Sunday, June 20, 2010

Composition Techniques 3 : Symmetry

Symmetry - എന്ന ഇംഗ്ലീഷ് വാക്കിന്റെ അര്‍ത്ഥം എന്താണെന്ന് അറിയാമല്ലോ? ഒരു വസ്തുവിനെ രണ്ടു സാങ്കല്പിക ഭാഗങ്ങളായി തിരിച്ചാല്‍, ഇരു ഭാഗങ്ങളും പരസ്പരം ഒരു കണ്ണാടിയിലെ പ്രതിബിംബങ്ങള്‍ പോലെ  (mirror image)  തോന്നുമെങ്കില്‍ ആ വസ്തു symmetrical ആണെന്ന് പറയാം.
source : Wikipedia
Source : Wikipedia

ഇപ്രകാരം സിമെട്രിക്കലായി ഒരു സാങ്കല്പിക രേഖയ്ക്ക് ഇരുപുറവുമായി , കുറഞ്ഞത് രണ്ടു ഭാഗങ്ങള്‍ എങ്കിലും ഒരു ഫ്രെയിമില്‍  കണ്ടെത്താന്‍ ആവുന്നുണ്ടെങ്കില്‍ ആ ചിത്രം സിമെട്രിക്കല്‍ ആണെന്നു പറയാം. ചില ഉദാഹരണങ്ങള്‍ നോക്കൂ.


ഫോട്ടോഗ്രാഫര്‍‌ : ആഷ സതീഷ്

ഫോട്ടോഗ്രാഫര്‍‌ : സുനില്‍‌ വാര്യര്‍‌


ഫോട്ടോഗ്രാഫര്‍‌ : സുനില്‍‌ വാര്യര്‍‌

Symmetry  മനുഷ്യനിര്‍മിതമായ വസ്തുക്കളില്‍ മാത്രമേ കണ്ടെത്താനാവൂ എന്ന് ധരിക്കരുത്. പ്രകൃതിയുടെ അടിസ്ഥാന സ്വഭാവങ്ങളില്‍ ഒന്നാണ് ഈ സിമെട്രി. ബഹിരാകാശ ഗോളങ്ങള്‍, അവയുടെ സഞ്ചാരപഥങ്ങള്‍ തുടങ്ങി  മനുഷ്യര്‍ മൃഗങ്ങള്‍ പക്ഷികള്‍ എന്ന് വേണ്ട പൂക്കളിലും സൂക്ഷ്മജീവികളിലും വരെ ഈ സിമെട്രി അനുപാതം അടങ്ങിയിരിക്കുന്നു. ഉദാഹരണമായി മനുഷ്യ ശരീരം നോക്കൂ.  മനുഷ്യശരീരത്തെ തലമുതല്‍ പാദം വരെ ഇടതും വലതുമായ രണ്ടു ഭാഗങ്ങളായി തിരിച്ചാല്‍ അവ രണ്ടും സിമെട്രിക്കല്‍ ആണെന്ന് കാണാം. ഇതേ നിയമം ഒട്ടുമിക്കവാറും എല്ലാ ജീവജാലങ്ങളുടെ കാര്യത്തിലും പ്രകൃതി ശ്രദ്ധിച്ചിട്ടുണ്ടെന്ന് കാണാം. 

ഉപയോഗങ്ങള്‍:

ക്ലോസ്അപ് ചിത്രങ്ങളില്‍ സിമെട്രി കോമ്പോസിഷനുകള്‍ പരീക്ഷിക്കാം. ഫ്രെയിമിനെ ലംബമായോ തിരശ്ചീനമായോ രണ്ടു ഭാഗങ്ങളായി തിരിച്ചാല്‍ ഇരുഭാഗത്തും ഏകദേശം ഒരുപോലയുള്ള ഭാഗങ്ങള്‍ വരുന്ന രീതിയില്‍ ഒബ്ജക്ടിനെ ക്രമീകരിക്കുകയാണിവിടെ ചെയ്യുന്നത്. ഉദാഹരണം താഴെയുള്ള പൂക്കളുടെ ചിത്രങ്ങള്‍‌. 

ഫോട്ടോഗ്രാഫര്‍‌ : പുള്ളിപ്പുലി


ഫോട്ടോഗ്രാഫര്‍‌ : പ്രശാന്ത് ഐരാണിക്കുളം

Symmetry യെ ഒരു ഫ്രെയിമിലേക്ക് കൊണ്ടുവരുമ്പോള്‍ പരീക്ഷിക്കാവുന്ന മറ്റൊരുകാര്യം നിഴലുകള്‍ (reflections) ആണ്. നിഴലുകളെ ഫലപ്രദമായി വിന്യസിക്കുമെങ്കില്‍ ചിത്രത്തില്‍ സിമെട്രി താനേ വന്നുകൊള്ളും. താഴെയുള്ള ചിത്രങ്ങള്‍ നോക്കൂ. അവയിലെ ഒബ്ജക്ടുകള്‍ അല്ല സിമെട്രിയില്‍ നില്‍ക്കുന്നത്, ഒബ്ജെക്ടും നിഴലും ചേര്‍ന്ന അവസ്ഥയാണ്. ഈ രീതിയില്‍ കമ്പോസ്‌ ചെയ്യുക വഴി ഫ്രെയിമില്‍ ഒരു ബാലന്‍സ്‌ കൊണ്ടുവരുവാന്‍ ഫോട്ടോഗ്രാഫര്‍മാര്‍ ശ്രദ്ധിച്ചിരിക്കുന്നു. അത് തന്നെയാണ് ആ ഫ്രെയിമുകളുടെ ചാരുതയും.

ഫോട്ടോഗ്രാഫര്‍‌ : വേണു
ഫോട്ടോഗ്രാഫര്‍‌ : നൊമാദ് | ans

ഡിജിറ്റല്‍ ഫോട്ടോഗ്രഫിയില്‍ സിമെട്രി പോസ്റ്റ്‌പ്രോസസിങ്ങില്‍ കൊണ്ടുവന്നാല്‍ പോരെ, അതെല്ലേ എളുപ്പം എന്ന് ചിന്തിക്കുന്നവരുണ്ടാകാം.  തീര്‍ച്ചയായും, അത് സാധ്യമാണ്. ഉചിതമായ രീതിയില്‍ ക്രോപ് ചെയ്‌താല്‍ ഒരു ഫോട്ടോയെ സിമെട്രിയില്‍ ആക്കി എടുക്കാം. പക്ഷെ ക്രോപ് ചെയ്യുമ്പോള്‍ ഡിജിറ്റല്‍ ചിത്രങ്ങളുടെ Resolution കുറഞ്ഞു പോകുന്നു എന്നതാണ് ന്യൂനത. കുറഞ്ഞ resolution സ്ക്രീനില്‍ ചിത്രങ്ങള്‍ കാണുവാന്‍ അനുയോജ്യമാണെങ്കിലും പ്രിന്റിംഗിന് അനുയോജ്യമല്ല എന്ന കാര്യം ഓര്‍ക്കുക. നിങ്ങള്‍ എടുക്കുന്ന ഒരു ചിത്രം, അതിന്റെ ഭംഗി കണ്ടിട്ട് ആരെങ്കിലും പണം നല്‍കി വാങ്ങാന്‍ എത്തുമ്പോള്‍ ആവശ്യത്തിന്  resolution ഇല്ല എന്ന കാരണത്താല്‍ മടങ്ങുന്നു എന്നിരിക്കട്ടെ. അങ്ങനെ നോക്കുമ്പോള്‍ കമ്പോസിംഗ് സമയത്ത് തന്നെ ഈ രീതിയിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതല്ലേ നല്ലത്?


------------------------------------------------------------------------
ഫോട്ടോ ക്ലബ് അംഗങ്ങള്‍‌ അയച്ചുതന്ന ചിത്രങ്ങള്‍‌:‌‌-
------------------------------------------------------------------------
ഫോട്ടോഗ്രാഫര്‍‌ : I am Nobody

ഫോട്ടോഗ്രാഫര്‍‌ : പുണ്യാളന്‍‌

I am nobody - അയച്ചുതന്ന ചിത്രം സിമെട്രിക്ക് നല്ല ഉദാഹരണം തന്നെ, പക്ഷേ ഇതില്‍‌ മുന്‍പ് പറഞ്ഞ റൂള്‍‌ ഓഫ് തേര്‍‌ഡ് കൂടി ഉപയോഗിച്ചിരുന്നെങ്കില്‍‌ ഒന്നു കൂടി മെച്ചമായേനെ എന്നൊരഭിപ്രായമുണ്ട്.

പുണ്യാളന്‍‌ അയച്ചുതന്ന വെള്ളത്തില്‍‌ നിന്ന്‌ പൊങ്ങി നില്‍‌ക്കുന്ന ആ കമ്പുകള്‍‌,സിമിട്രിക്ക് വളരെ നല്ല ഉദാഹരണം തന്നെ, എന്നു മാത്രമല്ല എനിക്ക് കൂടൂതല്‍‌ ഇഷ്ടപ്പെട്ടത് ഈ ചിത്രം ആന്റിക്ലോക്ക് വെയ്സ് ആയി തിരിച്ചുവച്ചാല്‍‌ (portrait)കിട്ടുന്ന ചിരിക്കുന്ന മുഖത്തിനോടുള്ള സാദ്രുശ്യമാണ്‌..
  :-) 
- പ്രശാന്ത് 

12 comments:

അലി said...

വളരെ പ്രയോജനപ്പെടുന്ന പോസ്റ്റ്... നന്ദി!

krishnakumar513 said...

നന്ദി..........

NPT said...

അപ്പൂസ്‌ നന്നായിടുണ്ട് ...............

Sarin said...

valare nannayitundu...

ബിക്കി said...

thank u ...........

Arunan said...

kollam appoo

ബിച്ചു said...

thnkz..

പുള്ളിപ്പുലി said...

പോസ്റ്റ് സൂപ്പർ Symmetry എന്നൊക്കെയുള്ള സംഭവങ്ങൾ ഉണ്ടല്ലേ!!! സത്യം പറയാല്ലോ എന്റെ ഈ ചിത്രം ക്ലിക്കുമ്പോൾ ഇങ്ങിനെയൊരു സംഭവത്തേ കുറിച്ചൊന്നും അറിയില്ലായിരുന്നു.

നല്ല ഒരു പൂവ് കിട്ടി എന്റെ ഇഷ്ടമനുസരിച്ച് ക്ലിക്കി അത്രതന്നേ!!! പറയാതേ വയ്യ മാഷേ മിക്കവാറും ഇതൊക്കെ വായിച്ച് മനസ്സിലാക്കി ഞാനൊരു സംഭവമാകും :)

വിശ്വാസം അതല്ലേ എല്ലാം :)

rajshines said...

Thanks...

Agent Sk... said...

പ്രശാന്തേട്ടാ,

നോബഡിയുടെ ചിത്രത്തിൽ റൂൾ ഓഫ് തേഡ് അപ്ലൈ ചെയ്യുക എന്ന് വച്ചാൽ ആ വ്യക്തിയെ ഇടത്തേക്ക് നീക്ക് വലതുഭാഗത്ത് സ്ഥലം കൊടുക്കുക എന്നതല്ലേ? പക്ഷേ അപ്രകാരം ചെയ്യുമ്പോൾ ലാൻഡ്സ്കേപിന്റെ റിഫ്ലക്ഷൻ മൂലമുള്ള സിമെട്രി നഷ്ടമാകാൻ സാധ്യത ഇല്ലേ?

ഫോട്ടോഗ്രഫിയിൽ ആദ്യാക്ഷരി കുറിക്കുന്നവനാണ് - ദേഷ്യപ്പെടരുത് :)

Prasanth Iranikulam said...

@ agent sk
ഞാന്‍‌ ഉദ്ദേശിച്ചത് ഇത് പോസ് ചെയ്യിച്ചെടുത്ത ചിത്രമല്ല എങ്കില്‍ ക്യാമറ അല്പ്പ ഇടത്തേക്ക് ചെരിച്ച് ആ വ്യക്തിയെ ഫ്രെയിമിന്റെ വലത് ഭാഗത്തേക്ക് നീക്കുക എന്നതാണ്‌, അതു വഴി ചിത്രത്തിലെ വളഞ്ഞു നില്‍ക്കുന്ന പാറയും അതിന്റെ റിഫ്ലക്ഷനും ഒരു ലീഡ് ലൈന്‍ ആവുകയും ഇപ്പോള്‍ വലതു വശത്ത് താഴെ കാണുന്ന ചെറിയ ഡിസ്റ്റ്റാക്ഷനായ പാറ ഒഴിവാകുകയും ചെയ്യും. ഇനി ഇത് പോസ് ചെയ്യിച്ചെടുത്ത ചിത്രമാണെങ്കില്‍ ആ വ്യക്തിയെ അല്പ്പം കൂടി വലത്തേയ്ക്ക് മാറ്റിയാല്‍ ഇപ്പോള്‍ ഡിസ്റ്റ്റാക്ഷനായ പാറപോലും അതിനെ സപ്പോര്‍ട്ട് ചെയ്യും എന്നാണെനിക്ക് തോന്നുന്നത്. നന്ദി SK.

Agent Sk... said...

നന്ദി പ്രശാന്തേട്ടാ, അടുത്ത പാഠങ്ങൾക്കായി കാത്തിരിക്കുന്നു