്പോസിഷനിലൂടെ ഫോട്ടോഗ്രാഫര്‍‌ കാഴ്ച്ചക്കാരനിലെത്തിക്കുന്നു.
Link

ബ്ലോഗ്: സ്മൃതിജാലകം
ഫോട്ടോഗ്രാഫര്‍‌ : വിനയന്‍
പ്രസിദ്ധീകരിച്ച തിയതി :July 13, 2010


ക്യാമറ പലപ്പോഴും കബളിക്കപ്പെടുന്ന ലൈറ്റിങ്ങ് ഫോട്ടോഗ്രാഫര്‍‌ അതിമനോഹരമായി എക്സ്പോസ് ചെയ്തിരിക്കുന്നു. ഫ്രെയിം വിത്ത് ഇന്‍ എ ഫ്രെയിം എന്ന രീതിയില്‍‌ മനോഹരമായി കമ്പോസ് ചെയ്തിരിക്കുന്ന ഈ ചിത്രത്തില്‍‌ ഒരു ചെറിയ കുറവായി എടുത്തു പറയാവുന്നത് ഒരു ജീവന്റെ സാന്നിദ്ധ്യമാണ്‌. (അത് ഫോട്ടോഗ്രാഫറുടെ ഭാഗ്യത്തിനെ മാത്രം ആശ്രയിച്ചിരിക്കുന്ന ഒരു കാര്യമാണ്‌. അകലെ കാണുന്ന ആ നടവഴിയിലൂടെ ഒരാള്‍‌ നടന്നു പോകുന്നത് സങ്കല്‍‌പ്പിച്ച് നോക്കൂ..)

ബ്ലോഗ്: of facts and fables
ഫോട്ടോഗ്രാഫര്‍‌ : UN
പ്രസിദ്ധീകരിച്ച തിയതി :July 14, 2010

ബാലന്‍സ് ശരിയാക്കുവാന്‍‌ വലത്തേയറ്റത്തുള്ള രണ്ട് കുടങ്ങള്‍‌ കൂടി ഉള്‍പ്പെടുത്തി മനോഹരമായി കമ്പോസ് ചെയ്തിരിക്കുന്നത് എടുത്ത് പറയേണ്ടതു തന്നെ. സബ്ജക്റ്റിന്റെ മുഖത്തെ ഭാവം നന്നായി പകര്‍ത്തിയിരിക്കുന്നതും ഈ ചിത്രത്തെ ശ്രദ്ധേയമാക്കി.
Link

ബ്ലോഗ്: ചിത്രജാലകം
ഫോട്ടോഗ്രാഫര്‍‌ : യാത്രാമൊഴി
പ്രസിദ്ധീകരിച്ച തിയതി :July 14, 2010

നല്ല കമ്പോസിഷന്‍‌ , നല്ല ലൈറ്റിങ്ങ്.ഞങ്ങള്‍ ശ്രദ്ധിക്കാതെ പോയ നല്ല ചിത്രങ്ങള്‍ കഴിഞ്ഞ ആഴ്ചയില്‍ വേറെയും ഉണ്ടെങ്കില്‍ ദയവായി ഇവിടെ കമന്റില്‍ അറിയിച്ചാല്‍ അവയും പരിശോധിച്ചശേഷം അനുയോജ്യമാണെങ്കില്‍‌ ഉള്‍പ്പെടുത്തുന്നതാണ്.

9 comments:

Sarin said...

ellam thakarppan chithrangal...

A.FAISAL said...

good selection...!

sPidEy™ said...

സെലെക്ഷന്‍ കൊള്ളാം
ഇഷ്ട്ടപ്പെട്ടവ
പൈങ്ങോടന്‍‌,UN,യാത്രാമൊഴി

Naushu said...

നന്നായിരിക്കുന്നു ..!

പുള്ളിപ്പുലി said...

നല്ല കളക്ഷൻ!!!

NPT said...

എല്ലാം നല്ല പടങ്ങള്‍ ..................

പൈങ്ങോടന്‍ said...

എല്ലാം നല്ല ചിത്രങ്ങള്‍. കൂടുതല്‍ ഇഷ്ടപ്പെട്ടത് യു.എന്‍, യാത്രമൊഴി എന്നിവരുടെ പടങ്ങളാണ്.
വിനയന്റെ ചിത്രം ഫ്രെയിമിങ്ങ് കൊണ്ട് ശ്രദ്ധേയമായി. പക്ഷേ ഈ ഒരു സിറ്റിവേഷനില്‍ എങ്ങിനെ ആണ് എക്സ്പോഷര്‍ കണ്ട്രോള്‍ ചെയുക എന്നറിയാന്‍ താല്പര്യം ഉണ്ട്. ഈ ചിത്രം തന്നെ ഉദാഹരണം ആയെടുക്കാം. ക്യാമറ ഫോക്കസ് ചെയ്യുമ്പോള്‍, ആ മതിലിനു പുറത്തുള്ള സബ്ജക്റ്റിനെ അനുസരിച്ചല്ലേ എക്സ്പോഷര്‍ സെറ്റ് ചെയൂക. അപ്പോള്‍, ആ മതിലിന്റെ ഡീറ്റെയിത്സ് നഷ്ടപ്പെടില്ലേ? ഈ അവസരത്തില്‍,ശരിയായി എങ്ങിനെ എക്സ്പോഷര്‍ ഹാന്‍ഡില്‍ ചെയ്യാം?

വിനയന്‍ said...

പൈങ്ങോടരേ,
ഇതെങ്ങനെ ഒപ്പിച്ചു എന്നു ചോദിച്ചാൽ ഇച്ചിരി ബുദ്ധിമുട്ടാണ്, കാര്യം എനിക്കും അത്ര പിടിയില്ല!. ഇനി അങ്ങനെ എടുത്തിട്ട് കിട്ടിയില്ലേൽ എന്നെ തല്ലില്ല എന്നുറപ്പുണ്ടെങ്കിൽ മാത്രം പറയാം. ;) മാനുവൽ ഫോക്കസ് മോഡിലായിരുന്നു. ദൂരെയുള്ള തിരമാലകളുടെ വെളുത്ത ഭാഗത്തെ സ്പോട്ട്മീറ്റർ ചെയ്തു. ഫോക്കസ് അപ്പോഴും മുൻ വശത്തുള്ള കലുങ്കിൽ ആയിരുന്നു. രണ്ടു മൂന്നെണ്ണം ക്ലിക്കി, ഒത്താൽ ഒത്തു! പിന്നെ ഫോട്ടൊ ഷോപ്പിൽ കേറ്റി കളർ, കോണ്ട്രാസ്റ്റ് ഒക്കെ ഒന്ന് അഡ്ജസ്റ്റ് ചെയ്തു :) എക്സിഫ് വിവരങ്ങൾ താഴെ!
f/22, 1/15s, EB+0, Spot, ISO-200, 18mm.

Arunan said...

I like most of the images here, esp that of Graycard. The image is perfectly balanced with lines and shades.

But the pictures of UN and Sunil are not that pleasing. The two light tower in Sunil's image are competing each other. And in the case of UN, the pots on the right side easily take away our attention from the main subject. This are just my thought, however.