Monday, June 14, 2010

Composition Techniques 2 : Leading lines

ആസ്വാദകന്റെ കണ്ണുകളെ ഫ്രെയിമിന്റെ ഉള്ളിലേക്ക് നയിക്കുവാനും ഫോട്ടോഗ്രാഫര്‍ ഉദേശിക്കുന്ന ഒരു സ്ഥാനത്തേക്ക്‌ എത്തിക്കുവാനും കഴിയും വിധം ഒരു ഫ്രെയിമില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന സാങ്കല്‍പ്പിക രേഖകളാണ് Leading lines, Lead-in lines, Lead lines എന്നൊക്കെയുള്ള പേരുകളില്‍ അറിയപ്പെടുന്നത്. ഫ്രെയിമിന്റെ ഭാഗമായ പാതകള്‍, Pattern കള്‍, നിഴലുകള്‍ ഒരു ദിശയിലേക്ക് വിരല്‍ ചൂണ്ടുന്ന ഒബ്ജക്ടുകള്‍ തുടങ്ങിയവയൊക്കെ ലീഡ്‌ലൈനുകളുടെ ഭാഗങ്ങളാക്കി മാറ്റാം. ചില ഉദാഹരണ ചിത്രങ്ങള്‍ കാണൂ.

ഫോട്ടോഗ്രാഫര്‍ : തംബുരു | തമ്പുരാട്ടി

ഫോട്ടോഗ്രാഫര്‍‌ : പുണ്യാളന്‍

ഈ ചിത്രങ്ങളിലെ പാതകള്‍ ഒരു ലീഡ്‌ ലൈനായി വര്‍ത്തിക്കുന്നു.കാഴ്ചക്കാരന്റെ കണ്ണുകള്‍ ഈ രീതിയിലുള്ള ചിത്രങ്ങള്‍ കാണുന്ന മാത്രയില്‍തന്നെ ഇവയിലെ ലീഡ്‌ ലൈനുകളെ സ്വയമേവ പിന്തുടരുന്നു എന്നതാണ് ഇവയുടെ പ്രത്യേകത. ബുദ്ധിപൂര്‍വമായി ലീഡ്‌ ലൈനുകള്‍ ഉപയോഗിച്ചിരിക്കുന്ന ഫ്രെയിമുകള്‍ ഒരു കഥ പറയുന്നു എന്ന് പറയാറുണ്ട്‌. കാരണം മനുഷ്യരുടെ സ്വഭാവവിശേഷതയായ ആകാംഷ ഈ ലീഡ്‌ ലൈനുകളെ പിന്തുടര്‍ന്ന് പോകുകയും, അവ ഫ്രെയിമിനും അപ്പുറം എവിടെക്കാവും പോവുക എന്നും നമ്മെക്കൊണ്ട് ചിന്തിപ്പിക്കുകയും ചെയ്യുന്നില്ലേ! അതാണ്‌ ലീഡ്‌ ലൈനുകളുടെ ശക്തി.

ലീഡ്‌ ലൈനുകള്‍ എപ്പോഴുംപാതകള്‍ തന്നെ ആവണം എന്നില്ല. ചിലപ്പോള്‍ അവ ഫ്രെയിമിലെ പ്രധാന സബ്ജെക്ടിലേക്ക് നയിക്കുന്ന രേഖകള്‍ മാത്രമാവാം. അതുപോലെയുള്ള ഒരു ഉദാഹരണം നോക്കൂ. ഇവിടെ ഫോട്ടോയിലെ subject ആയ കുട്ടിയിലേക്ക്‌ നമ്മുടെ കണ്ണുകളെ കൊണ്ടുപോകുന്നത് അവര്‍ നടന്നുപോകുന്ന പാതയല്ല, പകരം അവിടെ വീഴുന്ന വെയില്‍ ആണ്.

ഫോട്ടോഗ്രാഫര്‍‌ : പുണ്യാളന്‍

വേറൊരു ഉദാഹരണം നമുക്ക് പരിചിതമായ ഒരു സന്ദര്‍ഭത്തില്‍ ഫോട്ടോഗ്രാഫര്‍ സമര്‍ഥമായി ഉപയോഗിച്ചിരിക്കുന്നത് നോക്കൂ.

ഫോട്ടോഗ്രാഫര്‍ : ശ്രീലാല്‍

ലീഡ്‌ ലൈനുകള്‍ക്ക് മറ്റൊരു ഉപയോഗം കൂടിയുണ്ട്. ഒരു പ്രത്യേക രീതിയില്‍ ഒരു ചിത്രത്തെ നോക്കിക്കാണുവാന്‍ അവ സഹായിക്കുന്നു. താഴെയുള്ള ചിത്രങ്ങളിലെ ലീഡ്‌ ലൈനുകള്‍ നമ്മുടെ കണ്ണുകളെ ആ ചിത്രങ്ങളിലെ വസ്തുക്കളെ പ്രത്യേകമായ ഒരു pattern ല്‍ നോക്കി കാണുവാനാണ് സഹായിക്കുന്നത്. 

ഫോട്ടോഗ്രാഫര്‍‌ : പുണ്യാളന്‍

ഫോട്ടോഗ്രാഫര്‍‌ : പുണ്യാളന്‍


ഫോട്ടോഗ്രാഫര്‍‌ : പുണ്യാളന്‍

Placement:

ലീഡ്‌ലൈനുകള്‍ ഫ്രെയിമിന്റെ താഴെയുള്ള ഇടതോ വലതോ മൂലയില്‍ നിന്ന് ആരംഭിക്കുമ്പോഴാണ് അവ ഒരു ഫ്രെയില്‍ ഏറ്റവും പ്രസക്തമായ രീതിയില്‍ ഉപയോഗപ്പെടുന്നത്.  കാരണം അവിടെ നിന്നാണ് നമ്മുടെ കണ്ണുകള്‍ ഒരു   ചിത്രം നോക്കികാണുവാന്‍ ആരംഭിക്കുന്നത് എന്ന് പറയാറുണ്ട്‌ - ഒരു പേജ് വായിക്കുന്നതുപോലെ തന്നെ. അതുകൊണ്ട് കമ്പോസ്‌ ചെയ്യുമ്പോള്‍ തന്നെ ഫ്രെയിമില്‍ ലീഡ്‌ ലൈനുകള്‍ ഉണ്ടെങ്കില്‍ അവയെ ഈ സ്ഥാനങ്ങളില്‍ വയ്ക്കുവാന്‍ ശ്രദ്ധിക്കുക.  

വളവുകളില്ലാതെ നേരെയുള്ള ലീഡ്‌ ലൈനുകളെ  diagonal  രീതിയില്‍ വയ്ക്കാവുന്നതാണ്. ഫ്രെയിമിന്റെ ഉള്ളില്‍ തിരശ്ചീനമായി പോകുന്ന ലൈനുകള്‍ അത്രത്തോളം ഫലപ്രദമല്ല എന്നാണു കാണുന്നത്. ലീഡ്‌ ലൈനുകലോടൊപ്പം rule of thirds  കൂടി ഉപയോഗിക്കുമെങ്കില്‍ വളരെ നല്ല ഫ്രെയിമുകള്‍ കമ്പോസ്‌ ചെയ്യാന്‍ എളുപ്പമാണ്.

തെറ്റായ രീതിയില്‍ ലീഡ്‌ ലൈനുകള്‍ പ്രതിഷ്ഠിക്കുന്നത് ഫ്രെയിമിനെ അരോചകമാക്കുക മാത്രമല്ല വളരെ distracting ആയി വര്‍ത്തിക്കുകയും ചെയ്യും. ഒരു ഉദാഹരണം താഴെ.



ഈ ചിത്രത്തിലെ കവുങ്ങുകളും, അവ നില്‍ക്കുന്ന പുരയിടവും, പുഴയുടെ തീരവും പരസ്പരം ലംബമായ ദിശകളിലേക്കാണ് പോകുന്നത് എന്ന് ശ്രദ്ധിക്കുക. അതുകൊണ്ട് അവ നമ്മുടെ കണ്ണുകളെ വ്യത്യസ്തമായ കോണുകളിലേക്ക് പിടിച്ചു വലിച്ചുകൊണ്ട് പോകുന്നു. അതുകൊണ്ട് തന്നെ ചിത്രത്തിലെ പ്രധാന സബ്ജെക്ടിലെക്ക് നമ്മുടെ നോട്ടം എത്തുന്നത് വൈകിയാണ്. 

Composition techniques ല്‍ വളരെ ഭംഗിയായി ഉപയോഗപ്പെടുത്താവുന്ന ഈ ടൂള്‍ outdoor photography ചെയ്യുന്ന ആര്‍ക്കും അനായാസം കണ്ടെത്താവുന്ന ഒന്നാണ്.  ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചു ചിത്രങ്ങള്‍ എടുത്തു നോക്കൂ. ഉദാഹരണങ്ങള്‍‌ അയച്ചു തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്. നിങ്ങളുടെ ബ്ലോഗില്‍‌ പബ്ലിഷ് ചെയ്ത ചിത്രങ്ങളാണെങ്കില്‍‌ അതിന്റെ URL മാത്രം അയച്ചുതന്നാല്‍ മതിയാകും.

ഫോട്ടോഗ്രാഫര്‍ : ശ്രീലാല്‍


ഫോട്ടോഗ്രാഫര്‍ : ശ്രീലാല്‍

 
ഫോട്ടോഗ്രാഫര്‍ : തംബുരു | തമ്പുരാട്ടി

------------------------------------------------------------------------
ഫോട്ടോ ക്ലബ് അംഗങ്ങള്‍‌ അയച്ചുതന്ന ചിത്രങ്ങള്‍‌:‌‌-
------------------------------------------------------------------------
 തുടക്കക്കാര്‍ക്കായി ഒരു ചെറിയ ഹോംവര്‍ക്ക്‌. താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിലെ ലീഡ്‌ ലൈനുകള്‍ കണ്ടുപിടിക്കുക.


ഫോട്ടോഗ്രാഫര്‍‌ : ജിമ്മി

"ഫോട്ടോ ക്ലബ് അംഗങ്ങള്‍‌ അയച്ചുതന്ന ചിത്രങ്ങള്‍‌" എന്നതില്‍‌ ഉള്‍പ്പെടുത്തിയിരിക്കുന്ന ഒന്നാം ചിത്രം ഫോട്ടോഗ്രാഫര്‍‌ ജിമ്മി അയച്ചു തന്ന ഒറിജിനല്‍‌, രണ്ടാമത്തേത് ലീഡ് ലൈന്‍‌ കുറച്ചുകൂടി നല്ല രീതിയില്‍ വരുന്ന വിധത്തില്‍‌ എഡിറ്റുചെയ്തത്. ഫോട്ടോഗ്രാഫര്‍‌ മേഘങ്ങളെ മെയിന്‍‌ സബ്ജക്റ്റ് ആയി കാണണോ അതോ റോഡിനെ മെയിന്‍‌ സബ്ജക്റ്റ് ആക്കണോ എന്ന കണ്‍ഫ്യൂഷനിലായിരുന്നു എന്നു തോന്നി.റൂള്‍‌ ഓഫ് തേര്‍‌ഡ് അനുസരിച്ച് താഴത്തെ 1/3 rd വരുന്ന ലൈനില്‍‌ ഹൊറൈസണ്‍ കമ്പോസ് ചെയ്തിരുന്നെങ്കില്‍ മേഘങ്ങളെ കുറച്ചുകൂടി നന്നായി കാണിക്കാമായിരുന്നു.ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രം.
നിങ്ങളുടെ കൂടി അഭിപ്രായം പ്രതീക്ഷിച്ചുകൊണ്ട്....
                       
 - പ്രശാന്ത്‌



ഫോട്ടോഗ്രാഫര്‍‌ : സുനില്‍‌ വാര്യര്‍‌

ഫോട്ടോഗ്രാഫര്‍‌ : സുനില്‍‌ വാര്യര്‍‌
ഫോട്ടോഗ്രാഫര്‍‌ : NPT
ഫോട്ടോഗ്രാഫര്‍‌ :മോഹനം
ഫോട്ടോഗ്രാഫര്‍‌ :ബിക്കി
ഫോട്ടോഗ്രാഫര്‍‌ : I am Nobody

17 comments:

Unknown said...

അപ്പു മാഷേ... വളരെ ഉപകാരപ്രദമായ ഒരു പോസ്റ്റ്‌. ലീഡ്‌ ലൈന്‍സ്‌ ഉപയോഗിച്ചുള്ള നല്ല ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും വിശദമായ ഒരു അവലോകനത്തിന് ശ്രമിച്ചിരുന്നില്ല എന്നതാണ് സത്യം. വളരെ സിമ്പിളായി ഈ കാര്യങ്ങള്‍ പറഞ്ഞ് തന്നതിന് വളരെ നന്ദി. പ്രത്യേകിച്ചും ഉദാഹരണങ്ങള്‍ സഹിതമുള്ള വിവരണത്തിന്.

Faisal Alimuth said...

വളെരെ ഉപകാരപ്രദം...!! നന്ദി

Unknown said...

നന്നായി വിശദീകരിച്ചിരിക്കുന്നു. :)


http://neelavelicham.blogspot.com/2010/02/13.html
http://neelavelicham.blogspot.com/2009/09/blog-post_25.html

അലി said...

ലളിതമായി ഈ വിവരങ്ങൾ പങ്കുവെക്കുന്നതിന് നന്ദി!

ബിച്ചു said...

thanks for sharing the valuable techniques..

Prasanth Iranikulam said...

"ഫോട്ടോ ക്ലബ് അംഗങ്ങള്‍‌ അയച്ചുതന്ന ചിത്രങ്ങള്‍‌" എന്നതില്‍‌ ഉള്‍പ്പെടുത്തിയിരിക്കുന്ന ഒന്നാം ചിത്രം ഫോട്ടോഗ്രാഫര്‍‌ ജിമ്മി അയച്ചു തന്ന ഒറിജിനല്‍‌, രണ്ടാമത്തേത് ലീഡ് ലൈന്‍‌ കുറച്ചുകൂടി നല്ല രീതിയില്‍ വരുന്ന വിധത്തില്‍‌ എഡിറ്റുചെയ്തത്.
ഫോട്ടോഗ്രാഫര്‍‌ മേഘങ്ങളെ മെയിന്‍‌ സബ്ജക്റ്റ് ആയി കാണണോ അതോ റോഡിനെ മെയിന്‍‌ സബ്ജക്റ്റ് ആക്കണോ എന്ന കണ്‍ഫ്യൂഷനിലായിരുന്നു എന്നു തോന്നി.റൂള്‍‌ ഓഫ് തേര്‍‌ഡ് അനുസരിച്ച് താഴത്തെ 1/3 rd വരുന്ന ലൈനില്‍‌ ഹൊറൈസണ്‍ കമ്പോസ് ചെയ്തിരുന്നെങ്കില്‍ മേഘങ്ങളെ കുറച്ചുകൂടി നന്നായി കാണിക്കാമായിരുന്നു.ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രം.
നിങ്ങളുടെ കൂടി അഭിപ്രായം പ്രതീക്ഷിച്ചുകൊണ്ട്....

Unknown said...

prasanth! you are absolutely correct! its a small voilation of another thumbrule not keep the horizon exactly in the centre. in this photo what i feel the subject is road " road to infiniity" or destiny ..

Anusree Pilla Photography said...

വളരെ നന്ദി ഉണ്ട്. വീണ്ടും പുതിയ ബ്ലോഗ്‌ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു. ഉദാഹരണങ്ങള്‍ പറയാന്‍ ആവശ്യം ഉണ്ട്നെകില്‍ എന്റെ ചില വര്‍ക്ക്‌ കള്‍ ഉപയോഗിക്കാവുന്നതാണ്! ഇതാ ലിങ്ക
www.flickr.com/photos/jishnuvediyoor!

താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു!

Appu Adyakshari said...

ജിഷ്ണു, ഫ്ലിക്കര്‍ ലിങ്ക് തന്നത്കൊണ്ട് മാത്രം ഇവിടെ ദുബായിയില്‍ ഇരുന്നു കൊണ്ട് താങ്കളുടെ ഫോട്ടോകള്‍ കാണുവാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല. ഇവിടെ ഫ്ലിക്കര്‍ ബ്ലോക്ക്‌ ചെയ്തിരിക്കുകയാണ്. അതിനാല്‍ നേരായ മാര്‍ഗ്ഗങ്ങളില്‍കൂടി ഫ്ലിക്കര്‍ ചിത്രങ്ങള്‍ ഇവിടെ കാണാനാവില്ല എന്ന് അറിയിക്കട്ടെ.

Sarin said...

nannayitundu..
palarum sradhikathe pokunnatho atho ariyathe pokunnatho aaya karyangal.thanks appu mash & crew.

Appu Adyakshari said...

സുനില്‍ വാര്യര്‍ അയച്ചു തന്ന ആദ്യ ചിത്രത്തിലെ ലീഡിംഗ് ലൈന്‍ ആയ പാത ഫ്രെയിമിന്റെ ഇടതു വശത്ത് നിന്ന് അല്ലാതെ അല്പം കൂടി താഴെ നിന്ന് ആയിരുന്നു തുടങ്ങിയിരുന്നതെന്കില്‍ കുറെ കൂടി നന്നാവുമായിരുന്നില്ലേ?

കൂതറHashimܓ said...

എനിക്ക് ക്യാമറ ഇല്ലാ... :(

Unknown said...

വളരെ ഉപകാരപ്രദം.. ഞാന്‍ കുറെ കാലമായി കുറച്ചു ഫോട്ടോകള്‍ പോസ്റ്റ്‌ ചെയ്യണം എന്ന് കരുതി ഇരിക്കുകയായിരുന്നു. പക്ഷെ ഈ DSLR പുലികളുടെ ഇടയില്‍ നമ്മുടെ point-and-shoot വെച്ച് എന്ത് ചെയ്യാനാ എന്നുള്ള ജാള്യത കൊണ്ട് മിണ്ടാതെ ഇരുന്നതാ. ഇനി കുറച്ചു ഫോട്ടോസ് ഇടാന്‍ തുടങ്ങണം.. ആശംസകള്‍..

NPT said...

വളരെ ഉപകാരപ്രദം ..............ഫോട്ടോ എടുക്കുമ്പോള്‍ ഇതൊക്കെ നോക്കണം അല്ലെ ???

Prasanth Iranikulam said...

@ മൂലന്‍‌
ഫോട്ടോഗ്രാഫിയില്‍‌ DSLR,Filim camera, point &shoot...അങ്ങിനെ വേര്‍‌തിരിവുകള്‍‌ ഒന്നുമില്ല, ഇതെല്ലാം ഫോട്ടോ എടുക്കുവാന്‍ വേണ്ടി ഉണ്ടാക്കിയവതന്നെ.
ദാ ഈ ലിങ്ക് ഒന്നു കണ്ട് നോക്കൂ,
രാജീവ് രാമന്‍‌ - മൊബൈല്‍‌ ഫോട്ടോസ്
എല്ലാം മൊബൈല്‍‌ ക്യാമറയില്‍‌ എടുത്ത ചിത്രങ്ങള്‍‌ തന്നെ...
വിലകൂടിയ ക്യാമറ കയ്യിലുള്ളതുകൊണ്ട് ഒരാള്‍ നല്ല ഫോട്ടോഗ്രാഫര്‍‌ ആകില്ലല്ലോ.

Unknown said...

പോസ്റ്റ് ഗംഭീരം ഒറ്റവാക്കിൽ ഈ ബ്ലോഗിനേകുറിച്ച് ഒറ്റക്കാര്യം വിഞ്ജാനപ്രദം.

SuBiN said...

Every photos deserves a leading line, Photo edukkunnavarum photography ishtappedunnavarum ee blog vaayikkunnath valare nallathanu and its in Malayalam nammal edukkunna photos athu high resolution ulla professional camara upayogich eduthatho allenkil quality kuranja VGA camra upayogich eduthatho enthum aayikkollatte but athu verumoru photo mathramai maarathirikkan ee blog ningale sahaayikkum