Tuesday, June 1, 2010

ഫോട്ടോഗ്രാഫി ക്ലബ്‌

പ്രിയ ബുലോക സുഹൃത്തുക്കളേ,

മലയാളം ബ്ലോഗിംഗ് രംഗത്ത് ഇന്ന് വളരെയേറെ ആളുകള്‍ താല്പര്യത്തോടെ കടന്നുവന്നിട്ടുള്ള ഒരു മേഖലയാണ് ഫോട്ടോ ബ്ലോഗുകള്‍ എന്ന് അഗ്രിഗേറ്ററുകള്‍‌ പരിശോധിച്ചാല്‍ മനസ്സിലാകും. ധാരാളം ആളുകള്‍ ഫോട്ടോഗ്രാഫിയിലെ തങ്ങളുടെ കഴിവുകള്‍ മറ്റുള്ളവരുമായി പങ്കു വയ്ക്കുവാനും, നല്ല നല്ല ചിത്രങ്ങള്‍ share ചെയ്യാനുമുള്ള ഒരു മാധ്യമമായി ബ്ലോഗിനെയും സ്വീകരിച്ചുകഴിഞ്ഞു എന്നതിന്റെ തെളിവാണ് ദിവസേനയെന്നോണം വര്‍ദ്ധിച്ചുവരുന്ന ഫോട്ടോ ബ്ലോഗുകള്‍. DSLR, Point & Shoot, Mobile തുടങ്ങി എല്ലാ വിഭാഗം ക്യാമറകള്‍ കൊണ്ടും എടുത്ത ചിത്രങ്ങള്‍ ഇത്തരം ബ്ലോഗുകളില്‍ കാണാന്‍ കഴിയും. ഈ ബ്ലോഗുകള്‍ കണ്ടതിനുശേഷം അഭിപ്രായം പറയാന്‍ കഴിവുള്ള ആളുകളുടെ കമന്റുകളും, ഇന്റര്‍ നെറ്റില്‍ ലഭ്യമായ ഫോട്ടോഗ്രാഫി സംബന്ധമായ സൈറ്റുകളിലെ വിവരങ്ങളും തങ്ങളുടെ കഴിവുകള്‍ വികസിപ്പിക്കുവാനുള്ള ഉത്തമ മാര്‍ഗ്ഗങ്ങളായി കരുതുന്ന ഫോട്ടോ ഗ്രാഫര്‍മാര്‍ ഏറെയാണ്. മാത്രവുമല്ല, ഫോട്ടോഗ്രാഫികമ്യുണിറ്റികള്‍ സജീവമായ ഫ്ലിക്കര്‍ തുടങ്ങിയ സൈറ്റുകള്‍ ബാന്‍ ചെയ്തിരിക്കുന്ന ഇടങ്ങളിലും ബ്ലോഗുകള്‍ ലഭ്യമാനെന്നതും ഫോട്ടോ ബ്ലോഗുകളുടെ സ്വീകാര്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.


എങ്കിലും ഇന്ന ബ്ലോഗില്‍ സജീവമായ എല്ലാ ഫോട്ടോഗ്രാഫര്‍‌മാരേയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു പൊതുവേദി മലയാളത്തില്‍ ഇല്ല. ഇങ്ങനെ ഒരു പൊതുവേദിയുടെ ആവശ്യമുണ്ടോ എന്ന് ചിന്തിക്കുന്നവരുണ്ടാകാം. മറ്റേതു കലയും പോലെ ഫോട്ടോഗ്രാഫിയും നല്ല പരിശീലനം കൊണ്ട് മാത്രം Perfection ല്‍ എത്തിക്കാവുന്ന ഒന്നാണ്. ഒരു ചിത്രം കമ്പോസ്‌ ചെയ്യാനും ഒരു ഫ്രെയിമിനെ മനോഹരമാക്കുവാനുള്ള കഴിവുകള്‍ ജന്മനാ ആര്‍ക്കും കിട്ടുന്ന ഒന്നല്ല. ഫോട്ടോഗ്രാഫിയുടെ സാങ്കേതിക വശവും അങ്ങനെ തന്നെ. പലരില്‍ നിന്നും കണ്ടും കേട്ടും പഠിച്ചെങ്കില്‍ മാത്രമേ ഇതിലെല്ലാത്തിലും കഴിവും അറിവും നേടാനാവൂ. അങ്ങനെ നോക്കുമ്പോള്‍ മലയാളത്തിലെ എല്ലാ ഫോട്ടോഗ്രാഫര്‍മാര്‍ക്കും പ്രയോജന കരമാവുന്ന ഒന്നാണ് ഒരു പൊതുവായ ചര്‍ച്ചാവേദി. ഇവിടെ എല്ലാവരും അവരവുടെ അറിവുകള്‍ പങ്കുവയ്ക്കുന്നു, ചര്‍ച്ചകളിലുഉടെ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്നു. അവരവര്‍ എടുക്കുന്ന ചിത്രങ്ങളിലെ പാളിച്ചകളും നല്ല കാര്യങ്ങളും മറ്റുള്ളവരില്‍ നിന്ന കേട്ട് പഠിക്കുന്നു. ഇതൊക്കെയാണ് ഈ ബ്ലോഗുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഇത് കൂടാതെ എല്ലാ മാസവും ഏതെങ്കിലും ഒരു വിഷയത്തെ ആസ്പദമാക്കി ഒരു വര്‍ക്ക്‌ ഷോപ്പും നടത്തുവാന്‍ ആഗ്രഹമുണ്ട്. അത് ഒരു വിഷയം അടിസ്ഥാനമാക്കിയ ഫോട്ടോഗ്രാഫി ആകാം (മത്സരം അല്ല) , പോസ്റ്റ്‌ പ്രോസസിംഗിനെപ്പറ്റി ഒരു ക്ലാസ്‌ ആവാം,... ഇത്തരം പരിപാടികളില്‍ കൂടി ഒരേ വിഷയത്തെ പലര്‍ എങ്ങനെ കാണുന്നു എന്നും അത് എങ്ങനെ ചിത്രമാക്കി മാറ്റുന്നു എന്നും എല്ലാവര്ക്കും പഠിക്കാം. ആശയങ്ങള്‍ ക്ഷണിക്കുന്നു

"ഞാനൊരു ഫോട്ടോഗ്രാഫി വിദ്യാര്‍ഥിയാണ്" എന്ന് കരുതി ഇരിക്കാതെ, ഉള്ള കഴിവുകളെ Group discussion, study എന്നിവയില്‍‌ക്കൂടി മെച്ചമാക്കുക എന്നതാണ് ഈ ഗ്രൂപ്പ്‌ ബ്ലോഗിന്റെ ഉദ്ദേശം. ഇതില്‍‌ സഹകരിക്കുവാന്‍‌ താല്പര്യമുള്ള എല്ലാവരെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. SLR, Point & Shoot, Mobile ഇങ്ങനെ വേര്‍തിരിവുകള്‍ ഒന്നുമില്ല. ഇവിടെ എല്ലാവരും students ഉം അതെ സമയം അധ്യാപകരും ആയിരിക്കും. ഫോട്ടോഗ്രാഫിയിലെ താല്പര്യം അത് മാത്രമാണ് ഇതില്‍ അംഗമാവാനുള്ള മിനിമം യോഗ്യത.

ഇതില്‍ അംഗങ്ങള്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍‌ ഒന്നുകില്‍ ഈ ബ്ലോഗിലെ Follower gadget ല്‍ രജിസ്റ്റര്‍ ചെയ്യുകയോ അല്ലെങ്കില്‍ താഴെക്കാണുന്ന ഇ-മെയില്‍ അഡ്രസ്സില്‍ ഒരു മെയില്‍ അയക്കുകയോ ചെയ്യുക :

ഇതോടൊപ്പം ഉപയോഗിക്കുന്നതിനായി ഒരു Photo blog aggregater കൂടി ക്രമപ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍‌ദ്ദേശങ്ങളും അറിയിക്കുമല്ലോ....

ആശംസകളോടെ അതിലേറെ പ്രതീക്ഷകളോടെ,

അപ്പു & പ്രശാന്ത്‌

65 comments:

അലി said...

ജൂൺ 1, സ്കൂൾ തുറക്കുന്ന ദിവസം തന്നെ ഫോട്ടോഗ്രഫി സ്കൂളും തുറക്കുന്നത് വളരെ നന്നായി. അദ്ധ്യാപകർ പ്രഗൽഭരായിരിക്കുമ്പോൾ ആ ക്ലാസ്സിലിരിക്കുന്നതും ഒരു അഭിമാനമായിരിക്കുമെന്നു കരുതുന്നു. ഫോട്ടോഗ്രഫി പഠിക്കാൻ ഇഷ്ടപ്പെടുന്ന ഈ പൈതലിനെയും ചേർക്കുവാൻ താൽ‌പര്യപ്പെടുന്നു.
എല്ലാവിധ വിജയാശംസകളും.

സാജിദ് ഈരാറ്റുപേട്ട said...

നല്ല സംരംഭം... എല്ലാ വിജയാശംസകളും....

NPT said...

എല്ലാ ആശംസകളും നേരുന്നു

Naushu said...

എന്നെകൂടി ചേര്‍ക്കണേ...
ഞാന്‍ മെയില്‍ അയച്ചിട്ടുണ്ട്.

Renjith Kumar CR said...

ഞാനും മെയില്‍ അയച്ചിട്ടുണ്ട്

Unknown said...

all the best....

നൗഷാദ് അകമ്പാടം said...

നല്ല ശ്രമം തന്നെ..എല്ലാ ആശംസകളും നേരുന്നു.!

ബിച്ചു said...

അഭിനന്ദനങള്‍ ,വളരെ നാള്‍കൊണ്ട് ആഗ്രഹിക്കുന്നത്.എല്ലവിധ ഭാവുകങളും

krish | കൃഷ് said...

ആശംസകള്‍!!

Unknown said...

All my support and wishes for this new venture!

appu mashe & prasanth !! Congrats

ത്രിശ്ശൂക്കാരന്‍ said...

നല്ല കാര്യം. അഭിനന്ദനങ്ങള്‍! എന്നെയും കൂട്ടണം.

Unknown said...

പുതിയ സംരംഭത്തിന് എല്ലാവിധ ഭാവുകങ്ങളും..

അനില്‍@ബ്ലൊഗ് said...

എല്ലാ വിധ ആശംസകളും നേരുന്നു.

ബിന്ദു കെ പി said...

ഞാനും ചേർന്നു സ്കൂളിൽ....

ഹരീഷ് തൊടുപുഴ said...

എന്നേം കൂടി ഉൾപ്പെടുത്തുവാൻ താല്പര്യപ്പെടുന്നു..

Unknown said...

ഇന്നലെ June 1, 2010 6:09 AM ന് തുടങ്ങിയ ബ്ലോഗിൽ June 2, 2010 4:20 PM ആയപ്പൊഴേക്കും ഞാനടക്കം 31 മെമ്പർമാരാ‍യി ഇത് തന്നേ ഇങ്ങിനെ ഒരു കൂട്ടായ്മയുടെ ആവശ്യകത വിളിച്ചോതുന്നത് തന്നെ !!!

ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവരുടേ ഈ കൂട്ടായ്മയിൽ ഞാനുമുണ്ട് ഞാനുമുണ്ട് ഞാനുമുണ്ട്

എന്താ പോരേ :)

Hashik said...

ഞാനൊരു പുതിയ ബ്ലോഗറാ എന്നേ കൂടി ഉൾപ്പെടുത്തണം

nivin said...

ഞാനും ഉണ്ടു... ഫോട്ടോഗ്രാഫിയെ കുറിച്ചുള്ള സാങ്കേതിക വശങ്ങള്‍ ഒരു ക്യാമറാ വാങ്ങുന്നതിനു മുന്‍പ് മനസ്സിലാക്കാന്‍ !!

Cm Shakeer said...

Good endeavour.All the best from my side.

Unknown said...

Good luck and wish that this blog becomes much more than a photo aggregator.

കുഞ്ഞൻ said...

all d best wishes for this event,

i'm interesting and would like to join in this family

prashanth said...

I am in.
My photoblogs are given below

http://mobileclicks.org/
http://dotcompalsPhotoBlog.blogspot.com/
http://dotcompalsphotoblog.com/
http://dotcompals.aminus3.com/

thank you and all the best

എഷ്വിൻ ഫ്രാൻസീസ് | ashwin francis said...

ഇതൊരു നല്ല തുടക്കമാണ്. എല്ലാ വിധ ആശംസകളും നേരുന്നു....

അഭിലാഷങ്ങള്‍ said...

ഹലോ.. ഞാനുമുണ്ട്... ഞാനുമുണ്ട്...!

കിറ്റക്സ്മുണ്ട്, എം-സി-ആര്‍.മുണ്ട് എന്നൊക്കെ പറയുന്നപോലെയുണ്ട്! “ഞാനുമുണ്ട്..”! :)

എതായാലും, പ്രൊഫഷണല്‍ ഫോട്ടോഗ്രാഫേഴ്സിന് മാത്രമല്ല ഫോട്ടോഗ്രാഫിയെപറ്റി കൂടുതല്‍ അറിയാനും, മറ്റുള്ളവര്‍ പങ്കുവെക്കുന്ന ചിത്രങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും ലഭിക്കുന്ന അറിവ് നേടുക എന്നത് ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും ഇതില്‍ അംഗങ്ങളാവാം എന്നത് തന്നെയാണ് ഈ ബ്ലോഗിന്റെ / സംരംഭത്തിന്റെ പ്രത്യേകത എന്നാണ് എനിക്ക് തോന്നുന്നത്.

എല്ലാവിധ സപ്പോട്ടും...
സംഗതികള്‍ ഗംഭീരമാക്കട്ടെ..

-അഭിലാഷങ്ങള്‍

Unknown said...

'പഠിച്ചും പഠിപ്പിച്ചും..' വളരെ നല്ല ആശയം..... ഞാനുമുണ്ട്.. ക്ലാസ്സിലേക്ക്,.... ആദ്യം കുറച്ചെന്തെങ്കിലും പഠിക്കട്ടെ....

ശ്രീലാല്‍ said...

ഹാജര്‍ .

Mohamedkutty മുഹമ്മദുകുട്ടി said...

നല്ലൊരു ആശയം തന്നെ, ആശംസകള്‍ നേരുന്നു!

രഘു said...

വളരെ മികച്ചൊരു സംരംഭം! എല്ലാ ഭാവുകങ്ങളും നേരുന്നു. എല്ലാ പരിപാടിക്കും എന്നേം വിളിക്കണേ!! :)

Faisal Alimuth said...

നല്ല ആശയം.
എല്ലാ വിധ ആശംസകളും നേരുന്നു.

Mohanam said...

ആശംസകള്‍

ഞാനും...

KALANDAR MOHAMMED said...

അപ്പുവേട്ടന്,

6 മാസത്തോളമായി നിങ്ങളുടെ ബ്ലോഗ്‌ വായിക്കാന്‍ തുടങ്ങിയിട്ട്. ഇപ്പോഴാണ് കുറച്ചു ധൈര്യം കിട്ടിയത്.ഫോട്ടോഗ്രാഫിയില്‍ ഒരു പാട് താല്പര്യം ഉള്ള ഒരാളാണ് .എന്നെയും ഉള്പെടുത്തുമല്ലോ?

ബിച്ചു said...

എനിക്കും വേണം ഒരു അഡ്മിഷന്‍ ...

Unknown said...

എല്ലാവിധ ആശംസകളും..
എന്നെകൂടി കൂട്ടണേ..

ഹേമാംബിക | Hemambika said...

എന്നെ കൂട്ടാണ്ട് പോകല്ലേ.

വേണു venu said...

ആശംസകള്‍.

Shijith V.P. said...

ഞാനുമുണ്ട് ...........

Sandeepkalapurakkal said...

വൈകി വന്നാലും ക്ലാസില്‍ കയറ്റുമല്ലോ അല്ലേ

Anoop said...

Dear Appu etta..
enne koodi ulppeduthamo...njan oru blogger alla.. but a regular reader of ur blog and interested to study about photography.

regads
Anoop

Appu Adyakshari said...

Anoop, you are most welcome to join. Please join the followers list in this blog and follow the posts and upcoming events. That's all.

അശ്വതി233 said...

ഒരാള്‍ കൂടി

Rakesh R (വേദവ്യാസൻ) said...

അപ്പുവേട്ടാ.. കയ്യില്‍ കിട്ടുന്ന ക്യാമറകള്‍ വച്ച് ഞാനെടുക്കുന്ന കുറച്ച് ഫോട്ടോകളുണ്ട് , കൂടുതല്‍ പഠിക്കണം, ഞാനും ക്ലാസ്സില്‍ വന്നു തുടങ്ങി :)

വിഷ്ണു | Vishnu said...

നല്ല ആശയം
തീര്‍ച്ചയായും ഞാനുമുണ്ട് കൂടെ

sPidEy™ said...

ഇത്തിരി അങ്ങോട്ട നീങ്ങിയിരി ചേട്ടാ..
ഞാനും കൂടി ഇരിക്കട്ടെ

Pottichiri Paramu said...

ഞാനും ഉണ്ടേ.....

ഒറ്റക്കണ്ണന്‍. said...

ഇവിടുത്തെ ക്ലാസ്സ് കണ്ട് ഞാനും ഒരു ബ്ലോഗ് തുടങ്ങി.. ഫോട്ടോ എടുത്ത് ശീലമില്ല..ഇനി വേണം പഠിക്കാന്‍.. ഇവിടെ നിന്ന് ധാരാളം പഠിക്കാന്‍ കഴിയും എന്ന് ഒരു വിശ്വാസം തോന്നുന്നു അതു കൊണ്ടാ ഇങ്ങനെ ഒരു സാഹസം..

Ashif said...

ഈ എളിയവന്റെ എല്ലാവിധ ആശംസകളും.....

മുസമ്മില്‍ സി സി said...

നല്ല സംരംഭം എല്ലാ വിധ ആശംസകളും നേരുന്നു ഒപ്പം ഇനി മുതല്‍ ഏഎ ബ്ലോഗിനോടൊപ്പം ഞാനും സഞ്ചരിക്കാന്‍ തീരുമാനിച്ചു

Pied Piper said...

ബഹറിന്‍ ഫോടോഗ്രാഫി ക്ലബിന്‍റെ കൂട്ടുകാരാണോ എല്ലാം ... ??

ഞാനിത്തിരി ദൂരെയാ .. അബുദാബിയില് ..

ഫോട്ടോയെടുപ്പൊന്നും കാര്യമായി അറിയില്ല ..
Canon SX20 is ആണ് എന്‍റെ ക്യാമറ .

http://photographyspaceofkiran.blogspot.com/

ഇത് എന്‍റെ ഫോട്ടോ ബ്ലോഗ് .

ഒരു വിനീത വിദ്യാര്‍ഥിയായി ഞാനും കൂടുന്നു ..

Abdul jaleel said...

ആശംസകള്‍ നേരുന്നു.
കേരളീയറ് കാണാന് കൊതിക്കുന്ന orupaad photos und kayyil athellam engine share cheyyanam ennu karuthi irikkukayayirunnu.

chandu said...

Oru Bahrain nivasiyum BKS photo clubil memberum anu....veedu charummood...
ningalude koottathil enneyum koodi cherkkumo...?

Rajeev

Abu said...

Nice Blog! I also wanna share some nice websites that will help beginners in photography:
http://camerasim.com/SLRsim.html > SLR Camera Simulator.

http://www.snapsnlife.com/ Rahul SR Photography > Worth Looking it.

abu4net said...

ഒരു വിനീത വിദ്യാര്‍ഥിയായി ഞാനും കൂടുന്നു ..

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഞാനും കൂടി, അപ്പൂ....വര്‍ണ്ണപ്പെട്ടിയുമായി

വളരെ നല്ല സംരംഭം

jijeendran said...

ഞാനും കൂടി....

BijuCG said...

ആശംസകള്‍!!

Jaimon Chackalayil said...

ഞാന്‍ ഹാജര്‍ ....!!!!

കുഞ്ഞൻ said...

ഡിയർ ടീം.. എന്റെ പേര് ഫോട്ടൊ ക്ലബ്ബിലുണ്ടെങ്കിലും, ക്ലബ്ബ് രൂപികരിച്ചതിനുശേഷം ഒറ്റഫോട്ടൊയും ഞാൻ പോസ്റ്റിയിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം ഞാൻ ഒരു പടം പോസ്റ്റിയിട്ടുണ്ട് എന്നാലത് ഫോട്ടൊ ബ്ലോഗിലെ ലിസ്റ്റിൽ വന്നിട്ടില്ലതാനും. സൊ ദയവുചെയ്ത് എന്റെ പോസ്റ്റിന്റെ ലിങ്കുകൂടി അവിടെ ചേർക്കണമെന്ന് പറയുന്നു..എന്ന് സസ്നേഹം കുഞ്ഞൻ http://kunjante-fotokal.blogspot.com

ഇ.എ.സജിം തട്ടത്തുമല said...

ഞാൻ ഫോളോവറായി!

Unknown said...

ഫൊടോഗ്രാഫര് അല്ലെങ്കിലും അതിനെ കുറിച്ചു അറിയാന്‍ ആഗ്രഹമുള്ള ഒരാള്‍ എന്ന നിലയില്‍ ഞ്ജനും കൂടുന്നു.

naakila said...

ആശംസകള്‍
www.anishelanad.blogspot.com

Faisal Hamza said...

ഞാന്‍ ഈ ബ്ലോഗിന്റെ Followers ല്‍ ഉണ്ട്. പക്ഷെ മെമ്പര്‍ ലിസ്റ്റില്‍ കാണുന്നില്ല.. എന്നെയും മെമ്പര്‍ ലിസ്റ്റില്‍ ഉള്‍പെടുത്താന്‍ അപേക്ഷിക്കുന്നു. ഒരു പാട് നന്ദിയോടെ...

Unknown said...

ആശംസകളോടെ ...
ഞാനും തുടങ്ങി ഒരു ഫോട്ടോ ബ്ലോഗു....
മൊബൈലില്‍ പകര്‍ത്തിയ ചിത്ര വിശേഷങ്ങളുമായി ...
http://alifclicks.blogspot.com/

മനോജ് കെ.ഭാസ്കര്‍ said...

ഞാനും ഈ ബ്ലോഗിന്റെ Followers ല്‍ ഉണ്ട്. പക്ഷെ മെമ്പര്‍ ലിസ്റ്റില്‍ കാണുന്നില്ല.. എന്നെയും മെമ്പര്‍ ലിസ്റ്റില്‍ ഉള്‍പെടുത്താന്‍ അപേക്ഷിക്കുന്നു. ഒരു പാട് നന്ദിയോടെ...
www.manojjam.blogspot.com

shiyaj said...

എല്ലാ ആശംസകളും നേരുന്നു എന്നെയും കൂട്ടണം.

Geethakumari said...

ആശംസകള്‍